ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനി അരിഹന്ത്. ശത്രുവിന്റെ അന്തകൻ എന്ന് ഹിന്ദിയില്‍ അർത്ഥമുള്ള അരിഹന്തിന്‍റെ പിറവിയുടെ തുടക്കം 1974ല്‍. അന്ന് നാവിക സേന തുടങ്ങിയ സാധ്യതാപഠനം 1984ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് രൂപകല്‍പ്പനാ പഠനത്തിലേക്കു കടന്നു. ബാര്‍ക്കും ഡിആര്‍ഡിഒയും ചേര്‍ന്നായിരുന്നു രൂപകല്‍പ്പനാ പഠനം. റഷ്യയായിരുന്നു സാങ്കേതിക സഹായം. അവരുടെ അകുല - 1 ആയിരുന്നു അടിസ്ഥാന മാതൃക. അരിഹന്തിനെ നാവികസേനയിൽ കമ്മിഷൻ ചെയ്യുന്നതോടെ കരയിൽ നിന്നും ആകാശത്തു നിന്നും കടലിനടിയിൽ നിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ‘ത്രിതല ശേഷി’ ഇന്ത്യയ്‌ക്കു സ്വന്തമാകും.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന അത്യാധുനിക യുദ്ധോപകരണ പദ്ധതിയുടെ ഭാഗമായാണ് അരിഹന്തിന്റെ നിര്‍മ്മാണം നടന്നത്. ഡിആര്‍ഡിഒ, ആണവോര്‍ജ്ജ വകുപ്പ്, നേവല്‍ ഡിസൈന്‍ ഡയറക്ടറേറ്റിന്റെ കീഴിലുള്ള സബ്മറൈന്‍ ഡിസൈന്‍ ഗ്രൂപ്പ്, എല്‍.ആന്റ് ടി പോലെയുള്ള ചില സ്വകാര്യ കമ്പനികള്‍ തുടങ്ങിയവരുടെയും സഹകരണം. 2009ല്‍ വിശാഖപട്ടണത്തെ കപ്പല്‍നിര്‍മാണശാലയില്‍ നിന്നും നിര്‍മ്മാണ പൂര്‍ത്തീകരണം. അതേവര്‍ഷം ജൂലൈ 26ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് നീറ്റിലിറക്കി.
2013 ആഗസ്റ്റ് 9നു കപ്പലിലെ ആണവറിയാക്ടർ പ്രവർത്തനക്ഷമമായി. ഇതു നിര്‍മ്മിച്ചത് കല്‍പ്പാക്കത്ത്. ഇതോടെ ആണവ അന്തർവാഹിനികൾ സ്വന്തമായി രൂപകല്പന ചെയ്ത് നിർമിച്ച്, പ്രവർത്തിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആറു രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി.ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തര്‍വാഹിനിയാണ് അരിഹന്ത്. 700 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള കെ-15 മുതല്‍ 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-4 മിസൈലുകള്‍ വരെ പ്രയോഗിക്കാന്‍ അരിഹന്തിനാകും. അരിഹന്തിൽ വിന്യസിക്കുന്നതിന് K-15/K-4എന്ന മധ്യദൂര ആണവമിസൈലും പ്രതിരോധഗവേഷണ വികസനകേന്ദ്രം തയ്യാറാക്കി. തുടര്‍ന്ന് 2014 മുതല്‍ തുടങ്ങിയ നീണ്ടനാളത്തെ സമുദ്രപരീക്ഷണങ്ങള്‍.
112 മീറ്റർ നീളവും 11 മീറ്റർ വീതിയും. ഭാരശേഷി 6000 ടൺ. 100 സേനാംഗങ്ങളെ വഹിക്കും. ആണവവാഹക ശേഷിയുള്ള സാഗരിക (കെ-15) മിസൈല്‍ കപ്പലിലുണ്ട്. 700 കിലോമീറ്ററാണ് ഈ മിസൈലിന്റെ പ്രഹരശേഷി. അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവായുധങ്ങളെ വഹിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈലാണ് (submarine launched ballistic missile -SLBM) , കെ-15 സാഗരിക. 700കി.മീറ്റർ ദൂരത്തേക്ക് പ്രഹരണശേഷിയുള്ളതാണ്. ഭാരതത്തിന്റെ ആണവായുധ പ്രഹരശേഷി വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. പ്രതിരോധ ഗവേഷണ വികസന സംഘടന(DRDO)യുടെ പദ്ധതിയാണിത്.
1990ൽ തുടങ്ങിയ പദ്ധതിയാണിത്. 2012 മാർച്ച് 05ന് നടത്തിയ പരീക്ഷണം വിജയമായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞു, മാർച്ച് 11 നു നടത്തിയ പൂർണ്ണ രൂപത്തിലുള്ള പരീക്ഷണം പരാജയമായിരുന്നു. കാലാവസ്ഥയിലെ അനിശ്ചിതാവസ്ഥയായിരുന്നു, പരാജയ കാരണം.രണ്ടും വിശാഖപട്ടണത്ത് കരയിൽ നിന്നും 10 കി.മീറ്റർ കിഴക്കുമാറിയായിരുന്നു, നടത്തിയത്. 2012 ഡിസംബർ 28ന് നടത്തിയ പതിനൊന്നമത് പരീക്ഷണം വിജയമായിരുന്നു.12-മത്തേതും അവസാനത്തേതുമായ പരീക്ഷണം 27 ജനുവരി 2013ന് നടന്നു. അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ വെള്ളത്തിനടിയിൽ നിന്ന് മിസൈൽ വിക്ഷേപിക്കാനുള്ള ശേഷിയുള്ള രാജ്യമായി ഭാരതം മാറി. 15 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ഹൈദരാബാദിലെ ഡി.ആര്‍.ഡി.ഒ കോംപ്ലക്‌സില്‍ മിസൈല്‍ പൂര്‍ണ അര്‍ഥത്തില്‍ വികസിപ്പിച്ചെടുത്തത്.
ഐ.എൻ.എസ്. അരിഹന്തിൽ 10മീറ്റർ നീളമുള്ള 10 ടൺ ഭാരമുള്ള ആണവായുധം വഹിക്കാൻ കഴിവുള്ള 12 മിസൈലുകൾ പിടിപ്പിക്കും. ഇന്ത്യൻ നേവിയുടെ മറ്റ് അന്തര്‍വാഹിനികള്‍ ഡീസലിൽ പ്രവർത്തിക്കുമ്പോള്‍ അരിഹന്തിന് കരുത്ത് പകരുന്നത് ആണവോര്‍ജ്ജം. കപ്പലിലെ 83 മെഗാവാട്ട് പ്രെഷർഐസ്ഡ് വാട്ടർ റിയാക്ടറുകളാണ് (PWR ) ഉപയോഗിക്കുന്നത് . മർദ ജല റിയാക്ടറുകളാണ് ആണവ അന്തർ വാഹിനികളിൽ ഉപയോഗിക്കുന്നത് .പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിനുള്ളത് .ഒന്നാമതായി ഇവ വളരെ ഒതുക്കമുള്ളവയാണ്(compact) . രണ്ടാമതായി ഇവ ഘടനാപരമായി തന്നെ സ്ഥിരത(stability) ഉള്ളവയാണ് .താപനില ഉയർന്നാൽ ആണവ പ്രതിപ്രവർത്തനത്തിന്റെ തോത് കുറയുന്ന രീതിയിലാണ് ഇവയുടെ താത്വികമായ ഘടന .അതിനാൽ തന്നെ ആണവ പ്രതിപ്രവർത്തനം നിയന്ത്രണാതീതമായി തീരുന്ന സാഹചര്യം ഇവയിൽ ഉണ്ടാവാറില്ല . സാധാരണ റിയാക്ടറുകളിൽനിന്നു ഭിന്നമായി 30 % വരെ സമ്പുഷ്ടമാക്കപ്പെട്ട (ENRICHED) യൂറാനിയമാണ് ഇന്ധനം .സാധാരണ പ്രെഷർഐസ്ഡ് വാട്ടർ റിയാക്ടറുക ളിൽ 3-4 % സമ്പുഷ്ടമാക്കപ്പെട്ട യൂറേനിയമാണ് ഉപയോഗിക്കുന്നത് .കൂടുതൽ സമ്പുഷ്ടമാക്കപ്പെട്ട യൂറാനിയം ഉപയോഗിക്കുന്നത് താരതമ്യേന ചെറിയ റിയാക്ടറിൽ നിന്ന് അധികം ഊർജം ഉത്പാദിപ്പിക്കാനാണ് . റിയാക്ടറിന്റെ വലിപ്പം കഴിയുന്നത്ര കുറക്കാനും .ഇടക്കിടെയുള്ള ആണവ ഇന്ധന ദണ്ഡുകളുടെ മാറ്റം ഒഴിവാക്കാനുമാണ് കൂടുതൽ സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിക്കുന്നത് .ആണവ അന്തർ വാഹിനികളിൽ പത്തുമുതൽ ഇരുപതു കൊല്ലം വരെയുള്ള ഇടവേളകളിലാണ് ഇന്ധന ദണ്ഡുകളുടെ മാറ്റം നടത്തുന്നത് .ഇന്ധന ദണ്ഡുകളുടെ മാറ്റം നടത്തുന്ന കാലയളവിൽ അന്തർവാഹിനി പ്രവർത്തന രഹിതം ആയിരിക്കും.സാധാരണ അമ്പതു മുതൽ ഇരുനൂറു വരെ മെഗാ വാട്ട് ശക്തിയുള്ള ആണവ റീയാക്റ്ററുകളാണ് ആണവ അന്തർ വാഹിനികളിൽ ഉപയോഗിക്കുന്നത് നുക്ലീയർ ഫിഷൻ നടക്കുമ്പോൾ ഗാമാ വികിരണങ്ങൾ പോലുള്ള വിനാശകാരികളായ വികിരണങ്ങൾ ഉണ്ടാകാറുണ്ട് . ഇവയിൽ നിന്ന് നാവികരെ സംരക്ഷിക്കുന്നതിനുവേണ്ടി കോറിനും റിയാക്ടറിനും ചുറ്റുമായി കട്ടികൂടിയ കറുത്തീയ പാളികളും കോണ് ക്രീറ്റും പാളികളും ഉപയോഗിച്ച് കവചമുണ്ടാക്കുന്നു.റിയാക്ടർ ആണവ വിഘടനത്തിലൂടെ താപം ഉത്പാദിപ്പിക്കുന്നു .ഈ താപം ഉപയോഗിച്ച വളരെ മർദത്തിലും ചൂടിലും നീരാവി ഉത്പാദിപ്പിക്കുന്നു. ഈ നീരാവി ഉപയോഗിച്ച് പ്രൊപ്പല്ലറിനെ പ്രവർത്തിപ്പിക്കുകയും ,ടർബൈൻ -ജനറേറ്റർ സംവിധാനങ്ങളിലൂടെ വേണ്ട അളവിൽ വൈദ്യതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ആണവായുധങ്ങളുടെ ഉപയോഗത്തിനു പുറമേ അവയെ പ്രതിരോധിക്കാനും അരിഹന്തിനു കഴിയും. കൂടാതെ കടലില്‍ നിന്നും കരയില്‍ നിന്നും ആകാശത്തുനിന്നുമുള്ള അണുവായുധ ആക്രമണങ്ങളെ നേരിടുന്നതിനുള്ള ശേഷി. മറ്റു മുങ്ങിക്കപ്പലുകളില്‍നിന്ന് വ്യത്യസ്തമായി ശത്രുവിന്‍റെ കണ്ണില്‍പെടാതെ ദീര്‍ഘകാലം കടലിനടിയില്‍ കഴിയുന്നതിനുള്ള ശേഷി. സമുദ്രാന്തര്‍ഭാഗത്തുനിന്ന് ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ശേഷി. ആണവാക്രമണമുണ്ടായാല്‍ അതിവേഗം പ്രത്യാക്രമണം നടത്താനുള്ള ശേഷി. കപ്പലിലെ നൂറോളം ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത് റഷ്യന്‍ വിദഗ്ധരും ഭാഭ അറ്റോമിക് റിസര്‍സെന്ററും ചേര്‍ന്ന്അരിഹന്തിന്‍റെ പ്രത്യേകതകള്‍ ഇങ്ങനെ നീളുന്നു.
അന്തർവാഹിനികളുടെ കണ്ണും കാതുമെന്നു വിശേഷിപ്പിക്കുന്ന ഉപകരണമാണു സോണാർ.ശബ്ദത്തിന്റെ പ്രതിധ്വനിയെ വിശകലനം ചെയ്ത് കപ്പലോടിക്കുന്നതിനും ആശയവിനിമയത്തിനും കടലിനടിയിലെ വസ്തുക്കൾ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനെയാണ് സോണാർ ( Sound Navigation And Ranging) എന്നു വിളിക്കുന്നത്.
ചില ജീവജാലങ്ങൾ ഈ സങ്കേതം ഉപയോഗിച്ച് മാർഗതടസ്സങ്ങളെയും ഇരകളെയും കണ്ടെത്തുന്നു. ഡോൾഫിനുകളുംവവ്വാലുകളും ഇതിന് ഉദാഹരണം ആണ്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ വേഗം മറ്റ് ശബ്ദശാസ്ത്രപരമായ പ്രത്യേകതകൾ തുടങ്ങിയവ മനസ്സിലാക്കുന്നതിനും ആശയവിനിമയത്തിനും സോണാർ വ്യാപകമായി ഉപയോഗിക്കുന്നു. അന്തർവാഹിനികളിൽ സോണാർ സംവിധാനത്തിന് വളരെ പ്രാധാന്യം ഉണ്ട്. ശത്രുസേനയുടെ യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും തിരിച്ചറിഞ്ഞു അവയുടെ സ്ഥാന നിർണയം നടത്തി വിവരം നൽകുക എന്നതാണു സംയോജിത സോണാർ സിസ്റ്റത്തിന്റെ ജോലി. ആക്ടീവ്, പാസീവ് സോണാറുകളും ഇന്റർസെപ്റ്റ് സോണാറും ഒബ്സറ്റക്കിൾ അവോയിഡൻസ് സോണാർ, സമുദ്രാന്തർഭാഗത്തുപയോഗിക്കുന്ന ടെലഫോണിക് സംവിധാനം എന്നിവയും ഉൾപ്പെടുന്നതാണ് .സംയോജിത സോണാർ സിസ്റ്റം. ആധുനിക സിഗ്നൽ പ്രൊസസിങ് സംവിധാനവും ഇലക്ട്രോണിക് ഹാർഡ്‌വേർ ഉൾപ്പെടുന്ന ഇതിനു ഓട്ടോമാറ്റിക് ടോർപ്പിഡോ ഡിറ്റക്ഷൻ സംവിധാനവുമുണ്ട്. ഐ.എൻ.എസ്. അരിഹന്തിൽ ഉഷസ്/ഉഷസ്-2 സോണാർ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ നേവിക്കുവേണ്ടി ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രത്തിനു (ഡിആർഡിഒ) കീഴിലുള്ള തൃക്കാക്കര നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറിയിൽ (എൻപിഒഎൽ) വികസിപ്പിച്ചെടുത്തതാണ് ഇത്.
അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്ന ടെലിഫോണിക് സംവിധാനം, തടസ്സങ്ങള്‍ നീക്കി മുന്നോട്ടുപോകുന്നതിന് സഹായിക്കുന്ന ഒബ്സ്റ്റക്കിള്‍ അവോയിഡന്‍സ് സോണാറുകള്‍ എന്നിവ അന്തര്‍വാഹിനികളില്‍ സദാ പ്രവര്‍ത്തനക്ഷമമായിരിക്കും. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡയറക്ടിങ് ഗിയറുകളാണ്(DG) ഐ.എൻ.എസ്. അരിഹന്തിൽ ഉപയോഗിക്കുന്നത്. ഡയറക്ടിങ് ഗിയർ ഉപകരണം അന്തര്‍വാഹിനികളില്‍ ഭാരമേറിയ സോണാര്‍ സെന്‍സറുകളെ നിശ്ചിത കോണളവുകളില്‍ തിരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്. സെന്‍സറുകളുടെ പ്രവര്‍ത്തന ശേഷി ഉറപ്പാക്കുന്നതിനും അവയുടെ സംവേദനക്ഷമത അളക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
നാവികസേനയുടെ പ്രഹരശേഷി പതിന്മടങ്ങാക്കുന്ന അരിഹന്തിന്‍റെ കമീഷനിങ്. വിവിധ മാധ്യമ റിപ്പോര്‍ട്ടുകളനുസരിച്ച് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ അന്തര്‍വാഹിനി കമീഷന്‍ ചെയ്തതായാണ് അറിയുന്നത്. എന്നാല്‍, ഇതേപ്പറ്റി നാവികസേനയും പ്രതികരിച്ചിട്ടില്ല.
പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വൻകുതിപ്പാണിത്. ആണവ റിയാക്‌ടറിൽ നിന്നുള്ള ഊർജമാണ് അരിഹന്തിന്റെ ഇന്ധനം. ഡീസലിൽ പ്രവർത്തിക്കുന്ന സാധാരണ അന്തർവാഹിനികളെക്കാൾ രണ്ടു മെച്ചങ്ങൾ ഇതിനുണ്ട്. എൻജിൻ പ്രവർത്തിക്കുമ്പോൾ വലിയ ശബ്‌ദം ഉണ്ടാകാത്തതിനാൽ ശത്രുവിന്റെ സെൻസറുകൾക്ക് അന്തർവാഹിനിയുടെ സ്‌ഥാനം കണ്ടെത്താനാവില്ല. ബാറ്ററികൾ റീചാർജ് ചെയ്യാൻ ഇടയ്‌ക്കിടെ ഉപരിതലത്തിലേക്കു പൊങ്ങിവരേണ്ടതുമില്ലെന്നതും അരിഹന്തിനെ പ്രതിരോധത്തിനു കൂടുതല്‍ മികച്ചതാക്കുന്നു.
ആണവവാഹകശേഷിയുള്ള മിറാഷ് 2000 പോര്‍വിമാനവും കരയില്‍നിന്ന് തൊടുക്കുന്ന അഗ്നി ബാലിസ്റ്റിക് മിസൈല്‍ എന്നിവക്കൊപ്പം അരിഹന്തും കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ പ്രതിരോധസേനക്ക് കരുത്ത് ഇരട്ടിക്കും. നമ്മുടെ രാജ്യം അഞ്ച് അരിഹന്ത് ക്ലാസ് ബാലിസ്റ്റിക് മിസൈൽ സബ്മറൈനുകൾ നിർമിക്കാൻ പദ്ധതിയിടുന്നതായാണ് റിപോർട്ടുകൾ.
ആണവ അന്തർ വാഹിനികൾ വിലമതിക്കാനാവാത്ത സൈനിക ആസ്തികളാണ് .അവ ഒരു ആണവ ആക്രമണമുണ്ടായാൽ തിരിച്ചടിക്കാനുള്ള ഏറ്റവും ശക്തമായ ആയുധങ്ങളാണ് .ഒരു രാജ്യം ഒരു മഹാശക്തിയായി എണ്ണപ്പെടണമെങ്കിൽ ആണവ അന്തർ വാഹിനികൾ അവരുടെ ആയുധ ശേഖരത്തിൽ ഉണ്ടായേ തീരൂ .അതിര്‍ത്തികള്‍ കലുഷിതമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ശത്രുവിന്‍റെ അന്ത്യം ഇന്ത്യ നേരത്തെ ഉറപ്പിച്ചെന്ന് ചുരുക്കം.
കടപ്പാട്: Manorama, Mathrubhumi, India today,The Hindu, Indian express,Wiki,Theweek,rediff, Google,etc........