ഒകിനോഷിമ ദ്വീപ് .
പുരുഷന്മാർക്ക് മാത്രം [For men only]
{പുരുഷന്മാര്‍ക്കു മാത്രമായി ഒരു ദ്വീപ്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടോ?എന്നാല്‍ കേട്ടോളൂ അങ്ങനെ ഒരു ദ്വീപുണ്ട്. ജപ്പാനിലെ ഒകിനോഷിമ ദ്വീപ്. ഇവിടെ പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം.}

ഒകിനോഷിമയെ അറിയാം
ജപ്പാനിലെ പുരാതനമായ മതകേന്ദ്രമാണ് ഒകിനോഷിമ ദ്വീപ്. കപ്പല്‍ സഞ്ചാരികളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥന നടത്തുന്ന ഒരു ക്ഷേത്രമുണ്ട് ദ്വീപിനുള്ളില്‍. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ പുരോഹിതന്മാര്‍ക്കു മാത്രമാണ് പ്രവേശനം.
കൊറിയയിലെ പെനിന്‍സുലയ്ക്കും തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും ഇടയിലാണ് ഒകിനോഷിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്. സവിശേഷമായ ആചാരങ്ങളും കപ്പല്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള പ്രാര്‍ത്ഥനകളുമാണ് ഇവിടത്തെ പ്രത്യേകത. നാലാം നൂറ്റാണ്ടു വരെ ചൈനയും കൊറിയയും തമ്മിലുള്ള ബന്ധത്തിന്റെ കേന്ദ്രവും ഇവിടമായിരുന്നു.
ജപ്പാന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചൈന, കൊറിയ എന്നീ രാജ്യങ്ങളുമായി കടല്‍ വഴി വ്യാപാര ബന്ധം തുടങ്ങിയ കാലത്താണ് ഈ ക്ഷേത്രവും നാവിക രക്ഷാ പ്രാര്‍ത്ഥനകളും ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. 17-ാം നൂറ്റാണ്ടു മുതല്‍ മുനാകാറ്റാ തായിഷയില്‍ നിന്നുള്ള പുരോഹിതന്മാരാണ് ഷിന്റോ ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത്. 1904-05 കാലഘട്ടത്തിലെ റഷ്യ-ജാപ്പനീസ് യുദ്ധത്തില്‍ മരിച്ച നാവികരുടെ സ്മരണാര്‍ത്ഥമാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിനിമയത്തിന്റെ ആദ്യകാല കേന്ദ്രമെന്ന നിലയില്‍ അതിന്റെ പ്രാധാന്യം അംഗീകരിക്കുന്ന നിരവധി പുരാവസ്തുക്കളുടെ ശേഖരമാണ് ഒക്കിനോഷിമ. വിദേശ രാജ്യങ്ങളില്‍ നിന്നു കൊണ്ടു വന്ന വിലപിടിച്ച നിരവധി പ്രാര്‍ത്ഥനാ ദ്രവ്യങ്ങളും കാഴ്ചവസ്തുക്കളും ദ്വീപിലുണ്ട്. ചൈനയിലെ വെയി രാജവംശത്തിന്റെ കണ്ണാടികള്‍, കൊറിയന്‍ ഉപദ്വീപില്‍ നിന്നുള്ള സ്വര്‍ണ്ണ മോതിരങ്ങള്‍, പേര്‍ഷ്യയില്‍ നിന്നുള്ള ഗ്ലാസ് പാത്രത്തിന്റെ ശകലങ്ങള്‍ എന്നിവ ഉള്‍പ്പെടെ 80,000 ത്തോളം വസ്തുക്കളാണ് ദ്വീപില്‍ നിന്ന് കണ്ടെടുത്തത്.
പ്രവേശനം വിശുദ്ധിയോടെ
തീരത്തെത്തുന്നതിന് മുമ്പ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം. ജപ്പാന്‍കാര്‍ വളരെ വിശുദ്ധമായി കരുതുന്ന ഈ ദ്വീപില്‍ പുരുഷന്മാര്‍ നഗ്നരായാണ് പ്രവേശിക്കുന്നത്. വസ്ത്രങ്ങളെല്ലാം കരയില്‍ അഴിച്ചു വച്ച് നഗ്നരായി അവര്‍ ദ്വീപിലേക്കിറങ്ങും. പൂര്‍ണ്ണമായും ശരീരശുദ്ധി വരുത്തുന്നതിനാണ് നഗ്നരായി സമുദ്രത്തിലേക്കിറങ്ങുന്നത്.
പ്രാര്‍ത്ഥനയോ സന്ദര്‍ശനമോ കഴിഞ്ഞ് മടങ്ങിപ്പോകുന്നവര്‍ ദ്വീപിനെ സംബന്ധിക്കുന്ന ഒരു വിവരവും പുറംലോകത്തെ അറിയിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ദ്വീപിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കുകയുള്ളൂ. അതും പരമാവധി 200 പേര്‍ക്കുമാത്രം. എല്ലാവര്‍ഷവും മെയ് 27 ആണ് സന്ദര്‍ശകര്‍ക്കായി അനുവദിച്ചിട്ടുള്ളത്. പഴയകാലത്ത് തുടങ്ങി വച്ച ആചാരങ്ങളെല്ലാം ഒട്ടും മാറ്റമില്ലാതെ അതേപടി ഇപ്പോഴും തുടരുകയാണ്.
ഈ ദ്വീപിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതിപുരാതനമായ ഈ ദ്വീപിനെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോളണ്ടിലെ ക്രാക്കോയില്‍ നടന്ന സമ്മേളനത്തിലാണ് ഈ ദ്വീപിന് ലോക പൈതൃകപ്പട്ടികയില്‍ സ്ഥാനം ലഭിച്ചത്. ഈ ദ്വീപ് സംരക്ഷിക്കുന്നതിനായി യുനെസ്‌കോ ഫണ്ട് ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.