A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

The Lost World ATLANTIS


അതീന്ദ്രിയ സിദ്ധിയുണ്ടായിരുന്നുവെന്നു കരുതുന്ന Rudolf Steiner ( 1861-1925) ന്റെ Founding a Science of the Spirit പുസ്തകത്തിൽ മൺ മറഞ്ഞുപോയ അറ്റ്ലാന്റിസ് ഭൂകണ്ഡത്തെക്കുറിച്ചും, അതിലെ ജനങ്ങളെക്കുറിച്ചും ഇപ്രകാരം എഴുതിയിരിയ്ക്കുന്നു. “ ആധൂനികമനുഷ്യന്റെ ഏകദേശസാദ്രശ്യത്തിലും എന്നാൽ നെറ്റി കുറച്ച് താഴ്ന്നിരിയ്ക്കുകയും ചെയ്തിരുന്ന വരായിരുന്നുവത്രെ അവിടത്തെ നിവാസികൾ.ഈതെറിക് ബോഡി തലയ്ക്കു ചുറ്റിലും വളരെ വികസിതമായി കാണപ്പെട്ടിരുന്നുവത്രെ. ഈതെറിക് ബോഡിയിൽ തലയിലെ ഒരു പ്രധാന ഭാഗത്തിനു സമാനമായ ഒരു ഭാഗം ഉണ്ടായിരുന്നു. പരിണാമത്തിൽ ഇതു രണ്ടും ഒന്നിയ്ക്കുകയുണ്ടായി. അപ്പോളാണത്രെ അവർക്ക് ഈഗോ, ഞാനെന്നഭാവം ഉണ്ടാകാൻ തുടങ്ങിയത്.( ഇത് ഒരു പക്ഷെ ഈതെറിക് ബോഡിയിലെ മൂന്നാം കണ്ണും( ആജ്ജ്ഞ ചക്ര), ഭൌതീകശരീരത്തിലെ അതിനു സമാനമായ പീനിയൽ ഗ്ളാന്റുമായിരിയ്ക്കുമോ? തുടർന്നു ഏഴു വിഭാഗങ്ങളായി അവർ വികസിച്ചുവത്രെ. സെമിറ്റെസ് എന്ന വിഭാഗത്തിലാണത്രെ ഇത്തരത്തിലുള്ള പരിണാമം ആദ്യമായി ഉണ്ടായത്. അവരുടെ കഴിവുകൾ നമ്മളേക്കാൾ വ്യത്യസ്ഥമായിരുന്നുവത്രെ. മറ്റുള്ളവരുടെ ഓറ അവർക്ക് ദ്ര്യശ്യമായിരുന്നുവത്രെ. കൂടാതെ, ആഷ്ട്രൽ ലോകത്തെ സ്പിരിറ്റുകളുമായി അവർക്ക് ആശയവിനിമയം ചെയ്യാനും, കാണാനും കഴിഞ്ഞിരുന്നുവെന്നു പറയുന്നു. അതിശക്തമായ ആത്മവിശ്വാസം, അതിവേഗതയിൽ സഞ്ചരിയ്ക്കാണുള്ള കഴിവ്, ക്ഷതം വന്ന മുറിഞ്ഞുപോയ ശരീരാവയങ്ങളെ പുനർ നിർമ്മിയ്ക്കാണുള്ള കഴിവ് , തൊടുന്ന മാത്രയിൽ വസ്ഥുക്കളെ, അവയുടെ ഗുണത്തെ, മനസ്സിലാക്കാനുള്ള കഴിവ്,അതീന്ദ്രിയ സിദ്ധി, ഉറക്കത്തിൽ ആഷ്ട്രൽ ലോകത്ത് ബോധപൂർവ്വം സഞ്ചരിയ്ക്കാണുള്ള കഴിവ്,എന്നിവയൊക്കെ അവർക്ക് ഉണ്ടായിരുന്നുവത്രെ. അവർ സസ്യജന്യമായ ഇന്ധനത്താൽ പ്രവർത്തിയ്ക്കുന്ന വിമാനങ്ങൾ ഉണ്ടായ്ക്കി ഉപയോഗിച്ചിരുന്നുവത്രെ.
ഉല്ക്കവർഷത്താൽ ഉണ്ടായ ഒരു പ്രളയത്തെത്തുടർന്നു ഈ സസ്കാരം ഭൂരിഭാഗവും നശിയ്ക്കുകയും ശേഷിച്ചവർ പാലായനം ചെയ്യുക യും ഉണ്ടായത്രെ.. ഒരു പ്രവാചകനാൽ നയിയ്ക്കപ്പെട്ട അവർ ഗോപിമരുഭൂമിയിൽ എത്തിപ്പെടുകയും അവിടെനിന്നും ക്രമേണ ലോകത്തിന്റെ സകലഭാഗങ്ങളിലേയ്ക്കും പരക്കുകയും ചെയ്തുവത്രെ. ഇവരിൽ തെരഞ്ഞെടുക്കപ്പെട്ടവർ മനു മഹാരാജനാൽ പരിശീലിപ്പിയ്ക്കപ്പെടുകയും തുടർന്നുള്ള മനുഷ്യസംസാകരത്തിന്റെ വളർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തുവത്രെ. .Indians, .Persian, .Egypto Chaledian-Assryan,. the Graceo-Latin, .Anglo-Saxon-Gerrmanic തുടങ്ങിയ സംസ്കാരങ്ങൾ ഇതിൽനിന്നാണത്രെ ഉണ്ടായത്.
എന്നാൽ പ്രക്ര്യതിയിൽനിന്നും കാലക്രമേണ അകലാനിടയായ ഇവരുടെ അതീന്ദ്രിയസിദ്ധി, ആത്മീയമായ സിദ്ധി മുതലായ പലകഴിവുകളും നഷ്ടപ്പെടുകയാണത്രെ ഉണ്ടായത്. എന്നാൽ ഇത് പരിപൂർണ്ണമായും നഷ്ടപ്പെടാത്ത, അല്ലെങ്കിൽ ഇതിനെക്കുറിച്ച് ബോധവന്മാരായ മഹർഷിമാരെപ്പോലെയുള്ളവരാണത്രെ, നമ്മുടെ ഒരുകാലത്തുണ്ടായിരുന്ന ആ സ്വതസിദ്ധമായ ആത്മീയ ബോധത്തിലേയ്ക്ക് കഴിവുകളിലേയ്ക്ക് തിരിച്ചുപോകുന്നതിനായി യോഗ സാധനകളും മറ്റും കണ്ടുപിടിച്ചതും പ്രചരിപ്പിച്ചതും.
ഇവരായിരുന്നുവോ ഇന്നുകാണുന്ന മനുഷ്യവർഗ്ഗത്തിന്റെ പൂർവ്വപിതാക്കൾ. ഏകേശ്വരവാദം ആത്മാവിൽ ആവാഹിച്ചിരുന്ന ദൈവമതത്തിന്റെ, സനാതന ധർമ്മത്തിന്റെ പൂർവ്വപിതാക്കൾ ഇവരായിരുന്നിരിയ്ക്കാം. ഏകേശ്വരവാദം, രൂപഭാവങ്ങളില്ലാത്ത പ്രകാശരൂപനായ ജഗദീശ്വര സങ്കല്പ്പം ഇന്നുകാണുന്ന ഹിന്ദുമതത്തിനും, മുൻപുണ്ടായിരുന്ന, ശാക്തേയ,ശൈവ, വൈഷ്ണവ, മത സങ്കല്പ്പങ്ങല്ക്കും മുൻപ് ഉണ്ടായിരുന്ന സനാധനധർമത്തിന്റെ നെടുംതൂണായിരുന്നു. പാഴ്സി മതത്തിലെ “ അഹൂരമസ്ദ”, യഹൂദമതത്തിലെ “ യഹോവ”, ക്രൈസ്തവ മതത്തിലെ “പിതാവ്”, ഇസ്ലാം മതത്തിലെ “അള്ളാഹൂ” എന്നിവയെല്ലാം ഏകേശ്വര സങ്കല്പ്പം തന്നെയാണെന്നുകാണാം. എന്നാൽ അരൂപിയായ, സർവ്വവ്യാപിയായ, നിർഗുണനായ , ഏകേശ്വര സങ്കല്പ്പം പാഴ്സി മതം മുതൽ പതുക്കെ പതുക്കെ മനുഷ്യരൂപവും, മനുഷ്യസ്വഭാവവും കൈകൊള്ളുന്നതായികാണാം. അതുപോലെ സനാതനധർമ്മചിന്തകളിലെ പരബ്രഹ്മഭാവം ബ്രഹ്മ, വിഷ്ണു, ദേവീ, സങ്കല്പം തുടങ്ങിയ നിരവധി മൂർത്തീസങ്കല്പ്പങ്ങളിലേയ്ക്കുവരുമ്പോഴും, വ്യക്തീഭാവം സ്വീകരിയ്ക്കുന്നതായി നമുക്ക് കാണാം. ഏകേശ്വര സങ്കല്പ്പത്തിൽ സർവ്വേശ്വരനല്ലാതെ സാത്താനൊ, ദുഷ്ടമൂർത്തീ സങ്കല്പ്പമോ ഇല്ല. അതേ സമയം സഗുണ ഈശ്വര ദർശനങ്ങളിലേയ്ക്കുവരുമ്പോൾ, ദൈവത്തിനോളം തന്നെ ശക്തനായ സാത്താൻ എന്ന സങ്കല്പ്പവും, ശക്തരായ ദുഷ്ടമൂർത്തികളും എതിർചേരിയ്‌ല് അണിനിരക്കുന്നതായി കാണാം.ഈ ചിന്തകൾ ദൈവചിന്തയുടെ സർവ്വേശ്വരപദവിയ്ക്ക് മങ്ങലും , കളങ്കവും ചാർത്തുന്നതാണെന്നു കാണാൻ കഴിയും.
നമ്മുടെ പ്രപഞ്ചമുണ്ടായിട്ടു 1500 കോടി വർഷങ്ങളായെന്നാണു ആധൂനികശാസ്ത്ര നിഗമനം. BIG BANG എന്ന മഹാവിസ്പോടനത്തിലൂടെ യാണത്രേ ഇന്നത്തെ പ്രപഞ്ചം രൂപംകൊണ്ടത്.സ്ര്യഷ്ടിക്കുമുൻപ് യാതൊന്നും ഉണ്ടായിരുന്നില്ലെന്നും ഊർജ്ജത്തിന്റെ വിവരണാതീതമായ ഒരവസ്ഥാ വിശേഷയിരുന്നുവെന്നും വിശ്വൊസിക്കുന്നു. സ്പോടനസമയത്തു നമുക്ക് ചിന്തിക്കാൻ കൂടികഴിയാത്തത്ര താപമായിരുന്നുവത്രേ. പ്രപഞ്ചം അനുനിമിഷം വികസിക്കാൻ തുടങ്ങി.അത്യുഗ്രമായ ചൂടുകുറഞ്ഞപ്പോൾ, പ്രപഞ്ചനിർമ്മിതിയ്ക്കാവശ്യമായ ക്വാർക്സ്,ഇലക്ട്രോൺ,പ്രോടോൺ, ന്യൂട്രോൺ, എന്നിവയും,തുടർന്ന്,ഹീലിയം,ലിത്തിയം,ഹെവിഹൈഡ്രജൻ മുതലായ മൂലകങ്ങളുമുണ്ടായി.100 കോടികൊല്ലങ്ങൾക്കുശേഷം നക്ഷത്രസമൂഹങ്ങൾ രൂപമെടുക്കാൻ തുടങ്ങുകയും,300 കോടി കൊല്ലങ്ങൾക്കുശേഷം നക്ഷത്രങ്ങളും സൌരയൂഥങ്ങളും ഉണ്ടായിയത്രേ.
നമ്മൾ ക്ഷീരപഥമെന്ന നക്ഷത്രസമൂഹത്തിലാണു ജീവിക്കുന്നത്. ഇതിൽത്തന്നെ 400 ബില്ല്യൻ നക്ഷത്രങ്ങളും, ഭൂമിയെപ്പോലെ വാസയോഗ്യ സാദ്ധ്യതയുള്ള 8.80 ബില്ല്യൻ ഗ്ര്യഹങ്ങളുമുണ്ടത്രേ. ക്ഷീരപഥത്തെപ്പൊലെയുള്ള 500 ബില്ല്യൻ നക്ഷത്രസമൂഹങ്ങൾ ഈ പ്രപഞ്ചത്തിൽ ഉണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. ഈ പ്രപഞ്ചത്തിന്റെ അഞ്ചു ശതമാനം മാത്രമേ ദ്ര്യശ്യമായിട്ടുള്ളുവത്രേ. അതിലാണീ 500 ബില്ല്യൻ നക്ഷത്രക്കൂട്ടങ്ങളും, 50 സെക്സ്റ്റില്ല്യൻ നക്ഷത്രങ്ങളും സ്ഥിതിചെയ്യുന്നത്. പ്രപഞ്ചത്തിന്റെ ബാക്കി 95 ശതമാനവും അദ്ര്യശ്യമാണത്രെ. ഭൂമിയുടെ പ്രായം ഏകദേശം 450 കോടി വർഷങ്ങളാണു. ഏകദേശം 350 കോടി വർഷങ്ങൾക്കുമുൻപ് ഭൂമിയിൽ ജീവന്റെ ആദ്യ കണികകളുണ്ടായെന്നും ലക്ഷക്കണക്കിനു വർഷങ്ങളിലെ പരിണാമങ്ങളിലൂടെ സസ്യജാലങ്ങളും, മ്ര്യഗങ്ങളും, മനുഷ്യനുമൊക്കെ യുണ്ടായെന്നും വിശ്വസിക്കുന്നു.
ഇ മഹാ പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുക യാണത്രേ.ആധൂനിക ശാസ്ത്രനിഗമനങ്ങൾ പരിപൂർണ്ണമായും ത്രിപ്തികരമല്ലയെന്ന് നമുക്ക് കാണാൻ കഴിയും. കാരണം, മഹാവിസ്പോടനത്തിനു മുൻപുണ്ടായിരുന്ന യഥാർതഥ അവസ്ഥയെക്കുറിച്ചോ സ്പോടനമുണ്ടാകാനുള്ള കാരണത്തെ ക്കുറിച്ചോ, പ്രപഞ്ചനിർമ്മ്തിയ്ക്കാവശ്യമായ സൂത്ര വായ്ക്യങ്ങൾ ഇത്ര ക്ര്യത്യമായി എങ്ങിനെ യുണ്ടായെ ന്നോയുള്ള ചോദ്യങ്ങൾക്ക് ത്ര്യപ്തികരമായ ഉത്തരങ്ങൾ നല്കാൻ ശാസ്ത്രത്തിനിപ്പോഴും കഴിയുന്നില്ല. ഒന്നുമില്ലാ യ്മയിൽ നിന്നും ഈ മഹാപ്രപഞ്ചം യാദ്ര്യശ്ച്ചികമായി ഉണ്ടായതാണെന്ന ശാസ്ത്ര നിഗമനം ഇപ്പോഴും അപൂർണ്ണ മായി തുടരുന്നു. സർവ്വതിനും കാരണവും സക്ഷിയുമായ
ഒരു ശക്തിയെ ദൈവസങ്കല്പ്പത്തെ അംഗീകരിക്കാൻ ശാസ്ത്രത്തിനു കഴിയുകയില്ല. അതേസമയം സ്ഥൂലപ്രപഞ്ച ത്തെക്കുറിച്ചുമാത്രമുള്ള അറിവും പരീക്ഷണ നിരീക്ഷണ ങ്ങളും കൊണ്ടുമാത്രം യഥാർത്ഥ സത്യത്തെ കണ്ടെത്താനും ശാസ്ത്രത്തിനു കഴിയുന്നില്ല.
No automatic alt text available.