A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആരാണ് ആൽബിനോകൾ?

ആരാണ് ആൽബിനോകൾ?

“ആൽബിനിസം” എന്ന വാക്കിന്‌ രൂപം കൊടുത്തത്‌ 17-ാ‍ം നൂറ്റാണ്ടിലെ പോർച്ചുഗീസ്‌ പര്യവേക്ഷകരാണെന്ന് പലരും പറയുന്നു. പശ്ചിമാഫ്രിക്കൻ തീരത്തുകൂടെ സഞ്ചരിക്കവേ കറുത്തവരെയും വെളുത്തവരെയും അവർ കാണാനിടയായി. രണ്ടുവർഗക്കാരാണെന്നു ധരിച്ച് ആ പര്യവേക്ഷകർ കറുത്തവരെ നീഗ്രോകളെന്നും വെളുത്തവരെ ആൽബിനോകളെന്നും വിളിച്ചു. പോർച്ചുഗീസ്‌ ഭാഷയിൽ “കറുത്തവരെയും” “വെളുത്തവരെയും” കുറിക്കുന്ന വാക്കുകളാണവ. നമ്മളെ പോലെ തന്നെ തീർത്തും സാധാരണക്കാരായ മനുഷ്യരാണവർ. തലമുടിയും കൺപീലിയും പുരികപോലും വെളുത്തിരിക്കുന്നത് ശാരീരികമായ ഒരു അവസ്ഥമാത്രമാണ്. ആൽബിനിസമുള്ളവരുടെ കണ്ണുകൾക്ക് ഐറിസിന്‍റെ നിറം നീലയോ ബ്രൗണോ മങ്ങിയ തവിട്ടു നിറമോ ആണ്‌. . ആൽബിനിസം ബാധിച്ചവരാണ് ആൽബിനോകൾ. ത്വക്കിന് നിറം നൽകുന്ന മെലാനിൽ എന്ന വർണ വസ്തുവിന്റെ ഉത്പ്പാദനത്തിൽ ഉണ്ടാകുന്ന തകരാർ മൂലമാണ് ആൽബിനിസം ഉണ്ടാകുന്നത്. കോപ്പർ അടങ്ങിയിട്ടുള്ള ടൈറോസിനേയ്‌സ് എന്ന രാസാഗ്‌നിയുടെ പ്രവർത്തനഫലമായി ടൈറോസിൻ എന്ന അമിനോ അമ്ലം ഓക്‌സീകരിക്കപ്പെടുന്നു. മുടിയ്ക്കും കണ്ണിനും ത്വക്കിനും നിറം നൽകുന്ന മെലാനിൻ എന്ന വർണ്ണവസ്തു ഇങ്ങനെയാണുണ്ടാകുന്നത്. ഈ പ്രവർത്തനത്തിലെ ആദ്യഉ ല്പ്പന്നങ്ങളിലൊന്നായ 3,4 ഡൈഹൈഡ്രോക്‌സി ഫിനൈൽ അലാനിൻ ഉണ്ടാകുന്നത് ടൈറോസിൻ ഹൈഡ്രോക്‌സിലേയ്‌സ് അഥവാ ടൈറോസിൻ3 മോണോ ഓക്‌സിജനേയ്‌സ് എന്ന രാസാഗ്‌നിയുടെ പ്രവർത്തനഫലമായാണ്. ടൈറോസിനേയ്‌സ് എന്ന രാസാഗ്‌നിയില്ലെങ്കിൽ മെലാനിൻ എന്ന വർണ്ണവസ്തു രൂപപ്പെടാതെ പോകുന്നു. ഈ വർണകം ഇല്ലാത്തതിനാൽ ആൽബിനോകളുടെ ത്വക്കിന്‌ എളുപ്പം സൂര്യാഘാതമേൽക്കും. സൂര്യാഘാതംതന്നെ അസുഖകരവും വേദനാജനകവുമായ ഒരവസ്ഥയാണ്‌. ഇനി, ത്വക്ക് വേണ്ടവിധം സംരക്ഷിക്കാത്ത ആൽബിനോകൾക്ക് ത്വക്കിൽ അർബുദം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്, ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ പ്രത്യേകിച്ചും. ആൽബിനിസം കൂടുതൽ പ്രകടമായിക്കാണുന്നത്‌ ഇരുണ്ട നിറക്കാരിലാണെങ്കിലും എല്ലാ ദേശങ്ങളിലും ഭാഷകളിലും വർഗങ്ങളിലും പെട്ടവർക്കിടയിൽ ഇത്‌ കണ്ടുവരുന്നു. 20,000 പേരിൽ ഒരാൾക്കുവീതം ഈ തകരാറുള്ളതായി കണക്കാക്കപ്പെടുന്നു.
ആൽബിനോകളെ എന്തിനു കൊല്ലുന്നു?
വെളുത്ത ശരീരത്തോടെ പിറവിയെടുക്കുന്ന ആല്‍ബിനോകളുടെ ശരീരം അമാനുഷിക ശക്തികളുടെ കേന്ദ്രമായാണ് പല ആഫ്രിയ്ക്കൻ രാജ്യങ്ങളിലെയും ജനത വിശ്വസിക്കുന്നത്. അതിനാൽ തന്നെ ഇക്കൂട്ടർ ഈ രാജ്യങ്ങളിൽ നിഷ്കരുണം വേട്ടയാടപ്പെടുന്നു. ആൽബിനോ കളുടെ ശരീരത്തിന് മന്ത്ര ശക്തിയുണ്ടെന്നും ഏറ്റവും അധികം മന്ത്ര ശക്തിയുള്ള അവയവങ്ങൾ മുറിച്ചെടുത്ത് മന്ത്രവാദം നടത്തിയാൽ അത് തങ്ങളുടെ ശക്തി കൂട്ടുമെന്നും തങ്ങള്‍ക്കും അമാനുഷിക ശക്തി കൈവരുമെന്നാണ് ഇവരുടെ വിശ്വാസം.
മീന്‍ പിടുത്തക്കാര്‍, ഖനനം നടത്തുന്നവര്‍, മന്ത്രവാദികള്‍ ഈ മൂന്നു കൂട്ടരാണ് ആല്‍ബിനോകളുടെ ശരീരാവയവങ്ങള്‍ കൈക്കലാക്കാന്‍ എത്ര പണവും മുടക്കാന്‍ തയാറായി കാത്തു നില്‍ക്കുന്നത്. ആല്‍ബിനോകളുടെ വെളുത്ത മുടി കൈവശം വച്ചാല്‍ കടലില്‍ നിന്നും കൂടുതല്‍ മീന്‍ പിടിക്കാന്‍ കഴിയുമെന്നാണ് മീന്‍പിടുത്തക്കാരുടെ വിശ്വാസം. പക്ഷേ അതിലും ക്രൂരമാണ് ഖനനം നടത്തുന്നവരുടെ ഇടയിലെ വിശ്വാസം. ആല്‍ബിനോകളുടെ എല്ലുകള്‍ കൈവശപ്പെടുത്താനാണ് ഇവര്‍ എപ്പോഴും ശ്രമിക്കുക. ഖനനം നടത്തുമ്പോള്‍ കൂടുതല്‍ സ്വര്‍ണവും വിലപിടിപ്പിള്ള രത്നങ്ങളും തങ്ങള്‍ക്കു കുഴിച്ചെടുക്കാന്‍ കഴിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ആല്‍ബിനോകളുടെ അസ്ഥികള്‍ കുഴിച്ചിട്ടാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അതു വജ്രങ്ങളായി തീരുമെന്ന് കരുതുന്നവരുമുണ്ട്. ശാസ്ത്രീയമായി യാതൊരു അറിവുകളുമില്ലെങ്കിലും നാട്ടിന്‍ പുറങ്ങളില്‍ ചികിത്സ നടത്തുന്ന മന്ത്രവാദികള്‍ മറ്റുള്ളവരുടെ പ്രത്യുല്‍പ്പാദന തകരാറുകള്‍ പരിഹരിക്കാനായി ആല്‍ബിനോകളുടെ ജനിതക അവയവങ്ങളും ഉപയോഗിക്കും. ആല്‍ബിനോകളുടെ അവയവങ്ങള്‍ എത്തിച്ചു കൊടുക്കുന്നവര്‍ക്ക് ലക്ഷക്കണക്കിനു രൂപയാണ് ഇവര്‍ നല്‍കുന്നത്. ദാരിദ്ര്യം കടുക്കുമ്പോള്‍ ചില സമയങ്ങളില്‍ മാതാപിതാക്കള്‍ തന്നെ ഇത്തരം കുട്ടികളെ കൊല്ലുന്ന അവസ്ഥയും ഉണ്ട്. അതിനുശേഷം അവയവങ്ങള്‍ ആവശ്യമുള്ളവര്‍ക്കു വില്‍ക്കുകയും ചെയ്യും.

1400 ൽ ഒരാൾ എന്ന കണക്കിന് വെളുത്ത നിറങ്ങളിൽ ഉള്ളവവർ ജനിക്കുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനാൽ തന്നെ വെളുത്ത കുഞ്ഞുങ്ങൾ ജനിച്ച കുടുംബങ്ങളെ ശപിക്കപ്പട്ട വീടുകളായി കാണുന്നു മറ്റുള്ളവർ.
ദുരാത്മാക്കൾ വെളുത്ത നിറത്തിൽ പുനർജനിക്കുന്നു എന്നുള്ളതും ഇവരുടെ വിശ്വാസങ്ങൾക്കു വിഷം കൂട്ടുന്ന കഥകളാണ്. പരമ്പരാഗത ആഫ്രിക്കൻ സമൂഹങ്ങളിൽ നിന്നും തുടച്ചു മാറ്റാൻ കഴിയാതായിരിക്കുന്നു. 15000 ൽ അധികം ആളുകൾ ഇപ്പോൾ ടാൻസാനിയയിൽ വെളുത്തവരായി ഉണ്ടെന്നാണ് കണക്ക്.
ആക്രമണങ്ങളിൽ നിന്നും ആൽബേനിയനുകളെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും കൈയും കാലും കണ്ണും മുറിച്ചെടുക്കാൻ കാത്തു നിൽക്കുന്നവരെ തടയാൽ കഴിയുന്നില്ലെന്നും മാത്രം. ഇവരെ എവിടെ കണ്ടാലും തട്ടിക്കൊണ്ടുപോകാൻ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്നവരാണ് ചുറ്റും. ഇവരിൽ നിന്നും രക്ഷപ്പെടുന്നവരാകട്ടേ കൈകൾ ഉൾപ്പടെ പലതും നഷ്ടമായിരിക്കും. 25 ഓളം ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ അൽബിനോകൾ വേട്ടയാടെപ്പടുന്നുണ്ടെന്നാണ് യുഎൻ പറയുന്നത്.മുതിർന്നവരെന്നോ പിഞ്ചു കുഞ്ഞുങ്ങൾ എന്നോ അവർക്കു വ്യത്യാസമില്ല. അമ്മയുടെ മാറിലൊട്ടി മുലപ്പാൽ കുടിക്കുന്ന കുഞ്ഞിനെ തട്ടിപ്പറിച്ച് വെട്ടി നനുറുക്കാറുണ്ട്. പൊലീസ് ഇടപെട്ടില്ലെങ്കിൽ തട്ടിക്കൊണ്ട് പോകുന്ന ആൽബിനോകൾ അതിക്രൂരമായി വധിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്.