സൂപ്പർ ടാങ്കറുകൾ - ഭീമാകാരമായ ജല യാനങ്ങൾ
ലോക സമ്പദ്ഘടനയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒരസംസ്കൃത വസ്തുവാണ് ക്രൂഡ് ഓയിൽ .ലോകത് ഏറ്റവുമധികം മൂല്യത്തിൽ കച്ചവടം ചെയ്യപ്പെടുന്ന വസ്തുവാണ് ക്രൂഡ് ഓയിൽ . ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ അല്ല ക്രൂഡ് ഓയിലിന്റെ വലിയ ഉത്പാദകർ .ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ക്രൂഡ് ഓയിൽ എത്തിക്കുക എന്ന ദൗത്യമാണ് ഓയിൽ ടാങ്കറുകൾക്കുള്ളത് .
.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ആദ്യ ഓയിൽ ടാങ്കറുകൾ നിർമ്മിക്കപ്പെട്ടത് .വീപ്പകളിൽ നിറച്ചാണ് ആദ്യകാല ഓയിൽ ടാങ്കറുകൾ ക്രൂഡ് ഓയിൽ കടത്തിയിരുന്നത് .പ്രസിദ്ധനായ ആൽഫ്രഡ് നൊബേലിന്റെ സഹോദരന്മാരായ ലുദ്വിങ് നൊബേലും റോബർട്ട് നൊബെലുമാണ് ആദ്യ ആധുനിക ഓയിൽ ടാങ്കറിന്റെ ശിൽപികൾ .നോബൽ സഹോദരന്മാർ ആദ്യം രംഗത്തിറക്കിയ ഓയിൽ ടാങ്കറിന് 250 ടൺ എണ്ണ വഹിക്കാനുള്ള പ്രാപ്തിയുണ്ടായിരുന്നു സോരാഷ്ട്രർ (Zoroaster ) എന്നായിരുന്നു ആദ്യ എണ്ണ ടാങ്കറിന്റെ പേര് .നോബൽ സഹോദരന്മാർ റഷ്യക്കുവേണ്ടിയാണ് ഈ ടാങ്കർ നിർമിച്ചത് .1876 ലായിരുന്നു ഈ ടാങ്കർ നിർമിച്ചത് .പിന്നീടുള്ള കുറച്ചുകാലം നോബൽ സഹോദരന്മാരായിരുന്നു ഓയിൽ ടാങ്കർ നിർമാണത്തിലെ അതികായന്മാർ.
അമ്പതുകളിൽ 30000 ടൺ വിസ്ഥാപനമുള്ള ടാങ്കറുകളായിരുന്നു ടാങ്കറുകളിൽ ഭീമന്മാർ സൂയസ് കനാലിലൂടെ യാത്ര ചെയ്യാവുന്ന തരത്തിലായിരുന്നു അവയുടെ നിർമാണം .വളരെ വലിയ കപ്പലുകൾക്ക് സൂയസ് കനാലിലൂടെ കടന്നുപോകാൻ കഴിയില്ലായിരുന്നു ..1956 ൽ സൂയസ് കനാൽ അടച്ചിടപ്പെട്ടു .ഏഷ്യയിൽ നിന്നും യൂറോപ്പിലേക്ക് അസംസ്‌കൃത എണ്ണ കൊണ്ടുപോകാൻ ആഫ്രിക്കയെ ചുറ്റി സഞ്ചരിക്കേണ്ടി വന്നു .യാത്രാദൂരം പലമടങ്ങു വർധിച്ചു . ചെറിയ ടാങ്കറുകളിലൂടെ അസംസൃത എണ്ണ കൊണ്ടുപോകുന്നത് സാമ്പത്തികമായി നഷ്ടമായി . വളരെ വലിയ സൂപ്പർ ടാങ്കറുകൾ ഒരു അനിവാര്യതയായി മാറി .
.
1958 ൽ അമേരിക്കയിലെ ഷിപ്പിംഗ് മുതലാളിയായിരുന്ന ഡാനിയൽ ലുഡ്വിഗ് ഒരുലക്ഷത്തിലധികം ടൺ വിസ്ഥാപനമുള്ള ‘’ യൂണിവേഴ്സ് അപ്പോളോ ‘’ എണ്ണ ഭീമൻ ടാങ്കർ നിര്മിച്ചാടോടെ സൂപ്പർ ടാങ്കറുകളുടെ കാലം ആരംഭിച്ചതായി കണക്കാക്കാം സൂപ്പർ
ടാങ്കറുകൾ ഉപയോഗിച്ച എണ്ണ കടത്തുന്നത് സാമ്പത്തികമായി വളരെ ലാഭകരമാണെന്ന് പെട്ടന്ന് തന്നെ മനസ്സിലാക്കപ്പെട്ടു .അതോടെ വൻതോതിലുള്ള സൂപ്പർ ടാങ്കർ നിർമാണവും ആരംഭിച്ചു .പനാമ കനാലിലൂടെ കടന്നുപോകാവുന്ന ടാങ്കറുകളുടെ പരമാവധി വിസ്ഥാപനം 80000 ടൺ ആണ് അവയെ പാന മാക്സ് ഓയിൽ ടാങ്കറുകൾ എന്ന് വിളിക്കുന്നു .160000 ടൺ വരെ വിസ്ഥാപനമുള്ള ടാങ്കറുകൾക്ക് സൂയസ് കനാലിലൂടെ കടന്നു പോകാൻ കഴിയും അവയെ സൂയസ് മാക്സ് ടാങ്കറുകൾ എന്ന് വിളിക്കുന്നു .320000 ടൺ വരെ വിസ്ഥാപനം ഉള്ളവയെ വെരി ലാർജ് ക്രൂഡ് കരിയേഴ്സ് (VLCC ) എന്നും 550000 ടൺ വരെ വിസ്ഥാപനം ഉള്ളവയെ അൾട്രാ ലാർജ് ക്രൂഡ് കരിയേഴ്സ് ( ULCC)എന്നും വിളിക്കുന്നു. ഇവയിൽ വെരി ലാർജ് ക്രൂഡ് കരിയേഴ്സ് നെയും അൾട്രാ ലാർജ് ക്രൂഡ് കരിയേഴ്സ് നെയുമാണ് സൂപ്പർ ടാങ്കറുകൾ എന്ന് ഇപ്പോൾ വിളിക്കുന്നത്
.
250000 ടൺ ഇൽ കൂടുതൽ വിസ്ഥാപനമുള്ള എണ്ണ ടാങ്കറുകളെയാണ് ഇപ്പോൾ സൂപ്പർ ടാങ്കറുകൾ ആയി കരുതുന്നത് 250000 ടൺ വിസ്ഥാപനമുള്ള ഒരു സൂപ്പർ ടാങ്കറിൽ 200000 ടൺ ഇൽ കൂടുതൽ ക്രൂഡ് ഓയിൽ ഉൾക്കൊള്ളാനാകും .ഏറ്റവും വലിയ ഓയിൽ ടാങ്കറുകൾ ഒരു ദിവസം പ്രവർത്തിപ്പിക്കാനുള്ള ചിലവ് വെറും പതിനയ്യായിരം ഡോളറിൽ താഴെയാണ് എന്നാണ് കണക്കു കൂട്ടിയിരിക്കിന്നത് .ഇവയിൽ വളരെ കുറച്ച ജോലിക്കാർ മാത്രമേ ഉണ്ടാവുകയും ഉളൂ .പേർഷ്യൻ ഗൾഫിൽ നിന്നും ഒരു ബാരൽ ക്രൂഡ് ഓയിൽ യൂ എസ് യിലേക്ക് സൂപ്പർ ടാങ്കർ വഴി കടത്തുന്നതിനുള്ള ചെലവ് വെറും അറുപത് സെന്റാണെന്നാണ് കണക്കാക്കപ്പെര്ട്ടിരിക്കുന്നത് . ഒരു പക്ഷെ ഏറ്റവും ചെലവ് കുറഞ്ഞ ഒരു കടത്തു മാർഗമാണ് സൂപ്പര്താങ്കറുകൾ വഴിയുള്ള എണ്ണ കടത്ത്
.
ഇപ്പോൾ നിലവിലുള്ള ഏറ്റവും വലിയ സൂപ്പർ ടാങ്കറുകൾ T I -ക്ലാസ് സൂപ്പർടാങ്കറുകളാണ് .ഇത്തരത്തിലുള്ള നാല് സൂപർ ടാങ്കറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് .ദക്ഷിണ കൊറിയയിലെ ഡെയ്വൂ കപ്പൽ നിർമാണ കമ്പനിയാണ് ഇവ നിർമിച്ചത് 500 ദശലക്ഷം ലിറ്റർ ക്രൂഡ് ഓയിൽ ഇവക്ക് ഉൾക്കൊള്ളാനാകും . ഇവയുടെ മൊത്ത ഭാരം 440000 ടൺ ആണ് .ഏറ്റവും നീളം കൂടിയ സൂപ്പർ ടാങ്കർ സീ വൈസ് ഗെയ്ൻറ് എന്ന സൂപർ കാരിയർ ആയിരുന്നു . ഈ കപ്പൽ T I -ക്ലാസ് സൂപ്പർടാങ്കറുകളേക്കാൾ വലിപ്പമുള്ളതായിരുന്നു .ജപ്പാനിലെ സുമി ടോമോ ഹെവി ഇൻഡസ്ട്രീസ് ആണ് 1979 ൽ ഈ കപ്പൽ നിർമിച്ചത് .മുപ്പതു വര്ഷത്തെഉപയോഗത്തിനുശേഷം 2010 ൽ ഈ ടാങ്കർ ഡീക്കമ്മീഷൻ ചെയ്തു . നാനൂറ്റി അറുപതു മീറ്ററായിരുന്നു ഇതിന്റെ നീളം .മൊത്ത ഭാരം 564000 ടൺ വിസ്ഥാപനത്തിന്റെയും ഭാരത്തെയും ( Gross Tonnage )അടിസ്ഥാനമാക്കി സീ വൈസ് ഗിയയ്ന്റിനു കിടനിൽക്കുന്ന സൂപർ ടാങ്കർ ബാറ്റില്സ് ക്ലാസ് സൂപർ ടാങ്കറുകളാണ് (Batillus-class supertanker ).ഫ്രാൻസിലാണ് ഇവ നിർമിച്ചത് 550000 ടൺ മൊത്ത ഭാരമാണ് ഇവക്കുള്ളത് ..ഇവയും ഇപ്പോൾ ഉപയോഗത്തിൽ ഇല്ല .ഇത്തരം നാല് ടാങ്കറുകൾ നിർമിച്ചിരുന്നു .അവസാനത്തേത് 2003 ൽ പിൻവലിച്ചു .
--
Images :T I Class Super tanker ,Seawise Giant , Zoroaster :Courtesy : Wikimedia Commons
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
Ref:
1. https://en.wikipedia.org/wiki/Oil_tanker
2. https://www.thebalance.com/the-most-actively-traded-commodi…
3. https://en.wikipedia.org/wiki/TI-class_supertanker
4. https://en.wikipedia.org/wiki/Batillus-class_supertankers
5. https://en.wikipedia.org/wiki/List_of_longest_ships