.ആന്തരിക ശബ്ദം (Inner voice) വഴി മനസ്സും മനസ്സും തമ്മിലുള്ള കമ്യൂണിക്കേഷനെയാണ് ടെലിപ്പതി എന്നു പറയുന്നത്.
.ഹിമാലയത്തിലും മറ്റുമുള്ള ദിവ്യ സന്യാസിമാർ ഇന്നും ഈ വഴി സന്ദേശങ്ങൾ കൈമാറാറുണ്ട്.
. Autobiography of a Yogi എന്ന ഗ്രന്ഥത്തിൽ സ്വാമി പരമഹംസ യോഗാനന്ദൻ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സ്വാമിജിയുടെ വാക്കുകളിലേക്ക്.....
." ഭ്രൂമധ്യ ബിന്ദുവിൽ നിന്ന് പ്രസ്ഫുരിക്കുന്ന ഇച്ഛാശക്തിയാണ് ചിന്തയുടെ പ്രേഷണ ഉപകരണം. മനുഷ്യൻ്റെ ചിന്ത അഥവാ വൈകാരിക ശക്തി ഹൃദയത്തിൽ സ്വസ്ഥമായി കേന്ദ്രീകരിക്കപ്പെടുമ്പോൾ അത് ഒരു മനോ റേഡിയോ ആയി വർത്തിക്കുകയും അകലെയോ അടുത്തോ ഉള്ളവരുടെ സന്ദേശങ്ങൾ സ്വീകരിക്കാൻ ശേഷിയുള്ളതാവുകയും ചെയ്യുന്നു. മനോമയ സന്ദേശത്തിൽ ഒരാളുടെ മനസ്സിലെ അതിസൂക്ഷ്മമായ സ്പന്ദനങ്ങൾ സൂക്ഷ്മാകാശത്തിലെ സൂക്ഷ്മസ്പന്ദനങ്ങളിലും പിന്നീട് കുറച്ചുകൂടി സ്ഥൂലമായ ഭൗമാകാശത്തും പ്രക്ഷേപിക്കുമ്പോൾ വൈദ്യുതതരംഗങ്ങൾ സൃഷ്ടിക്കപ്പെടുകയും അടുത്തതായി അവ മറ്റുള്ളവരുടെ മനസ്സിൽ ചിന്താതരംഗങ്ങളായി സ്വയം പരിവർത്തിക്കുകയും ചെയ്യുന്നു.."
.ശ്രീ എം.കെ രാമചന്ദ്രൻ അദ്ദേഹത്തിൻ്റെ ഹിമാലയയാത്രയിൽ സംഭവിച്ച അത്ഭുതകരമായ ഒരു കാര്യം വിവരിക്കുന്നുണ്ട്.
.അദ്ദേഹം ഹിമാലയ യാത്രയ്ക്കിടെ ദിവ്യസന്യാസിമാരുടെ ഗുഹയിൽ എത്തിച്ചേർന്നു..
."പാറയിൽ ചാരി പാതിയടഞ്ഞ മിഴികളോടെ ഇരിക്കുകയായിരുന്ന ഒരു യുവസംന്യാസി പെട്ടന്ന് ചാടിയെഴുന്നേറ്റ് 'സന്ദേശമുണ്ട്' എന്ന് പറഞ്ഞ് ധൃതിയിൽ പുറത്തേക്കു നടന്നു. അമ്പരപ്പോടെ ഞാൻ മറ്റുള്ളവരുടെ മുഖത്തേക്കു നോക്കി. ' അതു കാണണമെങ്കിൽ വേഗം പുറത്തേക്കു ചെല്ലൂ ' എന്നു ഒരു സംന്യാസി പറഞ്ഞപ്പോൾ ഞാൻ ഗുഹാമുഖത്തേക്കു പോയി. ഗുഹാമുഖത്തെ നിരപ്പായ പാറയിൽ ഒറ്റക്കാലിൽ നിന്നുകൊണ്ട് വട്ടംകറങ്ങുന്ന സംന്യാസിയെ കണ്ടപ്പോൾ ഞാൻ വീണ്ടും അമ്പരന്നുപോയി ! ഉയർത്തിപ്പിടിച്ച വലതുകൈയ്യിൻ്റെ ചൂണ്ടുവിരൽ വൃത്താകാരത്തിൽ കറങ്ങിക്കൊണ്ടിരുന്നു. അഞ്ചുമിനിറ്റിലേറെ ആ പ്രക്രിയ നീണ്ടുനിന്നു. ഗുഹയിൽ തിരിച്ചെത്തിയ ശേഷം ആ സംന്യാസി ഹ്രസ്വമായ ഒരു വിവരണം തന്നു. കൂടുതൽ ഒന്നും ചോദിക്കരുത് എന്ന് പറയുകയും ചെയ്തു. പക്ഷേ ഗുഹയിലേക്ക് മടങ്ങുമ്പോൾ തന്നെ ഇതേക്കുറിച്ച് ഒരു ഏകദേശ ധാരണ എനിക്കു തോന്നിയിരുന്നു.
."ടെലിപ്പതി വഴി സന്ദേശം കൈമാറുന്ന ഒരു രീതിയാണിത്. ഒരു ഗുഹയിൽ നിന്ന് മറ്റൊരു ഗുഹയിലേക്ക് സന്ദേശം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഈ സമ്പ്രദായത്തിൽക്കൂടിയാണ്. വളരെ ഗോപ്യമായ നിഗൂഢമായ ഒരു സമ്പ്രദായമാണിത്. ഇവിടുത്തെ രക്ഷയ്ക്കും കെട്ടുറപ്പിനും ഇതാവശ്യമാണ്. ഗുഹയിലെ അതിഥി ആരാണെന്നതായിരുന്നു ഇവിടെ കിട്ടിയ സന്ദേശം അതൊരു മിത്രമാണെന്ന് മറുപടിയും നൽകി. " - സംന്യാസി പറഞ്ഞു നിർത്തി.