A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സമുദ്ര നിയമങ്ങൾ - യുണൈറ്റഡ് നേഷൻസ് കൺവെൻഷൻസ് ഓൺ ലോ ഓഫ് ദി സീസ്

മനുഷ്യൻ കടലിലൂടെ കപ്പൽ മാർഗം യാത്ര ചെയ്യാൻ തുടങ്ങിയ കാലം മുതൽ കടലിനെ സംബന്ധിച്ച നിയമങ്ങളും ആവിർഭവിച്ച തുടങ്ങി .ഇപ്പോൾ നിലവിലുള്ള സമുദ്ര നിയമങ്ങളെ യുണൈറ്റഡ് നേഷൻസ് കൺവെൻഷൻസ് ഓൺ ലോ ഓഫ് ദി സീസ് ( United Nations Convention on the Law of the Sea (UNCLOS) ) എന്നാണ് പറയുന്നത് .ഈനിയമാവലിയാണ് കടലിന്റെ ഉപയോഗത്തെയും സമുദ്ര വിഭവങ്ങളുടെ ചൂഷണത്തിനും മാർഗനിർദേശങ്ങളും നിയമ പ്രാബല്യവും നൽകുന്നത് .ഇപ്പോൾ നിലവിലുള്ളത് 1973 ഇൽ ന്യൂ യോര്കിൽ നടന്ന മൂന്നാം യുണൈറ്റഡ് നേഷൻസ് കൺവെൻഷൻസ് ഓൺ ലോ ഓഫ് ദി സീസ് അംഗീകരിച്ച നിയമങ്ങൾ ആണ്.ഇതിനെ (UNCLOS-3)എന്ന് വിളിക്കുന്നു .ഈ നിയമങ്ങൾ മുന്നോട്ടുവെക്കുന്ന ചില നിർവ്വചനങ്ങൾ വളരെ പ്രാധാന്യമുള്ളതാണ് .അവയിൽ ചിലത് താഴെ പറഞ്ഞിരിക്കുന്നു.
.
കടലിലെ ദൂരം അളക്കാൻ സാധാരണ ഉപയോഗിക്കുന്നത് നാട്ടികൽ മൈൽ എന്ന അളവാണ് 1855 മീറ്റർ ,അഥവാ 1.855 കിലോമീറ്റർ ആണ് ഒരു നാട്ടികൽ മൈൽ
.
ടെറിട്ടോറിയൽ വാട്ടേഴ്സ്
.
ഒരു രാജ്യത്തിന്റെ തീരത്തുനിന്നും 12 നാട്ടിക ൽ മൈൽ വരെ
ആ രാജ്യത്തിന്റെ ടെറിട്ടോറിയൽ വാട്ടേഴ്സ് ആണ് .ആ കടൽ പ്രദേശത്തു തീരദേശ രാജ്യങ്ങൾക്ക് പൂർണമായ നിയമപരമായ അവകാശം ഉണ്ട് .അന്യ ജ്യങ്ങളുടെ കപ്പലുകൾക്കോ വിമാനങ്ങൾക്കോ ഈ പരിധി ലംഖിക്കാനാവില്ല . ഒരു രാജ്യത്തിന്റെ ടെറിട്ടോറിയൽ വാട്ടേഴ്സ് ഇടുങ്ങിയ കടലിടുക്കുകളെ ഉള്കൊള്ളുന്നുവെങ്കിൽ അന്യരാജ്യങ്ങളുടെ കപ്പലുകൾക്ക് റൈറ്റ് ഓഫ് ഇന്നൊസെന്റ് പാസ്സേജ് ( Innocent passage )നിയമപ്രകാരം തന്നെയുണ്ട്
Innocent passage:Passage is innocent so long as it is not prejudicial to the peace, good order or security of the coastal State. Such passage shall take place in conformity with this Convention and with other rules of international law.
റെഡ് സീയിലെയും പേർഷ്യൻ ഗൾഫിലെയും കടലിടുക്കകൾ '' റൈറ്റ് ഓഫ് ഇന്നൊസെന്റ് പാസ്സേജ് '' നിലവിലുള്ള സമുദദ്ര ഭാഗങ്ങൾക്ക് ഉദാഹരണമാണ് .മറ്റനവധി കടലിടുക്കുകളിലും ഈ നിയമം ബാധകമാണ്
.
കൊണ്ടിഗുവസ് സോൺ :
.
ടെറിട്ടോറിയൽ വാട്ടേഴ്സിന് ശേഷം വീണ്ടും ഒരു 12 നാട്ടികൽ മൈൽ ദൂരം രാജ്യങ്ങൾക്ക് കസ്റ്റംസ് നിയമങ്ങളും മലിനീകരണ നിയന്ത്രണങ്ങളും ബാധകമാക്കാം.കൊണ്ടിഗുവസ് സോൺ ഇൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ നടന്നാലും നടപടികൾ സ്വീകരിക്കാം
.
എസ്ക്ലൂസിവ് എക്കണോമിക് സോൺ :
.
തീരത്തുനിന്നും 200 നാട്ടികൽ മൈൽ ദൂരം രാജ്യത്തിന്റെ എസ്ക്ലൂസിവ് എക്കണോമിക് സോൺ ആണ് .ഈ പ്രദേശത്തിന്റെ മൽസ്യ ബന്ധനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ കുത്തക തീരാ രാജ്യത്തിനാണ് .ഈ പ്രദേശങ്ങൾ കുള്ളിലെ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും പര്യവേക്ഷണ അവകാശവും .അവയിൽ നിന്നുള്ള വരുമാനവും തീരദേശ രാജ്യത്തിന് അവകാശപ്പെട്ടതാണ് . ഈ പ്രദേശത്തുകൂടെയുള്ള കപ്പൽ വ്യോമ ഗതാഗതത്തിനു തടസ്സമില്ല .
.
കോണ്ടിനെന്റൽ ഷെൽഫ് :
കരയുടെ സ്വാഭാവികമായ തുടർച്ച എന്നാണ് കോണ്ടിനെന്റൽ ഷെൽഫ് എന്നതിന്റെ നിർവചനം . കരയിൽ നിന്നും 350 നാട്ടിക ൽ മൈൽ വരെ കോണ്ടിനെന്റൽ ഷെൽഫ് വ്യാപിച്ചിട്ടുണ്ട് എന്നതാണ് ഏകദേശ കണക്ക് .പക്ഷെ ഇക്കാര്യത്തിൽ കടുത്ത അവ്യക്തത നിലനിൽക്കുന്നുണ്ട് .കോണ്ടിനെന്റൽ ഷെൽഫ് ഇന്റെ നിർവചനവും അതിന്റെ അതിരുകൾ കണക്കാക്കുന്നതിൽ അവ്യക്തതയും പല പ്രദേശങ്ങളിലും നിയമ പ്രശ്നങ്ങളും സൈനിക ഉരസലുകളും ഉണ്ടാക്കാറുണ്ട്
.
ഇവ ഏറ്റവും അടിസ്ഥാനപരമായ ചില നിർവ്വചനങ്ങൾ മാത്രമാണ് നൂറുകണക്കിന് നിർവചനങ്ങളും നിയമങ്ങളും അടങ്ങുന്നതാണ് ഇപ്പോൾ നിലവിലുള്ള സമുദ്ര നിയമങ്ങൾ .ഇവ നടപ്പിലാക്കാനുള്ള അവകാശം സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കാണ് ..രണ്ടോ അതിലധികമോ രാജ്യങ്ങൾ നിയമങ്ങളെ വ്യത്യസ്തമായി വ്യാഖ്യാനിക്കുമ്പോഴാണ് തർക്കങ്ങളും ഉരസലുകളും ഉണ്ടാവുന്നത് .ഈ തർക്കങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കാൻ ഇന്റർനാഷണൽ ട്രിബുണൽ ഫോർ ദി ലോ ഓഫ് ദി സീ ( International Tribunal for the Law of the Sea ) എന്ന അന്താരാഷ്ട്ര ട്രിബുണലും നിലവിലുണ്ട് .വിവിധ രാജ്യങ്ങളിൽ നിന്നുള്ള ൨യി നിയമ വിദഗ്ധർ അടങ്ങുന്നതാണ് ഈ ട്രിബുണൽ .ഈ ട്രിബുണലിലെ ഇന്ത്യൻ പ്രതിനിധി പി . ചന്ദ്ര ശേഖരാ റാവു ആണ് ഇപ്പോൾ ഈ ട്രിബുണലിന്റെ പ്രസിഡന്റ് റഷ്യയുടെ വ്ലാദിമിർ ഗോലിത്സ്യൻ (Vladimir V. Golitsyn )ആണ് .
--
ചിത്രം : സമുദ്രത്തിലെ നിയമപരമായ മേഖലകൾ :കടപ്പാട് വിക്കിമീഡിയ കോമൺസ്
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
--
Ref:
1. https://en.wikipedia.org/…/United_Nations_Convention_on_the…
2. https://en.wikipedia.org/wiki/Admiralty_law
3. https://en.wikipedia.org/…/International_Regulations_for_Pr…
4. https://en.wikipedia.org/…/International_Tribunal_for_the_L…
No automatic alt text available.