ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് അന്വേഷണം നടത്താതെ
അതിനെ അന്ധമായി വിശ്വസിക്കുന്നപക്ഷം അത് അന്ധവിശ്വാസമാണ്. ഒരു മനുഷ്യൻ
ഭൂത-പ്രേതമുണ്ടെന്നു വിശ്വസിക്കുന്നു. നാം ആ വ്യക്തിയെ അന്ധവിശ്വാസിയെന്നു
പറയുന്നു. നാം അക്കാര്യത്തെ അംഗീകരിക്കാത്തപക്ഷം, നമ്മൾ വലിയ
വിവരമുള്ളവരുമാകുന്നു. എന്നാൽ അന്ധവിശ്വാസത്തിന്റെ അർത്ഥം എന്താണ്? ആരാണോ
ഭൂതപ്രേതമുണ്ടെന്നു പറയുന്നത് അതെക്കുറിച്ച് ഒരന്വേഷണമോ
കണ്ടുപിടിത്താമോ നടത്താതെ പൂർണ്ണമായും അതിൽ വിശ്വസിക്കുന്നപക്ഷം അത്
അന്ധവിശ്വാസമാണ്. ഭൂതപ്രേതം ഇല്ലെന്നു പറയുന്നവരും അതെക്കുറിച്ച് അന്വേഷണം
നടത്താതെ അതില്ലെന്ന് വിശ്വസിക്കുന്നുവെങ്കിൽ അതും അന്ധവിശ്വാസമാണ്.
അന്ധവിശ്വാസാത്തിന്റെ അർത്ഥം നമുക്കറിഞ്ഞുകൂടാത്ത ഒന്നിനെ നാം
അംഗീകരിക്കുന്നു അഥവാ സമ്മതിക്കുന്നു എന്നാണ്. അന്ധവിശ്വാസത്തിന്റെ അർത്ഥം
നമ്മുടെ വിശ്വാസത്തിനു വിപരീതമായിട്ടുള്ളവർ അന്ധവിശ്വാസിയാണെന്നല്ല.
.
ഈശ്വരനിൽ വിശ്വസിക്കുന്നവരും അന്ധവിശ്വാസികളാകാം. നിരീശ്വരൻമാരും അത്രതന്നെ അന്ധവിശ്വാസികളാണ്. അന്ധവിശ്വാസത്തിന്റെ അർത്ഥം യാതൊന്നും അറിയാതെ അന്ധനെപ്പോലെ സമ്മതിക്കുന്നു എന്നാണ്. റഷ്യയിലെ ജനങ്ങൾ അന്ധവിശ്വാസികളായ നിരീശ്വരന്മാരാണ്. ഇന്ത്യയിലെ ജനങ്ങൾ അന്ധവിശ്വാസികളായ ഈശ്വരവിശ്വാസികളും.. അന്ധവിശ്വാസമെന്നാൽ 'എല്ലാവരും വിശ്വസിക്കുന്നതിനെ നമ്മളും വിശ്വസിക്കുന്നു'- എന്നാണ്. കാരണം എന്താണെന്നുപോലും ചോദിക്കാൻ നാം ആഗ്രഹിക്കുന്നില്ല. തിരക്കുനിറഞ്ഞ യാത്രക്കാർക്കിടയിലൂടെ നമ്മളും യാത്രചെയ്തുകൊണ്ടിരിക്കുന്ന ു. അന്ധവിശ്വാസം വളരെ സൗകര്യപ്രദമായിത്തീർന്നിരിക ്കുന്നു.
.
ലോകത്തിൽ എത്രയോ മതങ്ങൾ വന്നു. ആ മതങ്ങളെല്ലാംതന്നെ മനുഷ്യരെ ഉദ്ധരിക്കാൻ വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടത്. എന്നിട്ട് പറയുന്നതോ? ഞങ്ങൾ അന്ധവിശ്വാസത്തെ ഇല്ലാതാക്കുമെന്ന്. എന്നാൽ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ സംഭവിക്കുന്നത് ഒന്നുംതന്നെ ഇല്ലാതാകുന്നില്ല എന്നതുമാത്രമാണ്. ചിലർ പഴയ അന്ധവിശ്വാസത്തിൽ മുഷിയപ്പെടുമ്പോൾ ഒരുപരിവർത്തനമെന്ന നിലയിൽ പുതിയ അന്ധവിശ്വാസത്തിൽ പ്രവേശിക്കുന്നു. ഞങ്ങൾ പരിവർത്തനമുണ്ടാക്കിയെന്ന് സ്വയം ആഹ്ലാദിക്കുന്നു. എന്തുകൊണ്ടെന്നാൽ പുതിയ അന്ധവിശ്വാസത്തെ സ്വീകരിച്ചു കഴിഞ്ഞു.
.
വിവേകിയായ വ്യക്തി ഒന്നുംതന്നെ സ്വീകരിക്കുന്നില്ല. അയാൾ വിവേകത്തോടും ബോധത്തോടും കൂടി ഒന്നുംതന്നെ നിരാകരിക്കാതെയാണ് ജീവിക്കുന്നത്. ആ വ്യക്തി ചങ്ങലകൾ നിർമ്മിക്കുന്നില്ല. കാരണം സ്വാതന്ത്ര്യത്തിന്റെ ആനന്ദത്തെക്കുറിച്ച് അയാൾ ശരിയായും മനസിലാക്കിയിരിക്കുന്നു. ഓരോ വ്യക്തിയുടെയും ഉള്ളിൽ സ്വാതന്ത്ര്യം പ്രാപ്തമാക്കാനുള്ള ബോധധാരയെ ഉണർത്തേണ്ടതായ ആവശ്യമുണ്ട്. അനുഗാമിയാകാനും, പുറകെ നടക്കാനും, അന്ധമായി അനുകരിക്കാനും ആ വ്യക്തി തയ്യാറാകരുത്. അപ്പോഴാണ് അന്ധവിശ്വാസം ഇല്ലാതാകുന്നത്. ഒരേസമയത്ത് എല്ലാംതന്നെ ഇല്ലാതാകും. അല്ലെങ്കിൽ ഒരിക്കലുമത് ഇല്ലാതാകുവാൻ പോകുന്നില്ല.
ഓഷോ
.
ഈശ്വരനിൽ വിശ്വസിക്കുന്നവരും അന്ധവിശ്വാസികളാകാം. നിരീശ്വരൻമാരും അത്രതന്നെ അന്ധവിശ്വാസികളാണ്. അന്ധവിശ്വാസത്തിന്റെ അർത്ഥം യാതൊന്നും അറിയാതെ അന്ധനെപ്പോലെ സമ്മതിക്കുന്നു എന്നാണ്. റഷ്യയിലെ ജനങ്ങൾ അന്ധവിശ്വാസികളായ നിരീശ്വരന്മാരാണ്. ഇന്ത്യയിലെ ജനങ്ങൾ അന്ധവിശ്വാസികളായ ഈശ്വരവിശ്വാസികളും.. അന്ധവിശ്വാസമെന്നാൽ 'എല്ലാവരും വിശ്വസിക്കുന്നതിനെ നമ്മളും വിശ്വസിക്കുന്നു'- എന്നാണ്. കാരണം എന്താണെന്നുപോലും ചോദിക്കാൻ നാം ആഗ്രഹിക്കുന്നില്ല. തിരക്കുനിറഞ്ഞ യാത്രക്കാർക്കിടയിലൂടെ നമ്മളും യാത്രചെയ്തുകൊണ്ടിരിക്കുന്ന