കുറെനാള്‍ മുൻപ് സോഷ്യൽ മീഡിയയിലും പത്രമാധ്യമങ്ങളിലും വന്ന ഒരു വാർത്തയുടെ തലക്കെട്ട് " പഞ്ചാബിലെ ഒരു സ്ത്രീ പ്ലാസ്റ്റിക്ക് കുഞ്ഞിനെ പ്രസവിച്ചു " എന്നതായിരുന്നു !! വളരെ കൗതുകം തോന്നുന്ന ആ വാർത്തയുമായി ബന്ധപ്പെട്ട ചില അറിവുകൾ പങ്കു വെക്കട്ടെ,
വളരെ അപൂർവ്വമായി കണ്ടു വരുന്ന ഒരു രോഗമാണിത് , ആറു ലക്ഷത്തിൽ ഒരാൾക്ക് എന്ന് പറയാം ! ചർമ്മത്തെ ബാധിക്കുന്ന ഈ ജനിതക രോഗത്തെ (Congenital skin disorders) ലാമെല്ലാർ ഇക്തിയോസിസ് (Lamellar ichthyosis) എന്നാണറിയപ്പെടുന്നത് ..ഇക്തിയോസിസ് ( ichthyosis) എന്ന ഗ്രീക്ക് പദത്തിനർത്ഥം മത്സ്യം (fish) എന്നാണത്രേ ,ഈ രോഗവുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ തൊലിപ്പുറം മത്സ്യത്തിന്റെ ചെതുമ്പലിന് (fish scale) സമാനമായാതിനാലാണത് ,
ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളെ കൊളോഡിയോണ്‍ ബേബി (Collodion baby) എന്നാണറിയപ്പെടുന്നത് .
ജനിച്ചയുടൻ കുഞ്ഞിന്റെ ചർമ്മത്തിനു തിളങ്ങുന്ന ഒരു മെഴുക് പുറംതോടുണ്ടായിരിക്കും .ഉരഗങ്ങളെ പോലെ ഈ തൊലി 2-4 ആഴ്ചകൾക്കുള്ളിൽ അടർന്നുപോകും ,അടർന്നു പോകുന്ന ചർമ്മത്തിനു താഴെ 10% പേർക്ക് പിന്നീട് സാധാരണ ചർമ്മം വരുമത്രേ .നേർത്ത് വലിഞ്ഞ ചർമ്മമുള്ളതിനാൽ ഇത്തരം കുഞ്ഞുങ്ങൾക്ക് കണ്ണും വായയും തുറക്കാൻ പ്രയാസമായിരിക്കും ,കണ്‍പോളകൾ പുറംഭാഗത്തേക്ക് തള്ളിയിരിക്കും (Ectropion), താഴെ ചുണ്ടുകളും പുറം തള്ളി നിൽക്കും (eclabium). ശരീരത്തിൽ ആരെങ്കിലും സ്പർശിച്ചാൽ അവർ കരയാനാരംഭിക്കും മുലപ്പാൽ കുടിക്കാനും സാധിക്കുകയില്ല .
ഇത്തരം കുഞ്ഞുങ്ങൾക്ക് രോഗം പകരാനുള്ള സാധ്യത (Infection) വളരെ കൂടുതലാണ് .ചർമത്തിന്റെ കുഴപ്പം കാരണം ശരീരതാപം ക്രമീകരിക്കാൻ സാധിക്കാതെ വരുന്നതിനാൽ കുഞ്ഞിന് നിർജ്ജലീകരണം പോലുള്ള പല ബുദ്ധിമുട്ടുകളും വരാൻ സാധ്യതയേറെയാണ് അതിനാൽ കുഞ്ഞിനെ പ്രത്യേഗ പരിചരണ വിഭാഗത്തിലേക്ക് ( High humidity Chamber) മാറ്റേണ്ടതുണ്ട് .കുഞ്ഞിന്റെ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ആവശ്യമായ (Moisturizers) യൂറിയയും മറ്റും അടങ്ങിയ ക്രീമുകൾ ചികിത്സക്കായി ഉപയോഗിക്കുന്നു .!!!!....