കർണാടകയിലെ ഹസ്സൻ ജില്ലയിലുള്ള 2 ഉൾഗ്രാമങ്ങൾ ആണ് ഹാളേബീട് N ബേളൂർ, ഇവിടുത്തെ പ്രത്യേകത കല്ല് കൊണ്ട് നിർമിച്ച അതിസുന്ദരമായ അമ്പലങ്ങൾ ആണ് .
ഹാലേബീഡിന്റെ പഴയ പേര് കടലിലേക്ക് തുറക്കുന്ന വാതിൽ എന്നർത്ഥം വരുന്ന ദ്വാരസമുദ്ര എന്നായിരുന്നു .പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹൊയ്‌സാല സാമ്രാന്ജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു ഹാലേബീട് ഇവിടുത്തെ അമ്പലങ്ങൾ ഒക്കെ അവരുടെ ഭരണകാലത്തു പണികഴിപ്പിച്ചതാണ് . അതിൽ പ്രധാനപ്പെട്ട ചിലതു ഇവിടെ ചേർക്കുന്നു
1 . ഹൊയ്‌സാലേശ്വര ടെംപിൾ
2 . ശാന്തലേശ്വര ടെംപിൾ
3 . കെദേശ്വർ ടെംപിൾ
ഈ അമ്പലങ്ങുടെ ഒക്കെ നിർമാണം കല്ല് കൊണ്ട് ആണ് എന്നത് മാത്രമല്ല ഇവിടുത്തെ പ്രത്യേകത , ആ ഒരു പൗരാണിക കാലഘട്ടം ചിത്രങ്ങളാൽ ആലേഖനം ചെയ്തിട്ടുണ്ട് ഈ അമ്പലങ്ങളിൽ എല്ലാം. ഏകദേശം 500 ഓളം പുരാതന ഇതിഹാസങ്ങളും കഥകളുമാണ് അവർ കല്ലിൽ ചിത്രങ്ങളായി ഒരുക്കി വച്ചിരിക്കുന്നത് . കാണേണ്ട കാഴ്ച തന്നെ
15 ആം നൂറ്റാണ്ടിൽ നാട്ടുരാജ്യങ്ങളുടെ കടന്നു കയറ്റത്തോടെ ഹൊയ്‌സാല സാമ്പ്രാജ്യം തകരുകയും ദ്വാരസമുദ്ര എന്ന തലസ്ഥാന നഗരം ശിഥിലമാക്കപ്പെടുകയും ക്രമേണ അതിനു ശിഥിലമാക്കപ്പെട്ട നഗരം എന്ന് അർഥം വരുന്ന ഹാലേബീട് എന്ന പുതിയ നാമം വന്നു ചേരുകയും ചെയ്തു