A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

രാമായണത്തിന്റെ മഹത്വം മനുഷ്യരിൽ നാം അറിഞ്ഞിരിക്കേണ്ടത്


"ശ്രീരാമ നാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ
ശ്രീരാമചരിതം നീ ചൊല്ലിടു മറിയാതെ" എന്നും,
കിഷ്‌കിന്ധാകാണ്ഡത്തില്‍
"ശാരികപ്പൈതലേ , ചാരുശീലേ വരി
കാരോമലേ കഥാശേഷവും ചൊല്ലു നീ"
എന്നും കിളിപ്പൈതലിനോട് കവിയാചിക്കുന്നു.
നാമകരണം നല്‍കിയതു പോലെ തന്നെ അദ്ധ്യാത്മരാമായണത്തില്‍ ആദ്ധ്യാത്മിക ഭാവം നിറഞ്ഞു തുളുമ്പോയിരിക്കുന്നു. ശ്രീരാമന്‍ മര്യാദ പുരുഷോത്തമനാണെങ്കിലും…
ഈശ്വരന്റെ അവതാരമാണെന്നും സര്‍വ്വശക്തനാണെന്നും ആശ്രിത ജനരക്ഷകനാണെന്നും സന്ദര്‍ഭാനുസരണമായ സ്തുതികളില്‍ കൂടി വ്യക്തമാക്കുന്നുണ്ട്.
രാമായണം രാമന്റെ വെറുമൊരു ജീവിതകഥയല്ല. മറിച്ച്, ഓരോ മനുഷ്യന്റെയും ജീവിതകഥായാണ്. കാമം,ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം ഇത്യാദി ജന്മദോഷങ്ങളാല്‍ ദുഃഖമനുഭവിക്കുന്ന സാധാരണ മനുഷ്യന്റെ സുഖവും ദുഃഖവും സമ്മിശ്രമായിരിക്കുന്ന ജീവിതമാണ് ഇതിലെ ദര്‍ശനം. രാമായണത്തിലെ ഓരോ കഥാപാത്രങ്ങളും ചിരഞ്ജീവികളാണ്. അവരെല്ലാവരും ആ ചന്ദ്രതാരം ജീവിക്കുന്നവരായിരിക്കും.
ത്രേതായുഗത്തില്‍ ധര്‍മ്മരക്ഷാര്‍ത്ഥം അവതാരംപൂണ്ട ശ്രീരാമന്‍ ധര്‍മ്മച്യൂതി സംഭവിക്കുന്നിടത്തെല്ലാം രക്ഷകനായി എത്തുന്നു. രാക്ഷസന്‍ വൃന്ദങ്ങളഎ ഉന്മൂലനാശം വരുത്തി താപന്‍മാര്‍ക്കും, തപോവനങ്ങള്‍ക്കും രക്ഷ നല്‍കി ശാന്തി കൈവരുത്തുന്ന അനേകം രംഗങ്ങള്‍ നമുക്കു ദര്‍ശിക്കാവുന്നതാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ക്കിടയില്‍പ്പെട്ട് ഉഴലുന്നവരെ സാന്ത്വന വചസ്സുകള്‍ കൊണ്ടും തത്വോവദേശം കൊണ്ടും മനഃപരിവര്‍ത്തനം വരുത്തി അവരെ സന്തോഷത്തിലേക്ക് ആനയിക്കുന്നതും നമ്മള്‍ കാണുന്നു.
ശ്രീരാമന്റെ തത്വോപദേശം മിന്നിത്തിളങ്ങുന്ന ഒരു സന്ദര്‍ഭം കിഷ്‌കിന്ധാ കാണ്ഡത്തില്‍ നമുക്കു കാണാം രാക്ഷസരാജാവായ രാവണനാല്‍ അപഹൃതയായ സീതയെത്തേടി രാമലക്ഷ്മണന്‍മാര്‍ പമ്പോസരസ്സിന്റെ തീരത്തെത്തുന്നു. അവിടെ വച്ച് ഹനൂമത് സംഗമമുണ്ടാകുന്നു. അങ്ങനെ വാനര രാജാവായ സുഗ്രീവനുമായി പരിചയ്‌പ്പെടുകയും അവിടെ വെച്ച് സംഖ്യമുണ്ടാക്കുകയും ചെയ്യുന്നു. രാവണനിഗ്രഹം ചെയ്ത് സീതാദേവിയെ വീണ്ടെടുക്കാന്‍ തങ്ങളാല്‍ കഴിയുനന സഹായമെല്ലാം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സുഗ്രീവന് തന്റെ ബലിഷ്ഠനായ സഹോദരന്‍ ബാലിയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന പീഡന കഥകള്‍ കേട്ട് ധര്‍മ്മ രക്ഷാര്‍ത്ഥം ബാലിയെ വധിക്കാന്‍ തീരുമാനിക്കുന്നു. ഇളയസഹോദരന്റെ ഭാര്യയെ അപഹരിച്ചു തന്റെ പ്രിയതമയായി സ്വീകരിച്ച് സുഖിച്ചു വാഴുന്ന ബാലിവധശിക്ഷയാണ് നല്‍കുന്നത്. പരസ്ത്രീ ദര്‍ശനം , സ്പര്‍ശനപാപം എന്ന ഭാരതീയ പവിത്രചിന്തയെ ധിക്കരിച്ച പാപിയായ ബാലിയുടെ ആത്മാവ് ശ്രീരാമപാദങ്ങളില്‍ ലയിച്ചതാണ് രാമന്റെ മഹത്വത്തിന്റെ പൊരുള്‍
ബാലി മരിച്ചു കിടക്കുന്നതു കണ്ട് വാവിട്ടലറി നിലവിളിക്കുന്ന ഭാര്യയെ ശ്രീരാമന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ തത്വോപദേശത്തിലൂടെ സാന്ത്വനപ്പെടുത്തുന്നതു നോക്കുക.
"നിന്നുടെ ഭര്‍ത്താവു ദേവനോ ജീവനോ
ധന്യേ, പരമാര്‍ത്ഥമെന്നോടു ചൊല്ലൂ നീ.
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്മാംസ രക്താസ്ഥികൊണ്ടെടോ
നിശ്ചേഷ്ട കാഷ്ഠതുല്യം ദേഹമോര്‍ക്ക നീ"
മനുഷ്യശരീരം പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണെന്നും , ത്വക്ക് , മാംസം , രക്തം , അസ്ഥികള്‍ തുടങ്ങിയവയുടെ ഒരു സഞ്ചിതരൂപമാണെന്നം ബോധ്യപ്പെടുത്തുന്നു. ക്ഷണ്രഭാചഞ്ചലമായ ജീവിതം ക്ഷണഭംഗുരമാണ്. ഏതു സമയവും നശ്വരമായ ആ ജഡത്തിനെ ഓര്‍ത്തു വിലപിക്കുന്നത് മൂഢത്വമാണ്. എന്നങന്റ ജീവന്‍ അനശ്വരമാണ്. അത് ആത്മാവാണ്.അതിന് സുഖമില്ല, ദുഃഖമില്ല. ഉഷ്ണവും ശൈത്യവുമില്ല. ബനധവും ബന്ധനവുമില്ല. ജനനവും മരണവുമില്ല. അതിനു സ്ത്രീ പുരുഷ ഭേദവുമില്ല. ഇതെല്ലാം ഓര്‍ക്കുമ്പോള്‍ ദുഃഖത്തിന് ഒരു കാരണവുമില്ല. എന്നാല്‍ ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബന്ധമുണ്ടാകുമ്പോള്‍ അഹങ്കാരാദികള്‍ സംഭൂതമാകും. അപ്പോള്‍ അവിവേകമുണ്ടാകുന്നു. അവിവേക കാരണത്താല്‍ അപകടമുണ്ടാകുന്നു. ജഗമ്മിഥ്യ എന്ന സാരാംശം ഓര്‍ക്കുകയാണെങ്കില്‍ ആര്‍ക്കും യാതൊരു വസ്തുവിലും ആസക്തിയുണ്ടാകില്ല. ലോക ജീവിതമാണെങ്കില്‍ രാഗ രോഷാദികളാല്‍ സങ്കല്പമാണ്. സൂഷ്മമായ നിരീക്ഷണത്തില്‍ എല്ലാം വ്യര്‍ത്ഥമാണെന്ന സത്യം നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. അങ്ങനെ നശ്വരമായ ജഡചിന്ത വിട്ട് ആത്മാവിനെ ഈശ്വരങ്കല്‍ ലയിപ്പിക്കാന്‍ ശ്രമിച്ചാല്‍ മായയില്‍ മൂടിയ ജീവിതത്തില്‍ ചിരന്തന ശാന്തിയും സമാധാനവും ലഭിക്കും.
ദൈനന്ദിന ജീവിതത്തില്‍ വിഷാദമനുഭവിക്കുന്ന ശോകഗ്രസ്തരായ സാധാരണ മനുഷ്യന് ഈ താരോപദേശം ഒരു സാരോപദേശമുത്തുവിളക്കാണ്***