A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ട്രോജൻ യുദ്ധം

ട്രോജൻ യുദ്ധം - വെങ്കല യുഗത്തിലെ ഒരു പ്രാദേശിക യുദ്ധം ?



ട്രോജൻ യുദ്ധം പാശ്ചാത്യ സംസ്കാരത്തെ സംബന്ധിച്ചു സുപ്രധാനമായ സംഭവമാണ് ..ട്രോജൻ യുദ്ധം യാഥാർഥ്യമാണോ അതോ മഹാകവി ഹോമറിന്റെ ഭാവന മാത്രമാണോ എന്നതിനെക്കുറിച്ചുള്ള തർക്കം നൂറ്റാണ്ടുകളായി നിലനിക്കുന്നുണ്ട് .ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ട്രോയ് നഗരവും ട്രോജൻ യുദ്ധവുമെല്ലാം യാഥാർഥ്യങ്ങളാണ് എന്ന വീക്ഷണ ഗതിക്കാണ് ഇപ്പോൾ മുൻതൂക്കം ഉള്ളത് .ട്രോജൻ യുദ്ധത്തെ വർണിക്കുന്ന മഹാകാവ്യങ്ങളായ ഇലിയഡും ഓഡിസ്സെയുമാണ് പാശ്ചാത്യ സാഹിത്യത്തിന്റെ ആദികാവ്യങ്ങൾ അവയെ അനുകരിച്ചും അവയിൽ നിന്ന് കടം കൊണ്ടുമാണ് പാച്ചാത്യ സാഹിത്യവും കലയും ഔന്നത്യം പ്രാപിച്ചത് നിലവിലെ അനുമാനം അനുസരിച് ബി സി ഇ 1260-1280 കാലഘട്ടത്തിലാണ് ട്രോജൻ യുദ്ധം നടക്കുന്നത് .ഈ കാലത് വെങ്കലയുഗം പുഷ്കലം ആയിരുന്നു വെങ്കിലും സാമൂഹ്യ വ്യവസ്ഥിതിയെ നിലവിലുള്ള അസമത്വങ്ങൾ ഉലച്ചിരുന്നു എന്ന സൂചനകൾ നിരവധിയാണ്.
.
ട്രോജൻ യുദ്ധകാലത്തെ മധ്യ ധരണ്യാഴി പ്രദേശത്തെ രാഷ്ട്രീയ സ്ഥിതി
---
ട്രോജൻ യുദ്ധകാലത്തെ രാഷ്ട്രീയ സ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന ധാരാളം ലിഖിതങ്ങൾ അടുത്തകാലത്തായി ആ പ്രദേശത്തുനിന്നും കണ്ടെടുത്തിട്ടുമുണ്ട് .അക്കാലത്തു മധ്യ ധരണ്യാഴി പ്രദേശത്തു മൂന്ന് വൻ ശക്തികളാണ് ഉണ്ടായിരുന്നത് ഈജിപ്ഷ്യൻ സാമ്രാജ്യം ,ഹെറ്റിറ്റ് സാമ്രാജ്യം ,മൈസിനിയെൻ സാമ്രാജ്യം എന്നിവയായിരുന്നു അവ .ഇവയിലെ രാജാക്കന്മാർക്കാണ് മഹാനായ രാജാവ് ( ഗ്രേറ്റ് കിംഗ് ) എന്ന പദവിക്ക് അർഹത ഉണ്ടായിരുന്നത് .ഇവ മൂന്നും വ്യത്യസ്ത തരത്തിലുള്ള രാജ്യങ്ങളും ആയിരുന്നു .ഈജിപ്ത് ഒരു കാർഷിക സമ്പദ്വ്യവസ്ഥയും , നുബിയ, ലിബിയ ലാവാന്ത് എന്നീപ്രദേശങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിച്ചിരുന്ന ഒരു ശക്തിയായിരുന്നു ഹെറ്റിറ്റ് സാമ്രാജ്യം ആകട്ടെ ഇപ്പോഴത്തെ തുർക്കിയുടെ പൂർവ ഭാഗം മുഴുവൻ അടക്കി വാണിരുന്ന ഒരു ഏകശിലാരൂപമായ രാജ്യം ആയിരുന്നു യുദ്ധ സാങ്കേതിക വിദ്യയിൽ അവർ ഈജിപ്തിനെക്കാൾ മുന്നിലായിരുന്നു .പക്ഷെ ഈജിപ്ത് അവരുടെ തന്ത്രങ്ങൾ കൊണ്ട് എപ്പോഴും ഹെറ്റിറ്റ് സാമ്രാജ്യത്തെ ശക്തമാംയി പ്രതിരോധിച്ചിരുന്നു .ട്രോജൻ യുദ്ധം നടക്കുന്നതിനടുത്ത കാലഘട്ടത്തിൽ ഈജിപ്തും ഹെറ്റിറ്റ് സാമ്രാജ് യവും തമ്മിൽ ആരുമാരും ജയിക്കാത്ത യുദ്ധമായ പ്രശസ്തമായ ''കാദേശിലെ യുദ്ധത്തിൽ '' ഏർപ്പെടുകയും ഒരു സമാധാന കരാർ നിലവിൽ വരുത്തുകയും ചെയ്തിരുന്നു .മൈസിനിയെൻ സാമ്രാജ്യം ഒരു ഫെഡറൽ സാമ്രാജ്യം ആയിരുന്നു .മൈസെനിലെ രാജാവായിരുന്നു രാജാധിരാജൻ .മറ്റു പ്രദേശങ്ങളിൽ അദ്ദേഹത്തെ മാനിക്കുന്ന സ്വതന്ത്ര രാജാക്കന്മാർ ..ക്രീറ്റ്,പയ്ലോസ്,ഇതാകാ ,തെസ്സലി തുടങ്ങി ചെറുതും വലുതുമായ പലരാജ്യങ്ങളും മൈസെനിയന് കോഫെഡറേഷനിൽ അംഗങ്ങൾ ആയിരുന്നു .ഇവയെക്കൂടാതെ സൈപ്രസ്സിനെപ്പോലെയുള്ള ദ്വീപുകളും ട്രോയെപ്പോലെയുള്ള തീരദേശ നഗരങ്ങളും അനേകം ചെറു രാജ്യങ്ങളും ചേർന്നതായിരുന്നു അക്കാലത്തെ മധ്യധരണ്യാഴി പ്രദേശത്തെ രാഷ്ട്രീയ സംവിധാനം.
ട്രോജൻ യുദ്ധ ത്തിന്റെ സാധ്യമായ കാരണങ്ങൾ
--
ട്രോയ് വളരെ തന്ത്ര പ്രധാനമായ ഒരു ഭൂഭാഗത്താണ് സ്ഥിതിചെയ്തിരുന്നത് .അക്കാലത്തെ ട്രോയ് ഒരു തുറമുഖവും വാണിജ്യ കേന്ദ്രവുമായിരുന്നു ..ഹിറ്റിറ്റ് സാമ്രാജ്യവുമായി അവർ അടുത്ത നയതന്ത്ര ബന്ധങ്ങൾ പുളത്തിയിരുന്നു.രണ്ടു വന്ശക്തികൾക്കിടയിൽപെട്ടുപോയ സമ്പല്സമൃദ്ധമായ ഒരു ചെറു രാജ്യം ,അതായിരുന്നിരിക്കാം ട്രോയ് .മൈസെനിയന് സാമ്രാജ്യം ട്രോയെ ഭയന്നിരുന്നത് ട്രോയെ ഹിറ്റിറ്റ് സാമ്രാജ്യം പൂർണമായി കീഴടക്കി അവർക്കെതിരെയുള്ള ഒരു സൈനിക നീക്കത്തിനുള്ള ഒരു കേന്ദ്രമായി ഉപയോഗിക്കും എന്ന ഭയം കൊണ്ടായിരുന്നു.. ചരിത്രപരമായി ട്രോജൻ യുദ്ധം നടന്നു എന്നനുമാനിക്കുന്ന കാലത്തിനു തൊട്ടു മുൻപോ അതെ കാലത്തോ ആണ് ഹിറ്റിറ്റ് സാമ്രാജ്യവും ഈജിപ്തും തമ്മിലുള്ള കാദേശിലെ യുദ്ധവും നടന്നിരുന്നത് .ഹിറ്റിറ്റ് സാമ്രാജ്യം സൈനികമായി ഒരു വലിയ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന കാലത്തു തന്നെ മൈസെനിയന് സാമ്രാജ്യം ട്രോയെ ആക്രമിച്ചത് ഹിറ്റിറ്റ് സാമ്രാജ്യം ട്രോയുടെ സഹായത്തിനു എത്തുന്നതിനുള്ള സാധ്യത കുറക്കാൻ കൂടി വേണ്ടി ആയിരുന്നിരിക്കണം ..സൈനികമായി മെച്ചപ്പെട്ട നിലയിൽ ആയിരുന്നിട്ടുകൂടി ഈജിപ്ത് കീഴടക്കാൻ കഴിയാതിരുന്നത് ഹിറ്റിറ്റ് സാമ്രാജ്യത്തിന്റെ ''വൻശക്തി '' പ്രതിച്ഛായക്കും മങ്ങൽ ഏല്പിച്ചിരുന്നിരിക്കാം .ഇലിയഡിൽ പറയുന്നതുപോലെ ട്രോയ് നശിപ്പിക്കപ്പെട്ടു എന്നത് തന്നെയാണ് ട്രോയുടെ പ്രദേശത്തുള്ള തെളിവുകളും സൂചിപ്പിക്കുന്നത് .ട്രോയ് അക്ഷരാർത്ഥത്തിൽ തന്നെ ചുട്ടെരിക്കപ്പെടുകയായിരുന്നു ..ഗ്രീക്കുകാർ അവരുടെ ലക്ഷ്യം നേടിയെടുത്തിരിക്കാം. പക്ഷെ ആ വിജയത്തിൽ തന്നെ അവരുടെ പതനവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
.ട്രോജൻ യുദ്ധ ത്തിന്റെ അനന്തര ഫലങ്ങൾ
---
ട്രോജൻ യുദ്ധം നടക്കുന്ന അതേകാലത്തുതന്നെയാണ് പ്രദേശത്തെ മറ്റു രണ്ടു വന്ശക്തികളും യുദ്ധത്തിൽ ഏർപ്പെടുന്നത് .ഒരു ദശകത്തിനുള്ളിൽ പ്രദേശത്തെ മൂന്ന് വന്ശക്തികളും നീണ്ടുനിന്ന യുദ്ധങ്ങളിൽ ഏർപ്പെടുമ്പോൾ ആ പ്രദേശം അസ്ഥിരപ്പെടുന്നത് സ്വാഭാവികം മാത്രമാണ് .ആ അസ്ഥിരതയിൽ നിന്നും ഉയർന്നു വന്ന കടൽക്കൊള്ള സംഘങ്ങളോ .ചെറു രാജ്യങ്ങളുടെ സഖ്യങ്ങളോ ,അതുമല്ലെങ്കിൽ വൻശക്തികളുടെ തന്നെ യുദ്ധാനന്തരം ജോലി നഷ്ടപെട്ട പടയാളികളോ ആവാം പില്കാലത് കടൽ മനുഷ്യർ എന്നറിയപ്പെട്ട യുദ്ധ പ്രവരരായ കൊള്ളക്കൂട്ടങ്ങൾ . ഇവർ ദശാബ്ദങ്ങൾക്കുള്ളിൽ തന്നെ ഹിറ്റിയറ്റ് സാമ്രാജ്യത്തെയും മൈസെനിയന് സംസ്കാരത്തെയും ഉന്മൂലനം ചെയ്തു .ഈജിപ്ത് മാത്രമാണ് അവരുടെ മുന്നിൽ പിടിച്ചു നിന്നത് ഈജിപ്ത് തന്നെ രാഷ്ട്രീയമായി അസ്ഥിരമാക്കപ്പെടുകയും ചെയ്തു.
.---
.
ചിത്രങ്ങൾ :ട്രോയുടെ ശേഷിപ്പുകൾ ,ഹിറ്റിറ്റ് സാമ്രാജ്യവും ട്രോയും ,മാപ്പ് ,മൈസെനിയന് സാമ്രാജ്യം
NB::This post is an original work,based on the given references .It not a shared post or a copied post: Rishidas S
--
Ref:
1. http://www.ancient.eu/Trojan_War/
2. https://en.wikipedia.org/wiki/Trojan_War
3. http://www.ancient.eu/Kadesh/
4. http://www.ancient.eu/hittite/
5. http://www.ancient.eu/Mycenaean_Civilization/
6. http://www.ancient.eu/Sea_Peoples/