A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വാസിലി അർഖിപോവ് -- ലോകം ഓർത്തിരിക്കേണ്ട പേര്

ശീതയുദ്ധത്തിന്റെ നാളുകളിൽ പലപ്പോഴും ലോകം ഒരു ആണവ മൂന്നാം ലോക മഹായുദ്ധത്തിന്റെ അരികിൽ വരെ എത്തിയിട്ടുണ്ട് .തെറ്റായ തീരുമാനങ്ങൾ എടുക്കാൻ ചില മഹാ മനുഷ്യർ വിസമ്മതിച്ചതുകൊണ്ടു മാത്രമാണ് ഒരു ആണവ യുദ്ധം തല നാരിഴക്ക് ഒഴിവായിപ്പോയത് .അത്തരം ഒരു മഹാ മനുഷ്യനാണ് വാസിലി അർഖിപോവ് എന്ന സോവിയറ് അന്തർ വാഹിനി കമാണ്ടർ
. ആമുഖം
-----
ക്യൂബൻ മിസൈൽ പ്രതിസന്ധിയുടെ കാലത്താണ് സംഭവങ്ങൾ നടക്കുന്നത് .ലോകം ഒരു ആണവ യുദ്ധത്തിന്റെ ഭീതിയിൽ ആയിരുന്നു .ക്യൂബയിൽ സോവിയറ് യൂണിയൻ മധ്യ ദൂര മാനവ ബാലിസ്റ്റിക് മിസൈലുകൾ വിന്യസിച്ചതിനുശേഷം ക്യൂബ ക്കുചുറ്റും യൂ എസ് നാവികസേനാ വലയം തീർത്തു നിൽക്കുന്ന സമയം .അക്കാലത്തു യൂ എസ് നാവിക സേനക്ക് കിടനിൽക്കാൻ സോവിയറ് നാവിക സേനക്ക് ആവുമായിരുന്നില്ല .അതിനാൽ ആണവ പോർമുനയുള്ള ടോർപീഡോ കൾ വഹിക്കുന്ന അന്തർവാഹിനികളുടെ ഒരു വ്യൂഹത്തെ അറ്റ്ലാന്റിക് സമുദ്രത്തിലേക്കയച് യൂ എസ് നാവിക സേനയെ പ്രതിരോധിക്കാൻ സോവിയറ്റ് സൈനിക നേതിര്ത്വം തീരുമാനിച്ചിരുന്നു .അതിലേക്കായി സോവിയറ് നാവികസേനയുടെ നോർത്തേൺ ഫ്ളീറ്റിൽ നിന്നും
4 ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ മധ്യ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് തിരിച്ചു . വാസിലി അർഖിപോവ് ആയിരുന്നു സബ്മറൈൻ വ്യൂഹത്തിനെ കമ്മാണ്ടർ .അദ്ദേഹം സഞ്ചരിച്ചിരുന്നത് B-59 ഇൽ ആയിരുന്നു അക്കാലത്തു സോവിയറ് യൂണിയൻ ആണവ അന്തർവാഹിനികളുടെ നിർമാണം ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുളൂ , ബി -൫൯ എന്ന പേരുള്ള അന്തർവാഹിനിയായിരുന്നു വ്യൂഹത്തിന്റെ നേതിര്ത്വം വഹിച്ചിരുന്നത് .ആണവ അന്തർ വാഹിനികളെപ്പോലെ ഡീസൽ അന്തർ വാഹിനികൾക്ക് വളരെ ദീർഘമായ കാലയളവുകൾ വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കാൻ സാധ്യമല്ല .അവയിലെ ഡീസൽ എൻജിനുകൾ പ്രവർത്തിപ്പിച്ചു ബാറ്ററികൾ ചാർജുചെയ്യാനായി അവക്ക് സമുദ്രോപരിതലത്തിൽ വരുകയോ അല്ലങ്കിൽ സ്നോർക്കൽ എന്ന ഉപകരണം വഴി അന്തരീക്ഷ വായു വലിച്ചെടുക്കുകയോ വേണ്ടിയിരുന്നു .ഈ രണ്ടു സാഹചര്യങ്ങളിലും പുറത്തുവിടുന്ന പുകയുടെ സാന്നിധ്യത്തിലൂടെ അവയെ കണ്ടുപിടിക്കാൻ പറ്റും . ബി-൫൯ സോവിയറ് യൂണിയന്റെ ഫോക്സ്ട്രോട്ട് വിഭാങ്ങത്തിൽപെടുന്ന ഡീസൽ ഇലക്ട്രിക് അന്തർ വാഹിനിയായിരുന്നു .സോവിയറ് നാവികസേനയിൽ പ്രവർത്തിക്കുമ്പോൾ ഇവയിൽ പത്തു കപ്പൽ വേധ ടോർപീഡകളാണ് ഉണ്ടായിരുന്നത് .അവയിൽ ഒന്ന് ആണവ പോർമുന വഹിച്ചിരുന്നു .പത്തു കിലോ ടൺ സ്പോടകശേഷിയുള്ള ന്യൂക്ലീയർ ഫിഷൻ ബോംബായിരുന്നു അവയിൽ ഘടിപ്പിച്ചിരുന്നത് .നുകളെയർ പോർമുന ഘടിപ്പിച്ച റ്റോപീഡോ ഉപയോഗിക്കാൻ .അന്തര്വാഹിനിലിലെ കാമാൻഡിങ് ഓഫീസറുടെയും ,സമാനപദവിയുള്ള രണ്ടാമന്റെയും അന്തർവാഹിനിയിലെ പൊളിറ്റിക്കൽ ഓഫീസറുടെയും ഏകകണ്ഠമായ തീരുമാനം ആവശ്യമായിരുന്നു .അതായിരുന്നു അക്കാലത്തെ സോവിയറ് നിയമം
.
അന്തർ വാഹിനികളുമായുള്ള വാർത്താവിനിമയം
---
സമുദ്രജലം വൈദ്യുതിയെ കടത്തിവിടുന്ന ചാലക സ്വഭാവമുള്ള ഒരു ദ്രാവകമാണ് .അതിനാൽ സമുദ്രജലത്തിലൂടെ വിദ്യുത് കാന്തിക തരംഗങ്ങൾക്ക് അധിക ദൂരം സഞ്ചരിക്കാൻ കഴിയില്ല .അതിദീർഘമായ തരംഗ ദൈർഖ്യമുള്ള വിദ്യുത് കാന്തിക തരംഗങ്ങൾക്ക് ഉപയോഗിച്ചാലും സമുദ്രത്തിനടിയിൽ മുന്നൂറു മീറ്ററിന് താഴെ മുങ്ങിക്കിടക്കുന്ന അന്തര്വാഹിനിയുമായി വാർത്താവിനിമയം ദുഷ്കരമാണ് .സമുദ്രോപരിതലത്തിലേക്ക് പൊങ്ങി വന്നാൽ മാത്രമേ ഒരാന്തർവാഹിനിക്ക് സൈനിക നേതിര്ത്വവുമായി വിദ്യുത് കാന്തിക തരംഗങ്ങൾ( റേഡിയോ തരംഗങ്ങൾ ) ഉപയോഗിച്ചു വാർത്താവിനിമയം നടത്താൻ കഴിയൂ. ഇക്കാലത് കുറഞ്ഞ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ ആഴത്തിൽ മുങ്ങിക്കിടക്കുന്ന അന്തർ വാഹിനികളുമായി വളരെ പ്രാഥമികമായ വാർത്താവിനിമയം സാദ്ധ്യമാണ് എന്നാൽ അക്കാലത്തു അത്തരം സംവിധാനങ്ങൾ നിലവിൽ ഇല്ലായിരുന്നു .
.
B-59 സബ്മറൈൻ സംഭവം
---
സോവിയറ് യൂണിയനിലെ കോല ഉപദ്വീപിലെ സബ്മറൈൻ സങ്കേതത്തിൽ നിന്ന് 1962 ഒക്ടോബര് ഒന്നിനാണ് B-59 നയിക്കുന്ന സബ്മറൈൻ വ്യൂഹം ക്യൂബയ്ക്കടുത്തേക്ക് യാത്രയാകുന്നത് .അതീവ രഹസ്യമായിട്ടായിരുന്നു നീക്കങ്ങൾ .എന്നാൽ ഒക്ടോബര് 27 നു ഒരു യൂ എസ് നാവിക വ്യൂഹം സോവിയറ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു വിമാനവാഹിനിയായ USS റാൻഡോൾഫ് ആയിരുന്നു US നാവികവ്യവഹാത്തിന്റെ നേതിര്സ്ഥാനത് . പതിനൊന്നു ഡിസ്ട്രോയറുകൾ അടങ്ങുന്ന വലിയ ഒരു കപ്പൽ പടയെയാണ് USS റാൻഡോൾഫ് നയിച്ചിരുന്നത് . അദൃശ്യമായ അന്തര്വാഹിനികളുമായി വാർത്താവിനിമയo നടത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ US നാവികവ്യൂഹം സ്ഫോടകശക്തി അധികം ഇല്ലാത്ത ഡമ്മി ഡെപ്ത് ചാർജുകൾ വിക്ഷേപിക്കാൻ തുടങ്ങി .ഇവക്ക് അന്തര്വാഹിനികൾക്ക് കേടുപാടുകൾ വരുത്താനുള്ള ശക്തി ഇല്ലായിരുന്നു .സോവിയറ്റു അന്തർവാഹിനികളെ ജലോപരിതലത്തിൽ പൊങ്ങി വരാൻ നിര്ബന്ധിതരാക്കുകയായിരുന്നു അവരുടെ ഉദ്ദേശം
.
B-59 U S കപ്പലുകളുടെ സാന്നിധ്യം മനസ്സിലാക്കിയിരുന്നു. വളരെ സമയമായി മുങ്ങിക്കിടക്കുകയായിരുന്നുB-59 .അതിനാൽ തന്നെ ഡീസൽ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ ആകാതെ ബാറ്ററികളില്ലായിരുന്നു അന്തര്വാഹിനിയുടെ പ്രവർത്തനം .ബാറ്ററികൾ ആകട്ടെ ചാർജി വളരെ കുറവായ അവസ്ഥയിലും ആയിരുന്നു .ഡെപ്ത് ചാർജുകൾ പൊട്ടുന്നത് മനസ്സിലാക്കിയ B -59 ഇന്റെ ക്യാപ്റ്റൻ വാലന്റൈൻ സവിട്സ്കി അന്തർവാഹിനിയിലെ ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു സബ്മറൈൻ കമാൻഡറായ സവിറ്സ്കിയും ഫ്ളീറ്റ് കാമാൻഡറായ വാസിലി അർഖിപോവ് ഉം സബ്മറൈനിലെ പൊളിറ്റിക്കൽ ഓഫീസർ ആയ ഇവാൻ മാഷിലെനിക്കൊവ് വുമായിരുന്നു തീരുമാനങ്ങൾ എടുക്കാൻ യോഗ്യതയുള്ള ഉന്നതർ .സബ്മറൈൻ U S നാവികസേനയുടെ ആക്രമണത്തിലാണെന്നും ആണവ ടോർപീഡോ പ്രയോഗിച്ച U S കപ്പലുകളെ മുക്കാൻ തീരുമാനിക്കണം എന്നും ക്യാപ്റ്റൻ വാലന്റൈൻ സവിട്സ്കി ആവശ്യപ്പെട്ടു പൊളിറ്റിക്കൽ ഓഫീസർ ആയ ഇവാൻ മാഷിലെനിക്കൊവ് സവിട്സ്കി യെ പിന്താങ്ങി .ഫ്ളീറ് കമാണ്ടർ ആയിരുന്നെങ്കിലും അർഖിപോവ് ഉം സവിട്സ്കി ഒരേ റാങ്കിലുള്ള ഉദ്യോഗസ്ഥർ ആയിരുന്നു .ഭൂരിപക്ഷ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് ഉപരിതലത്തിലെത്തി മോസ്കോയിൽനിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം ആണവ ടോർപീഡോ ഉപയോഗിച്ചാൽ മതി എന്ന ശക്തമായ നിലപാട് അർഖിപോവ് എടുത്തു .ഏകകണ്ഠമായ തീരുമാനം ഇല്ലാത്തതിനാൽ സവിറ്സ്കിക്ക് ആണവ ടോർപീഡോ ഉപയോഗിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറേണ്ടി വന്നു .സവിറ്സ്കിയെ ശാന്തമായി കാര്യങ്ങൾ ധരിപ്പിക്കാൻ ആർകിപ്പോവിനായി..B-59 സമുദ്രോപരിതലത്തിൽ പൊങ്ങി വന്നു .മോസ്കോയിലെ സൈനിക കേന്ദ്രവുമായി ബന്ധപ്പെട്ടു . ആണവ ആയുധം പ്രയോഗിക്കാൻ തക്ക ഗുരുതരമായ ഒരു സാഹചര്യവും നിലവിലില്ലെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു .ചുരുക്കത്തിൽ ഒരു മനുഷ്യൻ കാണിച്ച വിവേകം ഒരു വലിയ ആപത്തിൽ നിന്നും ലോകത്തെ രക്ഷിച്ചു.
--
അനന്തരം
--
ക്യൂബൻ മിസൈൽ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം ഉണ്ടായി .ആദ്യമൊന്നും അർഖിപോവിന്റെ തീരുമാനത്തിന്റെ മഹത്വം സോവിയറ്റു അധികൃതർ അംഗീകരിച്ചില്ല .പിന്നീട് അർഖിപോവ് ഇന്റെ തീരുമാനത്തിന്റെ മഹത്വംഅവർ നിശബ്ദമായി അംഗീകരിച്ചു എൺപതുകളിൽ അർഖിപോവ് സോവിയറ്റു നാവികസേനയിൽ റിയർ അഡ്മിറൽ ആയി .1998 ഓഗസ്റ് പത്തൊൻപത്തിന് അദ്ദേഹം അന്തരിച്ചു .സോവിയറ്റു നാവികസേനയിൽ മറ്റൊരു വൻ അപകടം ഒഴിവാക്കുന്നതിലും അദ്ദേഹം സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുണ്ടായിരുന്നു .ഉ സ് നാഷണൽ ആർകിവിന്റെ ഡയരക്ടർ ആയ തോമസ് ബ്ലാന്റൺ പറഞ്ഞത് ''അർഖിപോവ് ആണ് ലോകത്തെ രക്ഷിച്ചത് '' എന്നാണ് .
---
ചിത്രങ്ങൾ : വസിലി അർഖിപോവ് :B 59 സബ്മറൈൻ ,ക്യൂബയിലെ സോവിയറ്റ് മിസൈലുകൾ ( U-2 ചാരവിമാനം എടുത്ത ചിത്രം ):: ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
NB:This is an original work based on the references given .No part of it is shared or copied from any other post or article.
--
Ref:
1. https://en.wikipedia.org/wiki/Vasili_Arkhipov
2. http://www.dailymail.co.uk/…/Soviet-submariner-single-hande…
3. http://militaryhistorynow.com/…/the-men-who-saved-the-worl…/
4. https://en.wikipedia.org/wiki/Soviet_submarine_B-59
5. https://en.wikipedia.org/wiki/Cuban_Missile_Crisis