നഗ്നകലയും സ്ത്രീയും.
കലയും നഗ്നതയും എന്നും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഇപ്പോഴും ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. മതം, സംസ്കാരം, ചരിത്രം, മൊറാലിറ്റി എന്നീ പ്ലാറ്റ്ഫോമുകളിൽ നിന്നു കൊണ്ട് വ്യത്യസ്തമായ ചർച്ചകളും മാനങ്ങളും കാലങ്ങളായി ഇതിനു കൈക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ചിത്രരചന, ശില്പ നിർമ്മാണം, സിനിമ എന്നീ പ്രധാനപ്പെട്ട കലാമേഖലകളിൽ ഈ ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുന്നു. പക്ഷെ നഗ്നകല (ന്യൂഡ് ആർട്ട്) യുടെ ഒരു ബഹുഭൂരിപക്ഷവും കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളിലാണ് എന്നത് ഒരു സംശയവും കൂടാതെ പറയാൻ സാധിക്കും. കലയുടെ ഉദാത്ത മാതൃകകൾ ഉണ്ടായ പുരാതന ഗ്രീസിലെ കലാ ആവിഷ്കാരങ്ങൾ തൊട്ട് ഈ കലഘട്ടം വരെ പരിശോധിച്ചാൽ ഈ നിരീക്ഷണം ശരിയാണെന്ന് ബോധ്യമാകും. എന്തായിരിക്കാം പുരുഷന്റെ നഗ്നത കലാ ആവിഷ്കാരങ്ങളിൽ കടന്നു വരാത്തതിന്റെ കാരണം? ഇതന്വേഷിച്ച് പോയപ്പോൾ കിട്ടിയ ചില നിരീക്ഷണങ്ങൾ പങ്കു വക്കുകയാണിവിടെ.

1)
പ്രശ്സ്തരായ കലാകാരന്മാരിൽ കൂടുതൽ ആളുകളും പുരുഷന്മാരായിരുന്നു എന്നത്
തന്നെയാണ് ഒന്നാമത്തെ കാരണം. അതിൽ കൂടുതലും ഹെട്രോസെക്ഷ്വലുകളും
ആയിരിക്കണം. കലാകാരന്മാരുടെ ജെന്ററും സെക്ഷ്വാലിറ്റിയും അവർ കാണുന്ന കലയെ
ബാധിച്ചിട്ടുണ്ട് എന്നു വേണം പറയാൻ. ഹെട്രോസെക്ഷ്വൽ ആർട്ടിസ്റ്റുകൾക്ക്
ജൈവികമായും സ്ത്രീകളോടും അവരുടെ നഗ്നതയോടും താല്പര്യം കൂടാൻ സാധ്യതയുണ്ട്.
അതു കൊണ്ട് തന്നെ ഈ സ്വാഭാവിക ചേദന കലയിലേക്കും ഒട്ടു മടിയില്ലാതെ കടന്നു
വന്നിരിക്കാം. ഇതിന്റെ മറ്റൊരു വശം എന്താണെന്ന് വച്ചാൽ പുരുഷ ശരീരങ്ങൾ അതി
മനോഹരമായി ആവിഷ്ക്കരിച്ചിട്ടുള്ളത് പിൻ കാലത്ത് സ്വവർഗ്ഗാനുരാഗികളാണെന്ന്
പറയപ്പെട്ട ആർട്ടിസ്റ്റുകളാണ്. ഉദാഹരണത്തിനു മൈക്കലാഞ്ചലോയെപ്പോലെയുള്ള
കലാകാരന്മാർ.
2) നഗ്ന ശരീരത്തിന്റെ അവൈലബിളിറ്റി. ഒരു കലാവിഷ്കാരത്തിനു റഫറൻസ് ആയോ മോഡൽ ആയോ നഗ്നരായി നിന്നു കൊടുക്കാൻ തയ്യാറായ ആളുകൾ ഇതിൽ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പണ്ട് ആളുകൾ ആർട്ടിസ്റ്റുകൾക്ക് മുന്നിൽ നഗ്നരാവാൻ മടിച്ചപ്പോൾ അതിനു തയ്യാറായത് വേശ്യകളായിരുന്നുവത്രേ (സ്ത്രീകൾ) . പുരുഷന്റെ ശരീരങ്ങൾ മോഡലുകളാകാൻ കിട്ടാത്തതും ഇത്തരം ഡെപിക്ഷൻസ് കുറയാൻ കാരണമായിട്ടുണ്ടാകാം.
3)സ്ത്രീ ശരീരത്തോടുള്ള സമൂഹത്തിന്റെ ക്യൂരിയോസിറ്റി/ഒളിഞ്ഞുനോട്ടം. ഇതു വളരെ വിവാദപരമായ ഒരു വാദമാണ്. പക്ഷെ നഗ്നകലയിലേക്ക് മനുഷ്യനെ അത്യന്തികമായി ആകർഷിക്കുന്നത് ലൈംഗികചേദനകൾ തന്നെയാണ്. പരിശുദ്ധകല എന്നൊക്കെ പറയുമ്പോഴും സ്ത്രീ ശരീരത്തെ യഥാർത്ഥത്തിൽ ഒബ്ജക്റ്റിഫൈ ചെയ്യുകയായിരുന്നു ഭൂരിഭാഗം രചനകളും. പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്റെ കാമനകൾക്കും ഫാന്റസികൾക്കും മാത്രം കലയിൽ ഇടം ലഭിച്ചത് കൊണ്ടു കൂടിയാവാം സ്ത്രീകൾ കൂടുതൽ നഗ്നരാക്കപ്പെട്ടത്.
ഇത് ചില നിരീക്ഷണങ്ങൾ മാത്രമാണ്. നഗ്നത ആവിഷ്കാരത്തിന്റെ ഉദാത്ത തലം തന്നെയാണെന്നതിനു തർക്കമില്ല. പക്ഷെ സ്ത്രീ ശരീരങ്ങൾ മാത്രം വിറ്റഴിക്കപ്പെടുന്ന ആർട്ട് മാർക്കറ്റുകൾ അത്ര ഉദാത്തമല്ല എന്ന് കരുതേണ്ടിയിരിക്കുന്നു. :)
ചിത്രം: പീറ്റർ പോൾ റൂബിൻസിന്റെ The Three Graces