A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

JAMES MARION SIMS Father of Gynaecology വില്ലനോ അതോ നായകനോ ?

JAMES MARION SIMS
Father of Gynaecology
വില്ലനോ അതോ നായകനോ ?

ഇത് ഒരു ഡോക്ടറുടെ ചരിത്രമാണ്. അയാളെ വില്ലനെന്നോ , നായകനെന്നോ നിങ്ങൾക്ക് വിളിക്കാം. അയാളുടെ ചില പരീക്ഷണങ്ങൾ അടിമ സ്ത്രീകളിലായിരുന്നു. ആദ്യകാല ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധൻ ആയിരുന്നു അയാൾ. ചിലർ ആ മനുഷ്യനെ സ്ത്രീജന്യ രോഗ ശാസ്ത്രത്തിന്റെ പിതാവ് (Father of modern gynaecology ) എന്ന് വിശേഷിപ്പിക്കുന്നു. അയാളുടെ ഏറ്റവും ശ്രദ്ധേയമായ ഒരു ശാസ്ത്ര ക്രിയാ സമ്പ്രദായം ആയിരുന്നു വെസികൊവാജിനൽ ഫിസ്റ്റുല സർജറി. ഒരു കുഞ്ഞിന്റെ പ്രസവത്തിനു തടസ്സമായ ഒന്നായിരുന്നു വെസികൊവാജിനൽ ഫിസ്റ്റുല ( Vesicovaginal Fistula, or VVF, is an abnormal fistulous tract extending between the bladder (or vesico) and the vagina that allows the continuous involuntary discharge of urine into the vaginal vault. ) . ഇതിനു പരിഹാരമായി ആഫ്രിക്കൻ-അമേരിക്കൻ അടിമ സ്ത്രീകളിൽ അയാൾ നടത്തിയ പരീക്ഷണങ്ങൾ ആധുനിക ചരിത്രകാരന്മാരുടേയും സന്മാർഗ്ഗ വാദികളുടേയും മുന്നിൽ അയാളെ ഒരു വിവാദ പുരുഷനാക്കി. ആ വിവാദ പുരുഷന്റെ പേര് ജയിംസ് മരിയൻ സിംസ് ( James Marion Sims ) എന്നായിരുന്നു.
സൌത്ത് കരോളിനയിൽ 1813 ജനുവരി 25 നു ലങ്കാസ്റ്റെർ വില്ലയിൽ ജയിംസ് മരിയൻ സിംസ് ജോണിന്റെയും മഹല മാക്കിയുടെയും മകനായി ജനിച്ചു. ജയിംസിന്റെ ആദ്യത്തെ 12 വർഷത്തെ ജീവിതം ലങ്കാസ്റ്റെർ കൌണ്ടിയിലെ ഹെൽത്ത് സ്പ്രിംഗ് പ്രദേശത്തായിരുന്നു.
ഒരിക്കൽ വെള്ളത്തിൽ മുങ്ങിത്താണ ജയിംസിനെ ഹാങ്ങിങ്ങ് റോക്ക് ക്രീക്കിലെ ആർതർ ഇൻഗ്രാം രക്ഷിച്ചു ( ഇത് പിന്നീട് ജയിംസ് തന്റെ സ്കൂൾ ജീവിതകാലത്തെ കുറിച്ച് എഴുതിയപ്പോൾ ഉള്ള ഒരു സംഭവമാണ് ).
1825 ൽ ജോണ്‍ സിംസ്, ലങ്കാസ്റ്റെർ കൌണ്ടിയുടെ ഷെറീഫ് ( പോലീസ് മേധാവി ) ആയി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ ഫ്രാങ്ക്ലിൻ അക്കാഡമിയിൽ ജയിംസ് പഠനം തുടർന്നു. കൊളംബിയയിലെ സൌത്ത് കരോലിന കോളേജിലെ 2 വർഷത്തെ പഠനത്തിനു ശേഷം ജയിംസ് ലങ്കാസ്റെറ റിലെ ഡോക്ടർ ചർച്ചിൽ ജോണ്സിലന്റെ കൂടെ ജോലിക്ക് കൂടി. അതോടൊപ്പം ജയിംസ് ചാൽസ്റ്റനിലെ മെഡിക്കൽ കോളേജിൽ 3 മാസത്തെ ഒരു കോഴ്സിനും ചേർന്നു. പിന്നീട് ഫിലാഡെൽ ഫിയക്കും പെൻസിൽവാനിയക്കും പോയി.
1835 ൽ ജെഫെഴ്സൻ മെഡിക്കൽ കോളേജിൽ നിന്നും ബിരുദം നേടി. ജയിംസ് ലങ്കാസ്റ്റരിൽ തിരിച്ചു വന്നു പ്രാക്ടീസ് തുടങ്ങി. എന്നാൽ തന്റെ 2 രോഗികൾ മരണമടഞ്ഞതിനെ തുടർന്നു അലബാമ എന്ന സ്ഥലത്തേക്ക് പോയി. 1836 ൽ ജയിംസ് ലങ്കാസ്റ്റരിനു തിരിച്ചു വന്ന് ഡോകടർ ബാർലെറ്റ് ജോണ്സിപന്റെ മകളായ തെരേസ ജോണിനെ കല്യാണം കഴിച്ചു. കൊളംബിയയിലെ സൌത്ത് കരോലിന കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ജയിംസ് കണ്ടുമുട്ടിയതാണവളെ. അവർ അലബാമയിലെ മോണ്ട്ഗോമെറി എന്നാ സ്ഥലത്തേക്ക് പോയി.
1845 ൽ അവിടെ സ്ത്രീകൾക്കുള്ള ഒരു ഹോസ്പിറ്റൽ തുടങ്ങി. വെസികോ വാജിനൽ ഫിസ്റ്റുല സ്ത്രീകൾക്ക് പ്രസവത്തിനു അന്നത്തെ കാലത്ത് വലിയ പ്രശ്നമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ അതിനു ഫലപ്രധമായ ചികിത്സയില്ലായിരുന്നു. വെസികോ വാജിനൽ ഫിസ്റ്റുലയുടെ പ്രധാന പ്രശ്നം സ്ത്രീകളിൽ തുടർച്ചയായ മൂത്രം ചോർച്ചയായിരുന്നു. അത് അവർക്ക് ശാരീരികവും മാനസികവുമായ ഒത്തിരി പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.
വെസികോ വാജിനൽ ഫിസ്ടുലയുള്ള 14 അടിമ സ്ത്രീകളിൽ ജയിംസ് തന്റെ ശാസ്ത്ര ക്രിയാ പരീക്ഷണങ്ങൾ തുടങ്ങി!. അവരിൽ പലരെയും ജയിംസ് വിലകൊടുത്ത് വാങ്ങിയതായിരുന്നു!. തന്റെ വസ്തുവിൽ അവരെ താമസിപ്പിച്ച് അവരിൽ തുടർച്ചയായ പരീക്ഷണം ജയിംസ് തുടർന്നു കൊണ്ടിരുന്നു. അവരിൽ പലരും 30 പ്രാവശ്യം വരെ ശസ്ത്രക്രിയക്ക് വിധേയരായി!. പാവം അടിമകൾക്ക് ചോദിക്കാനും പറയാനും ആരുമുണ്ടായിരുന്നില്ല.
ജയിംസ് തന്റെ മെഡിക്കൽ റിക്കോർഡുകളിൽ ഫിസ്റ്റുല കൊണ്ട് കഷ്ടപ്പെട്ടിരുന്ന മൂന്നു അടിമ സ്ത്രീകളെ കുറിച്ച് പറയുന്നുണ്ട്. അനാർക്ക, ബെറ്റ്സി, ലൂസി എന്നായിരുന്നു അവരുടെ പേരുകൾ. അവരിലുള്ള പരീക്ഷണങ്ങളിലൂടെ പുതിയ ശസ്ത്രക്രിയാ സമ്പ്രദായങ്ങൾ ജയിംസ് ഫിസ്ടുലക്ക് എതിരായി വികസിപ്പിച്ചു കൊണ്ടിരുന്നു. 1845 മുതൽ 1849 വരെ അവർ ജയിംസിന്റെ പരീക്ഷണങ്ങൾക്കുള്ള ഗിനിപന്നികളായി മാറി എന്നുള്ളതാണ്‌ സത്യം!. അനാർക്കയിൽ 30 പ്രാവശ്യം ജയിംസ് ശസ്ത്രക്രിയ ചെയ്തു!. അനാർക്കയിൽ ജയിംസ് കൂടുതൽ ശസ്ത്രക്രിയ നടത്താൻ കാരണമുണ്ടായിരുന്നു. രണ്ടുതരത്തിലുള്ള ഫിസ്റ്റുലയുടെ സങ്കലനമായിരുന്നു അനാർക്ക (Combination vesicovaginal and rectovaginal fistula ). റെക്ടോവാജിനൽ ഫിസ്റ്റുല മലാശയവുമായി ബന്ധപ്പെട്ട പോരായ്മയായിരുന്നു. അതിനു പരിഹാരം കാണാൻ ജയിംസ് കഷ്ടപ്പെട്ടുപോയി. ജയിംസ് ഈ ശാസ്ത്രക്രിയകൾക്കൊന്നും അനസ്തെറ്റിക് ( ബോധം കെടുത്താനുള്ള ) ഒന്നും ഉപയോഗിച്ചിരുന്നില്ല!. 1840 കളിൽ അനസ്തെഷ്യക്കുള്ള ഈതർ ലഭ്യമായിരുന്നുവെങ്കിലും ശസ്ത്രക്രിയക്ക് അത് അത്യാവശ്യമായിരുന്നുവെന്നു ജയിംസ് കരുതിയില്ല!.
ജയിംസിന്റെ വാക്കുകളിൽ പറഞ്ഞാൽ ലൂസിയുടെ കാര്യം പരമ ദയനീയമായിരുന്നു. അവൾ പരിക്ഷീണയും മരിച്ചുപോകുമെന്നും ഞാൻ ഭയപ്പെട്ടിരുന്നു. ശത്രക്രിയക്ക് ശേഷം ജയിംസ് അവർക്ക് മയക്കത്തിനായി കറുപ്പ് (Opium ) കൊടുക്കുമായിരുന്നു. അന്നത്തെ ഒരു പതിവ് രീതിയായിരുന്നു അത്. തുടർച്ചയായ പരീക്ഷണങ്ങൾക്കും കഷ്ടപ്പാടുകൾക്കുമൊടുവിൽ അനാർക്കയുടെ ഫിസ്റ്റുല (ഭഗന്ദരം , ചോർച്ച) ശരിയാക്കുന്നതിൽ ജയിംസ് വിജയിച്ചു. ജയിംസിന്റെ നവീനമായ ശൈലി silver-wire sutures (വെള്ളിനാരുകൾ ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യുന്ന രീതി ) ഉപയോഗിച്ച് ഫിസ്റ്റുല തുന്നിക്കെട്ടുന്ന രീതിയായിരുന്നു. 1852 ൽ ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് അനേകം അടിമകളിൽ ഈ രീതി പ്രാവർത്തികമാക്കി ജയിംസ് വിജയിച്ചു. ഈ വിജയങ്ങളുടെ ബലത്തിൽ വെള്ളക്കാരികളുടെ മേലും ജയിംസ് ശസ്ത്രക്രിയകൾ ചെയ്തു. അവരെ ശസ്ത്രക്രിയക്ക് വിധേയരാക്കിയപ്പോൾ ജയിംസ് അനസ്തേഷ്യ കൊടുത്തിരുന്നു !.
ജയിംസിന്റെ ഈ പരീക്ഷണങ്ങളാണ് ആധുനികമായ യോനീ ശസ്ത്രക്രിയകളുടെ അടിസ്ഥാനം. ജയിംസ് തന്റെ പരീക്ഷണങ്ങൾ മെഡിക്കൽ ടെക്സ്റ്റ്‌ ബുക്കുകളിൽ രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇരുപതാം നൂറ്റാണ്ടിലെ ചരിത്രകാരന്മാരും സന്മാർഗ്ഗ വാദികളും ജയിംസ് നടപടികളെ ചോദ്യം ചെയ്തിട്ടുണ്ട്. അനസ്തേഷ്യ കൊടുക്കാതെ കറുത്ത വർഗ്ഗക്കാരിൽ ജയിംസ് ചെയ്ത പരീക്ഷണങ്ങൾ കറുത്ത വർഗ്ഗാക്കാർക്കെതിരെയുള്ള വന്യമായ പ്രതീകാത്മകമായ ഒരു നടപടിയായി പലരും കണ്ടു. എന്നാൽ ആധുനിക ചരിത്രകാരന്മാരിൽ ചിലർ പത്തൊൻപതാം നൂറ്റാണ്ടിലെ അനസ്തെഷ്യയുമായി ബന്ധപ്പെട്ട ആ വിവാദം അവഗണിച്ചു.
ശിശുക്കളിൽ കണ്ടുവരുന്ന trismus ( പല്ലുകൾ കടിച്ചു പിടിച്ചിരിക്കുന്ന ഒരവസ്ഥ. പ്രത്യേകിച്ചും ടെട്ടനസ്സിന്റെ ഒരു സിംപ്ടം) എന്ന രോഗത്തിന് പരിഹാരത്തിനായി അടിമകളിൽ ജനിച്ച കുട്ടികളുടെ തലയോട്ടിയിൽ ഒരു shoemaker's awl ( ചെരുപ്പുകുത്തികൾ ചെരുപ്പ് തുന്നാനുപയോഗിക്കുന്ന അഗ്രം വളഞ്ഞ സ്ക്രൂ ഡ്രൈവർ പോലുള്ള ഒരുപകരണം ) ഉപയോഗിച്ച് ജയിംസ് പരീക്ഷണം നടത്തിയിട്ടുണ്ട് എന്ന് പറയുന്നു. 1853 ൽ ജയിംസ് ആരോഗ്യപരമായ കാരണങ്ങളാൽ ന്യൂയോര്ക്കിലെക്ക് നീങ്ങി . സ്ത്രീജന്യ രോഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേൻദ്രീകരിക്കാനായിരുന്നു അത്. 1855 ൽ Woman's Hospital സ്ഥാപിച്ചു. സ്ത്രീകൾക്കുള്ള അമേരിക്കയിലെ ആദ്യത്തെ ആശുപത്രി ആയിരുന്നു അത്. അവിടെ നിർദ്ധനരായ സ്ത്രീകളെ ശസ്ത്രക്രിയകൾക്ക് വിധേയരാക്കി. ആ ഓപ്പറേഷൻ തിയേറ്ററിൽ മെഡിക്കൽ വിദ്ധ്യാർത്തികൾക്കും ഡോക്ടർമാർക്കും കാണാനുള്ള സൗകര്യം ഉണ്ടായിരുന്നു. ആ കാലഘട്ടത്തിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം അതായിരുന്നു. 1856 നും 1859 നും ഇടക്ക് മേരി സ്മിത്ത് എന്ന സ്ത്രീയെ 30 പ്രാവശ്യം ജയിംസ് ശസ്ത്രക്രിയ ചെയ്തു. ഈ ഹോസ്പിറ്റൽ പിന്നീട് St. Luke's-Roosevelt Hospital Center ന്റെ ഭാഗമായി മാറി.
അമേരിക്കയിലെ ആഭ്യന്തര യുദ്ധകാലത്ത് 1862 ൽ ജയിംസ് യൂറോപ്പിലേക്ക് നീങ്ങി. അവിടെ പാരീസിലും ലണ്ടനി ലുമായി 1863 നും 1866 നും ഇടക്ക് ജോലിയുമായി കഴിഞ്ഞു കൂടി.Empress Eugénie ( The wife of Nepolian 3 ) ന്റെ ശസ്ത്രക്രിയാ വിധഗ്ദ്ധനായി പോലും ജയിംസ് ജോലിചെയ്തു. മറ്റ് രാജ്യങ്ങളിലെ വിജയകരമായ ശസ്ത്രക്രിയകളുടെ പേരിൽ ജയിംസിന്റെ മുന്നിൽ ബഹുമതികളും പതക്കങ്ങളും കുന്നുകൂടി. എന്നാൽ അദ്ദേഹത്തിന്റെ ചില ശസ്ത്രക്രിയകൾ ചോദ്യം ചെയ്യപ്പെട്ടു. അത് യോനിയുടെ അഗ്രഭാഗത്തുള്ള കൃസരി മുറിച്ചുമാറ്റുന്ന (clitoridectomy ) ശസ്ത്രക്രിയ ആയിരുന്നു. അപസ്മാരവും ലൈംഗികതയുമായി ബന്ധപ്പെട്ട പെരുമാറ്റ വൈകൃതങ്ങൾക്കും പരിഹാരമായിട്ടാണ്‌ ആ ശസ്ത്രക്രിയ ( അത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയ 1822 ൽ ബെർലിനിൽ Graefe എന്ന ഡോക്ടറാണ് ചെയ്തതെന്ന് വിശ്വസിക്കപ്പെടുന്നു. G spot അല്ലെങ്കിൽ Gräfenberg spot അല്ലെങ്കിൽ രതി കേന്ദ്രം എന്ന സംഭവത്തിലൂടെ പ്രശസ്തനായ German gynecologist Ernst Gräfenberg . തുടർച്ചയായി സ്വയം ഭോഗം ചെയ്യുന്ന കൗമാരക്കാരിയായ മാനസിക ദൌർബല്യമുള്ള ഒരു പെണ്‍ കുട്ടിയിലാണ് ആ ശസ്ത്രക്രിയ ചെയ്തത്). അത് ഭർത്താക്കന്മാരുടെയും പിതാക്കന്മാരുടെയും അഭ്യർഥനയെ തുടർന്നായിരുന്നു ജയിംസ് ചെയ്തിരുന്നത്.
നെപ്പോളിയൻ 3 ന്റെ രക്ഷാധികാരത്തിൽ ജയിംസ് American-Anglo Ambulance Corps രൂപീകരിച്ചു. Battle of Sedan (The Battle of Sedan was fought during the Franco–Prussian War on 1 September 1870. It resulted in the capture of Emperor Napoleon III and large numbers of his troops ) സമയത്ത് രണ്ടുഭാഗത്തുള്ള മുറിവേറ്റ വരെ ശുശ്രൂഷിക്കുന്നതിൽ ആ സംഘടന മുന്നിൽ നിന്നു.
1871 ൽ ജയിംസ് ന്യൂയോർക്കിലേക്ക് തിരിച്ചുപോയി. കാൻസർ രോഗികളെ Woman's Hospital ൽ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ ജയിംസിന്റെ വാക്കുകൾ ഡയരക്ടർമാർ മുഖവിലക്കെടുത്തില്ല. അതിനു കാരണം കാൻസർ ഒരു പകർച്ചവ്യാധിയാനെന്ന അവരുടെ വിശ്വാസമായിരുന്നു!.
അമേരിക്കയിലെ ആദ്യത്തെ കാൻസർ ഇന്സ്ടിട്യൂട്ടായ New York Cancer Hospital നു തുടക്കം കുറിക്കാൻ കാരണക്കാരനായതും ജയിംസ് തന്നെ. `1876-1877 ൽ American Medical Association ന്റെ പ്രസിഡന്റ്‌ ആയിരുന്നു ജയിംസ്. തന്റെ ആത്മ കഥ എഴുതാനും യൂറോപ്പിലേക്ക് തിരിച്ചുപോകാനും ജയിംസ് തീരുമാനിച്ചിരുന്നു. ആത്മകഥയുടെ പാതിവഴിയിൽ 1883 നവംബർ 13 നു ന്യൂയോർക്കിൽ വച്ച് ജയിംസ് മൃതിയടഞ്ഞു. ന്യൂയോർക്കിലെ ബ്രൂക്ളിനിൽ ഉള്ള ഗ്രീൻ വുഡ് സിമിത്തേരിയിൽ ജയിംസിനെ അടക്കം ചെയ്തു. അമേരിക്കയിൽ ആദ്യമായി ഒരു ഡോക്ടറുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് ജയിംസ് മരിയൻ സിംസിന്റെയാണ്. New York Academy of Medicine ന്റെ പുറമെയുള്ള ഭിത്തിയിൽ ജയിംസിന്റെ ആ പ്രതിമ കാണാം.
ഇനി നിങ്ങൾ പറയുക അയാൾ വില്ലനോ അതോ നായകനോ ?