A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സോവിയറ്റ് ചാന്ദ്ര ദൗത്യ ഉദ്യമം(1961-1969)



അമേരിക്കയാണ് ആദ്യം ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ചതെന്നും ,നീൽ ആംസ്ട്രോങ് ആണ് ചന്ദ്രനിൽ ആദ്യം ഇറങ്ങിയ വ്യക്തി എന്നും ,SATURN -5 എന്ന ബ്രിഹത്തായ വിക്ഷേപ വാഹനമാണ് ചാന്ദ്ര ദൗത്യത്തിന് അമേരിക്ക ഉപയോഗിച്ചതെന്നും എല്ലാവര്ക്കും അറിയാവുന്ന വസ്തുതയാണ് . ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുക എന്നത് അമേരിക്കയും സോവിയറ്റു യൂണിയനും തമ്മിലുള്ള ഒരു കിടമത്സരത്തിന്റെ ഭാഗമായിരുന്നു ..സോവിയറ്റു ചാന്ദ്ര ദൗത്യത്തിന്റെ ചരിത്രവും പരാജയവും ശീത യുദ്ധത്തിന്റെ അവസാനം വരെ മൂടിവെക്കപെട്ട രഹസ്യമായിരുന്നു .ചന്ദ്രനിൽ ആദ്യം കാലുകുത്താൻ സോവിയറ്റു യൂണിയൻ നടത്തിയ ശ്രമത്തിന്റെ ഒരു ചെറു വിവരണം താഴെ നൽകുന്നു .
.
ആദ്യ ഉപഗ്രഹമായ സ്പുട്നിക് വിക്ഷേപണത്തോടെ സോവിയറ്റു യൂണിയന് ലോകരാജ്യങ്ങളുടെ ഇടയിൽ മുന്പില്ലാത്തവിധമുള്ള ഒരന്തസ്സു കൈവന്നിരുന്നു .സ്പുട്നിക്കിന്റെ വിക്ഷേപണം യൂ എസ ഭരണവ്യവസ്ഥയെയും ശാസ്ത്ര സമൂഹത്തെയും വല്ലാതെ ഉലക്കുകയും ചെയ്തിരുന്നു . ആ പരാജയത്തിൽ നിന്ന് കരകയറാൻ മനുഷ്യനെ ആദ്യം ചന്ദ്രനിൽ എത്തിച്ചു ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഒന്നാം സ്ഥാനം സോവിയറ്റു യൂണിയനിൽ നിന്നും പിടിച്ചെടുക്കാൻ അമേരിക്കൻ ഭരണകൂടം സർവാത്മനാ നിശ്ചയിച്ചിരുന്നു .മുൻ ജർമൻ ശാസ്ത്രജ്ഞനായ വേർനെർ വോൻ ബ്രൗൺ ഇനെയാണ് അവർ അതിനായി ചുമതലപ്പെടുത്തിയത്.അതിപ്രഗത്ഭനായ വോൻ ബ്രൗൺ ഇന്റെ നേതിര്ത്വത്തിൽ അറുപതുകളുടെ ആദ്യം തന്നെ അമേരിക്കയുടെ ചാന്ദ്ര പദ്ധതികൾ രൂപം കൊണ്ടിരുന്നു .ഇതേസമയം സോവിയറ്റു യൂണിയൻ തങ്ങൾക്കു ബഹിരാകാശ ഗവേഷണ രംഗത് അമേരിക്കയെക്കാള് മുൻതൂക്കം ഉണ്ടെന്നു ഉറച്ചു വിശ്വസിച്ചിരുന്നു .മഹാനായ എൻജിനീയറായ സെർജി കോറിലെവ് ആയിരുന്നു അവരുടെ ബഹിരാകാശ ഗവേഷണ പദ്ധതികളുടെ തലവൻ .അമേരിക്കയുടെ ചാന്ദ്ര പദ്ധതികളെപ്പറ്റി മനസിലാക്കിയ ഉടൻ തന്നെ സോവിയറ്റു യൂണിയനും ആ നിലക്കുള്ള പരിശ്രമങ്ങൾ ആരംഭിച്ചു ..
.
ചന്ദ്ര ദൗത്യം മുന്നിൽ കണ്ട കോറിലെവ് എൻ -1(N-1) എന്ന വലിയ റോക്കറ്റ് വികസിപ്പിക്കാൻ തുടങ്ങി . എഴുപത്തഞ്ചു ടൺ ഭാരമെങ്കിലും ഭൂമിയുടെ ആകര്ഷണത്തിനു പുറത്തെത്തിക്കാനുള്ള ഒരു റോക്കറ്റായിരുന്നു കോറിലെവിന്റെ മനസ്സിൽ. അമേരിക്കയുടെ സാറ്റേൺ- 5 റോക്കറ്റിനു 100 ടണ്ണിലധികം ഭൂമിയുടെ ആകർഷണ ത്തിനു പുറത്തെത്തിക്കുവാനുള്ള കഴിവുണ്ടാകുമെന്നു കോറിലെവ് കണക്കു കൂട്ടിയിരുന്നു . സോവ്യറ് യൂണിയനിൽ തന്നെ കോറിലെവിൻ ഒരു എതിരാളിയും ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ സമശീർഷനും പ്രശസ്ത റോക്കറ്റ് എൻജിനീയറുമായ വ്ലാദിമിർ ചേലോമെയ്(VLADIMIR CHELOMEI) കോറിലെവിന്റെ പദ്ധതികളിലെ പല സാങ്കേതിക വശങ്ങളെയും എതിത്തിരുന്നു ..ചാന്ദ്ര ദൗത്യത്തിനുപയോഗിക്കേണ്ട റോക്കറ്റ് എൻജിനുകളെ പറ്റിയായിരുന്നു പ്രധാന അഭിപ്രായ വ്യത്യാസം .ചേലോമെയ് ഹൈഡ്രസിനും(Hydrazine) നൈട്രിക് ആസിഡും (nitric acid )ഉപയോഗിക്കുന്ന റോക്കറ്റ് എഞ്ചിനുകളെയും കൊറീലോവ് മണ്ണെണ്ണയും (KEROSENE)ദ്രവീകരിച്ച ഓക്സിജനും(LIQUID OXYGEN) ഉപയോഗിച്ചുള്ള എഞ്ചിനുകളെയുമാണ് വിശ്വസിച്ചിരുന്നത് .കൊറീലോവിന്റെ പദ്ധതികൾക്കുവേണ്ടിയുള്ള അതിശക്തമായ റോക്കറ്റ് എൻജിനുകൾ നിർമിക്കാൻ ചേലോമെയ് വിസമ്മതിച്ചു .ഈ തർക്കം വിലപ്പെട്ട സമയം പാഴാക്കി . ചേലോമെയ് യുമായുള്ള അഭിപ്രായ വ്യത്യാസം റോക്കറ്റ് എൻജിന്റെ നിർമാണത്തിന് സോവിയറ്റു യൂണിയനിലെ പ്രമുഖ വിമാന എൻജിന് നിർമാതാവായ നിക്കോളായ് കുസ്നെറ്റോവിനെ (NIKOLAY KUZNEZTOV)സമീപിക്കാൻ കൊറീലോവിനെ നിര്ബന്ധിതനാക്കി .കുസ്നെറ്റോവ് വളരെ പെട്ടന്ന് തന്നെ അതീവ ഇന്ധനക്ഷമമായ എൻ കെ 15(NK-15) എന്ന റോക്കറ്റ് എങ്ങിനെ നിര്മിച്ചെടുത്തു . പക്ഷെ ഒരു എൻ കെ എൻജിന്റെ ശക്തി ( Thrust –In Technical Terms) സാറ്റേൺ F1 എഞ്ചിനിന്റെ അഞ്ചിലൊന്ന് മാത്രമായിരുന്നു .തദ്ഭലമായി അമേരിക്കയുടെ SATURN -5 റോക്കറ്റിന്റെ ആദ്യ സ്റ്റേജിൽ അഞ്ചു റോക്കറ്റ് എൻജിനുകൾ ഉപയോഗിച്ച സ്ഥാനത് സോവിയറ്റു എൻ 1 റോക്കറ്റിന്റെ ആദ്യ സ്റ്റേജിൽ 30 NK- 15 എൻജിനുകൾ ഉപയോഗിക്കേണ്ടിവന്നു .എൻ കെ -15 എൻജിനുകൾ വളരെ സാങ്കേതികത്തികവുള്ളവയാണെങ്കിലും മുപ്പത് എൻജിനുകൾ ഒരുമിച്ചു പ്രവർത്തിക്കുപോൾ അവയുടെ ഒരുമിച്ചുള്ള നിയന്ത്രണം അതീവ ദുഷ്കരമായിരുന്നു .അക്കാലത്തെ നിയന്ത്രണ സംവിധാനങ്ങൾ അതിനു പര്യാപ്തവും ആയിരുന്നില്ല . വലിയ എൻജിനുകൾ നിര്മിച്ചെടുക്കുന്നതിനു വലിയ കാല താമസം നേരിടുമെന്നതിനാൽ കോറിലെവിനുമുന്നിൽ മറ്റു മാര്ഗങ്ങള് ഇല്ലായിരുന്നു .
.
1966 ഇൽ സെർജി കോറിലെവ് നിര്യാതനായി അദ്ദേഹത്തിന്റെ മരണം പദ്ധതികളെ ആകെ ഉലച്ചു .അദ്ദേഹത്തിന്റെ പിൻഗാമിയായ വസിലി മിഷിനു (VASILY MISHIN)കോറിലെവിന്റെ സ്വാധീനമോ സ്വീകാര്യതയോ ഇല്ലായിരുന്നു .മിഷിന്റെ നേതിര്ത്വത്തിൽ പദ്ധതി മുന്നോട്ട് നീങ്ങി .1969 ഫെബ്രുവരിയിൽ N-1 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം നടന്നു .റോക്കറ്റ് ഭൗമാന്തരീക്ഷത്തിൽവച്ചുതന്നെ പൊട്ടിത്തെറിച്ചു .ഒരു ചെറിയ അണുബോംബിന് സമാനമായിരുന്നു ആ പൊട്ടിത്തെറി .1969 ജൂലൈ മാസത്തിൽ രണ്ടാമത്തെ എൻ 1 വിക്ഷേപണവും കനത്ത പരരാജയത്തിൽ കലാശിച്ചു .അതിനകം അമേരിക്കയുടെ ചാന്ദ്ര പദ്ധതികൾ വിജയത്തിലേക്ക് കുതിച്ചിരുന്നു ..സോവിയറ്റു യൂണിയൻ ഒരിക്കലും ഈ പരാജയങ്ങൾ തുറന്നു സമ്മതിച്ചില്ല .ചന്ദ്രനിലേക്ക് ഒരു മത്സരവും നടന്നിട്ടില്ല എന്നായിയുന്നു സോവിയറ്റു യൂണിയൻ തകരുന്നത് വരെ അവരുടെ ഔദ്യോഗിക ഭാഷ്യം
സോവിയറ്റു യൂണിയന്റെ തകർച്ചക്ക് ശേഷമാണു സോവിയറ്റു ചാന്ദ്ര ദൗത്യത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത് .1972 ഇൽ നാലാമത്തെ എൻ -1 വിക്ഷേപണവും പരാജയത്തിൽ കലാശിച്ചു .ആ പദ്ധതി യുടെ എല്ലാ രേഖകളും നശിപ്പിക്കാൻ സോവിയറ്റ് ഭരണകൂടം ഉത്തരവിട്ടു .നിർമാണത്തിലിരുന്ന എൻ -1 റോക്കറ്റിന്റെ ഭാഗങ്ങൾ കാർ ഷെഡുകളുടേയും,മറ്റും നിര്മാണത്തിനുപയോഗിച്ചു .അതിനകം കുസ്നെറ്റോവ് ഏതാണ്ട് 100 എൻ കെ 15 റോക്കറ്റ് എൻജിനുകൾ നിർമിച്ചിരുന്നു .അവയെല്ലാo നശിപ്പിക്കാനായിരുന്നു അദ്ദേഹത്തിന് കിട്ടിയ ഉത്തരവ് .തന്റെ എഞ്ചിനുകളിൽ വിശ്വാസമുന്ടായിരുന്ന കുസ്നെറ്റോവ് ഉത്തരവ് മറികടന്ന് അവയെയെല്ല രഹസ്യമായി സൂക്ഷിച്ചു .വര്ഷങ്ങള്ക്കുശേഷേകം സോവിയറ്റു യൂണിയൻ തകർന്നതിനുശേഷം റഷ്യ ആ എൻജിനുകൾ വലിയ വിലക്ക് അമേരിക്കക്കു വിൽക്കുകയും ധാരാളം പണം ഉണ്ടാക്കുകയും ചെയ്തു .ഇപ്പോഴും അവ അമേരിക്കൻ റോക്കറ്റുകളിൽ ഉപയോഗിക്കുന്നുണ്ട് .
.
സോവിയറ്റു ചാന്ദ്ര ദൗത്യം എന്ത് കൊണ്ട് പരരാജയപെട്ടു എന്നതിന്റെ ഉത്തരം വസിലി മിഷിൻ തന്നെ സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം വിശദീകരിക്കുകയുണ്ടായി .പണത്തിന്റെ അപര്യാപ്തത .കൊറീലോവിന്റെ ആകസ്മികമായ മരണം ,ചേലോമെയ് യുമായുള്ള അഭിപ്രായഭിന്നത ,സർവോപരി എൻ -1 റോക്കറ്റിലെ നിയന്ത്രണ സംവിധാനങ്ങളിലെ കുറവുകൾ എന്നിവയാണ് മിഷിൻ കണ്ടെത്തിയ കാരണങ്ങൾ .
--
ref:https://www.youtube.com/watch?v=84ukJb64Gy8. A BBC Documentary aired long ago.
ചിത്രം :ഭീമാകാരമായ N-1 റോക്കറ്റ് ,ചിത്രം കടപ്പാട് റഷ്യൻ സ്പേസ് വെബ്.കോം
Image may contain: night and outdoorNo automatic alt text available.Image may contain: outdoor