A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

500 വർഷമായി ആരും ഉണർത്താതെ നിദ്ര.

അവളെ ആദ്യമായി കാണുമ്പോൾ നല്ല ഗാഢനിദ്രയിൽ ആയിരിന്നു, 500 വർഷമായി ആരും ഉണർത്താതെ നിദ്ര.
ഏകദേശം പതിനഞ്ച് വയസുള്ളപ്പോഴായിരുന്നിരിക്കണം ദുരാചാരത്തിന്റെ ഭാഗമായി ഇന്‍കന്മാര്‍ അവളെ ബലികൊടുത്തത്. അര്‍ജന്റീനയിലെ 22,000 അടി ഉയരത്തിലുള്ള ലുല്ലൈലാക്കോ പര്‍വ്വതത്തിന് മുകളിലെത്തിച്ചായിരുന്നു ബലി നല്‍കിയത്. പര്‍വ്വതത്തിന് മുകളിലെ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ അവളുടെ ശരീരവും 500 വര്‍ഷത്തോളം ഉറഞ്ഞു കിടന്നു.
അര്‍ജന്റീനയും പെറുവും സംയുക്തമായി നടത്തിയ പര്യവേഷണത്തില്‍ 1997ലാണ് പുരാവസ്തു ഗവേഷകര്‍ ഈ ഇന്‍കാ പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തിയത്. ആഴ്ച്ചകള്‍ക്ക് മുമ്പ് മരിച്ചയാളുടെ ആന്തരാവയവങ്ങള്‍ പോലെയായിരുന്നു ഈ പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളും. ഇതാണ് ശാസ്ത്രജ്ഞരെ ഏറെ അത്ഭുതപ്പെടുത്തിയത്.
അഞ്ഞൂറ് വര്‍ഷമായി ഉറങ്ങുന്ന ഒരു കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ പെണ്‍കുട്ടിയുടെ ശരീരം. പര്‍വ്വതത്തിന് മുകളിലെ തണുത്ത് വരണ്ട കാലാവസ്ഥയാണ് പെണ്‍കുട്ടിയുടെ മൃതദേഹത്തെ മമ്മിക്ക് സമാനമായി സംരക്ഷിച്ചതെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷങ്ങള്‍ക്കിടയിലെപ്പോഴോ മിന്നലേറ്റ് ശരീരത്തിന്റെ ഒരു ഭാഗം കരിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്.
ദുരാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും ഫലമായി കുട്ടികളെ കുരുതി കൊടുക്കുന്ന രീതി ഇന്‍കാ സംസ്‌ക്കാരത്തിലുണ്ടായിരുന്നു. ഇത്തരം കുരുതികളെ കാപാകൊച്ച എന്നാണവര്‍ പറഞ്ഞിരുന്നത്. ലഭ്യമായതില്‍ ഏറ്റവും പരിശുദ്ധമായ വസ്തുവെന്ന പേരിലാണ്രേത കുഞ്ഞുങ്ങളെ ബലി നല്‍കിയിരുന്നത്. ഏറ്റവും ഉയര്‍ന്ന കൊടുമുടിയിലെത്തിച്ചായിരുന്നു ബലി നല്‍കുന്നത്. തങ്ങളുടെ ഗ്രാമങ്ങള്‍ക്ക് ഈ കൊടുമുടികള്‍ക്ക് മുകളിലിരുന്ന് ബലി നല്‍കുന്ന കുട്ടികള്‍ കാവലിരിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.
1450നും 1480നും ഇടയിലുള്ള ഒരുവര്‍ഷത്തിലായിരുന്നു ഈ പെണ്‍കുട്ടിയെ ബലി നല്‍കിയതെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടുന്നത്. ഈ പെണ്‍കുട്ടിയുടെ തലമുടി പരിശോധിച്ചതിലൂടെ എന്ത് ഭക്ഷണമാണ് അവസാന കാലത്ത് കുട്ടി കഴിച്ചിരുന്നത് എന്നത് സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ബലിക്കായി തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് പരമാവധി നല്ല ഭക്ഷണം നല്‍കുക ഇവരുടെ പതിവായിരുന്നെന്ന് നേരത്തേ തെളിഞ്ഞിരുന്നു. മലമുകളിലെത്തിച്ച് വിഷം നല്‍കിയതിന് ശേഷം ഈ പെണ്‍കുട്ടിയെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്...
Image may contain: one or more people and people sitting
Image may contain: one or more people and people sitting
Image may contain: one or more people and people sittingImage may contain: one or more people