A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഈജ്പ്ഷ്യൻ സംസ്കാരത്തിന്റെ ഉദയം - സഹാറ മരുഭൂമിയും കാലാവസ്ഥാ വ്യതിയാനവും


അതി പുരാതനമായ ഈജിപ്ഷ്യൻ സംസ്കാരം എവിടെനിന്നാണ് ഉത്ഭവിച്ചത് എന്നത് കൂലം കഷമായ ഗവേഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് . വളരെ വിചിത്രമെന്നു തോന്നാമെങ്കിലും പുതിയ അറിവുകൾ പ്രകാരം ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പ്രഭവകേന്ദ്രം സഹാറ മരുഭൂമിയിലാണെന്ന അനുമാനത്തിനാണ് ഇപ്പോൾ പ്രചാരമുള്ളത് .
.
ഇപ്പോഴത്തെ അതി വിസ്തൃതമായ സഹാറ മരുഭൂമി ഇപ്പോഴും അങ്ങിനെ ആയിരുന്നില്ല .ഇന്നേക്ക് പതിനായിരം വര്ഷം മുൻപ് സുന്ദരമായ സാവന്ന പ്രദേശമായിരുന്നു സഹാറയുടെ മിക്ക ഭാഗങ്ങളും .അക്കാലത്തു സാമാന്യം നല്ല തോതിൽ മഴയും അവിടെ ലഭിച്ചിരുന്നു .ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ താപനിലയുടെ വ്യതിയാനത്തിനനുസരിച് മെഡിറ്ററേനിയൻ പ്രദേശത്തു ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട് . ബോണ്ട് ഇവെന്റ്സ്( Bond Events) എന്നാണ് ഈ പ്രതിഭാസങ്ങളെ വിളിക്കാറ് .ഏതാണ്ട് 1500 ---2000 കൊല്ലങ്ങളുടെ ഇടവേളകളിലാണ് ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങൾ ശക്തമായി സംഭവിക്കാറുള്ളത് .അത്തരം ഒരു കാലാവസ്ഥ വ്യതിയാന സംഭവമാണ് 5.9 കിലോ ഇയർ ഇവന്റ്(5.9 kilo year event ) . ഇന്നേക്ക് 5900 കൊല്ലം മുൻപ് നടന്ന ഒരു ബോണ്ട് ഇവന്റാണ് 5.9 കിലോ ഇയർ ഇവന്റ്. ഈ കാലാവസ്ഥാവ്യതിയാന സംഭവം നിമിത്തം ആഗോള താപനിലയിൽ കാര്യമായ കുറവ് വന്നു .ഭൂമിയിൽ എല്ലായിടത്തും മഴയിൽ കുറവുവന്നു സഹാറ പ്രദേശത്തു മഴ നൽകുന്ന മഴക്കാറ്റുകളിൽ ഗതിമാറ്റം സംഭവിച്ചു . മഴ കുറഞ്ഞ സഹാറ പ്രദേശം നൂറ്റാണ്ടുകൾക്കുള്ളിൽ വലിയ മരുഭൂമി ആയി പരിണമിച്ചു.
.
സഹാറ പ്രദേശം ജല സമൃദ്ധമായിരുന്നപ്പോൾ ആദിമ മനുഷ്യ സമൂഹങ്ങൾ അവിടേ പാർത്തിരുന്നതിനു തെളിവുകൾ ഉണ്ട് .സഹാറ പ്രദേശം അതി വിശാലമായിരുന്നതിനാൽ മനുഷ്യർക്ക് നഗരങ്ങളോ വലിയ ഗ്രാമങ്ങളോ നിർമിക്കേണ്ടി വന്നില്ല വേട്ടയാടിയും ചെറിയതോതിൽ കൃഷി ചെയ്തും പരിഷ്കൃതരായ ധാരാളം സമൂഹങ്ങൾ സഹാറ പ്രദേശത്തു വസിച്ചിരുന്നു .അങ്ങിനെയുള്ള ഒരു മനുഷ്യ വാസകേന്ദ്രമാണ് നാപ്റ്റ പ്ളായ
--
നാപ്റ്റ പ്ളായ
--
ഈജിപ്തിലെ നുബിയൻ മരുഭൂമിയിലെ ഒരു ചരിത്രപ്രധാനമായ സ്ഥലമാണ് നാപ്റ്റ പ്ലായ. ഹിമയുഗത്തിനു ശേഷം ബി സി പതിനായിരത്തിനടുത് ഈ പ്രദേശം മരുഭുമിയായിരുന്നില്ല. ഒരു വൻ തടാകവും ,കാടും പുൽമേടുകളും നിറഞ്ഞതായിരുന്നു ഈ പ്രദേശം .ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ പ്രാക്രൂപത്തിലുള്ള തുടക്കം ഇവിടെ നിന്നായിരുന്നു എന്ന അനുമാനിക്കപ്പെടുന്നു ..ഈ പ്രദേശത്തുനിന്ന് വളരെയധികം പുരാവസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട് ..ബി സി 7000 തോടുകൂടി ഇവിടം വളരെ പുരോഗമിച്ച നാഗരികതയുടെ ഒരു കേന്ദ്രമായിരുന്നു .കാലാവസ്ഥ പ്രവചനത്തിനുതകുന്ന ഒരു ''സ്റ്റോൺ ഹെൻജ് '' ഇവിടെനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട് ..5900 കൊല്ലം മുൻപ് ഉണ്ടായ കാലാവസ്ഥ വ്യതിയാനം മൺസൂൺ കാറ്റുകളുടെ ഗതിമാറ്റുകയും . വളരെ പെട്ടന്ന് ഈ പ്രദേശം മരുഭൂമി ആയി മാറുകയും ചെയ്യ്തു .ഇവിടത്തെ ജനത നൈൽ നദീതീരത്തേക്ക് താമസം മാറ്റുകയും ,പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന് ജൻമം നൽകുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു .. (കാലാവസ്ഥ ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവുമായും . ,സൂര്യനുചുറ്റുമുള്ള ഭ്രമണവുമായും ബന്ധപ്പെട്ടിരിക്കുന്നു . ഈ കല്ലുകൾ വൃത്താകൃതിയിലാണ് വിന്യസിച്ചിരിക്കുന്നത്. .ഈ വൃത്തത്തിന്റെ നടുക്ക് നിൽക്കുന്ന ഒരു നിരീക്ക്ഷകന് ഓരോ ദിവസവും സൂര്യന്റെ ഉദയം ഈ കല്ലുകളുടേതിന് ആപേക്ഷികമായി രേഖപ്പെടുത്താൻ കഴിയും ...ഇങ്ങനെയുള്ള സൂര്യന്റെ ആപേക്ഷികമായ സ്ഥാനവും .മഴക്കാലത്തിന്റെ ആരംഭവും തമ്മിൽ ഒരിക്കൽ ബന്ധപെടുത്തിക്കഴിഞ്ഞാൽ ,ഒരു ദീർഘമായ കാലയളവിലേക്ക്) മഴക്കാലത്തിന്റെ ആരംഭം ഒന്നോ രണ്ടോ ആഴ്ചയുടെ കൃത്യതയോടെ പ്രവചിക്കാൻ കഴിയും..മഴയെ മാത്രം ആശ്രയിച്ച കൃഷി ചെയ്യുന്ന ആദിമ സംസ്കാരങ്ങൾക് ഇത് ജീവന്റെയും ,നിലനില്പിന്റെയും പ്രശ്നമായിരുന്നു .ഇത്തരം ശിലാവിന്യാസങ്ങൾ( സ്റ്റോൺ ഹെൻജുകൾ ) ഭൂമിയുടെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട് .ഏറ്റവും പ്രശസ്തമായ സ്റ്റോൺ ഹെൻജ് സ്കോട് ലാൻഡിൽ ആണ് ഉള്ളത്) .സമാനമായ മറ്റനവധി വാസകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങൾ സഹാറ മരുഭൂമിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്
.
നാപ്റ്റ പ്ളായ പോലെയുള്ള സ്ഥലങ്ങളിൽ വസിച്ചിരുന്ന മനുഷ്യ സമൂഹങ്ങൾക്ക് സഹാറയുടെ മരഭൂമിയാകൾ കനത്ത തിരിച്ചടിയായിരുന്നു .മഴയില്ലാത്ത വന്നപ്പോൾ അവർ ജല സ്രോതസ്സുകൾ അന്വേഷിച്ചു പോകാൻ നിര്ബന്ധിതരായി . അതി വിസ്തൃതമായ സഹാറ പ്രദേശത്തുനിന്നും മനുഷ്യ സമൂഹങ്ങൾ ജല സമൃദ്ധമായ നൈൽ തീരത്തേക്ക് കുടിയേറാൻ തുടങ്ങി .5.9 കിലോ ഇയർ ഇവന്റ് നൈൽ നദിയെ ബാധിച്ചില്ല .നൈൽ നദിയുടെ ഉറവിടങ്ങൾ ആയിരക്കണക്ക് കിലോമീറ്റര് തെക്കുള്ള ജല സമൃദ്ധമായ എത്യോപ്യൻ പീഠ ഭൂമിയും സമീപപ്രദേശങ്ങളും വിശാലമായ വിക്ടോറിയ തടാകവും ആയിരുന്നു .വര്ഷം തോറും മധ്യ രേഖ പ്രദേശത്തു പെയ്യുന്ന കനത്ത മഴ നൈലിലൂടെ ഈജിപ്തിലെ താഴ്വരയിൽ എത്തി .ആ മഴ യിലൂടെ മധ്യ രേഖ പ്രദേശത്തുനിന്നും ഫലഭൂയിഷ്ഠമായ എക്കൽ മണ്ണും ഈജിപ്തിൽ എത്തിച്ചേർന്നു ..സഹാറ പ്രദേശത്തുനിന്നും കുടിയേറിയ സമൂഹങ്ങൾക്ക് കൃഷിയിൽ പ്രാഥമിക പരിഞ്ജാനം ഉണ്ടായിരുന്നു .ഫല ഭൂയിഷ്ഠമായ നൈൽ താഴ്വരയിലും നൈൽ ഡെൽറ്റയിലും കൃഷിയിറക്കിയ അവർക്ക് വളരെയെളുപ്പം ഒരു കാർഷിക മിച്ചം സൃഷ്ടിക്കാനായി ..ആവശ്യത്തിൽ അധികം ഉള്ള കാർഷിക ഉത്പാദനമാണ് ഒരു രാജ്യത്തിന്റെയോ ഭരണ വ്യവസ്ഥക്കോ തുടക്കം കുറിക്കുന്നത് .ബി സി ഇ 3500-3100 കാലമായപ്പോഴേക്കും നൈൽ താഴ്വരയിൽ വ്യവസ്ഥാപിത ഭരണം ഉരുത്തിരിയാനുള്ള എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഉടലെടുത്തിട്ടുണ്ടാവണം .
.
നിയതമായ ഭരണവ്യവസ്ഥക്കും കാർഷിക സമൂഹങ്ങൾക്കുമിടക്ക് ഒരു ഇടക്കാല വ്യവസ്ഥയും ഉണ്ടായിരുന്നതായി തെളിവുകൾ ഉണ്ട് ആ കാലഘട്ടത്തിലെ ഈജിപ്തിനെ ഏർലി ഡിനാസ്റ്റിക് ഈജിപ്ത് (Early Dynastic Egypt )എന്നാണ് വിളിക്കുന്നത് .ആ കാലഘട്ടം ബി സി ഇ 3100 മുതൽ ബി സി ഇ 2700 വരെ ആയിരുന്നു
--
ചിത്രങ്ങൾ : സഹാറ ,നാപ്റ്റ പ്ലെയ ,നൈൽ കടപ്പാട് വിക്കിമീഡിയ കോമൺസ്
--

Image may contain: foodNo automatic alt text available.