A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇൻഡ്യയുടെ മരുമകനായ ചൈനീസ്‌ "നുഴഞ്ഞ്‌കയറ്റക്കാരൻ

കാത്തിരിപ്പിന്റെ സുഖം അക്ഷരങ്ങളിൽ നിന്നും അനുഭവത്തിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന വേദന "വാങ് കി "എന്ന പട്ടാളക്കാരനോളം അറിഞ്ഞ മറ്റൊരാളുണ്ടാവില്ല.
1962 ലെ ഇൻഡോ ചൈന യുദ്ധം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം ഇന്ത്യൻ അതിർത്തി കടക്കുമ്പോൾ വാങ് കി എന്ന ചൈനീസ്‌ ആർമി സർവേയർ ഒരിക്കലും കണക്കു കൂട്ടിയിട്ടുണ്ടാവില്ല തിരിച്ചു പോക്കിന് അര നൂറ്റാണ്ട് കാത്തിരിക്കേണ്ടി വരുമെന്ന്. പിറന്ന നാടിന്റെ മണ്ണും മണവും ഇല്ലാതെ ഓർമ്മകൾ മാത്രം മനസ്സിൽ നിറച്ചു അര നൂറ്റാണ്ട്......
ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ആണ് വാങ് കി ജനിച്ചത്. 1960 ൽ ചൈനീസ്‌ പീപ്പിൾ ലിബറേഷൻ ആർമിയിൽ സർവേയറായി ജോലിയിൽ പ്രവേശിച്ച വാങ് കി, രണ്ടര വർഷങ്ങൾക്കു ശേഷം നടന്ന യുദ്ധത്തിൽ പങ്കാളിയാവുകയും ഇന്ത്യൻ അതിർത്തി കടക്കുകയും ചെയ്തു. കൂട്ടം തെറ്റി അലഞ്ഞ വാങ് കി ദാഹിച്ചു വലഞ്ഞു ചെന്നു പെട്ടത് റെഡ് ക്രോസ്സ്‌ വാഹനവ്യൂഹത്തിന്റെ മുന്നിലായിരുന്നു. അവർ ഉടനെ തന്നെ അയാളെ ഇന്ത്യൻ സൈന്യത്തിന് കൈമാറി.
എന്നാൽ ചൈനീസ്‌ നുഴഞ്ഞു കയറ്റക്കാരനെ കാത്തിരുന്നത് 7 വർഷം നീണ്ടു നിന്ന കാരാഗൃഹവാസമായിരുന്നു. എന്നാൽ അത് വെറും ഒരു തടവായിരുന്നില്ല. വാങ് കി യുടെ ജീവിതത്തിൽ പുതിയൊരു അദ്ധ്യായം തുടങ്ങുകയായിരുന്നു അവിടെ. ചൈനീസ്‌ പൗരത്വം തെളിയിക്കാൻ മതിയായ രേഖകളില്ലാത്തതിനാൽ ശിക്ഷാകാലാവധിക്ക് ശേഷവും അയാൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല. പോലീസ് വാങ് കി യെ മധ്യപ്രദേശിലെ ടിറോഡി എന്ന ഗ്രാമത്തിലാക്കി.
വേരുകൾ ഇളകിയെങ്കിലും തളരാൻ വാങ് കി തയാറായിരുന്നില്ല. അയാൾ പുതിയ മണ്ണിൽ തളിർത്തു തുടങ്ങി. ഒരു ഫ്ളോർ മില്ലിൽ ജോലി ചെയ്തു തുടങ്ങിയ വാങ് കി 1975 ൽ ആ ഗ്രാമത്തിലെ തന്നെ സുശീല എന്ന സ്ത്രീയെ വിവാഹം കഴിച്ചു. രാജ്ബഹദൂർ എന്ന് സ്വയം നാമകരണം ചെയ്ത വാങ് കി ഭാര്യയും മൂന്നു മക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബത്തിലെ കാരണവരാണ്.
എന്നാൽ മറുപുറം ഇല്ലാതാവില്ലല്ലോ. വർഷങ്ങളോളം മകനെ കാണാൻ കാത്തിരുന്ന ഒരു അമ്മ മനസിന്റെ സങ്കടങ്ങൾക് നേരെ കാലം കണ്ണടച്ചുകളഞ്ഞു. പക്ഷേ 40 വർഷങ്ങൾക്കു ശേഷം വാങ് കി അമ്മയോട് ഫോണിൽ സംസാരിച്ചു. 10 വർഷങ്ങൾക്കു മുൻപ് തന്റെ മകൻ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന നിർവൃതിയിൽ ആ അമ്മ കണ്ണുകളടച്ചു. എന്നേക്കുമായി.....
ഊഷ്മളമായ സൗഹൃദാന്തരീക്ഷത്തിൽ 54 വർഷമായി അന്യരാജ്യത്തു (ശത്രു രാജ്യത്ത് ) കഴിയുന്ന സ്വന്തം പൗരന് പാസ്പോർട്ട്‌ നൽകാൻ 2013 ൽ ചൈന തീരുമാനിച്ചു. കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 2017 ഫെബ്രുവരി 11 ന് വാങ് കി, മകനും മരുമകൾക്കുമൊപ്പം ചൈനയിൽ എത്തി.
വികാരനിർഭരമായ സ്വീകരണമായിരുന്നു വാങ് കി ക്ക് ജന്മനാട്ടിൽ ലഭിച്ചത്. എന്നാൽ അസുഖബാധിതയായ ഭാര്യയ്‌ക്കൊപ്പം മകനെയും മകളെയും ഇന്ത്യയിൽ നിർത്തിയാണ് വാങ് കി ചൈനയിലേക്ക് വണ്ടി കയറിയത്. ഏത് സമയത്തും തിരികെ വരാനായി ഈ "ചൈനീസ്‌ പൗരന്" ഇന്ത്യ ഒരു വർഷത്തെ വിസ നൽകിയിട്ടുണ്ട്, പെറ്റമ്മയല്ലെങ്കിലും പോറ്റമ്മയല്ലേ....അതുകൊണ്ട് തന്നെ ഭാര്യക്കും മക്കൾക്കുമൊപ്പം ഇന്ത്യയിൽ താമസിക്കണോ, അതോ ശിഷ്ടകാലം സകുടുംബം ചൈനയിൽ ജീവിക്കണോ എന്ന് ഈ 77 കാരൻ തീരുമാനിച്ചിട്ടില്ല.
പിറന്ന മണ്ണിനോടുള്ള അടങ്ങാത്ത ആവേശം അരനൂറ്റാണ്ടുകൾക്കപ്പുറം വാങ് കി യെ ചൈനയിലെത്തിച്ചു. എന്നാൽ അരനൂറ്റാണ്ടുകാലം കൈ പിടിച്ചു നടത്തിയ, തനിക്ക് കുടുംബവും സ്നേഹിതരെയും സമ്മാനിച്ച പോറ്റമ്മയെ അയാൾ മറക്കില്ല. ശത്രു രാജ്യമായിട്ട് പോലും തന്നോടു ശത്രുതയില്ലാതെ പെരുമാറിയ, ഒരു ജനതയുടെ സ്നേഹം അയാളെ തിരിച്ചുവിളിക്കാതിരിക്കില്ല.......
Image may contain: 1 person