ഈ ധാരാവീന്ന് കേട്ടിട്ടുണ്ടോ?
സെൻട്രൽ മുംബൈയിലെ മാഹിം നദീതീരത്ത് ഏകദേശം 1.75 ച.കി.മീ. വിസ്തൃതിയിൽ ഈ ചേരി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെതന്നെ വാടക കൂടിയ നഗരങ്ങളിലൊന്നായ മുംബൈയിലെ കുറഞ്ഞ വരുമാനക്കാർക്കും മറ്റു നാടുകളിൽനിന്ന് തൊഴിൽതേടി എത്തിയവർക്കും ഇവിടം അഭയമായി. മുംബൈയിലെ രണ്ട് പ്രധാന സബർബൻ റെയിൽപ്പാതകളായ വെസ്റ്റേൺ, സെൻട്രൽ റെയിൽപ്പാതകൾക്ക് ഇടയ്ക്കാണ് ധാരാവിയുടെ സ്ഥാനം. 535 ഏക്കറിലായി പരന്നുകിടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവിയിലേത്. തമിഴരും മലയാളികളുമടക്കം ഗണ്യമായ ദക്ഷിണേന്ത്യന് ജനസംഖ്യ ഇവിടെയുണ്ട്. ധാരാവിയില് നിന്ന് പുറത്തിറങ്ങാത്ത ഉത്പന്നങ്ങള് ഇല്ലെന്ന് തന്നെ പറയാം. പ്രിന്റിംഗ് പ്രസുകളും പ്ലാസ്റ്റിക്ക് വ്യവസായവും കയറ്റുമതി ലക്ഷ്യമാക്കിയുള്ള തുകല് വ്യവസായവും മണ്പാത്രനിര്മ്മാണവും സെറാമിക് വ്യവസായവും അടക്കം ഇവിടെ സജീവമാണ്. വഴിയോര കച്ചവടക്കാരും ദിവസവേതനക്കാരായ തൊഴിലാളികളും റിക്ഷാ ഡ്രൈവര്മാരും മുംബയുടെ മാത്രം സ്വന്തമായ ഡബ്ബാവാലകളും വരെ ധാരാവിയില് കഴിയുന്നു.വളരെക്കാലം മുമ്പ്, ധാരാവി ഒരു ചേരിപ്രദേശമായിരുന്നില്ല. അന്ന് ഇതൊരു മുക്കുവ ഗ്രാമമായിരുന്നു. 1909-ൽ പ്രസിദ്ധീകരിച്ച ഗസറ്റിയർ ഒഫ് ബോംബെ ആൻഡ് ഐലൻഡിൽ ധാരാവിയെപ്പറ്റി പരാമർശമുണ്ട്. ബോംബെയിലെ മത്സ്യബന്ധന വിഭാഗക്കാരുടെ വിശാലമായ ആറ് കേന്ദ്രങ്ങളിൽ ഒന്ന് (one of the six great kowliwadas of Bombay) എന്നാണ് അതിൽ പരാമർശിച്ചിരിക്കുന്നത്. അക്കാലത്ത് ധാരാവി ഒരു ചതുപ്പുനിലമായിരുന്നു. കോളിമുക്കുവരായിരുന്നു ഇവിടത്തെ ആദ്യ താമസക്കാർ. അറബിക്കടലിലേക്കു തള്ളിനിന്ന മുനമ്പായിരുന്നു അവരുടെ അധിവാസകേന്ദ്രം. ധാരാവിക്കടുത്ത് സിയോനിൽ (Sion) പണിത ഒരു അണക്കെട്ടുമൂലം വേറിട്ടുകിടന്ന രണ്ട് വ്യത്യസ്ത ദ്വീപുകൾ ക്രമേണ തമ്മിൽ ചേർന്ന് നീണ്ട് വീതികുറഞ്ഞ ഒരു പ്രദേശമായി മാറി. ഇത് ഐലൻഡ് സിറ്റി ഒഫ് ബോംബെയുടെ രൂപീകരണത്തിനു വഴിതെളിച്ചു. നദി വറ്റിവരണ്ടതോടെ മുക്കുവർക്ക് പരമ്പരാഗതരീതിയിലുള്ള ജീവിതമാർഗ്ഗം അന്യമായി. കാലക്രമേണ നികന്ന ചതുപ്പുനിലങ്ങൾ പുറംനാടുകളിൽനിന്നു വന്ന കുടിയേറ്റക്കാർ താവളമാക്കി. ഈ കുടിയേറ്റക്കാരിൽ രണ്ട് വിഭാഗമുണ്ടായിരുന്നു. ഗുജറാത്തിൽനിന്നും കൊങ്കൺപ്രദേശത്തുനിന്നും വന്നവരാണ് ആദ്യ കൂട്ടർ. ഇവരിൽ സൗരാഷ്ട്രയിൽനിന്നു വന്ന കളിമൺപാത്രനിർമ്മാണക്കാരും ഉൾ പ്പെടുന്നു. ധാരാവിയിൽ ഇന്നു കാണുന്ന കുംഭർവാഡകൾ ഇങ്ങനെ നിലവിൽ വന്നവയാണ്. ഏതെങ്കിലും ഒരു പ്രത്യേക തൊഴിലിൽ വൈദഗ്ദ്ധ്യം നേടി ധാരാവിയിലെത്തി സ്ഥിരവാസമുറപ്പിച്ചവരാണ് രണ്ടാമത്തെ കൂട്ടർ. ഉദാഹരണമായി തമിഴ്നാട്ടിൽനിന്ന് ധാരാവിയിലെത്തിയ മുസ്ലിങ്ങളായ തുകൽപ്പണിക്കാർ ഇവിടെ ടാനിങ് വ്യവസായത്തിനു തുടക്കമിട്ടു. ഉത്തർപ്രദേശിൽനിന്നു വന്ന എംബ്രോയ്ഡറിതൊഴിലാളികൾ റെഡിമെയ്ഡ് വസ്ത്രവ്യാപാരം ആരംഭിച്ചു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര കമ്പോളങ്ങളിലും ഇവ വിറ്റഴിയുന്നു. ചേരിയിലെ ഓരോ മുറിയും ഇത്തരം വസ്തുക്കളുടെ ഓരോ ചെറിയ ഉത്പാദക യൂണിറ്റുകളാണ്. 15,000-ൽപ്പരം ഒറ്റമുറി ഫാക്റ്ററികൾ ഇവിടെ ഉള്ളതായി കണക്കാക്കപ്പെടുന്നു.തമിഴ്നാട്ടിൽനിന്നു വന്ന തൊഴിലാളികൾ ഇവിടെ മുറുക്ക്, ചിക്കി, മൈസൂർപാക്ക് തുടങ്ങിയ പലഹാരങ്ങളുടെ കച്ചവടം തുടങ്ങി. അങ്ങനെ ക്രമേണ പണ്ടത്തെ മുക്കുവഗ്രാമത്തോട് യാതൊരു സാദൃശ്യവുമില്ലാത്ത ഇന്നത്തെ ചേരിപ്രദേശമായി ധാരാവി മാറി. . ഇന്ത്യയിലെ മറ്റുനഗരങ്ങളില് നിന്ന് മുംബയെ വ്യത്യസ്തമാക്കി നിര്ത്തിയിരുന്നത്, കയ്യില് ചില്ലിക്കാശുള്ളവനും ഇവിടെ ഒരു നേരത്തെ വയറുനിറയ്ക്കാന് വകലഭിച്ചിരുന്നു എന്നതാണ്. വഴിയരികിലെ തട്ടുകടകളില് നിന്നു് അഞ്ചുരൂപയ്ക്കു് ലഭിക്കുന്ന വടാപാവും പച്ചവെള്ളവും മാത്രം ആഹരിച്ച് വിശപ്പടക്കുന്ന ഒരു ജനസംഖ്യ ഇവിടെയുണ്ട്. ഹോട്ടലുകളില് മുപ്പതും അറുപതും രൂപ നല്കേണ്ട ഭക്ഷ്യവസ്തുക്കള് പത്തുരൂപയ്ക്ക് ഈ വഴിയോര കച്ചവടക്കാര് തയ്യാറാക്കി നല്കിയിരുന്നു.ലോകത്തെ ആദ്യസംരംഭം’ എന്ന അവകാശവാദവുമായി ധാരാവിയിലെ ചേരി പുനരധിവാസ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് മഹാരാഷ്ട്ര സര്ക്കാര്‍. മഹാരാഷ്ട്ര ഹൗസിംഗ് ആന്ഡ്മ ഡെവലപ്മെന്റ് അതോറിറ്റി (MHADA) ആണ് ധാരാവി പുനരധിവാസ പദ്ധതിയുടെ പ്രമോട്ടര്‍ ധാരാവി എന്ന ചേരി മാത്രമല്ല, മുംബയില് നിന്ന് അപ്രത്യക്ഷമാകുന്നത്. മുംബയുടെ ജീവനാഡിയായിരുന്ന ഫേരിവാലകള് ഇല്ലാതെയാവുകയാണ്. കച്ചവടമുള്ളിടത്തെല്ലാം ആദ്യമേ നോ ഹോക്കിംഗ് സോണുകള് നിലവില് വന്നു. പിന്നീട് വഴിയരികില് പാചകം ചെയ്യുന്നത് നിരോധിച്ചു. പതിയെപ്പതിയെ നിരത്തുവക്കിലെ ഭക്ഷണശാലകളെ ആട്ടിയോടിക്കുകയാണ്. ഇതിന് ഉപോദ്ബലകമായി സുപ്രീംകോടതിയുടെ ഒരു വിധിയുമുണ്ട്. സിറ്റിസ്പേസ് എന്ന സന്നദ്ധസംഘടന നല്കിയ പൊതുതാത്പര്യ ഹര്ജിയെ തുടര്ന്നാണ് ഈ വിധി.