ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾസ് --- ബാലിസ്റ്റിക് മിസൈൽ പ്രതിരോധങ്ങൾക്കുള്ള വെല്ലുവിളി .
ഏതാണ്ട് മൂന്ന് ദശാബ്ദത്തോളം ബാലിസ്റ്റിക് മിസൈലുകൾ പ്രത്യേകിച്ച് ദീർഘദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ .അപ്രതിരോദ്ധ്യങ്ങളായ അസ്ത്രങ്ങളായിരുന്നു ..പോർമുനകളുടെ വലിപ്പക്കുറവും മാക് പത്തിന് മുകളിലുള്ള വേഗതയും അവയെ പ്രതിരോധിക്കുന്നതിന് ശക്ത മായ തടസങ്ങൾ ഉയർത്തി .പക്ഷെ തൊണ്ണൂറുകളുടെ ആദ്യമായതോടെ സ്ഥിതി മാറാൻ തുടങ്ങി .കൂടുതൽ കൃത്യതയാർന്ന ദീർഘദൂര റഡാറുകളും ,ഗതിനിർണയ സംവിധാനങ്ങളും .അതിവേഗതയുള്ള വ്യോ വേധ മിസൈലുകളും ഒത്തുചേർന്നപ്പോൾ ബാലിസ്റ്റിക് മിസൈൽ പ്രതിരോധം കാല്പനികതയിൽ നിന്നും പ്രയോഗികതയിലേക്ക് പറിച്ചു നടപ്പെട്ടു .യൂ എസ് ഇന്റെ .THAAD റഷ്യയുടെ S-400 ,ഇസ്രയേലിനെ 'ഡാവിഡ്സ് സ്ലിങ് ''തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുദ്ധവിമാനങ്ങ ളെ മാത്രമല്ല ബാലിസ്റ്റിക് മിസൈലുകളെയും പ്രതിരോധിക്കാൻ കഴിവുള്ളവയാണ് .ഈ മൂന്നു സംവിധാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ പ്രധാനമായ ന്യൂനത തന്നെയാണ് അവക്കെതിരെ ആയുധമാക്കുന്നത് .ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കപ്പെട്ടുകഴിഞ്ഞാൽ അത് ഒരു പരാബൊലിക പാതയിലാണ് സഞ്ചരിക്കുന്നത് .ചുരുക്കത്തിൽ ഒരു ബാലിസ്റ്റിക് മിസൈലിന്റെ പഥം കണക്കുകൂട്ടി കണ്ടുപിടിക്കാം .അതിനാവശ്യമായ കമ്പ്യൂട്ടിങ് സംവിധാനങ്ങൾ ഉണ്ടെങ്കിൽ ഒരു ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണം നടന്നതിന് മിനിറ്റുകൾക്കുള്ളിൽ അതിന്റെ പഥം പൂർണമായി മനസ്സിലാക്കാം .പിന്നീട് പോർമുനകൾ താഴ്ത്തേക്കുവരുമ്പോൾ ദീർഘദൂര വ്യോമാവേധ മിസൈലുകൾ തൊടുത് അവയെ തകർക്കാം .ഇതിനെതിരെയുള്ള ഏറ്റവും എളുപ്പമുള്ള പ്രതിരോധം ഡമ്മി വാർഹെഡുകളാണ് .ഡമ്മി വാർ ഹെഡുകൾ ഏതാണ് ഒറിജിനൽ ഏതാണ് ഡമ്മി എന്ന ആശയക്കുഴപ്പം സൃഷ്ടിക്കുന്നു .ചിലപ്പോൾ ഡമ്മികളെയാവും പ്രതിരോധമിസൈലുകൾ തകർക്കുക .ഒറിജിനൽ ലക്ഷ്യത്തിൽ എത്തുകയും ചെയ്യും. .ഇത്തരം പ്രതിരോധം പരോക്ഷ എ ബി എം പ്രതിരോധമാണ് .പ്രത്യക്ഷ ത്തിലുള്ള എ ബി എം സംവിധാനങ്ങൾക്കെതിരെയുള്ള പ്രതിരോധമാണ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളുകൾ.
.
ദീർഘ ദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുകഴിഞ്ഞാല് ഭൗമോപരിതലത്തിൽ നിന്നും അവയുടെ പരിധി അനുസരിച്ചു നൂറുകണക്കിന് /ആയിരക്കണക്കിന് കിലോമീറ്ററുകൾ മുകളിലെത്തും .മുകളിൽ എത്തിയതിനു ശേഷം പോർമുനകൾ വേർപെട്ട ഭൂമിയിലേക്ക് വരുന്നു .ആ തിരിച്ചു വരവിൽ ഭൗമാന്തരീക്ഷത്തിൽ പുനഃ പ്രവേശിക്കുമ്പോൾ അവക്ക് മാക് പത്തിന് മുകളിലുള്ള ഹൈപ്പർസോണിക് വേഗത ഉണ്ടാകും .സാധാരണ പോർമുനകൾ പരാബോളിക പാതയിലൂടെ സഞ്ചരിച്ച ലക്ഷ്യത്തിൽ എത്തുന്നു .
ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഘടിപ്പിച്ച പോർമുനകൾ ആകട്ടെ ഭൗമാന്തരീക്ഷത്തിൽ എത്തുന്നതോടെ ഗ്ലൈഡ് വെഹിക്കിളിന്റെ ചെറു ചിറകുകളിലൂടെ ''ലിഫ്റ്റ്'' ഉത്പാദിപ്പിപ്പിക്കുന്നു .ഭൗമോപരിതലത്തിനും നൂറു കിലോമീറ്റര് മുകളിൽ വച് ഇങ്ങനെ ലിഫ്റ്റ് ഉൽപാദിപ്പിക്കാം .ലിഫ്റ്റ് ഉത്പാദിപ്പിച്ചു തുടങ്ങിയാൽ ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ ഒരു ഗ്ലൈഡർ ആയി പ്രവർത്തിക്കും (എങ്ങിനെ ഇല്ലാതെ ലിഫ്റ്റും സംഭരിച്ച ഗതിക ഊർജവും കൊണ്ട് പ്രവർത്തിക്കുന്ന ചെറു വിമാനങ്ങളാണ് ഗ്ലൈഡറുകൾ ) ഹൈപ്പർസോണിക് ഗിൽഡ് വെഹിക്കിളുകളിൽ പോർമുനയും ഗ്ലൈഡ് വെഹിക്കിളും ചേർന്ന സംവിധാനത്തിന്റെ ഗതിക ഊർജം പ്രദാനം ചെയുന്ന ത്രസ്റ്റും ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളിന്റെ ചിറകുകൾ പ്രദാനം ചെയുന്ന ലിഫ്റ്റും ഉപയോഗിച്ചു ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കി ലിന് ഭൗമാന്തരീക്ഷത്തിലൂടെ ഗതിമാറ്റം വരുത്തി സഞ്ചരിക്കാം .പെട്ടന്നുള്ള ഗതി മാറ്റങ്ങൾ നിലവിലുള്ള ബാലിസ്റ്റിക് മിസൈൽ പ്രതിരോധങ്ങളെ കുഴക്കും .പെട്ടന്ന് ഗതിമാറ്റം വരുത്തുന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കി ലുകളെ തകർക്കാൻ നിലവിലുള്ള ഒരു പ്രതിരോധ സംവിധാനത്തിനുമാകില്ല .ഇതുകൂടാതെ ഭൗമാന്തരീക്ഷത്തിലൂടെയുള്ള ഗ്ലൈഡിങ്ങിലൂടെ മിസൈലിന്റെ /പോർമുനയുടെ പരിധി മുപ്പതു ശതമാനം വരെ വർധിപ്പിക്കുകയും ചെയ്യാം .ഇതാണ് ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കി ളുകളുടെ കാലികമായ പ്രസക്തിക്കു കാരണം .
.
ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളുകൾ ഇപ്പോൾ വിന്യസിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇല്ല .ഇവയുടെ പരീക്ഷണങ്ങൾ പോലും അതീവ രഹസ്യമായാണ് നടക്കുന്നത് .യൂ എസ് ഇന്റെ HTV -2 റഷ്യയുടെ YU -71 ,ചൈനയുടെ WU-14 എന്നിവയാണ് അറിയപ്പെടുന്ന ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളുകൾ .ഇവയിൽ ഏതെങ്കിലും പ്രായോഗികമായ വിന്യസിച്ചിട്ടുള്ളതായി അറിവില്ല . ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളുക ൾക്ക് എതിരെയുള്ള പ്രതിരോധ മാര്ഗങ്ങളെപ്പറ്റിയും ആലോചനകൾ തുടങ്ങിക്കഴിഞ്ഞു .മാക് പതിനുമുകളിൽ വേഗതയുള്ള പെട്ടന്ന് ഗതിമാറ്റാനാവുന്ന വ്യോമവേധ മിസൈലുകൾക്ക് ഇവയെ താത്‌വികമായി നേരിടാനാകും
--
ചിത്രങ്ങൾ :ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളുകളിയുടെ പ്രവർത്തന തത്വം ,Yu-71 ,HTV-2: കടപ്പാട് വിക്കിമീഡിയ കോമൺസ്, http://www.defensereview.com
---
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
--
Ref:
1. http://www.defensereview.com/russian-yu-71-hypersonic-atta…/
2. https://en.wikipedia.org/wi…/Hypersonic_Technology_Vehicle_2
3. https://en.wikipedia.org/wiki/Boost-glide
4. https://www.forbes.com/…/russian-hypersonic-glider-weapon…/…
5. http://freebeacon.com/…/russia-tests-hypersonic-glide-vehi…/


