A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇരുനൂറോളം പേരെ കൊന്ന് ലോകത്തെ വിറപ്പിച്ച ആ സീരിയൽ കില്ലർ….?

Image may contain: 4 people, child
ഇരുനൂറോളം പേരെ കൊന്ന് ലോകത്തെ വിറപ്പിച്ച ആ സീരിയൽ കില്ലർ….?
കുറ്റാന്വേഷണ ചരിത്രത്തിലെ, ഒരിക്കലും പിടിക്കപ്പെടാത്ത ആ കൊടുംകുറ്റവാളി...അതായിരുന്നു മിസ്സിസ്സ് ബെലേ ഗെന്നസ്
കൊലപാതകങ്ങള്‍ അടക്കം നിരവധി കുറ്റകൃത്യങ്ങള്‍ ലോകമെമ്പാടുനിന്നും നമ്മള്‍ ദിവസേന കേള്‍ക്കാറുണ്ട് എന്നാല്‍ ഒരുപക്ഷെ ലോകം ഇതുവരെ കേട്ടതില്‍ വച്ച് ഏറ്റവും നിഷ്ട്ടൂരമായ കൊലപാതകങ്ങള്‍ നടത്തിയവരില്‍ പ്രധാനിയാണ്‌ അമേരിക്കക്കാരിയായ മിസ്സിസ്സ് ബെലേ ഗെന്നസ് എന്ന വിധവ.
1900 കാലഘട്ടങ്ങളിലാണ് സംഭവം.ഈ കാലത്ത് അമേരിക്കയിലെ പ്രാദേശിക പത്രളില്‍ പതിവായി ഒരു വാര്‍ത്ത പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. വ്യക്തിപരം എന്ന തലക്കെട്ടോടു കൂടി വരുന്ന പരസ്യത്തിന്‍റെ ഉള്ളടക്കം ഏതാണ്ട് ഇങ്ങനെയായിരുന്നു. ”ഇന്‍ഡ്യാനയിലെ ലാപോര്‍ട്ടാ കൗണ്ടിയിലെ ഒരു ജില്ലയില്‍ സ്വന്തമായ് എസ്റ്റേറ്റ് ഉളള അനാര്‍ഭാട ജീവിതം നയിക്കുന്ന വിധവ തന്‍റെ ഭാഗ്യത്തില്‍ പങ്കാളിയാകാനും സഹായ സംരക്ഷണങ്ങള്‍ ആഗ്രഹിക്കുന്നവനുമായ ഒരു മാന്യന്‍റെ സൗഹൃദം തേടുന്നു. കത്തയയ്ക്കുന്ന വ്യക്തി നേരിട്ടു സന്ദര്‍ശിക്കാത്ത പക്ഷം കത്തു മുഖേനയുളള മറുപടി സ്വീകരിക്കുന്നതല്ല”. പരസ്യ വാചകങ്ങളില്‍ ചോരയുടെ മണമായിരുന്നു എന്നത് അന്നാരും തിരിച്ചറിഞ്ഞില്ല.പരസ്യം കണ്ട പലരും അതിലെ നിബന്ധനകള്‍ അക്ഷരം പ്രതി പാലിച്ച് ബെലേക്ക് കത്തെഴുതി.സ്നേഹത്തിന്‍റെ മണം പരത്തുന്ന ബെലെയുടെ മറുപടിക്കത്തുകളില്‍ വിവരിച്ച മോഹനവാഗ്ദാനങളില്‍ മയങ്ങി തങ്ങളുടെ സര്‍വ്വ സമ്പാദ്യങ്ങളുമായി സുന്ദര സ്വപ്‌നങ്ങള്‍ കണ്ട് അവളിലേക്ക്‌ ഓടിയെത്തിയവരാരെയും പിന്നീട് ആരും കണ്ടിട്ടില്ല.
വര്‍ഷങ്ങള്‍ കടന്ന് പോയി, 1908 ഏപ്രിലിലെ ഒരു രാത്രിയില്‍ ബെലയുടെ വീടും പുരയിടവും മുഴുവന്‍ അഗ്നിക്ക് ഇരയായി.അഗ്നി താണ്ടാവമാടിയ ആ രാത്രിയില്‍ മിസ്സിസ് ബെലെ ഗന്നസ്സും അവരുടെ പറക്കമുറ്റാത്ത മൂന്ന്‍ കുട്ടികളും വെന്തു മരിച്ചു.പോലീസും പ്രദേശവാസികളും ചേര്‍ന്ന് കത്തിയമര്‍ന്ന വീടിന്‍റെ അവശിഷ്ട്ടങ്ങള്‍ മാറ്റുന്നതിനിടെയാണ് അത് ശ്രദ്ധയില്‍ പ്പെട്ടത് ”അസംഖ്യം അസ്ഥികൂടങളും അഴുകിത്തുടങ്ങിയ കുറെ ശവശരീരങ്ങളും” കണ്ടവരെല്ലാം അന്ധാളിച്ചു,പരസ്പരം നോക്കി,ആര്‍ക്കും ഒന്നും മനസിലായില്ല.തുടര്‍ന്ന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.നിരവധി പേരെ ചോദ്യം ചെയ്തു.ശാസ്ത്രീയമായും അല്ലാതെയും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബെലേ ഗെന്നസ്സിന്‍റെ ഫാം ഹൗസില്‍ ജോലിചെയ്തിരുന്ന ലാം ഫെര എന്ന തൊഴിലാളിയെ അഗ്നി ബാധക്ക് ശേഷം കാണാതായതായി പോലീസിന് വിവരം ലഭിക്കുന്നത്.കുറച്ചു ദിവസങള്‍ക്ക് ശേഷം ഉള്‍പ്രദേശത്തെ ഒരു മദ്യഷാപ്പില്‍ വെച്ച് അമിതമായ് മദ്യം കഴിച്ച ലാം ഫെര അവ്യക്തമായ് അലറി വിളിച്ച വാക്കുകളിലൂടെ അയാള്‍ ബെലെ ഗെന്നസിനെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യന്നുണ്ടെന്ന് കേട്ടുനിന്നവര്‍ മനസിലാക്കി.അവര്‍ ഈ വിവരം പോലീസില്‍ അറിയിച്ചു.തുടര്‍ന്ന് പോലീസ് അയാളെ അറസ്റ്റു ചെയ്തു.
ചോദ്യം ചെയ്യലില്‍ താന്‍ തന്നയാണ് ബെലെയേയും കുട്ടികളേയും കോടാലികൊണ്ട് വെട്ടിക്കൊന്നശേഷം കൊലപാതകം മറച്ചു വെക്കാനും തെളിവുകള്‍ നശിപ്പിക്കാനും വേണ്ടി വീടിന് തീയിട്ടതെന്നയാള്‍ സമ്മതിച്ചു. എന്തിനീ ക്രൂരത ചെയ്തവെന്ന ചോദ്യത്തിന് താന്‍ അവളെ കൊന്നില്ലെങ്കില്‍ തന്നെ അവള്‍ കൊല്ലുമായിരുന്നു എന്ന മറുപടിആയിരുന്നു ലാംഫെര കൊടുത്തത്. കാരണം അവള്‍ നടത്തിയ അരും കൊലകള്‍ അറിയാവുന്ന ഏക വ്യക്തി അയാള്‍ ആയിരുന്നു.അയാള്‍ ജീവനോടെ ഇരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അപകടം മറ്റൊന്നുമില്ലെന്ന് വ്യക്തമായ് ബെലെ മനസ്സിലാക്കിയിരുന്നു. ആ തിരിച്ചറിവ് ലാം ഫരയ്ക്കുമുണ്ടായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിലൂടെ ഫാം ഹൗസില്‍ കാലങ്ങളായി നടമാടി വന്ന നരവേട്ടയുടെ ചരിതം ലോകത്തിന് മുന്നില്‍ ചുരുളഴിഞു. ക്ഷണിച്ചു വരുത്തിയ ആളുകളില്‍ നിന്നും തന്ത്രത്തില്‍ പണവും ആഭരണങ്ങളും കവര്‍ന്നശേഷം ക്ളോറൊഫോമോ വിഷമോ കൊടുത്ത് എതിരാളിയെ നിഷ്ക്രിയനാക്കി കോടാലി കൊണ്ട് വെട്ടിക്കൊന്ന് കുഴിച്ച് മൂടുന്ന രീതിയായിരുന്നു ബെലെയുടേതെന്ന് ലോകം തിരിച്ചറിഞ്ഞു. സ്വീഡിഷ് പൗരനായ ആല്‍ബര്‍ട്ട് സോറെന്‍സണ്‍ ആയിരുന്നു ബെലെയുടെ ആദ്യ ഇര. അയാളെ വിവാഹം കഴിച്ച ശേഷം വന്‍ തുകയ്ക്ക് അയാളെക്കൊണ്ട് അവള്‍ ഇന്‍ഷ്വറന്‍സ് എടുപ്പിച്ചു. പിന്നീട് തരം കിട്ടിയപ്പോള്‍ ഭര്‍ത്താവിനെ കൊന്ന് ഇന്‍ഷ്വര്‍ തുക കൈക്കലാക്കി ഇന്‍ഡ്യാനയില്‍ ഫാം ഹൗസ് വാങ്ങി. ബെലെ വീണ്ടും വിവാഹിതയായി ജോഗെന്നസ് എന്നായിരുന്നു ആ ഹതഭാഗ്യന്‍റെ പേര്.
ഇതിനിടെ ഹോച്ച് എന്ന ഒരു വൊടകക്കൊലയാളിയുമായ് ബെലെ അവിഹിതബന്ധം സ്ഥാപിച്ചു. പത്രങളില്‍ വിവാഹപ്പരസ്യം ചെയ്ത് പണക്കാരായ പെണ്‍കുട്ടികളെ വല വീശിപ്പിടിച്ച് ഉപയോഗിച്ച ശേഷം കൊല്ലുന്നതായിരുന്നു അയാളുടെ ശൈലി. ഭര്‍ത്താവായ ജോഗന്നസ് എങ്ങനെയോ ബെലെയുടെ ചെയ്തികളേക്കുറിച്ച് മനസ്സിലാക്കി. ഒട്ടും വൈകാതെ തന്നെ ഹോച്ചും ബെലെയും ചേര്‍ന്ന് അയാളെ കൊന്ന് ഫാം ഹൗസില്‍ തന്നെ കുഴിച്ചു മൂടി.ഹോച്ചില്‍ നിന്നായിരുന്ന അവള്‍ ക്രൂരതയുടെ പഠനം പൂര്‍ത്തിയാക്കിത്.ബെലെയും ഹോച്ചും ചേര്‍ന്ന് ആദ്യകാലങ്ങളില്‍ കൊലപാതകം ചെയ്ത് ധാരാളം പണം സബാധിച്ചു പിന്നീട് ബെലെ തനിയെ തന്‍റെ കൊലപാതകങ്ങള്‍ ചെയ്തു തുടങ്ങി.
നിലത്ത് നിന്നും മാന്തിയെടുത്ത ശരീരാവശിഷ്ടങ്ങളില്‍ രണ്ടെണ്ണം സ്ത്രീകളുടേത് ആയിരുന്നു. 1906ലെ ക്രിസ്തമസ് ആഘോഷത്തിന് ആഡംബരപ്രിയര്‍ ആയിരുന്ന ക്രിസ്റ്റി, വെറോണിക്കാ എന്നീ രണ്ട് യവതികളെ ഭര്‍ത്താക്കന്‍മാരോടൊപ്പം ബെലെ ക്ഷണിച്ചിരുന്നു. അവളുടെ കണക്ക് കൂട്ടല്‍ പോലെ വിലയേറിയ ആഭരണങളും ധരിച്ചെത്തിയ അവര്‍ നാല്‍വരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഒറ്റനോട്ടത്തില്‍ കുലീനയെന്ന് കരുതുന്ന ബെലയെ ആരും സശയിച്ചിരുന്നില്ല. ലാംഫെരയുടെ അഭിപ്രായത്തില്‍ ദിവസം മൂന്ന് പേര്‍ എന്ന കണക്കില്‍ ബെലെവര്‍ഷങ്ങളോളം കൊല നടത്തി വന്നു എന്നാണ്. അതല്‍പ്പം അതിശയോക്തിയാണെങ്കിലും. കുറഞ്ഞത്‌ ഇരുനൂറ് പേരെങ്കിലും അവളുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്, ബെലെയുടെ വീടിനും പരിസരത്തുമായ് കണ്ടെത്തിയ അസ്ഥികൂടങള്‍ അത് സ്ഥിരീകരിക്കുന്നുമുണ്ട്.
Image may contain: 4 people, people standing