A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഒതളങ്ങ - ഒരു ആത്മഹത്യാവൃക്ഷം

ഒതളങ്ങ - ഒരു ആത്മഹത്യാവൃക്ഷം


ആത്മഹത്യാവൃക്ഷം എന്നറിയപ്പെടുന്ന ഒതളങ്ങയെന്ന പേരു കേട്ടാല്‍ അത്ര പേടിക്കില്ല. പേരില്‍ മാത്രമല്ല രൂപത്തിലും ഒതളങ്ങ ആളെ പറ്റിക്കും. പഴത്തിന്റെ പേരും മാങ്ങയുടെ രൂപവും ഒത്തിണങ്ങിയ നാടന്‍ വിഷക്കായ കഴിച്ച്
പണ്ടു എത്രയോ പേർ ഇന്ത്യയിൽ മരിക്കാൻ കാരണമാവുന്നുണ്ടെന്നാണ്‌ പുതിയ അറിവ്‌. മറ്റേതൊരു സസ്യജന്യമായ വിഷത്തേക്കാൾ ഒതളങ്ങയാണ്‌ ആത്മഹത്യയ്ക്ക്‌ ഉപയോഗിക്കുന്നത്‌.
കേരളത്തിലെ ആത്മഹത്യകളിൽ പത്തിലൊന്നിൽ ഒതളങ്ങയാണ്‌ കാരണക്കാരൻ, സസ്യജന്യ വിഷങ്ങൾ ഉപയോഗിച്ചുള്ളവയിൽ പകുതിയോളവും. 1989-90 കാലഘട്ടത്തിൽ കേരളത്തിൽ നടന്ന 500 മരണങ്ങളിലെങ്കിലും ഒതളങ്ങ കാരണമായിട്ടുണ്ടാവുമെന്നു കരുതുന്നു.
എത്രയോ കൊലപാതങ്ങളിലും ഒതളങ്ങ ഉപയോഗിച്ചിട്ടുണ്ടാവും എന്നാണ് കരുതുന്നത്. സാധാരണ രീതികൾ ഉപയോഗിച്ച്‌ ഒതളവിഷം മൂലമാണോ മരണം എന്നു കണ്ടുപിടിക്കാൻ പ്രയാസമാണ്‌. ഉഗ്രശേഷിയുള്ള ദ്രാവക ക്രോമറ്റോഗ്രാഫി ഉപയോഗിച്ച്‌ പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത്‌ ശ്രദ്ധിക്കാതെ പോയിരുന്ന പല മരണങ്ങളിലും ഒതളത്തിന്റെ സ്വാധീനമുണ്ടെന്നാണ്‌. പല ആത്മഹത്യകളും കൊലപാതകങ്ങളായിരിക്കാമെന്ന് ഒരു ഫ്രെഞ്ച്‌ പഠനം അഭിപ്രായപ്പെടുന്നു.
ഒതളത്തിന്റെ കുരുവിന്‌ കയ്പ്പുണ്ടെങ്കിലും അരച്ച്‌ മസാലചേർത്തു കഴിഞ്ഞാൽ അതു മനസ്സിലാവില്ല. ഒതളങ്ങ ഉപയോഗിച്ച്‌ ഇന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളിൽ ഇരകൾ മുക്കാലും സ്ത്രീകളാണ്‌. വിവാഹം കഴിഞ്ഞെത്തുന്ന കുടുംബങ്ങളിൽ അനുയോജ്യയല്ലെന്ന് വന്നാൽ യുവതികളായ വധുക്കളെ കൊന്നുകളയുന്നത് കൊണ്ടാണിതെന്ന് മുകളിലെ പഠനം അഭിപ്രായപ്പെടുന്നു.
വിഷം മാരകം, ചികിത്സ ദുഷ്കരം
രോഗി പറഞ്ഞാലല്ലാതെ പലപ്പോഴും ഡോക്ടര്‍ക്ക് ഒതളങ്ങ വിഷം ഉള്ളില്‍ ചെന്ന വിവരം അറിയാന്‍ പറ്റാറില്ല. സെര്‍ബിറ ഒഡെല്ലം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഒതളങ്ങയുടെ പരിപ്പിലാണ് വിഷം കൂടുതല്‍. കായൊന്നിലുള്ള രണ്ട് പരിപ്പുകള്‍ കഴിച്ചാല്‍ മരണം നിശ്ചയം.
പരിപ്പിലുള്ള സെര്‍ബെറിന്‍, ഒഡൊലിന്‍, ഒഡൊലോടോക്സിന്‍ എന്നിവ നേരിട്ട് ഹൃദയത്തെ ബാധിക്കും. ഹൃദയ ഭിത്തികളിലെ കാല്‍സിയം വിഷം ഇല്ലാതാക്കുന്നതോടെ ഹൃദയതാളം തെറ്റുന്നു. ഇസിജി പരിശോധനയില്‍ മാത്രമെ രോഗ ലക്ഷണം കണ്ടെത്താന്‍ കഴിയൂ. രക്തത്തില്‍ കലര്‍ന്നാല്‍ ചികിത്സയും എളുപ്പമല്ല. മറ്റ് അവയവങ്ങളെ കാര്യമായി ബാധിക്കാത്തതിനാല്‍ രോഗി അപകടനില തരണം ചെയ്തുവെന്നു കരുതുമ്പോഴാകും അപകടം സംഭവിക്കുക. ഹൃദയത്തില്‍ പേസ് മേക്കര്‍ ഘടിപ്പിച്ചാണ ്ചികിത്സ നടത്തുന്നത്
,,,,,
അപ്പോസൈനേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഇടത്തരം വൃക്ഷം. ശാ.നാ.: സെർബെറാ ഒഡോളം (Cerbera odollum). ചതുപ്പുനിലങ്ങളിലും കായലോരങ്ങളിലും മറ്റു ജലാശയതീരങ്ങളിലും വളരുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിൽ സാധാരണ കണ്ടുവരുന്നു.
ഒതള(ഉതള)ത്തിന്റെ വിത്ത്‌, പട്ട, ഇല, കറ എന്നിവയ്‌ക്ക്‌ ഔഷധഗുണമുണ്ട്‌. ഇലയും പാലുപോലുള്ള കറയും (latex) ഛർദിയുണ്ടാക്കുന്നതും വിരേചകവുമാണ്‌. ഒതളങ്ങയിൽനിന്നും സെറിബെറിന്‍ (cereberin), ഒഡോളിന്‍ (odollin) തുടങ്ങിയ പദാർഥങ്ങള്‍ വേർതിരിച്ചെടുക്കുന്നുണ്ട്‌. ഈ വസ്‌തുക്കളാണ്‌ ഇതിലെ വിഷാംശത്തിനു നിദാനം. മഞ്ഞയരളിയിൽ ധാരാളമുള്ള തെവറ്റിന്‍ (thevetin) എന്ന വിഷവസ്‌തു ഒതളങ്ങയിലും ഉണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ലിനോലിയിക്‌ അമ്ലം (16.4 ശ.മാ.), പാൽമിറ്റിക്‌ അമ്ലം (30 ശ.മാ.) എന്നിവയും ഒതളങ്ങയിൽ അടങ്ങിയിട്ടുണ്ട്‌. കായ്‌ തിന്നുമ്പോള്‍ തുടർച്ചയായ ഛർദിയും ശരീരത്തിന്‌ ബലക്ഷയവും അനുഭവപ്പെടുന്നു; ചിലപ്പോള്‍ മരണവും സംഭവിക്കാറുണ്ട്‌. മീന്‍പിടിക്കാനുള്ള വിഷമായും ഒതളങ്ങ ഉപയോഗിക്കുന്നു. അഭിപ്രായസ്ഥിരതയില്ലാത്തവരെ സൂചിപ്പിക്കുന്നതിന്‌, "വെള്ളത്തിൽ ഒതളങ്ങപോലെ' എന്നൊരു ഭാഷാശൈലി പ്രചാരത്തിലുണ്ട്‌.