A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ശകുനിക്കും ഒരു ക്ഷേത്രം, അതും കേര‌ളത്തിൽ


പുരാണങ്ങളിലെ ദു‌ഷ്ട കഥാപാത്രങ്ങൾക്ക് ആരെങ്കിലും ക്ഷേത്രം പണിതതായി കേട്ടിട്ടുണ്ടോ? അതും മഹാഭാരത‌ത്തിലെ ഏറ്റ‌വും ദുഷ്ട കഥാ‌പാത്രമായ ശകുനിക്ക്. എന്നാൽ അങ്ങനെ ഒരു ക്ഷേത്രമുണ്ട് ,നമ്മുടെ കേര‌ളത്തിൽ തന്നെയാണ് ശകുനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുടിലബുദ്ധിക്കാരയ ആളുകളെ വിശേ‌ഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‌പേരാണ് ശകുനി. കാരണം മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരൻ കൗരവരുടെ അമ്മാവനായ ശകുനിയാണ്.
*ശകുനി ക്ഷേത്രം*
കൊല്ലം ജില്ലയിലെ കൊട്ടാരക്ക‌ര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥല‌ത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വി‌ശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരി‌ങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം.
*പൂജകൾ ഇല്ലാ‌ത്ത ക്ഷേത്രം*
മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. എന്നാൽ ഭക്തർ ശകുനിക്ക് കള്ള്, പട്ട്, ഇളനീർ എന്നിവ കാണിക്ക നൽകാറുണ്ട്. ഇവിടുത്തെ കുറവർ എന്ന സമുദാ‌യമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം. സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിശ്വാസം.
ശാകുനി ദുര്യോധനന്റെ അമ്മാവനായിരുന്നു എന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയാം; അതുപോലെ എല്ലാവരും വിശ്വസിക്കുന്നത്, ശകുനി രാജ്യം പിടിച്ചെടുക്കാന്‍ ദുര്യോധനനെ സഹായിക്കുകയായിരുന്നു എന്നാണ്.
യഥാര്‍ത്ഥത്തിൽ ശകുനി കുരുവംശത്തോട് പകവീട്ടുകയായിരുന്നു. ഭീഷ്മനെ പേടിച്ച്, സഹോദരിയായ ഗാന്ധാരിയെ നിര്‍ബന്ധപൂര്‍വം അന്ധനായ ദൃതരാഷ്ട്രർക്ക് വിവാഹം കഴിച്ചു കൊടുക്കേണ്ടിവന്ന ദയനീയത ഒരുവശത്ത്. ഭീഷ്മനെ പേടിച്ച് ശകുനിക്ക് ഒന്നും ചെയ്യാനും കഴിയുന്നില്ല. അതിനു മുന്‍പുതന്നെ – ഭീഷ്മനും, പാണ്ഡവും ചേര്‍ന്ന് ഗാന്ധാരം ആക്രമിച്ച് തോല്‍പ്പിക്കുകയും, സുബലന്റെ കുടുംബത്തില്‍ ഉണ്ടായിരുന്ന പുരുഷ പ്രജകളെ എല്ലാം വധിക്കുകയും, സുബലനെയും (ശകുനിയുടെ അച്ഛന്‍) ശകുനിയെയും മറ്റു സഹോദരന്മാരെയും (നൂറു സഹോദരന്മാർ ഉണ്ടായിരുന്നു എന്ന് ചില സ്ഥലത്ത് പറയുന്നു) ബന്ധിച്ചു കാരഗൃഹത്തിലാക്കുന്നു. ഒരു ദിവസത്തെ ആഹാരമായി, അവര്‍ക്ക് ആകെ കൊടുത്തിരുന്നത് ഒരു പിടി മലരായിരുന്നു. ബുദ്ധിമാനും അഭിമാനിയുമായിരുന്ന സുബല൯ പറയാറുണ്ട്, കുരുവംശത്തോട് നമുക്ക് പ്രതികാരം ചെയ്യണം. അങ്ങിനെ, ഒരുദിവസം കിട്ടുന്ന ആഹാരം മുഴുവനും കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ശകുനിക്ക് കൊടുക്കുന്നു.
സുബലനും ശകുനിയുടെ മറ്റു സഹോദരന്മാരും പട്ടിണി കിടന്നു മരിക്കുകയും ചെയ്യുന്നു. മരിക്കുന്നതിനു മുന്പ്, സുബലനും ബന്ധുക്കളും അനുഭവിച്ച കഷ്ടപ്പാടുകളും അപമാനവും ഒരിക്കലും മറക്കാതിരിക്കുവാ൯, ശകുനി, ഇടതു കാലിന്റെ പെരുവിരലും അസ്ഥിയും കയ്യിലുണ്ടായിരുന്ന ദണ്ഡ് കൊണ്ട് ഇടിച്ചു പൊട്ടിച്ച് മുടന്തനായി.
മരിക്കുന്നതിനു മുന്പ് സുബലന്‍ലന്‍ താന്‍‍ മരിച്ചാല്‍ തന്റെ നട്ടെല്ലിലെ കശേരുക്കളെടുത്ത് പകിടകൾ ഉണ്ടാക്കണമെന്നും, ആ പകിടകള്‍ ഉപയോഗിച്ചു കളിച്ചാൽ ശകുനി ഒരിക്കലും തോല്‍ക്കില്ലെന്നുംശകുനിയോട് പറഞ്ഞു. പകിട കളിക്കുമ്പോള്‍ സുബലന്റെ ആത്മാവ് പകിടകളില്‍ ആവേശിക്കുമായിരുന്നു.ഗാന്ധാരിയുടെ വൈധവ്യദോഷം തീര്‍ക്കാന്‍ അവളെ ഒരു കഴുതയെക്കൊണ്ട് കല്യാണം നടത്താന്‍ ജ്യോതിഷികള്‍ കല്‍പ്പിച്ചു. ആ കഴുതയെ കൊന്ന് വൈധവ്യത്തെ മറികടന്നു.
പെങ്ങൾ ഗാന്ധാരി പിന്നീടാണു വിവരങ്ങളെല്ലാം അറിയുന്നത്‌. എന്നെ മോചിപ്പിച്ചു, ഹസ്തിനപുരിയിലേക്ക്‌ ഗാന്ധാരിയുടെവിവാഹശേഷം പുറപ്പെട്ടു.
എന്റെ ലക്ഷ്യപ്രാപ്തിക്ക്‌ ഹസ്തിനപുരിയിൽ താമസിച്ചേ പറ്റൂ. അങ്ങനെ മനസിൽ ഒടുങ്ങാത്ത പ്രതികാരത്തിന്റെ കനലുകളും പേറി ദുര്യോധനന്റെ സന്തതസഹചാരിയായി ഞാൻ...
ഒന്നെനിക്ക്‌ മനസിലായി. പുറത്തുനിന്നാർക്കും കുരുവംശത്തെ നശിപ്പിക്കാൻ കഴിയില്ല. ഇവർ തമ്മിൽത്തല്ലി തീരണം. അതിനുള്ള ഒരേയൊരു വഴി പാണ്ഡവരും കൗരവരും തമ്മിൽ വൈരം വളർത്തുക, തമ്മിൽ തല്ലിക്കുക, പരസ്പരം കൊല്ലിക്കുക എന്നതുമാത്രം...
പാണ്ഡവർ ഒരിക്കലുമെനിക്ക്‌ ശത്രുക്കളല്ലായിരുന്നു.
ഞാനങ്ങനെ ഭാവിച്ചു എങ്കിലും... പ്രതികാരം നിറവേറ്റാനുള്ള എന്റെ കരുക്കൾ മാത്രമായിരുന്നു പാണ്ഡവർ.
പാണ്ഡവരെ കൊല്ലാനുള്ള ദുര്യോധനന്റെ പല പദ്ധതികളും ഞാൻ തന്നെ പൊളിച്ചു. പാണ്ഡവരിലൂടെയാണു എനിക്കെന്റെ പ്രതികാരം നിറവേറ്റേണ്ടത്‌.
കർണ്ണനെ എനിക്കിഷ്ടമായിരുന്നില്ല. അവന്റെ ജന്മരഹസ്യം അറിഞ്ഞിട്ടൊന്നുമല്ല.
പിന്നെയോ, എന്റെ ലക്ഷ്യപ്രാപ്തിക്ക്‌ ഒരേയൊരു തടസ്സം കർണ്ണനായേക്കാം. ദുര്യോധനനെ പാണ്ഡവരിൽ നിന്നു രക്ഷിക്കാൻ കർണ്ണനു സാധിച്ചേക്കാം...
ഞാനുദ്ദേശിച്ച പോലെയെല്ലാം കാര്യങ്ങൾ നടന്നുകഴിഞ്ഞു. അതിന്റെ അവസാനം ഇതാ, മഹാഭാരതയുദ്ധം.
എന്റെ ജീവൻ ബലികൊടുത്ത്‌ ഞാനെന്റെ പ്രതികാരം പൂർത്തിയാക്കി.
ഇപ്പോൾ ഈ യുദ്ധഭൂമിയിൽ സഹദേവന്റെ ശരമേറ്റ്‌ ഞാനിതാ കിടക്കുന്നു.
ഈ കുരുക്ഷേത്ര ഭൂവിൽ ചോരയണിഞ്ഞ്‌ പ്രാണൻ വിടാൻ കിടക്കുന്ന എന്റെ മുഖത്ത്‌ നിങ്ങൾക്കൊരു പുഞ്ചിരി കാണാം. ഭാരതവർഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുച്ചൂടും നശിപ്പിച്ചവനാണു ഞാൻ. കണ്മുമ്പിൽ വിശന്നു മരിച്ചുവീണ അച്ഛനോടും സഹോദരന്മാരോടുമുള്ള വാക്കു പാലിച്ചവനാണു ഞാൻ.
ആ സംതൃപ്തി നിറഞ്ഞ പുഞ്ചിരിയാണു നിങ്ങളെന്റെ മുഖത്തു കാണുന്നത്....
ശകുനിയുടെ യഥാര്‍ത്ഥ ഉദ്ദേശം പഞ്ചപാണ്ഡവരിൽ സഹാദേവനോഴികെ ആര്‍ക്കും അറിയില്ലായിരുന്നു.
പക്ഷെ സഹദേവന് ആ സത്യം ആരെയും അറിയിക്കാന്‍ കഴിയില്ലായിരുന്നു.
അത് മാത്രമല്ല, മഹാ ഭാരത യുദ്ധം ഉണ്ടാവുമെന്നും അതിന്റെ പരിണിത ഫലങ്ങളും സഹദേവന് അറിയാമായിരുന്നു. പക്ഷെ സഹദേവന് ഒരു ശാപമുണ്ടായിരുന്നു, ഇതെല്ലം അരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍, സഹദേവന്‍ മരിക്കുമായിരുന്നു.
PS: ദുര്യോധനക്ഷേത്രം അത് വലിയ മലനട (പോരുവഴി, കൊല്ലം) ഇത് ചെറിയ മലനട( പവിത്രേശ്വരം, കൊല്ലം.) OK
Image may contain: 1 person