ചിത്രം കണ്ടാൽ നമുക്ക് ആദ്യം സംശയം ഉണ്ടാകുന്നത് ഇത് കുതിരയേയും കാണ്ടാമ്യഗത്തേയും ഫോട്ടോഷോപ്പ് ചെയ്തതായിട്ടാണ് എന്നാൽ ഇതാണ് മോറോപ്പസ് എന്ന മാമ്മലിന്റെ യാഥാർത്ഥ രൂപം,
കുതിരയുടെയും കാണ്ടാമ്യഗത്തിന്റെയും അകന്ന ബന്ധുവായ ഈ ജീവി 94 ലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചതായീ കരുതുന്നു.
കുതിരയുടെ പോലുള്ള തലയും പല്ലുകളും, കണ്ടാമ്യഗത്തിന്റെ പോലെ വലുപ്പമുള്ള ശരീരവും പിൻകാലിനേക്കാൾ നീളമുള്ള മുൻകാലുകൾ പക്ഷേ മുൻകാലുകളിൽ കുളബിനുള്ള പകരം നീണ്ടു വളഞ്ഞ നഖങ്ങൾ. ഉയർന്ന് നിന്നാൽ തോള് വരെ 8 അടിയോളം ഉയരം വരും
എന്നാൽ ഈ രൂപം പലരും അംഗീകരിക്കുന്നില്ല കാരണം പല്ലുകൾ കണ്ടാൽ മോറോപ്പസ് സസ്യഭുക്കാണ് പക്ഷേ മുൻകാലിലേ നഖങ്ങൾ മാംസഭോജ്യയുടെയും ആണ്.
യഥാർത്ഥത്തിൽ ഇങ്ങനെ ഒരു ജീവിയുണ്ടായിരുന്നോ? അതോ ഫോസിലുകൾ കൂട്ടിയിണക്കിയപ്പോൾ തെറ്റിയതാണോ,ആർക്കും മൊറോപ്പസിനേ കുറിച്ച് ക്യത്യമായീ പറയാൻ സാധിക്കുന്നില്ല. ഈ ജീവികൾ കുതിരയുടെയും കാണ്ടാമ്യഗത്തിന്റെയും കൂട്ടിയിണക്കുന്ന പരിണാമത്തിന്റെ കണ്ണികൾ ആണോ?