A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫോറെൻസിക് കൊലപാതക അന്വേഷണം

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫോറെൻസിക് കൊലപാതക അന്വേഷണം, ചൈന 1235 AD
1247 ADയിൽ സോങ് രാജവംശം ചൈന ഭരിച്ചിരുന്ന കാലത്ത് collected cases of injustice rectified ( the washing away of wrongs എന്നും അറിയപ്പെടുന്ന) എന്ന ഒരു ഗ്രന്ഥം അക്കാലത്തെ കുറ്റാന്യോഷണ വിദഗ്ദ്ധനും കൊറോണറുമായ(ദുര്‍മരണവിചാരണാധികാരി എന്നാണ് ഓണ്‍ലൈൻ മലയാള പരിഭാഷ കണ്ടത്) സോങ് സി പ്രസിദ്ധപ്പെടുത്തി. ഫോറെൻസിക് സയൻസിനെ അടിസ്ഥാനമാക്കി മരണകാരണം കണ്ടെത്തുന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമായിരുന്നു ഇത്. 5 വാല്യങ്ങളിലായി 53 അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിൽ സോങ് സി തന്റെ വ്യക്തിപരമായ നിരീക്ഷണങ്ങളും പഠനങ്ങളും ഉൾപ്പെടുത്തിയിരുന്നു. എഴുതപ്പെട്ട കാലഘട്ടത്തേക്കാൾ ഒരു ഇരുനൂറ് വർഷം മുൻപിലായിരുന്നു പുസ്തകം മുന്നോട്ടു വച്ച പഠനങ്ങൾ. അനാറ്റമിയും ശരീരം അഴുകുന്നതിനെക്കുറിച്ചും വ്യത്യസ്ത ആയുധങ്ങൾ കൊണ്ടുണ്ടാകുന്ന മുറിവുകളുടെ രീതിയെക്കുറിച്ചും വിഷപ്രയോഗം കൊണ്ട് മൃതശരീരതിലുണ്ടാവുന്ന പ്രകടമായ മാറ്റങ്ങളെക്കുറിച്ചും വ്യത്യസ്ത പോസ്റ്റ്‌ മോർട്ടം രീതികളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ പറഞ്ഞിരിക്കുന്ന ഒരു സംഭവം ഫോറെൻസിക് എന്റമോളജിയുടെ ( കീടങ്ങളെയും ഷഡ്പദങ്ങളെയും കുറിച്ചുള്ള പഠന ശാഖ) ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കേസ് ആയിരുന്നു. 1235 ADയിൽ ഒരു ഗ്രാമീണന്റെ മൃതദേഹം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. തുടർന്ന് പ്രാദേശിക അധികാരി മൃതദേഹം പരിശോധിക്കുകയും മുറിവുകളുടെ ആകൃതിയിൽ നിന്ന് കൊലചെയ്യാനുപയോഗിച്ച ഉപകരണം അവിടെ കർഷകർ സാധാരണയായി ഉപയോഗിക്കുന്ന അരിവാളാണെന്നു മനസിലാക്കുകയും ചെയ്തു. തുടർന്ന് കൊലപാതകിയെ കണ്ടെത്താനായി, ഗ്രാമത്തിലെ എല്ലാ കൃഷിക്കാരെയും വിളിച്ചു വരുത്തി. അതിൽനിന്നും സംശയമുള്ള ഏതാനം പേരെ മാറ്റി നിർത്തി, അവരുടെ അരിവാൾ നിലത്ത് വെച്ചിട്ട് നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ടു. ഏതാനം സമയം കഴിഞ്ഞപ്പോൾ ബ്ലോ ഫ്ലൈസ് എന്നറിയപ്പെടുന്ന ഇളം പച്ചനിറത്തിലുള്ള ഈച്ചകൾ അതിൽ ഒരു അരിവാളിന്റെ ചുറ്റും വട്ടമിട്ട് പറക്കാൻ തുടങ്ങി. ആ അരിവാളിന്റെ ഉടമയെ ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. മനുഷ്യൻ ഉള്പ്പടെയുള്ള ജീവി വർഗ്ഗത്തിന്റെ ശരീരകോശങ്ങളോടും രക്തത്തോടും ആകർഷണമുള്ള ഒരു ഷഡ്പദം ആണ് ബ്ലോ ഫ്ലൈ. കൊലപാതകത്തിന് ശേഷം അരിവാൾ വൃത്തിയാക്കിയിരുന്നെങ്കിലും അതിന്റെ കൈപ്പിടിയിൽ തൊലിയുടെയും രക്തത്തിന്റെയും അവശിഷ്ട്ടങ്ങൾ ഉണ്ടായിരുന്നു. അതിലേക്ക് ഈ ഈച്ചകൾ ആകർഷിക്കപ്പെടുകയും ചെയ്തു. ബ്ലോ ഫ്ലൈസിന്റെ ഈ പ്രത്യേകതയെക്കുറിച്ച് കുറ്റാന്യോഷകനുണ്ടായിരുന്ന അറിവ് ഈ കേസ് തെളിയിക്കുന്നതിന് സഹായകമായി. ഈ ഗ്രന്ഥത്തിൽ ഇതുപോലെ വിവിധ ഷഡ്പദങ്ങളുടെ പ്രത്യേകതകളും കേസന്യോഷണത്തിൽ അവയുടെ ഉപയോഗവും വിശദമാകിയിട്ടുണ്ട്.The Washing Away of Wrongs വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ഫോറെൻസിക് സയൻസിലെ റെഫെറൻസ് ഗ്രന്ഥങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.