പൈഡ് പൈപ്പറിന്റെ കഥ അറിയാത്തവരായി ആരെങ്കിലും ഉണ്ടൊ ? ഇല്ല എന്നു കരുതുന്നു . ഹാമലിൻ നഗരത്തിലെ എലി ശല്യം ഒഴിവാക്കാൻ വന്ന പൈഡ് പൈപ്പർ ഏറ്റെടുത്ത ജോലി പൂർത്തിയാക്കിയിട്ടും പ്രതിഫലം ലഭിക്കാതിരുന്നതിനാൽ ഹാമലിൻ പട്ടണത്തിലെ കുട്ടികളെ മുഴുവൻ തന്റെ മാസ്മര സംഗീതത്തിൽ ആകർഷിചു അവരെ എല്ലാം മലമുകളിലെ ഗുഹയിലേക്ക് കൊണ്ടു പോയ പൈപ്പറെ അറിയാത്തവർ നമ്മളിൽ ചുരുക്കമാണു .
എന്നാൽ ഹാമലിൻ എന്ന പട്ടണവും , അകാലത്തിൽ പൊലിഞ്ഞു പോയ കുട്ടികളും യാഥാർത്ത്യമാണെന്നു അറിയുമൊ ?
ആധുനിക ജർമ്മനിയിലെ Lower Saxony എന്ന പ്രവിശ്യയിൽ ആണു ഹാമലിൻ എന്ന പട്ടണം സ്ഥിതി ചെയുന്നതു .
മിത്തും യാഥാർത്ത്യവും തമ്മിൽ ഇടകലർന്ന ഒരു കഥയാണു ഈ പൈപ്പറുടേത് . നമ്മളൊക്കെ കേട്ടിട്ടുള്ള പൈഡ് പൈപ്പറുടെ കഥ എഴുതിയതു റോബർട്ട് ബ്രൗണിംഗ് ആണു . എന്നാൽ അതിനു മുൻപ് തന്നെ നാവോദ്ദാന കാലഘട്ടത്തിൽ നിലനിന്നിരുന്ന ഒരു മിത്ത് ആയിരുന്നു പൈപ്പറുടെ കഥ .
പൈപ്പർ വന്നു തങ്ങളുടെ കുട്ടികളെ കൂട്ടിക്കൊണ്ടു പോയതു 1284 ജൂൺ 26 നാണെന്നാണു ഹാമലിൻ കാർ വിശ്വസിക്കുന്നതു . 1300 കാലഘട്ടത്തിൽ ഹാമലിനിലെ പ്രധാന ചർച്ചിൽ , പൈപ്പർ കുട്ടികളുമായി പോകുന്ന ഗ്ലാസ് പെയിന്റിംഗ് ഉണ്ടായിരുന്നു . അതായിരുന്നു പൈപ്പറുടെ കഥ ആദ്യമായി രേഖപ്പെടുത്തിയിരുന്നത് . ഹാമലിൻ പട്ടണത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടപ്പോൾ 1384 ൽ എഴുതപ്പെട്ടിട്ടുള്ളത് " 100 വർഷമായിരിക്കുന്നു ഞങ്ങളുടെ കുട്ടികൾ ഞങ്ങളെ വിട്ട് പോയിട്ട് എന്നാണു . അതു സൂചിപ്പിക്കുന്നത് എന്തോ അപകടം മുഖേനെ ഹാമലിൻ പട്ടണത്തിലെ കുട്ടികൾ കൂട്ടമായി മരണപ്പെട്ടിട്ടുണ്ടെന്നാണു
എങ്കിലും ആധുനിക ചരിത്ര രജനയിൽ പൈപ്പറുടെ സംഭവം ഒരു മിത്ത് മാത്രമായാണു കണക്കാക്കുന്നത് . പണ്ടു കാലത്തു എന്തോ അസുഖം വന്നു കുട്ടികൾ കൂട്ടമായി മരണപ്പെട്ടപ്പോൾ മരണത്തിന്റെ പ്രതീകമായി പൈഡ് പൈപ്പറെ വാമൊഴിയായി കരുതി പോരുന്നതാണെന്നാണു പ്രബലമായി വിശ്വസിചു പോരുന്നത് .
14, 15 നൂറ്റാണ്ടുകളിലൊക്കെ പൈപ്പറുടെ കഥ ജോഹാൻ ഗോഥെ , ഗ്രിം സഹോദരൻ മാർ തുടങ്ങിയവർ എഴുതിയിരുന്നെങ്കിലും 18 ആം നൂറ്റാണ്ടിൽ റോബ്ര്ട്ട് ബ്രൗണിംഗ് ആണു ഇന്നു നാം അറിയുന്ന രീതിയിലേക്ക് പൈപ്പറുടെയും കുട്ടികളുടെയും കഥ എഴുതിയതു .
1933 ൽ വാൾട്ട് ഡിസ്നി കംബനി പൈപ്പറുടെ ആനിമേഷൻ ചലചിത്രം വെള്ളിത്തിരയിലേക്ക് പകർത്തിയതോടെ ലോകമാകെയുള്ളാ കുട്ടികളുടെ ഇടയിൽ ഹാമലിനിലെ കുട്ടികൾ നൊംബരവും , ഇതിഹാസമായി വളർന്നു .
ഇനി മിത്തുകൾ വിട്ട് യാഥാർത്ത്യത്തിലെക്ക് വന്നാൽ ജർമ്മനിയിലെ ഹാമലിൻ പട്ടണത്തിൽ ഇപ്പോഴും ഒരു വീടുണ്ട് . " പൈഡ് പൈപ്പറുടെ വീട് " എന്നറിയപ്പെടുന്ന ഭൂരിഭാഗവുൻ മരത്തിൽ തീർത്ത ഒരു വീടുണ്ട് . ലോകമാകെയുള്ള കുട്ടികളുടെ ഒരു തീർത്ഥാടന കേന്ദ്രം പോലെയാണു പൈപ്പർ ഹൗസ് . സത്യത്തിൽ 1602 കളിൽ നിർമ്മിക്കപ്പെട്ട ആ വീട് പൗപ്പറുടെ കഥയുമായി ബന്ദം ഒന്നും ഇല്ല എന്നതാണു യാഥാർത്ത്യം . എന്നാലും ആ വീടിന്റെ ചുവരുകളിൽ പൈപ്പറുടെയും കുട്ടികളുടെയും കഥ കോറിയിട്ടിട്ടുണ്ട്. അതു കാണാനായാണു ആളുകൾ കൂടുതലായും ഹാമലിൻ പട്ടണത്തിലേക്ക് വരുന്നത് .
എന്തായാലും മിത്തുകളുടെ പിൻബലത്തോടെ ഹാമലിൻ ഭരണഘൂടം സമർത്ഥമായി പൈപ്പറുടെ പേരിൽ അവരുടെ ടൂറിസം വിപണനം ചെയുന്നുണ്ട് . പൈപ്പർ ഹൗസിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ . എല്ലാദിവസവും രാവിലെ 9.35 നു. പൈഡ് പൈപ്പർ കുട്ടികളെ കടത്തിക്കൊണ്ടു പോയ സമയം എന്നു വിശ്വസിക്കുന്ന ആ സമയത്ത് പൈപ്പർ ഹൗസിൽ നിന്ന് മനോഹരമായ സംഗീതം " പൈപ്പറിലൂടെ " മുഴങ്ങും .
മെയ് മുതൽ സെപ്റ്റംബർ വരെയുള്ള എല്ലാ ഞായറാഴ്‌ചകളിലും 80 കലാകാരന്മാർ അണിനിരക്കുന്ന മൂസിക്കൽ ഷോയിൽ പൈഡ് പൈപ്പറുടെയും കുട്ടികളുടെയും രംഗങ്ങൾ പുനരാവിഷ്കരിക്കും .
എന്തായാലും പൈഡ് പൈപ്പർ എന്നതു ഒരു മിത്ത് ആണെങ്കിലും 1284 ൽ ഏന്തോ അപകടത്താൽ ഹാമലിനിലെ കുറേ കുട്ടികൾ മരണത്തിനു കീഴടങ്ങി എന്നതു ചരിത്രമാണു . ആ കുട്ടികളുടെ ഓർമ്മ നിലനിറുത്താൻ ആയി ആരോ പ്രചരിപിചു പോരുന്ന കഥകളാൽ 800 വർഷത്തിനു ശേഷവും " ഹാമലിനിലെ കുട്ടികൾ ലോകമാകെയുള്ളവരിപ് വിതുംബുന്ന ഓർമ്മയായി ഇന്നും നിലനിൽക്കൂന്നു . ലോകം ഉള്ള കാലത്തോളം നിലനിൽക്കുകയും ചെയും.