A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

റംബ്രാന്‍ഡിന്റെ ബാത്ഷേബ.... THE ICON OF BREAST CANCER....


ആയിരത്തി അറുനൂറ്റി അന്‍പത്തിനാലില്‍ വിഖ്യാതനായ ഡച് ചിത്രകാരന്‍ വരച്ച ചിത്രമാണ് ബാത്ഷേബ .. (Bathsheba).അതിമനോഹരിയായ ഒരു സ്ത്രീയുടെ ചിത്രം..ഒരു കൈ കൊണ്ട് തന്റെ വലത്തേ മാറിടം മറച്ചു പിടിച്ചു കൊണ്ടിരിക്കുന്ന ആ സ്ത്രീയുടെ ചിത്രം വളരെയധികം പ്രശംസകള്‍ പിടിച്ചു പറ്റുകയുണ്ടായി.
ബൈബിളിലെ പഴയ നിയമത്തിലെ ഒരു കഥാ സന്ദര്‍ഭമാണ് ഈ ചിത്രത്തിനാധാരം.ദാവിദ് രാജാവിന്റെ സൈനികരില്‍ ഒരാളായിരുന്ന ഉറയായുടെ (Uriah the Hittite) ഭാര്യയായിരുന്നു ബാത്ഷേബ. ഒരിക്കല്‍ രാജാവ് തന്റെ കൊട്ടാര മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ കുറച്ചകലെ തന്റെ വീട്ടുമുറ്റത്ത്‌ കുളിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന ബാത്ഷേബ അദേഹത്തിന്റെ കണ്ണില്‍ പെട്ടു.ഈ ഒറ്റ കാഴ്ചയില്‍ വികാരപരവശനായ രാജാവ് ബാത്ഷേബയെ തന്റെ കൊട്ടാരത്തില്‍ എത്തിക്കുകയും അവരുമായി രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു..ഈ സമയം അവരുടെ ഭര്‍ത്താവാകട്ടെ സൈനികരോടൊപ്പം യുദ്ധം നയിക്കുകയായിരുന്നു.ബാത്ഷേബ ഗര്‍ഭിണിയായ വിവരം അറിഞ്ഞ രാജാവ് ഉറയായോടു പെട്ടന്നു തന്നെ ഭാര്യയുടെ അടുക്കലേക്കു മടങ്ങി ചെല്ലാന്‍ നിര്‍ബന്ധിക്കുന്നു.പക്ഷെ വലിയ രാജ്യഭക്തനായ ഉറയാ അതിനു വിസമ്മതിക്കുന്നു.യുദ്ധം തുടങ്ങിയാല്‍ അവസാനിക്കുന്നത് വരെ ബ്രഹ്മചര്യം പാലിക്കുക ,പരിപൂര്‍ണ അച്ചടക്കത്തില്‍ ജീവിക്കുക എന്നതാണ് ഒരു സൈനികന്‍ പാലിക്കേണ്ട കടമയാണ് എന്നായിരുന്നു ഉറയാ പറഞ്ഞത്. എന്നാല്‍ ഉറയാ തിരിച്ചു ചെന്ന് ഭാര്യയോടൊപ്പം കുറച്ചു നാള്‍ കഴിഞ്ഞാല്‍ പിന്നീട് ഈ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു തനിക്ക് കൈ കഴുകാം എന്നു കരുതിയിരുന്ന രാജാവ് ഇത് കേട്ടു ക്രുദ്ധനാവുകയും ഉറയായെ വധിക്കുകയും ചെയ്യുന്നു.
ഈ സന്ദര്‍ഭത്തെ അടിസ്ഥാനമാക്കി റംബ്രാന്‍ഡ് വരച്ച ചിത്രമാണ് “ബാത്ഷേബ അറ്റ്‌ ഹേര്‍ ബാത്ത്”.ഈ ചിത്രം ഇപ്പോഴുള്ളത് ഫ്രാന്‍സിലെ പ്രശസ്തമായ “ലൂവര്‍” മ്യൂസിയത്തിലാണ്‌. ലോകത്തിലെ ഏറ്റവും വലിയതും ഒപ്പം ചരിത്രപ്രധാനമായതുമായ മ്യൂസിയങ്ങളില്‍ ഒന്നാണ് ലൂവര്‍.തന്റെ ശേഖരത്തിലുള്ള 583 ചിത്രങ്ങളില്‍ ഇതും കൂടി ഉള്‍പെടുത്തി അവിടേക്ക് സംഭാവന ചെയ്തത് ഫ്രഞ്ച് ഫിസിഷ്യനായ ഡോക്ടര്‍ ലൂയിസ് ലാ കയ്സാണ്. (Louis La Caze).
പറഞ്ഞു വന്നത് ഇതൊന്നുമല്ല .വര്‍ഷങ്ങള്‍ക്കു ശേഷം ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴില്‍ ഈ ചിത്രം ആംസ്റ്റര്‍ഡാമിലെ രൈക്ക്സ് മ്യൂസിയംകാര്‍ (Rijks Museum) തങ്ങളുടെ പ്രദര്‍ശനത്തിനായി വാടകയ്ക്കെടുത്തു.അന്ന് അവിടെയെത്തിയ ഒരു ഇറ്റാലിയന്‍ സര്‍ജന്‍ ആ ചിത്രത്തില്‍ ഒരു പ്രത്യേകത ശ്രദ്ധിച്ചു. ആ ചിത്രത്തിലെ സ്ത്രീയുടെ ഇടത്തേ മാറിടത്തിന്റെ ഒരു വശത്തായി അസ്വാഭാവികമായ നിറത്തോടു കൂടിയ ഒരു ചെറിയ തടിപ്പ്.ഉടന്‍ തന്നെ അദേഹം ആ മോഡലിനെ പറ്റി അന്വേഷിച്ചു. റംബ്രാന്‍ഡിന്റെ കാമുകിയായിരുന്ന “ഹെന്ട്രിക് സ്റ്റൊഫല്സ്” എന്ന സ്ത്രീയായിരുന്നു ആ മോഡല്‍.ദീര്ഖകാലം രോഗഗ്രസ്ഥയായി കിടന്നതിനു ശേഷം അവര്‍ മരണപ്പെട്ടു എന്നാണ് രേഖകളില്‍ നിന്നും അദേഹം കണ്ടെത്തിയത്.കുറേ ഗവേഷണങ്ങള്‍ക്കൊടുവില്‍ ഇരുപതാം നൂറ്റാണ്ടിലെ ഒരു ഡോക്ടര്‍ അതിന്റെ കാരണം സ്ഥിതീകരിച്ചു...ആ ചിത്രത്തില്‍ കണ്ട സ്ത്രീയുടെ മാറിടത്തിലെ തടിപ്പ് “സ്തനാര്‍ബുദത്തിന്‍റെ “ ലക്ഷണം ആയിരുന്നു എന്നു അദേഹം പറഞ്ഞു ..ആധുനിക വൈദ്യ ശാസ്ത്രത്തെ ഒന്നടങ്കം ആകര്‍ഷിച്ച ഒരു പ്രസ്താവനയായിരുന്നു ഇത്.അതായതു .ഈ രോഗത്തിന്റെ വേരുകള്‍ അങ്ങ് പതിനേഴാം നൂറ്റാണ്ട് മുതലേ ഇവിടെ ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവ്.അങ്ങനെ കാലക്രമേണ “ബ്രസ്റ്റ് കാന്‍സര്‍ “ അഥവാ സ്തനാര്‍ബുദത്തിന്‍റെ ഐക്കണ്‍ ആയി മാറി റംബ്രാന്‍ഡിന്റെ ഈ ചിത്രം.
കാലങ്ങള്‍ കഴിഞ്ഞു പോയി. പഠനങ്ങള്‍ വീണ്ടും നടന്നു.ഒടുവില്‍ നെതര്‍ലന്‍ഡ്‌സിലെ ട്വെന്റ് സര്‍വകലാശാലയിലെ MIRA ഗവേഷണശാലയിലുള്ള വിദ്യാര്‍ഥികള്‍ കുറച്ചു വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.അവരുടെ ബയോഫോറ്റൊണിക്സ്‌(Biophotonics) ജേര്‍ണലില്‍ ഇവ പബ്ലിഷ് ചെയ്യുകയും ചെയ്തു.ഇളം നീല നിറത്തോട് കൂടിയ മുഴയായിരുന്നു ചിത്രത്തില്‍ കണ്ടതായി പറഞ്ഞിരുന്നത്.ഒരു ട്യൂമറിന്റെ സാന്നിധ്യം മൂലം കോശങ്ങള്‍ക്ക് ഇങ്ങനെ നിറവ്യത്യാസം വരുമോ എന്നറിയാന്‍ അവര്‍ പല ആവൃത്തിയിലുള്ള ലക്ഷക്കണക്കിന്‌ ഫോട്ടോണുകളെ ഒരു ട്യൂമര്‍ ബാധിച്ച രോഗിയുടെ മാറിടത്തിലേക്ക് കടത്തി വിടുകയും അവയില്‍ എത്രയെണ്ണം തിരിച്ചു വന്നു , വന്നവയില്‍ ഏതു നിറമാണ് നമ്മുടെ തലച്ചോര്‍ മനസിലാക്കുന്നത് എന്നിങ്ങനെ പലതും.അതിനു ശേഷം ഈ വിവരങ്ങളെല്ലാം പരിശോധിക്കാനായി കമ്പ്യൂട്ടര്‍ സഹായത്തോടെ എഴുനൂറു മണിക്കൂറോളം അവര്‍ ചിലവഴിച്ചു.
ഫലങ്ങള്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞത് ഇവയെല്ലാം അര്‍ബുദത്തിന്‍റെ ലക്ഷണമാണെന്ന് തീര്‍ത്തും ഉറപ്പിക്കാന്‍ കഴിയില്ല എന്നാണ്.സ്ത്രീകളില്‍ കാണപ്പെടുന്ന “സ്തനവീക്കമോ” അല്ലെങ്കില്‍ “ക്ഷയ രോഗ സംബന്ധിയായ മുഴകളോ” ആവാം എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.പക്ഷെ ഇതൊന്നും അവസാന വാക്കല്ല എന്നും അവര്‍ പറയുന്നുണ്ട്.പ്രകാശ രശ്മികളും മനുഷ്യ കോശങ്ങളും സംബന്ധിച്ച പലവിധ പരീക്ഷണങ്ങളുടെ ഭാഗമായി അവര്‍ ഇന്നും ഈ ഫലങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്.
അഭിപ്രായങ്ങള്‍ പലതുണ്ടെങ്കിലും ഇന്നും സ്തനാര്‍ബുദത്തിന്‍റെ ഐക്കണായി കാണുന്നത് റംബ്രാന്‍ഡിന്റെ “ബാത്ഷേബ” യേ തന്നെയാണ്.ഇതിനെപ്പറ്റി അക്കാദമി അവാര്‍ഡ് ജേതാവും പുലിറ്റ്സര്‍ പുരസ്കാര ജേതാവുമായ ജെയിംസ്‌ ഓള്‍സന്‍ എഴുതിയ പുസ്തകമാണ് “BATHSHEBA’S BREAST”..
Image may contain: 1 person, sitting
Image may contain: 1 person