A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നാഷണൽ സെക്യൂരിറ്റി ഗാർഡ്(N.S.G.)

തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തനായി രൂപവത്കരിച്ച, ഇന്ത്യയുടെ സർവ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്.എൻ.എസ്,ജി. എന്ന ചുരു‍ക്ക നാമത്തിലും അറിയപ്പെടുന്നു. English: National Secutiry Guards (N.S.G.) 1985-ലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്ടിനെത്തുടർന്നാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്. തീവ്രവാദത്തെ ചെറുക്കുക, രാജ്യത്തെ മുഖ്യപൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക ആവശ്യങ്ങൾക്കുമാത്രമായാണ്‌ ഇപ്പോൾ പ്രധാനമായും ഈ സേനയെ ഉപയോഗിച്ചുവരുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലാണ് സേന പ്രവർത്തിക്കുന്നത്. വേഷഭൂഷാദികളിൽ കറുപ്പു നിറം പുലർത്തുന്നതിനാൽ സേനയെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നും വിളിക്കാറുണ്ട്. എന്നാൽ ഈ സേന പോലീസിന്റേയോ മറ്റു സൈന്യങ്ങളുടേയോ പോലെ ദൈനംദിന ജോലികൾക്ക് നിയോഗിക്കപ്പെടാനുള്ള തരത്തിൽ പരിശീലിപ്പിക്കപ്പെട്ടവരല്ല.
തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനുപുറമെ വിശിഷ്ട വ്യക്തികൾക്ക് സുരക്ഷ പ്രദാനം ചെയ്യുക, ഗൂഢാലോചനയും അട്ടിമറിയും തകർക്കുക, ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക തുടങ്ങിയ ജോലികളും കമാൻഡോകൾ ചെയ്യുന്നുണ്ട്. ഇന്ത്യൻ സൈന്യം, അതിർത്തി രക്ഷാസേന, സെൻട്രൽ റിസർവ് പോലീസ്, സംസ്ഥാന പോലീസ് എന്നിവിടങ്ങളിലെ മികച്ച ഓഫീസർമാരെയാണ് കമാൻഡോകളായി നിയമിക്കുന്നത്. എല്ലാ കമാൻഡോകളും ഡെപ്യൂട്ടേഷനിലാണ് ദേശീയസുരക്ഷാസേനയിൽ എത്തുന്നത്. ഇതിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നുള്ളവർ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എന്ന പേരിലും മറ്റുള്ളവർ സ്പെഷ്യൽ റെയ്ഞ്ചർ ഗ്രൂപ്പ് എന്ന പേരിലും അറിയപ്പെടുന്നു.
ചരിത്രം
പഞ്ചാബിലെ തീവ്രവാദപ്രവര്ത്തനങ്ങൾ നടന്നിരുന്ന കാലത്താണ് ഇന്ത്യ ഒരു പ്രത്യേക കമാൻഡോ വിഭാഗത്തിന്റെ് ആവശ്യം മനസ്സിലാക്കിയത്.പഞ്ചാബിലെ സുവര്ണ്ക്ഷേത്രം ഖാലിസ്ഥാൻ തീവ്രവാദികൾ അവരുടെ താവളമാകിമാറ്റി.ക്ഷേത്രത്തെ ഭീകരരുടെ കൈയിൽനിന്നും മോചിപ്പിക്കാൻ സൈന്യം നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984),ലക്ഷ്യം നേടിയെങ്കിലും അതിനു വലിയവില നൽകേണ്ടിവന്നു.ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിക്കുകയും ഒട്ടേറെ പേർക്കു ജീവൻ നഷ്ട്ടപെടുകയും ചെയ്തു.ഈ അവസ്ഥയിൽനിന്നും ആണ് ഇന്ത്യയിൽ കമാൻഡോ വിഭാഗം രുപീകരിക്കുനതിനു അവസരമൊരുങ്ങിയത്. 1984-ലാണ്‌ എൻ.എസ്.ജി.ക്ക് രൂപം കൊടുത്തത്. 1985-ൽ നാഷണൽ സെക്കൂരിറ്റി ആക്റ്റ് പാർലമെന്റ്റിൽ അവതരിപ്പിക്കപ്പെട്ടു. ഈ ആക്റ്റിൽ നിർവചിക്കപ്പെട്ട തരത്തിലുള്ള (ബോംബ് പോലുള്ള സ്ഫോടകവസ്തുക്കളും തോക്കുൾപ്പടെയുള്ള ആയുധങ്ങളും ഉപയോഗിച്ച് രാജ്യത്തെ/ജനങ്ങളെ ആക്രമിക്കുകയോ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള സൗഹൃദം തകർക്കുകയോ ചെയ്യുക) ഭീകരപ്രവർത്തനങ്ങളെ ചെറുക്കാനായാണ്‌ എൻ.എസ്.ജി. രൂപീകൃതമായത്.
ബ്രിട്ടനിലെ എസ്.എ.എസ്., ജർമ്മനിയിലെ ജി.എസ്.ജി.-9 എന്നീ സുരക്ഷാസേനകളെ മാതൃകയാക്കിയാണ്‌ ദേശീയ സുരക്ഷാസേന രൂപവത്കരിച്ചത്.
കമാൻഡോ ഓപ്പറേഷനുകൾ
1985-ൽ പഞ്ചാബിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്താനാണ് ദേശീയ സുരക്ഷാസേനയെ ആദ്യമായി നിയോഗിച്ചത്. ഇപ്പോൾ ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുന്നതിനും ഈ സേനയെ ഉപയോഗിച്ചുവരുന്നു. 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം നേരിടാനും കമാൻഡോകളെ നിയോഗിച്ചിരുന്നു.
ദേശീയ സുരക്ഷാസേനയുടെ പല പ്രവർത്തനങ്ങളും പൊതുജനങ്ങൾ സാധാരണ അറിയാറില്ല. അറിയപ്പെട്ട ചില കമാൻഡോ ഓപ്പറേഷനുകൾ ചുവടെ:
1988 മേയ് 12 — സുവർണ്ണക്ഷേത്രത്തിനു നേരെയുള്ള ആക്രമണം നേരിടാൻ (ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ II)
1994 ഏപ്രിൽ 25 — ഇന്ത്യൻ എയർലൈൻസ് ബോയിംഗ് 737 വിമാനം റാഞ്ചിയപ്പോൾ ബന്ദികളെ രക്ഷിക്കാൻ (ഓപ്പറേഷൻ അശ്വമേധം)
1998 ഒക്ടോബർ — ജമ്മു കശ്മീരിലെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നേരിടാൻ
1999 ജൂലൈ 15 — കശ്മീരിലെ ഒരു അപ്പാർട്ട്മെൻറിൽ ഇസ്ലാമിക തീവ്രവാദികൾ ബന്ദിയാക്കിയ 12 പേരെ രക്ഷിക്കാൻ
2002 സെപ്റ്റംബർ 25 — അഹമ്മദാബാദിലെ അക്ഷർധാം അമ്പലം ആക്രമിച്ച് ഇസ്ലാമിക തീവ്രവാദികൾ തടവിലാക്കിയ ബന്ദികളെ രക്ഷിക്കാൻ (ഓപ്പറേഷൻ വജ്രശക്തി)
2008 നവംബർ 26 — 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണം നേരിടാൻ (ഓപ്പറേഷൻ ടൊർണാഡോ)
സംഘടന തിരുത്തുക
ഏകദേശം 14,500 പേരാണ്‌ ഈ സേനയിലുള്ളത്. എൻ.എസ്.ജി. ക്ക് രണ്ട് വിഭാഗങ്ങൾ ഉണ്ട്. സ്പെഷൽ ആക്ഷൻ ഗ്രൂപ്പും(എസ്.എ.ജി. S.A.G.) സ്പെഷൽ റേഞ്ചേഴ്സ് ഗ്രൂപ്പും (എസ്,ആർ,ജി. S.R.G.). ഇതിൽ അംഗബലം കൂടുതൽ ഉള്ളത് എസ്.എ.ജി.യിലാണ്‌. മുൻസൈനികരോ അർദ്ധസൈനികരോ ആണ്‌ അധികവും.
മൊത്തം സേനയെ നാലുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1) അഡ്മിനിസ്റ്റ്രേറ്റീവ് ഡയറക്റ്ററേറ്റ് 2) ഓപ്പറേഷൻസ് ഡയറക്റ്ററേറ്റ് 3) പരിശീലന കേന്ദ്രം 4) സാമ്പത്തികകേന്ദ്രം എന്നി