A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആത്മാവിന്റെ യാത്ര

ആതാമാവിനെ കുറിച്ച് പരീക്ഷണം നടത്താൻ സ്വന്തം അമ്മയെയും അച്ഛനെയും വധിച്ച ഞെട്ടിക്കുന്ന ഒരു വാർത്ത നാം ഒരല്പം മുൻപ് വായിച്ചു . അതോടെ ആസ്ട്രൽ പ്രൊജക്ഷൻ(Astral projection) എന്നത്
ഏറെ ചർച്ച ചെയ്യപ്പെട്ടു . അമേരിക്കയിലെകാലിഫോർണിയയിൽ 1974 രൂപമെടുത്ത Heaven's Gate എന്നൊരു കൾട്ടിനെ (cult) സംബന്ധിച്ച് കൗതുകത്തോടെയാണ് ഈയിടെ വായിച്ചത് . Marshall Applewhite (1931–1997) എന്നൊരു വ്യക്തിയാണ് ഇത് രൂപീകരിച്ചത് . അവരുടെ വിശ്വാസപ്രകാരം നമ്മുടെ ആത്മാവ് കൃഷി ചെയ്യാനുള്ള കൃഷിയിടമാണ് ഭൂമി . ആത്മാവിനെ പാകപ്പെടുത്തുക എന്നതാണ് നമ്മുടെ ജോലി , അതിനെ പാകപ്പെടുത്താൻ അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ജീവിക്കണം .ഓരോ സ്റ്റെപ്പ് ആയി അദ്ദേഹം മാർഗനിർദേശം നൽകും . അവസാന ഘട്ടത്തിൽ എത്തുമ്പോഴേക്കും വസ്ത്രം പോലും ഉപേക്ഷിച്ച് സ്ത്രീ-പുരുഷർ ഒന്നിച്ച് മനുഷ്യ സഹജമായ വികാരവിചാരങ്ങൾ ഇല്ലാതെവരെ ഒരാൾക്ക് ജീവിക്കാൻ സാധിക്കണം . അതെല്ലാം സാധ്യമായാൽ നിങ്ങളുടെ ആതാമാവിന് ശരീരത്തിൽ നിന്നും പുറത്തു പോകാം .ആത്മാവ് സ്വയം പുറത്ത് പോകുകയില്ല നാം പോക്കണം . അതായത് ആത്മഹത്യ ചെയ്യണം എന്നർത്ഥം . നാം അതിനെ ആത്മഹത്യ എന്ന് വിളിക്കുമെങ്കിലും അവരുടെ ഭാഷയിൽ ശരീരത്തിലുള്ള ആത്മാവ് ഒരു ബഹിരാകാശ പേടകത്തിലൂടെ (Extraterrestrial spacecraft) സഞ്ചരിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കുകമാത്രമാണ് ചെയ്യുന്നത് . പല യുവാക്കളും അദ്ദേഹത്തിനൊപ്പം ചേർന്നെങ്കിലും പലരും പകുതിവെച്ച് തിരിച്ചുപോന്നു . അവസാനം 1997 മാർച്ച് 26 ന് രാവിലെ ഒരു വീട്ടിൽ ഈ കൾട്ടിൻറെ നിർമ്മാതാവും കൂടെ അവശേഷിച്ച 39 പേരും കൂട്ട ആത്മഹത്യ ചെയ്ത് കിടക്കുന്നതായി കാണപ്പെട്ടു . വിഷം കുടിച്ച് എല്ലാവരും ഉറക്കിലേക്ക് പ്രവേശിക്കുകയായിരുന്നു . മരണപ്പെട്ട് കിടക്കുന്നവരെല്ലാം ഓരോ കട്ടിലിൽ മുഖത്ത് ഒരു വയലറ്റ് തുണിയിട്ട രൂപത്തിലാണ് കാണപ്പെട്ടത് (ഫോട്ടോ കാണുക) . തങ്ങളുടെ ആത്മാവ് ബഹിരാകാശപേടകത്തിലൂടെ ഇതാ യാത്രയാകുന്നു എന്നതായിരുന്നു അവരുടെ അവസാന സന്ദേശം.!
ആതാമാവിന്റെ പേരും പറഞ്ഞു ഈ രൂപത്തിൽ ചൂഷണങ്ങൾ നടക്കുന്നു എന്നത് ഖേദകരമാണ് . ആത്മാവ്(Soul) എന്നത് ഒരു യാഥാർഥ്യമാണ് . മനുഷ്യൻ കേവലം ചില രാസപദാർത്ഥങ്ങളുടെ ഒരു മിശ്രിതമല്ല .മനുഷ്യനെ മനുഷ്യനാക്കുന്നത് അവനിലുള്ള ആത്മാവാണ് .ജന്മനാ അവനു ലഭിക്കുന്ന ധാർമ്മിക ബോധത്തിനും ദൈവവിശ്വാസത്തിനും കാരണം അവനിലുള്ള ആത്മാവ് ആണെന്ന് പറയാം .ആത്മാവും ഭൗതിക ശരീരവും ഒരു കിളിയും കിളിക്കൂടും പോലെ നമുക്ക് സങ്കല്പിക്കാവുന്നതാണ് .അത് ശരീരത്തിൽ നിന്നും പുറത്തു പോകുമ്പോഴാണ് ഒരാൾക്ക് മരണം സംഭവിക്കുന്നത്‌ !.
എന്നാൽ ഭൗതിക ശരീരത്തിൻറെ ആവശ്യങ്ങളെ സമ്പൂർണ്ണമായി നിരാകരിച്ചുകൊണ്ട് ആത്മീയ സംതൃപ്തി ഒരാൾക്കും നേടുക സാധ്യമല്ല . ശരീരത്തിൻറെ ആവശ്യങ്ങൾ ദൈവം അനുവദിക്കപ്പെട്ട രൂപത്തിൽ പൂർത്തീകരിക്കുമ്പോൾ അവൻ ഉന്നതനാകുന്നു . അതായത് ലൈംഗിക വികാരം
വിവാഹത്തിലൂടെ പൂർത്തീകരിക്കുമ്പോൾ അവൻ അതിലൂടെ നന്മ കൈവരിക്കുന്നു . അതല്ലാതെ വ്യഭിചാരത്തിലൂടെ പൂർത്തീകരിക്കുമ്പോൾ ദൈവകോപത്തിന് വിധേയമാകേണ്ടി വരുന്നു.
കടപ്പാട് ;വിഞ്ജാനതീരം..!
No automatic alt text available.
Image may contain: one or more people and shoes