വാഷിങ്ടണ്‍∙ ഭൂമിയിലെ മനുഷ്യര്‍ക്ക് എക്കാലവും ആശങ്കയും കൗതുകകവും ഒരേപോലെ പകര്‍ന്നു നല്‍കുന്നതാണ് അന്യഗ്രഹജീവികളെക്കുറിച്ചുള്ള വാര്‍ത്തകള്‍. ബ്രഹ്മാണ്ഡത്തിലെ മറ്റേതോ ഗ്രഹത്തില്‍ ഭൂമിക്കു സമാനമായ ജീവന്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ഏതെങ്കിലും ഒരു കാലത്ത് ഭൂമിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശയങ്ങള്‍ ശ്രദ്ധേയമായ പല സിനിമകള്‍ക്കും പ്രചോദനമാകുകയും ചെയ്തിട്ടുണ്ട്.
ഭൂമിയില്‍നിന്ന് പതിനൊന്നു പ്രകാശവര്‍ഷം അകലെയുള്ള ഒരു കൊച്ചു ചുവന്ന കുള്ളന്‍ നക്ഷത്രത്തില്‍നിന്ന് ദുരൂഹമായ റേഡിയോ സന്ദേശം ഭൂമിയിലേക്കു എത്തുന്നതായി ജ്യോതിശാസ്ത്രജ്ഞന്മാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. സൂര്യനേക്കാള്‍ 2800 മടങ്ങ് പ്രകാശം കുറഞ്ഞ റോസ് 128 (ജിഐ 447) എന്ന കുള്ളന്‍ നക്ഷത്രത്തില്‍നിന്ന്് അപരിചിതമായ റേഡിയോ സിഗ്നലുകള്‍ വരുന്നതായി പ്യൂട്ടോറിക്ക യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്.
അരെസിബോ ഒബ്‌സര്‍വേറ്ററിയിലെ വമ്പന്‍ റേഡിയോ ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ്
സിഗ്നലുകള്‍ കണ്ടെത്തിയത്. അന്യഗ്രഹജീവികള്‍ ഇത്തരത്തില്‍ സിഗ്നലുകള്‍
നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സര്‍വകലാശാലയിലെ
ആസ്‌ട്രോബയോളജിസ്റ്റായ അബേല്‍ മെന്‍ഡെസ് പറഞ്ഞു. അതേസമയം
ബഹിരാകാശത്തിലുള്ള സാറ്റലൈറ്റ് പോലുള്ള മനുഷ്യനിര്‍മിത
വസ്തുക്കളില്‍നിന്നും സിഗ്നലുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം
പറഞ്ഞു.
http://gulf.manoramaonline.com/…/strange-signals-detected-c…
http://gulf.manoramaonline.com/…/strange-signals-detected-c…