A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ക്ഷേത്രോദ്ധാരകനായ മുഹമ്മദ്

ക്ഷേത്രോദ്ധാരകനായ മുഹമ്മദ്
2004 – ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ പ്രഗൽഭനായ പുരാവസ്തു ശാസ്ത്രഞ്ജൻ മുഹമ്മദിനെ രണ്ട് സംസ്ഥാനങ്ങളുടെ ചുമതലയോടെ ഭോപ്പാലിലേക്ക് സ്ഥലം മാറ്റി നിയമിച്ചു. അവിടെ ചെന്ന ഉടനെ അദ്ധേഹം ചെംബൽക്കാടുകളിൽ പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ബഡേശ്വർ ക്ഷേത്ര സമുച്ചയം പുനരുദ്ധരിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ എന്നാരാഞ്ഞു. നിഷേധാർത്ഥതത്തിലുള്ള മറുപടിയാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്ന് കിട്ടിയത്. ചംബൽ കൊള്ളക്കാരുടെ പിടിയിലാണ് അവിടം മുഴുവൻ അങ്ങോട്ടടുക്കാൻ കഴിയില്ല. പക്ഷെ തന്റേതായ രീതിയിൽ അദ്ധേഹം ശ്രമിച്ചു. ഒരു ഇടനിലക്കാരനിലൂടെ കൊള്ള്ക്കാരുടെ തലവനുമായി ബന്ധപ്പെട്ടു.
ഏതാണ്ട് ഇരുന്നൂറോളം ക്ഷേത്രങ്ങളുടെ സമുച്ചയമായിരുന്നു ബേഡേശ്വർ. എ ഡി എട്ട് - പത്ത് നൂറ്റാണ്ടുകൾക്കിടയിൽ ഗുജ്ജർ – പ്രതിഹര രാജവംശത്തിന്റെ കാലത്താണ് അതിന്റെ സംസ്ഥാപനം. എന്നാൽ മദ്ധ്യ നൂറ്റാണ്ടിലെന്നോ ഉണ്ടായ ഭൂകംബത്തിൽ കല്ലിന്മേൽ കല്ലവശേഷിക്കാത്ത വിധത്തിൽ അവമുഴുവനായിത്തന്നെ തകർന്നു കിടക്കുകയാണ്. കൊള്ളക്കാരുടെ തലവനിൽ നിന്ന് അതിൽ നാലുക്ഷേത്രങ്ങൾ പുനരുദ്ധരിക്കാനുള്ള അനുവാദം അദ്ധേഹം ഇടനിലക്കാരനിലൂടെ നേടിയെടുത്തു. മുച്ചൂടും തകർന്നുകിടന്ന അവശിഷ്ടങങൾക്കിടയിൽ നിന്ന് ഒരു മാജിക്കുകാരനെ പോലെ നാലുക്ഷേത്രങ്ങൾ അത് നിർമ്മിച്ച കാലത്തേതെന്നതുപോലെ സുന്ദരമായി പുനരുദ്ധരിച്ചതു കണ്ടപ്പോൾ കൊള്ളക്കാരുടെ കണ്ണ് തള്ളിപ്പോയി. അവർ പണി തുടരാൻ അനുമതി നല്കി.
മുഹമ്മദ് ഒരു ദിവസം കൊള്ളത്തലവൻ നിർഭയ ഗുജ്ജാറിനെ നേരിട്ട് കണ്ടുമുട്ടുക തന്നെ ചെയ്തു. ഒരു വൈകുന്നേരം അദ്ധേഹം പണി പുരോഗമിക്കുന്ന ക്ഷത്രങ്ങളൊന്നിന്റെ ഗർഭഗൃഹത്തിൽ പുകവലിച്ചുകൊണ്ടിരിക്കുന്ന ഒരാളെക്കണ്ട് ക്ഷുഭിതനായി. ഈ പവിത്രമായ സ്ഥലത്തിരുന്ന് പുകവലിക്കരുതെന്ന് ആഞ്ജയുടെ ഭാഷയിൽ പറഞ്ഞു. അപ്പോഴുണ്ട് അതുവരെ മറവിലുണ്ടായിരുന്ന തോക്കേന്തിയ അംഗരക്ഷകർ രംഗത്തുവരുന്നു. അപ്പോഴാണ് മുഹമ്മദിന്ന് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. ഇടനിലക്കാരൻ ഓടിവന്ന് അത് കൊള്ളത്തലവനാണെന്ന് ചെവിയിൽ പറഞ്ഞപ്പോൾ തന്റെ അന്ത്യമായെന്ന് അദ്ധേഹം ഉറപ്പിച്ചു. പക്ഷെ മുഹമ്മദ് പതറിയില്ല. ആളറിഞ്ഞില്ലെന്ന ക്ഷമാപണത്തോടെ അദ്ധേഹം ഇങ്ങനെ പറഞ്ഞു, “ അങ്ങ് ഇവിടെയുള്ളതിനാലാണ് ക്ഷേത്രത്തിലെ ബ്രമ്ഹാവിഷ്ണുമഹേശ്വര വിഗ്രഹങ്ങൾ ഇവിടെത്തന്നെ നിലനില്ക്കുന്നത്. അല്ലായിരുന്നുവെങ്കിൽ ഇവയെല്ലാം വിദേശത്തേക്കുകടത്തി പലരും വിറ്റുകാശാക്കുമായിരുന്നു. അതു നടക്കാതെ സംരക്ഷിച്ചതിന്നു പ്രത്യേക നന്ദി '' പാതി മുഖം മറച്ച കൊള്ളത്തലവന്റെ മുഖത്ത് ഭാവമാറ്റമൊന്നും കാണാനാവാതെ അദ്ധേഹം വീണ്ടും പറഞ്ഞു, “ ഈശ്വരൻ എന്തോ മനസ്സിൽ കണ്ടിട്ടാണ് നിങ്ങളെ ഇവിടേക്കയച്ചത്. എ ഡി എട്ട് - പത്ത് നൂറ്റാണ്ടുകൾക്കിടയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. അക്കാലത്ത് വടക്കേ ഇന്ത്യ ഭരിച്ചിരുന്നത് ഗുജ്ജർ – പ്രതിഹര രാജവംശമായിരുന്നു. അവരുടെ കഠിന പ്രയത്നഫലമാണ് ക്ഷേത്ര നിർമ്മാണം. പേരിൽ ഗുജ്ജർ എന്നുള്ളതിനാൽ താങ്കൾ ആ രാജവംശത്തിലെ പിന്മുറക്കാരനാവാനാണ് സാധ്യത. രാജകുമാനാണ് നിങ്ങൾ . അതിനാലാവണം നിർഭയ് ഗുജ്ജർ എന്നു പേരുള്ള നിങ്ങളെത്തന്നെ ഈശ്വരൻ ഇങ്ങോട്ടയച്ചത്. ഈ ക്ഷേത്രം പുനർ നിർമ്മിക്കേണ്ടത് നിങ്ങളുടെ കടമയാണ്. മറ്റാരുടേതുമല്ല. ഇപ്പോഴുള്ള അവസരം ഇനി ലഭിക്കുകയുമില്ല. '' സർക്കാർ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന, അയാളെ പേടിച്ച് ഒരു മനുഷ്യൻ പോലും ആ ഭാഗത്തൊന്നും അടുക്കാതിരുന്ന നിർഭയ് ഗുജ്ജാർ ഈ മധുരവാക്കുകളിൽ വീഴുക തന്നെ ചെയ്തു. പിന്നീട് മുഹമ്മദിന്ന് ഒരു ശല്യവുമുണ്ടായില്ല. വെറും കൽകൂംബാരങ്ങളിൽ നിന്ന് ഇരുന്നോറോളം വരുന്ന ക്ഷേത്രസമുഛ്ചയവും അതിലേക്കുള്ള പടിപ്പുരയും നൂറ്റാണ്ടുകൾക്കുമുംബ് എങ്ങനെയിരുന്നുവോ അതേപോലെ പുനരുദ്ധരിക്കപ്പെട്ടു!
ഇതേപോലെ പലതരത്തിലുള്ള എതിർപ്പുകളെ മറികടന്നാണ് അദ്ധേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പുരാവസ്തുക്കളെ വീണ്ടെടുത്തതും അതിന്റെ ഭൂതകാല പ്രൗഡിയുടെ ഗരിമയോടെ പുന:സ്ഥാപിക്കപ്പെട്ടതും. അക്കൂട്ടത്തിൽ ആദിശങ്കരാചാര്യർ എട്ടാം നൂറ്റാണ്ടിൽ പൂജചെയ്തിരുന്ന മദ്ധ്യപ്രദേശിലെ അമർഖണ്ഡ് ക്ഷേത്രം പുനരുദ്ധരിച്ചത് അദ്ധേഹത്തിന്ന് ഏറെ ചാരിത്രം നല്കു്ന ഓർമ്മയാണ്. അവിടെ അദ്ധേഹത്തിന്ന് നേരിടേണ്ടി വന്നത് കഞ്ചാവിന്നും മറ്റ് മയക്കുമരുന്നിന്നും അടിമകളായി പുരാതന ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ തംബടിച്ചിരുന്ന കാവി വേഷക്കാരെയായിരുന്നു. താജ് കോറിഡോർ പദ്ധതിക്കെതിരെ അദ്ധേഹത്തിന്ന് ഏറ്റുമുട്ടേണ്ടി വന്നിരുന്നത് മുഖ്യമന്ത്രിയായിരുന്ന മായാവതിയോടായിരുന്നു. അക്ബർ ചക്രവർത്തിയുടെ ' ദീൻ എ ഇലാഹി 'യുടെ ഉദ്ഭവസ്ഥാനമായ ഇബാദത്ത് ഖാന, ബുദ്ധന്റെ അസ്ഥികൾ നിമജ്ജനം ചെയ്ത കേസറിയ സ്തൂപം, പുരാതനമായ വിക്രംശില സർവ്വകലാശാല, ഇന്ത്യയുടെ രണ്ടാം തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന മൗര്യവംശത്തിന്റെ ആസ്ഥാനം കുംറഹാർ, ജഗദ്പൂരിലെ നക്സലുകളുടെ അധീനതയിലുള്ള സാംലൂർക്ഷേത്രം, ഛത്തീസ്ഗഡിലെ ലാഫാഗഡു ക്ഷേത്രം, ഭോപ്പാലിലെ ഭോജ്പൂർ ക്ഷേത്രം, എന്നിങ്ങനെ എണ്ണമറ്റ പൗരാണിക സംബത്തിനെ പുനരുദ്ധരിക്കുന്നതിൽ അദ്ധേഹം മുഖ്യ കാർമ്മികത്വം വഹിച്ചു.
1976 -77 കാലഘട്ടത്തിൽ അയോദ്ധ്യയിൽ ഉത്ഖനനത്തിന്ന് നിയോഗിക്കപ്പെട്ട സംഘത്തിലെ ഏക മുസ്ലിം അദ്ധേഹമായിരുന്നു. ആ ഉത്ഖനനത്തിൽ തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ അദ്ധേഹം തുറന്നു തന്നെ പറഞ്ഞു. ബാബ്രി മസ്ജിദിന്റെ ചുമരുകളിൽ ക്ഷേത്രത്തൂണുകളുണ്ടായിരുന്നു എന്നദ്ധേഹം പറയുന്നു. ആ തൂണുകൾ ബ്ലാക്ക് ബസാൾട്ട് എന്നറിയപ്പെടുന്ന കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. തൂണുകളുടെ താഴ്ഭാഗത്ത് 11 – 12 നൂറ്റാണ്ടിലെ ക്ഷേത്രങ്ങളിൽ കാണാറുള്ളുതുപോലെയുള്ള ' പൂർണ കലശം ' കൊത്തിവെച്ചിരുന്നു. ക്ഷേത്ര കലയിൽ പൂർണ കലശം എട്ട് ഐശ്വര്യ ചിന്ഹങ്ങളിലൊന്നാണ്. ഇത്തരത്തിലുള്ള പതിനാല് തൂണുകളാണുണ്ടായിരുന്നത്. ബാബറുടെ സൈന്യാധിപനായ മീർ , ബാക്കി തകർന്നതോ, അല്ലെങ്കിൽ മുൻപ് തകർന്നു കിടന്ന ക്ഷേത്രഭാഗങ്ങൾ ഉപയോഗിച്ചോ ആണ് പള്ളി പണിതതെന്നാണ് മുഹമ്മദിന്റെ അഭിപ്രായം.
കൊടുവള്ളിക്കാരനായ മുഹമ്മദ് ഇന്ത്യയിൽ ഇന്നുള്ള പ്രഗൽഭരായ പുരാവസ്തു ശാസ്ത്രഞ്ജരിൽ ഒരാളാണ്. തന്റെ ഔദ്യോഗിക ജീവിതത്തെ അദ്ധേഹം നോക്കിക്കാണുന്നതിങ്ങനെയാണ് - പത്തിലധികം സംസ്ഥാനങ്ങളിൽ ഭാരതീയ സംസ്കാരത്തിന്റെ അടിവേരന്വേഷിച്ചുള്ള യാത്ര. ഹിന്ദുയിസം, ബുദ്ധിസം, ജൈനിസം, ഇസ്ലാം, ക്രിസ്തുമതം, എല്ലാറ്റിന്റേയും ഇന്ത്യയിലെ ഉറവിടങ്ങളിൽ മുങ്ങിക്കുളിക്കാനും അന്തിയുറങ്ങാനും അതിലൂടെ എല്ലാറ്റിന്റേയും ആത്മസത്ത ആവാഹിച്ചെടുക്കാനും കഴിയുക. എത്ര അമൂല്യമായ അനുഭൂതിയാണ്! ബിംബിസാരൻ, അശോകൻ, സമുദ്രഗുപ്തൻ, ഹർഷൻ, അക്ബർ, ഷാജഹാൻ, അഫോൺ സെ ദ അൽബുക്കർക്ക് തുടങ്ങിയ രാജാക്കന്മാരുടേയും ചക്രവർത്തിമാരുടേയും ചരിത്ര സ്മാരകങ്ങൾ ഇന്ത്യാ ചരിത്രത്തിന്റെ നാഴികക്കല്ലുകളാണ്. ഇവയുടെയൊക്കെ ജീർണോദ്ധാരണത്തിൽ സുപ്രധാനമായ പങ്കുവഹിക്കുവാൻ കഴിയുക ഏതൊരു ചരിത്ര വിദ്യാർത്ഥിയും ആശിച്ചു പോകുന്നവയാണ്. എനിക്കതിനൊക്കെ കഴിഞ്ഞു. പുനരുദ്ധാരണത്തിൽ എന്റെ പങ്ക് വളരെ പ്രധാനമായതിനാൽ വർഷങ്ങൾക്കുശേഷം അവിടങ്ങളിലെ ജനങ്ങൾ ഇന്നും സ്നേഹപൂർവ്വം ഓർമ്മിക്കുന്നു.
Image may contain: people standing, sky and outdoor
Image may contain: sky and outdoor
Image may contain: 1 person, outdoor
Image may contain: one or more people