A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കശ്മീരി പണ്ഡിറ്റുകൾ - വംശീയ ഉന്മൂലനത്തിന്റെ നാൾവഴികൾ

കശ്മീരി പണ്ഡിറ്റുകൾ. കശ്മീർ താഴ്‌വരയുടെ യഥാർത്ഥ അവകാശികൾ. അയ്യായിരം വര്ഷത്തെ ലിഖിതമായ ചരിത്രവും അതിസമ്പന്ന സാംസ്കാരിക പൈതൃകവും ഉള്ളവർ . ശൈവാരാധനാ സമ്പ്രദായം പിന്തുടരുന്ന സാരസ്വത ബ്രാഹ്മണരാണ്‌ ഇവർ . കശ്മീർ അവർക്കിടയിൽ ശാരദാപീട്‌ എന്നറിയപ്പെടുന്നു. സഹസ്രാബ്ദങ്ങളുടെ ഭൂതകാലത്തിൽ അവർ ലോക സംസ്കൃതിക്ക് മതം, തത്വചിന്ത , സംസ്കൃത സാഹിത്യം, വൈദ്യം , ചരിത്രം , സംഗീതം , സൌന്ദര്യ ശാസ്ത്രം തുടങ്ങിയവയിൽ ഗണ്യമായ സംഭാവനകൾ നല്കിയിട്ടുണ്ട് .
1389 മുതൽ 1413 വരെ കശ്മീർ ഭരിച്ച സികന്ദർ ബുട്ഷിക്കാൻ മുതൽ തുടങ്ങുന്നു കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ ചരിത്രം . അന്നുമുതൽ വൈദേശിക ആക്രമണങ്ങളിൽ നിന്നും ഇസ്ലാമിക ശക്തികളിൽ നിന്നും ഈ സമൂഹം നേരിടേണ്ടി വന്ന ആക്രമണങ്ങളും സഹനവും അതുമൂലം അവര്ക്കുണ്ടായ നാശനഷ്ടങ്ങളും ലോക ചരിത്രത്തിൽ തന്നെ തുല്യതയില്ലാത്തതാണ് . നൂറ്റാണ്ടുകൾ നീണ്ട ഇസ്ലാമിക ഭരണത്തിന് കീഴിൽ അവരുടെ സംഖ്യ അവിശ്വസനീയമാം വിധം ശോഷിച്ചു വന്നു. (1423 മുതൽ 74 വരെ കാശ്മീർ ഭരിച്ച സൈനുൽ ആബിദിൻ (Zain-ul-Abidin), 1587 ൽ കശ്മീർ കീഴടക്കിയ അക്ബർ തുടങ്ങിയ അപൂര്വ്വം ചിലർ മാത്രം അവരോടു സഹിഷ്ണുത ഉള്ളവരായിരുന്നു എന്ന് ചരിത്രം പറയുന്നു ).
1947 ൽ കശ്മീർ താഴ്വരയിലെ മൊത്തം ജന സംഖ്യയുടെ 15 ശതമാനം വരെയായിരുന്നു പണ്ഡിറ്റുകൾ . ഇത് 1981 ആയപ്പോഴേക്കും 5 ശതമാനം ആയി ചുരുങ്ങി !
നൂറ്റാണ്ടുകളായി തുടരുന്ന വംശീയ ഉന്മൂലനം അതിന്റെ പാരമ്യതയിൽ എത്തിയത് 1990 കളിലാണ് . 1990 ൽ മത മൗലികവാദികൾ കാശ്മീരി പണ്ഡിറ്റുകൾ കാഫിറുകളാണെന്നു പ്രഖ്യാപിച്ചു . നിരന്തരമായി ശല്യം ചെയ്തും ബുദ്ധി മുട്ടിച്ചും പിന്നെ തോക്കിന്മുനയിൽ നിർത്തിയും അവർ തങ്ങളുടെ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടു . ആണുങ്ങളോട് കാശ്മീരിൽ നിന്ന് പലായനം ചെയ്യുകയോ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയോ വേണമെന്നായിരുന്നു കല്പ്പന. ഇല്ലെങ്കിൽ തോക്കിനുമുന്നിൽ ഇല്ലാതായിത്തീരാം. സ്ത്രീകളെ അവിടെത്തന്നെ ഉപേക്ഷിച്ചു പോവാനായിരുന്നു ആദ്യമാദ്യം കൽപ്പന. അവരെ ലൈംഗീക അടിമകളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി . അങ്ങനെ അവർ തങ്ങളുടെ വീടും സർവ സ്വത്തുകളും തങ്ങളുടെ സ്വർഗ്ഗതുല്യമായ താഴ്വരയും ഉപേക്ഷിച്ചു ഭാരതത്തിലെ ചൂടുകൂടിയ മറ്റു ഭാഗങ്ങളിലെക്ക് പലായനം ചെയ്യേണ്ടി വന്നു.
ഉദ്ദേശ്യം 350000 ത്തോളം ആളുകൾ ഇങ്ങനെ പലായനം ചെയ്യപ്പെട്ടു ! ശേഷിച്ചവർ മതപരിവർത്തനത്തിന്
വിധേയരായി. 2000 ത്തോളം വരുന്ന, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പണ്ഡിറ്റുകൾ കൊലചെയ്യപ്പെട്ടു . സ്ത്രീകൾ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സര്വ്വ സ്വത്തുക്കളും കവർന്നെടുക്കപ്പെട്ടു . അങ്ങനെ പണ്ഡിറ്റുകൾ വംശീയ ഉന്മൂലനം ചെയ്യപ്പെട്ടു .
ഇക്കാലയളവിൽ ഗവണ്‍മെന്റ് ജോലിക്കാരും രാഷ്ട്രീയ നേതാക്കളും നീതി പാലകരും മാധ്യമ പ്രവർത്തകരും തുടങ്ങി എല്ലാവരെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ നിഷ്കരുണം കൊലചെയ്യുകയോ ചെയ്യ്തു . മത നിയമങ്ങൾ അടിചേൽപ്പിക്കപ്പെട്ടു. 400 ഓളം വിദ്യാലയങ്ങൾ തകർക്കപ്പെട്ടു ! നിര്ഭാഗ്യ വശാൽ ഈ വസ്തുതകൾ ഒട്ടുമുക്കാലും പുറം ലോകത്തിനു അജ്ഞാതമായുമിരുന്നു.
2010 ലെ സർക്കാർ കണക്കനുസരിച്ച് 808 കുടുംബങ്ങളിലായി 3445 പണ്ഡിറ്റുകൾ മാത്രമാണ് കശ്മീർ താഴ്വരയിൽ അവശേഷിക്കുനത് !
താഴ്വരയിൽ നിന്ന് പലായനം ചെയ്തവർ ഇന്നും ഭാരതത്തിൽ , സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയുന്നു. ഇവർ പക്ഷെ ഇന്നുവരെ ആക്രമണോത്സുകമായ മാര്ഗ്ഗതിലൂടെ തങ്ങളുടെ വീടും സ്വത്തുക്കളും വീണ്ടെടുക്കാൻ ശ്രമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ് . മാത്രവുമല്ല ഈ കുടിയിറക്കൽ ശാശ്വതമല്ലെന്നും അവർ വിശ്വസിക്കുന്നു. സ്വന്തം മണ്ണിൽ മതാധിപത്യത്തിന് കാൽച്ചുവട്ടിൽ അല്ലാതെയുള്ള ഒരു ജീവിതമാണ് അവരുടെ സ്വപ്നം ...
----------------------------------------------------------------------------------------------------
താഴ്വര രക്തത്തിൽ കുളിച്ച ചില സംഭവങ്ങൾ
---------------------------------------------------------------------------
1. പുരുഷ്യാർ കൂട്ടക്കൊല - 1763
-----------------------------------------------------
18 വയസ്സുള്ള ഭരണാധികാരി ആസാദ് ഖാനും സംഘവും നടത്തിയത് . 37 പണ്ഡിറ്റുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
2. കനിക്കൂട്ട് കൂട്ടക്കൊല - 1931 ജൂലൈ 13
-----------------------------------------------------------------
മഹാരാജ ഹരിസിങ്ങിന്റെ ദേശീയതയ്ക്ക് അനുകൂലമായ കാഴ്ചപ്പാടിനെതിരെ രാജ്യത്ത് അസ്ഥിരത വളര്താൻ മുസ്ലീം മത മൗലിക വാദികളെ ഇളക്കിവിട്ടുകൊണ്ട് ബ്രിറ്റീഷുകാർ ആസൂത്രണം ചെയ്ത ആക്രമണ പരമ്പര
3. മിർപൂർ കൂട്ടക്കൊല - 1947
----------------------------------------------
വിഭജന ശേഷം വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ പണ്ഡിറ്റ് - സിഖ് സമൂഹത്തിനു നേരെ പാക്കിസ്ഥാൻ സൈന്യവും ഗോത്രവര്ഗ്ഗക്കാരും നടത്തിയ ആക്രമണം. ആയിരക്കണക്കിന് ആളുകൾ കൊല്ലപെട്ടു . 5000 ത്തോളം സ്ത്രീകളെ പാക് പട്ടാളവും ഗോത്രവര്ഗ്ഗക്കാരും പിടിച്ചു കൊണ്ടുപോയി
4. Khirm , സിർഹാമ - 1948
------------------------------------------
പുരാതന സൂര്യാരധനാ കേന്ദ്രമായിരുന്നു സൂര്യഹാമ. ഇതാണത്രേ ലോപിച്ച് സിര്ഹാമ എന്നായി തീർന്നത് . ഇവിടെ 1948 ൽ നടന്ന കൊള്ളയും കൊലയും
5. നദീമാർഗ് കൂട്ടക്കൊല - 2003 മാർച് 23
----------------------------------------------------------------
തീവ്രവാദി ആക്രമണം. 24 പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു .
ഇതുകൂടാതെ സൂറാൻകോട്ട് , പൂഞ്ച് കൂട്ടക്കൊലകൾ , രജൗരിയിലെ വംശീയ ഉന്മൂലന ശ്രമങ്ങൾ 2014 ഡിസംബർ 15 മുതൽ 16 ജനവരി 2015 വരെയുള്ള ഒരുമാസ കാലയളവിനുള്ളിൽ 6 സായുധ വംശീയ ആക്രമണങ്ങൾ ആണ് ഇവർക്ക് നേരെ ഉണ്ടായത്.
ഇനിയും നിരവധിയുണ്ട് . സ്ഥല പരിമിതി മൂലം അവസാനിപ്പിക്കുന്നു .
----------------------------------------------------------------------------------------------------
കുറിപ്പ് - ചില സ്ഥലപ്പേരുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിൽ പിഴവ് വന്നിട്ടുണ്ടാവാം. ഉച്ചാരണം അതുതന്നെയാണോ എന്ന് തീര്ച്ചയില്ല. സദയം ക്ഷമിക്കുക.
അവലംബം :
1. കശ്മീർ ആൻഡ് ഇറ്റ്സ് പീപ്പ്‌ൾ - എം കെ കവ്
2. ദി ഹിന്ദു , ഹിന്ദുസ്ഥാൻ ടൈംസ് മുതലായ ദേശീയ ദിനപ്പത്രങ്ങൾ
3. വിക്കി, ഇന്റർനെറ്റ്‌




Image may contain: 7 peopleNo automatic alt text available.