A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സൈക്കോ കില്ലർ

ബിശ്വജിത്തിനു പാടത്തു കുഴികുത്തിക്കളിക്കുന്നതു ഒരു രസമായിരുന്നു..
എന്നും രാവിലെ ആ കുഴി പോയിനോക്കുകയും അതിനു മുകളിലായി പൂവുകൾ പറിച്ചിടുകയും ചെയ്യുംചെയ്യും..
എട്ടു വയസ്സേ അവനായിട്ടുള്ളു.. പള്ളിക്കൂടത്തിൽനിന്നു വരുന്നയുടൻ അവൻ ആദ്യം പോകുന്നത് അവിടേക്കാണ്..
അവന്റെ അമ്മ അത് ശ്രദ്ധിച്ചിരുന്നു.. അടുത്തയിടക്കാണ് ഇങ്ങിനെയൊരു കളി അവൻ തുടങ്ങിയത്..
അതും.. അടുത്തവീട്ടിലെ അവന്റെ കളിക്കൂട്ടുകാരി സിമ്രാനെ കാണാതായതിനു ശേഷമാണ് .. നല്ലൊരു കുട്ടിയായിരുന്നു.. ഏതാണ്ട് അഞ്ചു വയസ്സ് പ്രായം.. അവനും അവളുമായിരുന്നു എന്നും കൂട്ട് .. കഴിഞ്ഞദിവസം ഗ്രാമത്തിൽ മേള നടക്കുന്നുണ്ടായിരുന്നു.അവിടെ തിരക്കിൽ അവളെ നഷ്ടപ്പെട്ടു.. ഗ്രാമപഞ്ചായത്തിൽ പരാതിപ്പെട്ടിരുന്നു.. മുഖ്യനും കൂട്ടരും ആവുംവിധം തിരക്കുന്നുണ്ട്.. പോലീസ് സ്റ്റേഷനൊക്കെ കിലോമീറ്ററുകൾ അപ്പുറത്താണ്.. അല്ലെങ്കിൽത്തന്നെ ആരും ഇതൊന്നും പരാതിപ്പെടാൻ അവിടെപ്പോകാറില്ല.. എന്തുണ്ടായാലും ഗ്രാമസഭ തീരുമാനങ്ങൾ എടുക്കും..
കഴിഞ്ഞദിവസം ഗ്രാമത്തിൽ ചുറ്റിത്തിരിയുന്ന ഒരുത്തനെ അവർ പൊക്കിയിരുന്നു.. അവനേതോ മാനസികരോഗിയാണ്.. അടുത്തഗ്രാമത്തിലേതാണെന്നു തോന്നുന്നു.. അവനെ സിമ്രാന്റെ വീട്ടിൽ പിടിച്ചുകെട്ടി കൊണ്ടുവന്നപ്പോൾ ബിശ്വജിത്തും അവിടുണ്ടായിരുന്നു.. അവനാണ് പറഞ്ഞത്.. ഇയാൾ അവിടെ മേളയിൽ ഉണ്ടായിരുന്നു എന്ന്.. പക്ഷേ അയാൾ എങ്ങിനെയോ ഇന്നലെ രക്ഷപെട്ടോടിപ്പോയി.
ബിശ്വജിത്തിന് അവളുടെ അഭാവം വലിയ ആഘാതമാണുണ്ടാക്കിയത്.. അന്നുമുതൽ വല്ലാതെ മൗനിയായിരിക്കുന്നു.. പക്ഷെ എന്തുവന്നാലും അവന്റെചുണ്ടിലെ മായാത്ത കള്ളച്ചിരി അവിടെത്തന്നെ കാണും.. അതിപ്പോഴുമുണ്ട്..
കുഴിയിൽ പട്ടികൾ മാന്തുന്നത് ;കണ്ടാണ് യശോദ അങ്ങോട്ടു ചെന്നത്..
"അയ്യോ.........." അവൾ അലറിവിളിച്ചു..
"ഓടിവായോ... അയ്യോ.. "
ഓടിക്കൂടിയവർ കണ്ടകാഴ്ച്ച അവരെ ഞെട്ടിപ്പിച്ചുകളഞ്ഞു..
സിമ്രാന്റെ അഴുകിയ ജഢം .. പട്ടികൾ കടിച്ചുകീറി ഇട്ടിരിക്കുന്നു.. സിമ്രാന്റെ അച്ഛൻ ബോധംകെട്ടു വീണു.. 'അമ്മ അവളുടെ അഴുകിയ ശരീരത്തെ വാരിയെടുക്കാൻ ശ്രമിക്കുന്നു.. ഗ്രാമവാസികൾ അവരെ രണ്ടുപേരെയും അവിടെനിന്നുമാറ്റാനുള്ള തത്രപ്പാടിലാണ്..
ബിശ്വജിത് ഒരു ചെറുപുഞ്ചിരിയോടെ അവിടെ ഓടിക്കളിച്ചു.. അവന്റെ 'അമ്മ അവനെ മാറ്റിനിറുത്തി അടക്കിയ സ്വരത്തിൽ ചോദിച്ചു.. അവൻ ഉള്ളത് പറഞ്ഞു.. ആരോ ഒരാൾ കഴിഞ്ഞദിവസം സന്ധ്യക്ക് അവിടെ കുഴികുത്തി മൂടുന്നത് അവൻ കണ്ടു.. അത് അയാൾതന്നെയാണെന്ന് അവൻ തറപ്പിച്ചു പറഞ്ഞു.. കുഴിമാടത്തിൽ പൂക്കൾ അർപ്പിക്കുന്നത് അവൻ കണ്ടിട്ടുണ്ടത്രേ .. അതുകൊണ്ട് അവന്റെ പ്രിയമിത്രത്തിന് അവൻ എന്നും പൂക്കൾ അർപ്പിച്ചിരുന്നു..
ഗ്രാമവാസികളുടെ തിരച്ചിലിൽ കുഴിയുടെ വളരെദൂരെയല്ലാതെ ചോരപുരണ്ട ഇഷ്ടികയും കണ്ടെത്തി.. ദ്രോഹി.. ഇഷ്ടികകൊണ്ട് തലക്കടിച്ചാണാ കുഞ്ഞിനെ കൊന്നത്.. ഇനി പീഡിപ്പിച്ചിട്ടുണ്ടോ എന്നുള്ളത് സംശയം.. ഗ്രാമവാസികൾ അടക്കംപറഞ്ഞു..
മുഖ്യന്റെ നിർദ്ദേശപ്രകാരം അയൽഗ്രാമത്തിൽനിന്ന് മന്ത്രവാദിയെത്തി.. അയാൾ നിർദ്ദേശിച്ചരീതിയിൽ സിമ്രാന്റെ മാതാപിതാക്കൾ പൂജകൾ ചെയ്തു.. ഇല്ലെങ്കിൽ ദുർമ്മരണം സംഭവിച്ച കുട്ടിയുടെ ആത്മാവ് പ്രേതമായി അലയുമത്രെ.. അങ്ങിനെ എത്രയെത്ര ഉദാഹരങ്ങങ്ങൾ ..
ഗ്രാമവാസികൾ പലവിധത്തിലുള്ള സംശയങ്ങൾ പ്രകടിപ്പിച്ചപ്പോഴും മുഖ്യൻ അവരെ സമാധാനിപ്പിച്ചു.. പിടിവിട്ടുപോയ മനോരോഗിയെ കണ്ടെത്താൻ ഗ്രാമവാസികൾ ഒന്നടങ്കം തിരച്ചിൽ തുടങ്ങി.. കാരണം ഇതിപ്പോൾ രണ്ടാമത്തെ കുട്ടിയാണ് കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ കാണാതാകുന്നത്..
ആറുമാസം അങ്ങിനെ കടന്നുപോയി.. ഗ്രാമം ശാന്തമായി..
മഞ്ഞുപുതച്ചുറങ്ങാൻ തുടങ്ങുന്ന ഗ്രാമത്തെ ഞെട്ടിപ്പിച്ചുകൊണ്ട് അടുത്തകുട്ടി അപ്രത്യക്ഷയായി.. ഇത്തവണ ബ്രിശ്വജിത്തിന്റെ അനിയത്തി പൂജ ആയിരുന്നു ഇര.. പാവം.. അവളുടെ മൂന്നുവയസ്സിന്റെ പിറന്നാളാഘോഷങ്ങൾ ഇന്നലെയായിരുന്നു.. പുത്തനുടുപ്പിട്ട് ഒരു പൂത്തുമ്പിയെപ്പോലെ അവൾ ഇന്നലെ അവിടെയെല്ലാം ഓടിനടന്നിരുന്നു..
പന്തങ്ങൾ ജ്വലിച്ചു.. മുഖ്യന്റെ നേതൃത്വത്തിൽ ഗ്രാമവാസികൾ ഒന്നടങ്കം തിരച്ചിലിനായി ഇറങ്ങി.. നല്ല മഞ്ഞുള്ള രാത്രിയിൽ അവർ അതൊന്നും വകവെക്കാതെ ഗ്രാമത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി..
ബിശ്വജിത്തിന്റെ വീട് ഭ്രാന്തമായ അവസ്ഥയിലായിരുന്നു.. യശോദ കരഞ്ഞുതളർന്നൊരു മൂലയ്ക്കിരിക്കുന്നു.. നഗരത്തിൽ കൂലിവേലക്കുപോയിരുന്ന അച്ഛൻ തിരിച്ചെത്തിയിരുന്നില്ല.. അയാൾ ആഴ്ചയിൽ ഒന്നേ വരാറുള്ളൂ.. മുഖ്യൻ അയാളെ വിവരമറിയിക്കാൻ രണ്ടുപേരെ പറഞ്ഞുവിട്ടിട്ടുണ്ട്..
നേരം പരപരാ വെളുത്തുവരുന്നതേയുള്ളു.. ബിശ്വജിത് പാടത്തേക്കിറങ്ങി.. അവൻ ഇന്നലെക്കുത്തിയ കുഴികളിൽ പരിശോധന നടത്തി.. കഴിഞ്ഞതവണ അവൻ കുത്തിയ കുഴിയുടെ അടുത്തായിരുന്നു സിമ്രാന്റെ കുഴി കണ്ടെത്തിയത്..
തിരിച്ചുവന്നു കുറച്ചു ജമന്തിപ്പൂക്കൾ ഇറുത്തെടുത്തു അവൻ കുഴികളുടെ ചുറ്റും വെച്ചു ....
അവന്റെ പിതാവ് പ്രതാപ് സിംഗ് രാവിലെ എത്തിയിരുന്നു.. മുഖ്യനെ കണ്ടു.. അയാൾ പോലീസിൽ വിവരം അറിയിക്കുവാൻ മുഖ്യനോട് അഭ്യർത്ഥിച്ചു.. മുഖ്യനും അത് വേണ്ടിവരും എന്നുള്ള ചിന്തയിൽ ആയിരുന്നു.. കാര്യങ്ങൾ കൈവിട്ടുപോകുന്നു.. എങ്കിലും നേരത്തെ നടന്ന മരണം അറിയിക്കാതിരുന്നത് അവർ ഒരു കുറ്റമായിക്കാണും ,,, എന്തും .വരട്ടെ. മുഖ്യൻ s h o യെ വിവരം അറിയിക്കാൻ ആളെ ഏർപ്പെടുത്തി..
ഇൻസ്പെക്ടർ രഘുവീർ സിംഗ് ആളല്പം പിശകാണ്.. അദ്ദേഹത്തിന്റെ ഒരുനോട്ടം മതി.. ഏതു കൊടികെട്ടിയ കുറ്റവാളിയും തനിയെ മൂത്രമൊഴിച്ചു പോകും..അതാണ് ഗ്രാമവാസികളുടെ സംസാരം.. മുഖ്യൻ സംസാരത്തിൽ പണ്ടുനടന്ന സിമ്രാന്റെ മരണം ഉൾപ്പെടുത്തിയില്ല.. വരട്ടെ.. നോക്കാം..
മുഖ്യനുമായി സംസാരിച്ച അദ്ദേഹം നേരെ ബിശ്വജിത്തിന്റെ വീട്ടിലെത്തി.. പൂജയുടെ മാതാപിതാക്കൾ.. അയൽവാസികൾ ഇവരുടെയൊക്കെ മൊഴികൾ അദ്ദേഹമെടുത്തു.. തുടർന്ന് സ്ഥലപരിശോധന നടത്തിയ അദ്ദേഹം പാടത്തിനടുത്തെത്തി..
ബിശ്വജിത്തിന് പൊലീസുകാരെ വലിയ ഇഷ്ടമാണ്.. അവരുടെ തൊപ്പിയും വേഷവും ആ ഗമയും .ഒക്കെ. പലപ്പോഴും അവൻ അമ്മയോട് പറയുമായിരുന്നു.. അവൻ വലുതാകുമ്പോൾ ഒരു പോലീസുകാരനാവും .. എന്നിട്ട് എല്ലാവരെയും ഇടിച്ചു സൂപ്പാക്കും എന്നൊക്കെ.. എന്നോ ഗ്രാമത്തിലെ സ്കൂളിൽ കാണിച്ച ഒരു അമിതാഭ് ബച്ചൻ ചിത്രം അവന്റെ തലക്കുപിടിച്ചു .. അവനും അമിതാഭിനെപ്പോലെ ഒരു പോലീസുകാരൻ ആവണം ..
പാടത്തൊരിടത്തു കണ്ട മൂടിയ കുഴികളും, വിതറിയ പൂക്കളും രഘുവീറിനെ അങ്ങോട്ടെത്തുവാൻ പ്രേരിപ്പിച്ചു.. പല വലിപ്പത്തിലുള്ള പഴയതും പുതിയതുമായ കുഴികൾ.. ചിലയിടത്തു പൂക്കൾ അഴുകിത്തുടങ്ങിയിരുന്നു.. ഒരു കുഴിയിൽ ഇന്നുവിതറിയ പൂക്കളും..
"അതൊക്കെ ഇവന്റെ പണിയാ ദരോഗാജി .." യശോദ ബിശ്വജിത്തിനെ കാണിച്ചുപറഞ്ഞു.. എന്നും ഇവന്റെ പണി ഇതൊക്കെയാ "
രഘുവീർ സിംഗ് ബിശ്വജിത്തിനെ സൂക്ഷിച്ചുനോക്കി.. അവന്റെ മുഖത്ത് ഒരു മായാത്ത പുഞ്ചിരി.. നിഷ്കളങ്കബാല്യത്തിന്റെ ചേതോഹരരൂപം.. അവൻ ദരോഗയെനോക്കി വീണ്ടും പുഞ്ചിരിച്ചു..
രഘുവീർ സിംഗ് അവനെ അടുത്തോട്ടു വിളിച്ചു..
"എന്താ മോനെ ഇതൊക്കെ.. ? എന്തിനാ ഇങ്ങിനെ കുഴികുത്തുന്നത് ??"
ബിശ്വജിത്തിന്റെ ഉത്തരം വളരെപ്പെട്ടെന്നായിരുന്നു..
"എന്റെ അനിയത്തി പൂജ അവിടല്ലേ കിടക്കുന്നത്?.. അപ്പോൾ പൂക്കൾ വിതരണം."
ദരോഗ ഞെട്ടിപ്പോയി..
"എന്താ പറഞ്ഞത്.. ?.. പൂജ.. "
"അവിടെ ഒരു കുഴിയിൽ പൂജയുണ്ട്.. ഞാനിന്നലെ കണ്ടതാ.. ഒരാൾ പൂജയെ ഞാൻ കുഴിച്ച കുഴിയുടെ അടുത്ത് കുഴിച്ചിടുന്നത്.. അയാളാ .. ഇന്നാളു സിമ്രാനെയും കുഴിച്ചിട്ടത്.. "
"സിമ്രാൻ.. ???"
രഘുവീർ മുഖ്യനെ അടുത്തേക്ക് വിളിച്ചു..
"ആരാ ഈ സിമ്രാൻ.. ?
മുഖ്യന്റെ മുഖം വിവർണ്ണമായി.. രഘുവീർ അടുത്ത സുഹൃത്തുകൂടിയാണ്.. എങ്കിലും .. സിമ്രാന്റെ മരണവിവരം അറിയിക്കാഞ്ഞത് അയാൾ പ്രശ്നമാക്കും ..
"അത്.. "മുഖ്യൻ ഒരുവിധം കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി..
രഘുവീർ അയാളെയും പാടവരമ്പത്തുകൂടെ മുന്നോട്ടു നടന്നു..
സിമ്രാന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം.. ഇഷ്ടിക കണ്ടെത്തിയ സ്ഥലം.. വീണ്ടും ആ കണ്ണുകൾ പരതുകയായിരുന്നു..
അദ്ദേഹത്തിന് തെറ്റിയില്ല.. രക്തം പുരണ്ടു ചുവന്ന ഇഷ്ടിക വളരെയടുത്തുതന്നെ കണ്ടെത്തി..
മുഖ്യൻ ഭയഭക്തിബഹുമാനത്തോടെ കൂടെത്തന്നെ നിന്നു ..രഘുവീറിന്റെ സ്വഭാവം എപ്പോഴാ മാറുക എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. സുഹൃത്തിൽനിന്ന് ഓരോഫിസറായി മാറുന്ന നിമിഷം..
രഘുവീർ പൊലീസുകാരോട് പാടം മുഴുവൻ അരിച്ചുപെറുക്കുവാൻ ഉത്തരവിട്ടു.. കൂടെത്തന്നെ ആ മാനസികരോഗിയെ കണ്ടെത്താനും.. കൂട്ടത്തിൽ ഒരു പോലീസുകാരനോട് രഹസ്യമായി താൻ കണ്ടെത്തിയ തെളിവുകൾ ശേഖരിക്കുവാനും പറഞ്ഞു..
"സിമ്രാനെപ്പോലെതന്നെ പൂജയും കൊലചെയ്യപ്പെട്ടിരിക്കുന്നു.. " മുഖ്യനോടായി രഘുവീർ പറഞ്ഞു..
മുഖ്യന് ഒന്നും പറയാനുണ്ടായിരുന്നില്ല..
ബിശ്വജിത് തിരിച്ചു വീട്ടിലെത്തിയിരുന്നു.. യശോദയും പ്രതാപും രഘുവീറിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചു മുറ്റത്തുതന്നെയുണ്ടായിരുന്നു..
"കുട്ടിയെ ഞാൻ സ്റേഷനിലോട്ടു കൊണ്ടുപോകുകയാണ്.. മുഖ്യനും താനും കയറിക്കോ.. അവനല്ലേ ആളിനെക്കണ്ടു എന്നുപറയുന്നത്.. അപ്പോൾ വിശദമായി ചോദിക്കണം.. ഇവിടെ പറ്റില്ല.. " പ്രതാപിനോടായി പറഞ്ഞു.
ബിശ്വജിത്തിന് യാത്ര ഉല്ലാസകരമായിരുന്നു.. ജീപ്പിൽ കയറിയിട്ടേയില്ല.. അതും അവനിഷ്ടപ്പെട്ട പോലീസുകാരോടൊന്നിച്ചാകുമ്പോൾ പിന്നെ ചോദിക്കേണ്ടതുണ്ടോ ?
സമയം സന്ധ്യയോടടുക്കുന്നു.. വളരെദൂരം പിന്നിട്ട് ജീപ്പ് സ്റ്റേഷനിലെത്തി. രഘുവീർ മൂവരെയും വിളിച്ചുകൊണ്ട് തന്റെ റൂമിനു പിന്നിലായുള്ള ഒഴിഞ്ഞമുറിയിലെത്തി..
"ഇനി പറ മോനെ..എന്താ നീ കണ്ടത്.. ?"
ബിശ്വജിത് പുഞ്ചിരിച്ചു..
"എനിക്ക് ബിസ്കറ്റ് വേണം.. "
"ഏതു ബിസ്കറ്റാ വേണ്ടത്..
"പാർലെ ജി" പ്രതാപ് ആണ് ഉത്തരം കൊടുത്തത് .. അവനു വലിയ ഇഷ്ടമാ .. ഞാൻ വാങ്ങിക്കൊടുക്കാറുണ്ട്.. "
രഘുവീർ അയാളെ തറപ്പിച്ചൊന്നു നോക്കി.
"ഏയ്.. പരംവീർ പോയി രണ്ടു ബിസ്കറ്റ് വാങ്ങിവരൂ"
ബിശ്വജിത് വീണ്ടും പുഞ്ചിരിച്ചു..
"ഇനി പറയൂ.. ആരാണ് കൊന്നത്..?.. നീയെങ്ങിനെ കണ്ടു??.. നീയെന്തിനാ അവിടെ പൂവുകൾ വിതറുന്നത്???"
ബിസ്കറ്റ് വന്നു.. കവറിൽനിന്നു രണ്ടുമൂന്നു ബിസ്‌കട്ടെടുത്തു രഘുവീർ അവനുനേരെ നീട്ടി..
ബിശ്വജിത് ഒരു ബിസ്കറ്റ് മാത്രമേ വാങ്ങിയുള്ളു.
അത് ആസ്വദിച്ചു തിന്നാൻ തുടങ്ങി.
"പറ മോനെ.. "
"പറയാം.. സിമ്രാനെ കട്ടകൊണ്ട് തലക്കിടിച്ചതു ഞാനാ.."
"ഓഹ് മൈ ഗോഡ്.. "
രഘുവീറിന്റെ കണ്ണുകൾ തിളങ്ങി..
മുഖ്യനും പ്രതാപും മുഖത്തോടുമുഖം നോക്കി.. അവരെ വിയർക്കാൻ തുടങ്ങിയിരുന്നു..
"ഞാൻ തമാശയല്ല ചോദിച്ചത്.. "
"അതെ മാമാ.. ഞാനാ.. അവളോടൊരുമിച്ചു ഞാൻ കളിച്ചുകൊണ്ടിരുന്നപ്പോൾ വെറുതെ ഒരു തമാശക്ക് ഞാൻ ഇടിച്ചുനോക്കിയതാ.. തമാശക്കല്ല.അവളെന്റെ ബിസ്ക്കറ്റ് കട്ടെടുത്തു.....പിന്നെ അവള് മിണ്ടിയില്ല.. ഞാൻ കുഴികുത്തി അതിലിട്ടുമൂടി.. എന്നും അവൾക്കിഷ്ടപ്പെട്ട ജെമന്തിപ്പൂക്കൾ കൊണ്ടുകൊടുത്തു.. പിന്നെ.. കൊറേ ദിവസംദിവസം കഴിഞ്ഞപ്പോഴാ പട്ടി മാന്തിയത്.. "
അവൻ പുഞ്ചിരിച്ചു.. എന്നിട്ട് ബിസ്കറ്റിലോട്ട് കൊതിയോടെനോക്കി..
രഘുവീർ അവനു വീണ്ടും ബിസ്കറ്റ് കൊടുത്തു..
ആസ്വദിച്ചു തിന്നുന്ന അവനെനോക്കി രഘുവീർ വീണ്ടും ചോദിച്ചു.
"അപ്പോൾ നിന്റെ അനിയത്തിയോ ..?"
അവൻ പറയുന്നതിൽ കൂടുതൽ ചിരിച്ചുകൊണ്ടിരുന്നു.. ഇടക്കൊരു കള്ളനോട്ടവും..
"അതും ഞാനാ.. "
രഘുവീരടക്കം അവിടെനിന്നിരുന്നവരുടെ രക്തം കട്ടപിടിക്കുന്നതുപോലെ അവർക്കുതോന്നി..
കേവലം എട്ടുവയസ്സുള്ള ഇവൻ ...
"അതെന്തിനാ.. അവളെ കൊന്നത്.. ?"
അവൻ ചിരിച്ചു.. കൈനീട്ടി.. ഒരു ബിസ്കറ്റ് ..
"അവളും എന്റെ ബിസ്കറ്റ് കട്ടെടുക്കുമായിരുന്നു ..ഞാൻ അവളോട് പറഞ്ഞതാ.. പിറന്നാൾ കഴിഞ്ഞപ്പോൾ വൈകുന്നേരം ഞാൻ കണ്ടു.. ഞാൻ ഒളിപ്പിച്ചിരുന്ന ബിസ്കറ്റ് കട്ടുതിന്നുന്നു..എനിക്ക് ദേഷ്യം വന്നു.. കൂടുതൽ ബിസ്കറ്റ് പാടത്തു കുഴിച്ചിട്ടിട്ടുണ്ട് അതെടുത്തുതരാം എന്നുപറഞ്ഞപ്പോൾ അവൾ കൂടെവന്നു .. ഞാൻ കട്ടയെടുത്തവളുടെ തലക്കിട്ടൊന്നു കൊടുത്തു..
അവൾ കരയുന്നുണ്ടായിരുന്നു.. ഞാൻ കുഴിയെടുത്തു .. അവളെ അതിലിട്ടുമൂടി.. "
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
രഘുവീർ മഞ്ഞുകാലത്തും കവിളിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പുതുള്ളികൾ തുടച്ചു..
പൂജയെ കുഴിച്ചുമൂടിയ സ്ഥലം അവൻ രെഘുവീറിന്കാണിച്ചുകൊടുത്തു..ചിരിച്ചുകൊണ്ടുതന്നെ അവൻ സിമ്രാനെ കുഴിച്ചിട്ട സ്ഥലം പറഞ്ഞുകൊടുത്തു... കൂട്ടാളികൾക്ക് ഓർഡർ കൊടുത്തു തിരിഞ്ഞുനടന്ന രെഘുവീറിനെ ബിശ്വജിത് മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി..അവിടെ ഒരിടത്ത് ജമന്തിച്ചെടികൾ കൂട്ടമായി വളർന്നുനിന്നിരുന്നു..
അപ്പോഴും രഘുവീറിന്റെ കണ്ണിലുടക്കിയ പാർലെ ജിയുടെ ഒരുതുണ്ട് കവർ അവിടെ പറന്നുനടന്നിരുന്നു..
രഘുവീർ മേലധികാരികൾക്കെഴുതിയ കുറിപ്പിൽ ഇങ്ങിനെ എഴുതിയിരുന്നു..
"ഹി ടോക്ക് ലെസ്സ്; ബട്ട് സ്‌മൈൽസ് എ ലോട്ട് "
വേണു 'നൈമിഷിക'
(ആശയം : ശ്രീ ജോൺ മഠത്തിൽ എന്ന ഫ്രണ്ടിന്റെ പോസ്റ്റ് .. പോസ്റ്റുപ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സൈക്കോ കില്ലർ അമര്ജിത് സാദാ. പ്രായം 8 വയസ്സ്, ജനനം 1998 സ്ഥലം :മുഷ്‌ഹാരി , ബീഹാർ , ഇരകൾ - 3 )
കടപ്പാട് : വേണു നിമിഷിക ,നല്ലെഴുത് ബ്ലോഗ്
http://murderpedia.org/male.S/s/sada-amardeep.htm
Image may contain: 2 people