A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇന്ത്യൻ ഭരണഘടന


എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടെതാണ്.
*ഇന്ത്യൻ രണഘടനയുടെ ‘പ്രൈം ' ചാർട്ടർ എന്നറിയപ്പെടുന്നത് 1861-ലെ കൗൺസിൽസ്ആക്ട് ആണ്.
*22 ഭാഗങ്ങളും,395 വകുപ്പളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത്.
*ഇതിനുപുറമെ ആമുഖവുമുണ്ട്.
*1946 ഡിസംബർ 6-ന് നിലവിൽവന്ന ഭരണഘടനാ നിർമാണസഭയാണ് ഭരണഘടനയ്ക്കുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകിയത്
*ഭരണഘടനാ നിർമാണസഭയിൽ മൊത്ത 389 അംഗങ്ങളുണ്ടായിരുന്നു.
*പാകിസ്താനിൽ ഉൾപ്പെടെ പ്രദേശങ്ങളിലെ പ്രതിനിധികൾ ഒഴിവായതോടെ അവസാന അംഗസംഖ്യ 299 ആയി
*വിവിധ പ്രവിശ്യകളിലെ നിയമനിർമാണസഭകളിൽ നിന്നുള്ള അംഗങ്ങൾ - 292
*നാട്ടുരാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങൾ - 93
*ചീഫ് കമ്മീഷനേഴ്സ് പ്രോവിൻസിൽനിന്നുള്ള അംഗങ്ങൾ ー4
* കേരളത്തിൽ നിന്നുള്ള അംഗങ്ങൾ - 17 (തിരുവി താംകൂറിൽ നിന്ന്-6, കൊച്ചിയിൽ നിന്ന്-1, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിനെ പ്രതിനിധാനം ചെയ്ത് - 9 പേർ, യുനൈറ്റഡ് പ്രോവിൻസിനെ പ്രതിനിധാനം ചെയ്ത് ഡോ.ജോൺ മത്തായി )
* കേരളത്തിൽ നിന്നുള്ള വനിതകൾ 8 പേർ (ആനിമസ്ക്രീൻ - തിരുവിതാംകൂർ . അമ്മു സ്വാമിനാഥൻ , ദാക്ഷായണി വേലായുധൻ-മദ്രാസ്)
*ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗം നടന്നത്1946 ഡിസംബർ 9-നാണ്. ഇതിൽ 9 വനിത കൾ ഉൾപ്പെടെ 207 പ്രതിനിധികൾ പങ്കെടുത്തു.
*യോഗത്തിൽ ആദ്യമായി സംസാരിച്ചത് ആചാര്യ കൃപലാനി
*സഭയുടെ താത്കാലികാധ്യക്ഷൻ - ഡോ. സച്ചിദാനന്ദ സിൻഹ, പിന്നീട് ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷനായി
*1946 ഡിസംബർ 13-ന് സഭയിൽ ജവാഹർലാൽ നെഹ്റു ലക്ഷ്യപ്രമേയം അവതരിപ്പിച്ചു
*ഭരണഘടനാ നിർമാണ സഭയുടെ ആദ്യയാേഗം നടന്നത്1946 ഡിസംബർ 9-നാണ്.
*ഇതിൽ 9 വനിതകൾ ഉൾപ്പെടെ 2O7 പ്രതിനിധികൾ പങ്കെടുത്തു.
*ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ വെച്ചായിരുന്നു ആദ്യ സമ്മേളനം
*1946 ഡിസംബർ 23 വരെയായിരുന്നു ആദ്യസമ്മേളനം
*1947 ജനവരി 22-ന് ലക്ഷ്യപ്രമേയം സഭ ഐക്യകണ്ടേന അംഗീകരിച്ചു.
*1947 ആഗസ്ത്14 അർധരാത്രി ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതോടുകൂടി ഭരണഘടനാ നിർമാണ സഭ ഇന്ത്യുടെ നിയമ നിർമാണസഭയായി മാറി.
*1947 നവംബർ 17-നാണ് കോൺസ്റ്റിട്യൂണ്ട്അസംബ്ലി ഒരു നിയമനിർമാണസഭ എന്ന നിലയിൽ ആദ്യമായി അസംബ്ലി ബംബറിൽ സമ്മേളിച്ചു.
*ഡോ. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു
*ഭരണഘടനാ കരട് നിർമാണസമിതി 1947 ആഗസ്ത് 29-ന് നിലവിൽ വന്നു
*ഡോ. ബി.ആർ. അംബേദ്കറായിരുന്നു അധ്യക്ഷൻ
*1949 നവംബർ 26-ന് ഭരണഘടനയെ ഭരണ ഘടനാ നിർമാണസമിതി അംഗീകരിച്ചു.
*1950 ജനുവരി 24-ന് സഭാംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവെച്ചു.
*1950 ജനുവരി 26 ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു.
*ഭരണഘടനാ നിർമാണത്തിന് രണ്ട് വർഷവും 11 മാസവും 17 ദിവസവുമെടുത്തു.
*ആകെ 11 സെഷനുകളിലായി.165 ദിവസം സഭ സമ്മേളിക്കും.
ആമുഖം
*ആമുഖം ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ്
*1976 42-ാം ഭേദഗതിയിൽ ആമുഖത്തിൽ സോഷ്യലിസം ,മതനിരപേക്ഷത ,അഖണ്ഡത എന്നിവ കൂടി ഉൾപ്പെടുത്തി.
*ആമുഖം ഒരുതവണ മാത്രമാണ് ഭേദഗതി ചെയ്തത്
*ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയിലേക്കുള്ള താക്കോൽ എന്നിങ്ങനെ ജവാഹർലാൽ നെഹ്റുവിശേഷിപ്പിച്ചത് ആമുഖത്തെയാണ്.
*ഹോറോസ്കോപ്പ് എന്ന് വിശേഷിപ്പിച്ച ത് കെ.എം. മുൻഷി
*ഭരണഘടനയുടെ സാരാംശം എന്ന് ശേഷിപ്പിച്ചത് ഏണസ്റ്റ് ബാർക്കർ.
*ഭരണഘടനാ നിർമാണസഭയിൽ ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം ആമുഖമായി മാറി
*ആമുഖത്തെ ഭരണഘടനയുടെ തിരിച്ചുറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് എൻ എ പാൽക്കിവാല

😊😊😊😊😊😊(തുടരും...)