ഹീലിയോഡോറസ് പില്ലർ - സഹസ്രാബ്ദങ്ങൾക്കുമുന്പുള്ള ഒരു
ഗ്രീക്കുകാരന്റെ നേര്ച്ച
---
ഭോപ്പാലിനടുത്ത വിദിശയിൽ (മധ്യ പ്രദേശിൽ ) രണ്ടു സഹസ്രാബ്ദങ്ങൾക്കുമുന്പ് ഒരു കൃഷ്ണ ഭക്തനായ ഒരു ഗ്രീക്കുകാരൻ സ്ഥാപിച്ച സ്തൂപമാണ് ഇപ്പോൾ ഹീലിയോഡോറസ് പില്ലർ എന്നറിയപ്പെടുന്ന സ്തൂപം . മുകളിൽ സ്ഥാപിച്ചിരുന്ന ഗരുഡ പ്രതിമ കാലപ്രവാഹത്തിൽ നഷ്ടപ്പെട്ടുവെങ്കിലും ,ഇന്നും ഈ സ്തൂപം പൗരാണിക ഇന്ത്യയും ഗ്രീക്ക് സംസ്കാരവും തമ്മിലുള്ള നയതന്ത്ര, വാണിജ്യ സാംസ്കാരിക ബന്ധങ്ങളുടെ ജീവിക്കുന്ന പ്രതീകമായി തല ഉയർത്തി നിൽക്കുന്നു .
---
പൗരാണിക ഇൻഡോ-ഗ്രീക്ക് നയതന്ത്ര ബന്ധങ്ങൾ
---
സുന്ഗ ഇന്ത്യയിലെ ഗ്രീക്ക്( from Greco -Bactrian kingdom of Bactria ) അംബാസ്സഡർ ആയിരുന്നു ഹെലിയോടോര്സ് .ഇന്ത്യയും ഗ്രീസും തമ്മിൽ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിതമാകുന്നത് . ബി സി ഇ മൂനാം ശതകത്തിൽ ചന്ദ്രഗുപ്ത മൗര്യന്റെ കാലം മുതലായിരുന്നു . സുപ്രസിദ്ധ നയ തന്ത്രജ്ഞനും ,ചരിത്രകാരനും സർവോപരി എഴുത്തുകാരനുമായിരുന്ന മെഗസ്തനീസ് ആയിരുന്നു ഇന്ത്യയിലെ ആദ്യ ഗ്രീക്ക് സ്ഥാനപതി .മെഗസ്തനീസ് ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും ''ഇൻഡിക്ക'' എന്ന ബ്രിഹത്തായ യാത്രാവിവരണം രചിക്കുകയും ചെയ്തു .മെഗസ്തനീസിന് ശേഷം വന്ന ഗ്രീക്ക് സ്ഥാനപതി ഡയമകാസ് എന്ന നയതന്ത്രജ്ഞൻ ആയിരുന്നു .ഇന്ത്യയെപ്പറ്റി അദ്ദേഹവും ഒരു ഗ്രന്ഥം രചിച്ചുവെങ്കിലും കാലപ്രവാഹത്തിൽ ആ ഗ്രന്ഥം നഷ്ടപ്പെട്ടുപോയി .പരസ്പരമുള്ള ഈ നയ തന്ത്രബന്ധം ഭരണാധികാരികളെയും രാജവംശങ്ങളെയും അതിജീവിച്ച ഒന്നായിരുന്നു .മൗര്യ വംശത്തിനുശേഷം അധികാരം കൈയാളിയത് സുങ്ക രാജ വംശമായിരുന്നു ..മൗര്യ രാജവംശത്തിലെ അവസാന ഭരണാധികാരികൾ പിടിപ്പുകേടിന്റെ പര്യായമായിരുന്നു . വിധ്വംസക ,രാജ്യവിരുദ്ധ ശക്തികളെ അടിച്ചമർത്താൻ അവർക്കു കഴിഞ്ഞില്ല .തുടർന്നുവന്ന സുങ്ക വംശത്തിനു ഒരു നൂറ്റാണ്ടിലേറെക്കാലം സമാധാനവും പ്രദാനം ചൈയ്യാൻ കഴിഞ്ഞെങ്കിലും ചന്ദ്രഗുപ്ത മൗര്യന്റെ കാലത്തെ ഉജ്വലമായ പ്രതാപം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഇൻഡോ -ഗ്രീക്ക് നയതന്ത്ര ബന്ധങ്ങൾക്ക് ഒരു കോട്ടവും തട്ടിയില്ല.സുങ്ക ചക്രവർത്തി ഭാഗ ഭദ്രന്റെ രാജധാനിയിലേക്ക് ഉക്രട്ടീട് രാജവംശത്തിലെ ഗ്രീക്ക് ചക്രവർത്തി ആന്റിയെക്ലിഡിസ് അയച്ച സഥാനപതി ആയിരുന്നു ഹീലിയോഡോറസ് .ബി സി ഇ രണ്ടാം ശതകത്തിലാണ് ഈ സംഭവങ്ങൾ നടക്കുന്നത്
---
ഹീലിയോഡോറസ്:
---
മെഗസ്തനീസിനെ പോലെ ഹീലിയോടോറസും ഇന്ത്യയെ വളരെയധികം ഇഷ്ടപ്പെട്ടു .മെഗസ്തനീസിനെ ആകർഷിച്ചത് ഇന്ത്യയിലെ ജനങ്ങളും വൈവിധ്യവും ,സഹിഷ്ണുതയും സമ്പൽസമൃദ്ധിയും ആയിരുന്നു .പക്ഷെ ഹീലിയോടോറസ് ഇന്ത്യയിലെ മതവിശ്വാസങ്ങളെയും തത്വ ചിന്തയെയും അടുത്തറിയാനാണ് ശ്രമിച്ചത് .മെഗസ്തനീസിനെപ്പോലെ അദ്ദേഹവും ഇന്ത്യ ചുറ്റിക്കണ്ടു .അക്കാലത്തെ ഇന്ത്യയിലെ പ്രധാന വിശ്വാസ ധാരാരായ ഭാഗവത -വൈഷ്ണവ വിശ്വാസത്തെ അദ്ദേഹം അടുത്തറിഞ്ഞു .കൃഷ്ണ ഭക്തനായി .തന്റെ ദൗത്യം പൂർത്തിയാക്കി മടങ്ങിന്നതിനുമുന്പ് ഇന്ത്യയിൽ തന്റെ ഭക്തി പ്രകടിപ്പിക്കുന്ന ഒരു സ്ടൂപം സ്ഥാപിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു .അങ്ങിനെ സ്ഥാപിക്കപ്പെട്ടതാണ് ഹീലിയോഡോറസ് പില്ലർ
--
ഹീലിയോഡോറസ് സ്ടൂപത്തിന്റെ വിവരണം :
----
വിദിശയിലെ വിഷ്ണു ക്ഷേത്രത്തിനു മുന്നിലായാണ് ഹീലിയോഡോറസ് സ്ടൂപം സ്ഥാപിച്ചിരിക്കുന്നത് . ബ്രാഹ്മി ലിപിയിലാണ് സ്ടൂപത്തിലെ ലിഖിതം. സുവ്യക്തമാണ് സ്തൂപത്തിലെ ലിഖിതo. ആരാണ് സ്തൂപം സ്ഥാപിച്ചത്? എന്തിനുവേണ്ടി സ്ഥാപിച്ചു ?.എപ്പോൾ സ്ഥാപിച്ചു? ഇതെല്ലം സ്തൂപത്തിൽ സുവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് .സ്തൂപത്തിലെ പ്രധാന ലിഖിതം താഴെ പറയുന്നതാണ്
.
-
.''
‘’Devadevasa Vasudevasa Garudadhvajo ayam
karito I Heliodorena bhaga
vatena Diyasa putrena Takhasilakena
Yonadatena agatena maharajasa
Amtalikitasa upata samkasam-rano
Kasiput[rasa Bhagabhadrasa tratarasa
vasena chatudasena rajena vadhamanasa’’
.
.
''This Garuda-standard of Vāsudeva, the God of Gods
was erected here by the devotee Heliodoros,
the son of Dion, a man of Taxila,
sent by the Great Yona King
Antialkidas, as ambassador to
King Kasiputra Bhagabhadra, the Savior
son of the princess from Varanasi, in the fourteenth year of his reign''
---
മലയാള പരിഭാഷ
.
---
.
''ദേവാധിദേവനായ വാസുദേവനുവേണ്ടി ഈ ഗരുഡ സ്തൂപം നിർമിച്ചത് തക്ഷശിലയിലെ ഡിയോണിന്റെ പുത്രനായ ഭാഗവത ഭക്തൻ ഹെലിയോടോര്സ് ആണ് യവന രാജാവ് ആന്റിനല്കിടസ് ഇന്റെ പ്രതിനിധിയായി കശിപുത്ര ഭാഗഭദ്ര രാജാവിന്റെ രാജ്യത്തിലേക്ക് അദ്ദേഹം സ്ഥാനമേറ്ററിനു പതിനാലുവര്ഷം കഴിഞ്ഞ എത്തിയതാണ് ഞാൻ (,ഹീലിയോഡോറസ് ) ''
.
എന്ന സുവ്യക്തമായ രേഖ പെടുത്തലാണ് ഹീലിയോഡോറസ് സ്തൂപത്തിൽ ഉള്ളത്
.
സ്തൂപത്തിലെ രണ്ടാമത്തെ ലിഖിതത്തിലാണ് ഹെലിയോടോറസിനെ ആകർഷിച്ച ഭാരതീയ തത്വചിന്ത അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത്.
.
‘’Trini amutapadani su anuthitani
nayamti svaga damo chago apramado’’
.
''Three immortal precepts.. when practiced
lead to heaven: self-restraint, charity, consciousness
.
മലയാള വിവർത്തനം :
..
‘’മൂന്ന് ഗുണങ്ങളുടെ ആചരണം സ്വർഗത്തിലേക്കുള്ള വഴി കാണിക്കുന്നു . ദയ ,ദാനം ദമനം എന്നിവയാണ് ആ ഗുണങ്ങൾ’’
.
ബ്രിഹദ് ആരണ്യക ഉപനിഷത്തിൽ ഒരു കഥയിലൂടെ വെളിവാക്കപ്പെടുന്ന തത്വം ആണ് ഹീലിയോടോറസ് തന്റെ സ്തൂപത്തിൽ ആലേഖനം ചെയ്തത് . . സന്തോഷത്തോടെ ജീവിക്കാൻ ഭാരതീയ തത്വചിന്ത മനുഷ്യന് നൽകുന്ന ഉപദേശമാണ് ഇത് .ഇതിൽനിന്നുതന്നെ ഹീലിയോഡോറസ് ഭാരതീയ തത്വ ചിന്തയിൽ ഗഹനമായ അവഗാഹം ഉള്ള ആളാണെന്നു സുവ്യക്തമാണ് .
ഇന്ത്യയെ മനസ്സിലാക്കിയ ,ഇന്ത്യയുടെ തത്വചിന്ത മനസ്സിലാക്കിയ മഹദ് വ്യക്തിയാണ് ഹീലിയോഡോറസ്. അദ്ദേഹത്തിനും ,ഹീലിയോഡോറസ് പില്ലറിനും നമ്മുടെ ചരിത്രകാരന്മാർ അർഹിക്കുന്ന പ്രാധാന്യമോ പരിഗണനയോ നൽകിയിട്ടില്ല എന്നതാണ് ദുഃഖ സത്യം .
---
PS:ഈ സ്ടൂപവും അതിൽ രേഖപ്പെടുത്തിയ വിവരങ്ങളും സഹസ്രാബ്ദങ്ങൾ നശിപ്പിക്കപ്പെടാതെ നിലനിന്നു പോന്നത് കാലത്തിന്റെ കാരുണ്യമാണ് .ഈ ക്ഷേത്രത്തിൽ വരുന്ന ഭക്തർ ഈ സ്ടൂപത്തിന്റെ പ്രതലത്തിൽ ചന്ദനം തേച്ചു പിടിപ്പിക്കാറുണ്ടായിരുന്നു .കാലക്രമത്തിൽ ഈ ചന്ദന ലേപനം ലിഖിതങ്ങളെ മറച്ചു.1911 ഇൽ ഈ പ്രദേശത്തെത്തിയ ഒരു ബ്രിടീഷ് എൻജിനീയർ കൗതുകം തോന്നി സ്തൂപം വൃത്തിയാക്കി ,അപ്പോഴാണ് ഹെലിയോടോറസിന്റെ ലിഖിതങ്ങൾ തെളിഞ്ഞുവന്നത് .ഒരു പക്ഷെ ഈ ലിഖിതങ്ങൾ കണ്ടിരുന്നുവെങ്കിൽ നളന്ദയും തക്ഷശിലയും ഉൾപ്പെടെയുള്ള നമ്മുടെ വിദ്യാകേന്ദ്രങ്ങൾ നശിപ്പിച്ചു തീയിട്ട വൈദേശികളായ നരാധമന്മാർ ഈ സ്ടൂപത്തെയും നശിപ്പിച്ചേനെ .
---
ചിത്രം :ഹീലിയോടോറസ് പില്ലർ ,ഒന്നാമത്തെ ആലേഖനം ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
---
Ref:
1. http://www.strangehistory.net/2014/11/07/22267/
2. https://en.wikipedia.org/wiki/Heliodorus_pillar