A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നിക്ക് വോയ്ചിച്ച് - അത്ഭുതങ്ങളുടെ രാജകുമാരൻ

നിക്ക് വോയ്ചിച്ച് - അത്ഭുതങ്ങളുടെ രാജകുമാരൻ

കയ്യും കാലുമില്ലാതെ നീന്താൻ പറ്റുമോ.?
കയ്യും കാലുമില്ലാതെ ഫുട്‍ബോൾ കളിക്കാൻ പറ്റുമോ.?
കയ്യും കാലുമില്ലാതെ ഡ്രം വായിക്കാൻ പറ്റുമോ.?
കയ്യും കാലുമില്ലാതെ കടലിൽ സർഫ് ചെയ്യാൻ പറ്റുമോ...?
കയ്യും കാലുമില്ലാതെ ഗോൾഫ് കളിക്കാൻ പറ്റുമോ...?
കയ്യും കാലുമില്ലാതെ രണ്ടു കോളേജ് ഡിഗ്രികൾ എടുക്കാനാവുമോ...?
കയ്യും കാലുമില്ലാതെ 57-ൽ അധികം രാജ്യങ്ങളിൽ സഞ്ചരിക്കാനാകുമോ...?
കയ്യും കാലുമില്ലാതെ ഒരു കുടുംബജീവിതം നയിക്കാൻ പറ്റുമോ..?
കയ്യും കാലുമില്ലാതെ ഒരേ സമയം രണ്ടു കമ്പനികളുടെ മേധാവിയായിരിക്കാൻ പറ്റുമോ...?
ഇല്ല എന്നാണ് ഇതിനെല്ലാം ഉത്തരമെങ്കിൽ, നിങ്ങൾ തീർച്ചയായും നിക്ക് വോയ്ചിച്ചിനെ അറിഞ്ഞിരിക്കണം......
വൈദ്യശാസ്ത്രത്തിന് ഇനിയും കൃത്യമായ ഉത്തരമില്ലാത്ത, രണ്ടു കൈകളും, രണ്ടു കാലുകളും ഇല്ലാതെയുള്ള ടെട്രാ അമേലിയ എന്ന അവസ്ഥയോടെ 1982-ൽ ആസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലാണ് നിക്ക് വോയ്ചിച്ചിന്റെ ജനനം....ടെട്രാ അമേലിയ എന്ന അവസ്ഥയോടെ ജനിച്ചവർക്ക് സാധാരണ അധികം ആയുസ്സ് ഉണ്ടാകാറില്ല...കണക്കുകൾ പ്രകാരം, ഇന്ന് ലോകത്തു ജീവിച്ചിരിക്കുന്നവരിൽ ടെട്രാ അമേലിയ അവസ്ഥയെ അതിജീവിച്ചവർ വെറും ഏഴുപേരാണ്, അവരിൽ ഒരാളാണ് നിക്ക് വോയ്ചിച്ച്.
ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അസ്തമിച്ച്‌ എട്ടാം വയസ്സിൽ വീട്ടിലെ ബാത്ത്ടബ്ബിൽ ആത്‌മഹത്യക്ക് ശ്രമിച്ചവനാണ് നിക്ക് വോയിചിച്ച് ......അവിടെനിന്നും നിന്ന് മനഃശക്തികൊണ്ട് ഉയർത്തെഴുന്നേറ്റു ലോകത്തോട് പ്രതീക്ഷയെക്കുറിച്ച്‌ സംസാരിക്കുന്ന നിക്ക് വോയ്ചിച്ചിന്റെ വാക്കുകൾ കേൾക്കാൻ പതിനായിരങ്ങളാണ് ഇന്ന് തടിച്ചുകൂടുന്നത്... കൈകാലുകളില്ലെങ്കിലും 57-ൽ അധികം രാജ്യങ്ങളിലെ 400 ദശലക്ഷത്തിലേറെ ആളുകളുടെ ഹൃദയങ്ങളെ പ്രതീക്ഷയിലേക്കു തൊട്ടുണർത്താൻ നിക്കിന് സാധിച്ചിരിക്കുന്നു....നൂറ് ദശലക്ഷം ആളുകളാണ് നിക്ക് വോയ്ചിച്ചിന്റെ യു ട്യൂബ് വിഡിയോകൾ കണ്ടിട്ടുള്ളത്...ന്യൂ യോർക്ക് ടൈംസ് ബെസ്റ്റ് സെല്ലെർ ആയ "Unstoppable" അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് നിക്ക്.
വിലകെട്ടവൻ എന്ന് വർഷങ്ങളോളം പഴി കേട്ട്, ഏകാന്തപഥികനായിരുന്നവൻ ഇന്ന് വിലമതിക്കാനാവാത്തവൻ ആയിരിക്കുന്നു....
ആസ്ത്രേലിയയിലെ ഗ്രിഫിത് സർവകലാശാലയിൽ നിന്നും അക്കൗണ്ട് ആൻഡ് ഫിനാൻസ് പ്ലാനിങ്ങിൽ ഇരട്ട ബിരുദം നേടിയ നിക്ക് പിന്നീട് തന്റെ ജീവിതംതന്നെ സന്ദേശമാക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ആസ്‌ത്രേലിയയിലെ ബ്രിസ്ബേനിൽ നിന്നും ലോസ് അഞ്ചലസിലേക്കു താമസം മാറ്റിയ നിക്ക്, തന്റെ ജീവിതലക്ഷ്യം കുറേക്കൂടി വിപുലപ്പെടുത്തി...ഏറെത്താമസിയാതെ Life Without Limbs എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയ്ക്കു രൂപം നൽകി. പിന്നീടാണ്, ലോകപ്രസിദ്ധമായ Attitude is Altitude എന്ന കമ്പനി സ്ഥാപിക്കുന്നത്.
നിരാശയുടെ ആഴങ്ങളിൽ നിന്നും ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകളെ ആത്മവിശ്വാസത്തിന്റെ ഉന്നതിയിലേക്ക് പിടിച്ചുയർത്തുന്ന തരത്തിലേക്ക് താൻ എത്തിയ വഴികളെക്കുറിച്ച് നിക്ക് പറയുന്നത് കേൾക്കൂ....
"എന്നെ സഹായിക്കാൻ മാതാപിതാക്കൾ കണ്ടുപിടിച്ച അർണോൾഡാണ് എന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്...അദ്ദേഹം എന്നോട് ഇപ്പോഴും പറയും, നിക്ക് നീ നല്ലൊരു പ്രസംഗകനാകുമെന്ന്....ഞാൻ അതുകേട്ടു ചിരിക്കും...ഞാൻ എന്തിനെക്കുറിച്ച് പ്രസംഗിക്കാൻ...? നീ നിന്റെ കഥ പറയൂ ....ഒരു കഥയുമില്ലാത്ത ഞാൻ എന്ത് കഥ പറയാൻ...?...മൂന്നു മാസമാണ് ആർനോൾഡ് എന്റെ പുറകെ നടന്നത്..ഒടുവിൽ ഞാൻ സമ്മതിച്ചു...ഒരു വേദിയിൽ പോയി ഞാൻ എന്റെ കഥ പറഞ്ഞു....ഞാൻ നോക്കുമ്പോൾ ഒരു പെൺകുട്ടി ഇരുന്നു കരയുന്നു....എന്റെ കഥ അവളുടെ ഹൃദയത്തിൽ തൊട്ടിരിക്കുന്നു!!!! ആളുകളെ പ്രചോദിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്ന് ക്രമേണ ഞാൻ തിരിച്ചറിഞ്ഞു....നിങ്ങൾക്കും ഒരു പ്രത്യേക ലക്ഷ്യമുണ്ട്....അത് കണ്ടുപിടിക്കുക...തോൽവിയെക്കുറിച്ചു ഭയക്കേണ്ട....ഓരോ സമയവും നിങ്ങൾ പരാജയപ്പെടുമ്പോഴും പുതിയതൊന്ന് നിങ്ങൾ പഠിക്കുന്നുണ്ട്.....അടുത്ത പടികയറാൻ നിങ്ങൾ സജ്ജരായിരിക്കുന്നു...പടികൾ കയറിക്കൊണ്ടേയിരിക്കുക....കഴിഞ്ഞുപോയതു വിട്ടേക്കുക.....മുന്നോട്ടുതന്നെ പോകുക...നിങ്ങൾ വിജയിക്കും...ഒന്നും നിങ്ങളെ പുറകോട്ടു വലിക്കരുത്....കൈകാലുകളില്ലാത്ത എനിക്ക് മുന്നോട്ടുപോകാനാകുമെങ്കിൽ നിങ്ങൾക്ക് ആകില്ലേ .?
ഈ രൂപത്തിന്റെ പേരിൽ ഒത്തിരിയേറെ ആളുകൾ എന്നെ കളിയാക്കിയിട്ടുണ്ട്...നിരുത്സാഹപെടുത്തിയിട്ടുണ്ട്....ഏറെപ്പേർ എന്നോട് പറഞ്ഞിട്ടുണ്ട്...നിക്ക് നിനക്കിതൊന്നും ചെയ്യാൻ പറ്റില്ല....അങ്ങനെ ആ കള്ളങ്ങൾ ഞാനും വിശ്വസിക്കാൻ തുടങ്ങി...എനിക്ക് ഒന്നിനും ആകില്ലെന്നും ഞാനൊരു പൂർണ്ണ പരാജയമാണെന്നും...ക്രമേണ ഞാനൊരു വിഷാദരോഗിയായി മാറി...എന്തിനാണ് ഞാൻ ജീവിക്കുന്നത്....? ധാരാളം ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു....എങ്ങനെയാണു എനിക്കീ ഗതി വന്നത്....എന്റെ മാതാപിതാക്കളോട് നിരവധി തവണ ഞാനിതു ചോദിച്ചിട്ടുണ്ട്...എന്റെ ഡോക്റ്റർമാരോട് ചോദിച്ചിട്ടുണ്ട്....അവർക്കാർക്കും അറിയില്ല...നമ്മുടെ ജീവിതത്തിൽ നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത, നമുക്ക് മാറ്റാൻ പറ്റാത്ത ചില കാര്യങ്ങളുണ്ട്....കൈകാലുകളില്ലാത്ത അവസ്ഥ എനിക്ക് മാറ്റാൻ പറ്റുമോ.? ഒരു ദിവസം രാവിലെ എഴുന്നേറ്റു എനിക്ക് രണ്ടു കൈകളും കാലുകളും ഉണ്ടാകട്ടെ എന്ന് എനിക്ക് പറയാനാകുമോ...? ഒരു ബോഡി ബിൽഡറുടെ അടുത്തുപോയി എനിക്ക് രണ്ടു കൈകളും കാലുകളും വച്ചുതരാൻ പറയാൻ പറ്റുമോ...? ഒന്നുകിൽ കീഴടങ്ങുക...അല്ലെങ്കിൽ മുന്നോട്ടുപോവുക...ഇവിടെ പ്രധാനമായ ചോദ്യം ഞാൻ എന്താണ് വിശ്വസിക്കുന്നത്...മറ്റുള്ളവർ എന്നെക്കുറിച്ചു നടത്തുന്ന വിധിപ്രസ്താവങ്ങളിലോ ...അതോ എന്നിൽത്തന്നെയോ.....?
ജീവിതത്തിന്റെ ചില സമയങ്ങളിലെങ്കിലും വീണു പോകുമ്പോൾ എഴുന്നേൽക്കാൻ ആകാതെ നിങ്ങൾ നിസ്സഹായരായി കിടന്നിട്ടുണ്ടാകാം ...കൈകളും കാലുകളുമില്ലാത്ത ഞാൻ വീണുപോയാൽ എങ്ങനെ എഴുന്നേൽക്കും....ഒരു നൂറു വട്ടം ഞാൻ പരിശ്രമിക്കും...എന്നിട്ടും എഴുന്നേൽക്കാനായില്ലെങ്കിൽ .....ഞാൻ പ്രതീക്ഷ കൈവിട്ടാൽ, എനിക്ക് എഴുന്നേൽക്കാൻ പറ്റുമോ...? പിന്നെയും, പിന്നെയും, പിന്നെയും ഞാൻ പരിശ്രമിക്കും...
എനിക്ക് എല്ലാം ഉണ്ടായിരുന്നെങ്കിൽ ഞാൻ എന്തെല്ലാം ചെയ്തേനെ എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.....എന്റെ ആദ്യത്തെതും ഏറ്റവും പ്രധാനപ്പെട്ടതുമായ മാനസികാവസ്ഥ നന്ദിയുടേതാണ്......ഇല്ലായ്മകളെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കുമായിരുന്നോ...? എനിക്ക് ഒരു ജോലി കിട്ടുമായിരുന്നോ...?
ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുന്ന രസകരമായ ഒരു യാത്രയാണ് ജീവിതം.. ...പക്ഷെ ആ യാത്ര എങ്ങനെ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്...കഷ്ടതയുടെ സമയം വരുമ്പോൾ അത് ഒരിക്കലും അവസാനമല്ല എന്ന് അറിയുക...അതുകൊണ്ടുതന്നെ ഏറ്റവും വലിയ അംഗപരിമിതി കൈകാലുകൾ ഇല്ലാതിരിക്കുന്നതല്ല...ഒരു നല്ല കാര്യത്തിൽ നിന്ന് പിന്തിരിയാൻ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളാണ്....പിന്തിരിയാൻ തീരുമാനിച്ചാൽ പിന്നെ പ്രതീക്ഷയില്ല...നിങ്ങളെ തടുത്തു നിർത്താൻ നിങ്ങൾക്കല്ലാതെ മറ്റാർക്കും ആവില്ല എന്ന സത്യം നിങ്ങൾ തിരിച്ചറിയുക.."
(നിക്ക് വോയ്ചിച്ചിനെക്കുറിച്ചുള്ള ഈ കുറിപ്പ് തയ്യാറാക്കുമ്പോൾ, അദ്ദേഹത്തിന്റെ ഒരു വീഡിയോ കാണാനിടയായി...താൻ എവിടെയെങ്കിലും വീണുപോയാൽ എങ്ങനെ എഴുന്നേൽക്കുമെന്നു അദ്ദേഹം ഒരു ക്ലാസ്സിൽ ൽ കാണിക്കുന്നുണ്ട്....ഭാരം കൊടുത്ത് ഉയരാൻ കയ്യോ കാലോ ഇല്ല...തല തറയിൽ ഊന്നി, ഒരു തോൾ വശം ചേർന്ന് തിരിഞ്ഞു ഒരു ടെലഫോണിലേക്കു തല ചായ്ച്ചു നിക്ക് എഴുന്നേറ്റു വരുന്ന ആ വരവുണ്ടല്ലോ...അതൊന്നു കണ്ടുനോക്കൂ......ഒരു പക്ഷെ, നിങ്ങളുടെയും കണ്ണുകൾ ഈറനണിഞ്ഞേക്കാം).
https://www.youtube.com/watch?v=gzAs6uuPB_A