A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സതി അനുഷ്ഠാനം നേരിട്ടു കണ്ട ഇബനു ബത്തുത്തയുടെ ദൃക്സാക്ഷി വിവരണം.

സതി അനുഷ്ഠാനം നേരിട്ടു കണ്ട ഇബനു ബത്തുത്തയുടെ ദൃക്സാക്ഷി വിവരണം..{വേലായുധന്‍ പണിക്കശേരിയുടെ ഇബനു ബത്തുത്ത കണ്ട ഇന്ത്യ എന്ന പുസ്തകത്തില്‍ നിന്നും}
No automatic alt text available.
"ഞാൻ അംജേരി പട്ടണത്തിൽ താമസിക്കുന്ന അവസരത്തിലാണ് ദൃക്സാക്ഷിയാകേണ്ടി വന്നത്. ഹിന്ദുക്കൾ തിങ്ങിതാമസിക്കുന്നപട്ടണമായിരുന്നെങ്കിലും അവിടുത്തെ ഗവർണർ ഒരു മുസ്ലിം ആയിരുന്നു. സിന്ധിലെ സമീറ വർഗ്ഗത്തിൽ പെട്ട മുസ്ലിം ആയിരുന്നു അദ്യേഹം .പട്ടണത്തിനു പുറത്തായി കൊള്ളക്കാരുടെ സംഘം തമ്പടിച്ചിട്ടുണ്ടെന്നും യാത്രക്കാരെ ആക്രമിക്കുന്നുണ്ടെന്നും ഉള്ള വാർത്ത കിട്ടി. ഇതറിഞ്ഞ ഉടനെ അവരോടു യുദ്ധത്തിനായി ഗവർണറും പരിവാരങ്ങളും പുറപ്പെട്ടു. അക്കൂട്ടത്തിൽ ഞാനും പോയിരുന്നു. ആ യുദ്ധത്തിൽ 7 ഹിന്ദു സൈനികർ മൃതിയടഞ്ഞു. അവരിൽ 3 പേർ വിവാഹിതരായിരുന്നു .അവരെ ദഹിപ്പിക്കുന്നതിനോടൊപ്പം അവരുടെ ഭാര്യമാരും സതി അനുഷ്ഠിക്കാൻ തീരുമാനിച്ചു. സതിയുടെ മൂന്നു ദിവസം മുൻപുമുതൽ സദ്യയും ആഘോഷങ്ങളും ആരംഭിക്കും. ആനന്ദത്തിലും, വിനോദങ്ങളിലും പങ്കുകൊണ്ട് സുഖലോലുപരായി കഴിഞ്ഞുകൂടി മേൽപറഞ്ഞ 3 സ്ത്രികളും. ഭൂമിയിലെ ജീവിതം അവസാനിപ്പിക്കുന്ന അവരുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചുകൊടുക്കുവാൻ ബന്ധുക്കൾ ജാഗ്രത കാണിക്കും. ബന്ധുക്കളും സുഹൃത്തുക്കളും വന്ന് അന്ത്യയാത്ര ചോദിച്ചും അനുമോദനങ്ങൾ അർപ്പിച്ചും മൂന്നുദിവസങ്ങൾ കടന്നുപോയി. നാലാം ദിവസം പുലർന്നു. അന്നാണ് സതി അനുഷ്ഠികേണ്ട ദിനം .അഗ്നി കുണ്ഡത്തിലേക്കുള്ള യാത്രക്കായി 3 കുതിരകളെ സജ്ജമാക്കി. ഒരോ സ്ത്രിയും ഓരോന്നിന്റെ പുറത്തു കയറി, വാദ്യാഘോഷ ങ്ങളും മന്ത്രോച്ചാരണങ്ങളുമായി മുന്നോട്ടു നീങ്ങി. ഇ സ്ത്രികൾ ഏറ്റവും മോടിയിൽ വസ്ത്രധാരണം ചെയ്യുകയും വില പിടിച്ച സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഓരോ സ്ത്രിയുടെയും വലതുകൈയിൽ ഓരോ നാളികേരവും ഇടതുകൈയിൽ ഓരോ കണ്ണാടിയും ഉണ്ട്. കണ്ണാടിയിൽ ഇടയ്ക്കിടക്ക് ഇവർ നോക്കുന്നുണ്ട്. ഇ സ്ത്രികൾക്കു ചുറ്റും ബ്രാഹ്മണരായ പുരോഹിതരാണ് നടന്നിരുന്നത് അവർക്കു പിന്നിൽ അടുത്ത ബന്ധുക്കളും . ഇവർക്കെല്ലാം മുന്നിലായി വാദ്യക്കാരും ഉണ്ടായിരുന്നു. ചിതയിലേക്കുള്ള ഈ ഘോഷയാത്ര നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിലും ഓരോ ഹിന്ദുവും വന്ന് തങ്ങളുടെ മരണപ്പെട്ട മാതാവിനോ , സഹോദരനോ, സഹോദരിക്കോ അന്വഷണം പറയുവാൻ ഈ സ്ത്രികളെ ഏൽപ്പിച്ചുകൊണ്ടിരുന്നു. പുഞ്ചിരിച്ചുകൊണ്ട് സ്ത്രികൾ അതെല്ലാം സമ്മതിക്കുന്നുണ്ട്. യാതൊരു വിഷാദവും അവരുടെ മുഖ കമലങ്ങളിൽ കണ്ടില്ല. എങ്ങനെയാണ് സതി അനുഷ്ഠിക്കുന്നത് കാണുവാനുള്ള താല്പര്യം കൊണ്ട് ഒരു കുതിരപ്പുറത്തു കയറി ഞാനും അവരോടൊപ്പം പുറപ്പെട്ടു. 3 മൈൽ സഞ്ചരിച്ചതിനു ശേഷം കാടും പടലും നിറഞ്ഞ ഒരു സ്ഥലത്തെത്തി. പകൽ സമയത്തു പോലും അവിടെ ഇരുട്ടാണ്. അവിടെ ഒരു ചെറിയ തടാകം ഉണ്ട്. അതിന്റെ കരയ്ക്കു ചുറ്റും കൂറ്റൻ വൃക്ഷങ്ങൾ ആണ്. ഭികരമായൊരു ആന്തരിക്ഷo. ഈ വൃക്ഷങ്ങളുടെ ഇടയിൽ നാലുഗോപുരങ്ങൾ ഉണ്ട്. ഈ ഗോപുരങ്ങളുടെ അടുത്തെത്തിയപ്പോൾ സ്ത്രികൾ കുതിരപ്പുറത്തുനിന്നും ഇറങ്ങി തടാകത്തിൽ പോയി കുളിച്ചുവന്നു. അവർധരിച്ചിരുന്ന വിലപിടിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ദാനം ചെയ്തു. പരുപരുത്ത വസ്ത്രങ്ങൾ അവർക്കു ധരിക്കുവാൻ കൊടുത്തു. ഈ തടാകത്തിന്റെ കരയിലാണ് ചിതാഗ്നി തയ്യാറാക്കിയിട്ടുള്ളത് ഇടയ്ക്കിടക്ക് അതിൽ എണ്ണയൊഴിച്ചുകൊണ്ടിരുന്നു. എണ്ണയൊഴിക്കുമ്പോൾ എല്ലാം കൂടുതൽ പ്രകാശത്തിൽ ആളിക്കത്തും. ചിതയുടെ ചുറ്റും 15 പേർ ചെറിയ വിറകിൻ മുട്ടികളുമായി നിന്നിരുന്നു. അതിനടുത്തു വാദ്യക്കാരും . ആളിക്കത്തുന്ന അഗ്നികുണ്ഡം കണ്ട് ഭയ ചികിതരാകാതിരിക്കുവാൻ ഒരു വലിയ ശീല കൊണ്ട് ഇതു സ്ത്രികളിൽ നിന്നും മറച്ചുപിടിച്ചിരുന്നു. യാതൊരു ചാഞ്ചല്യവും കൂടാതെ സന്തോഷവദനനായി അവരിൽ ഒരു സ്ത്രി മുന്നോട്ടു വരുന്നത് കണ്ടു. ചിതക്ക് മുന്നിൽ പിടിച്ചിട്ടുള്ള ശീല നീക്കി മന്ദഹസിച്ചുകൊണ്ട് ശാന്തസ്വരത്തിൽ അവൾ പറയുന്നത് കേട്ടു ," അഗ്നി കണ്ട് ഞാൻ ഭയപ്പെടുമെന്നാണോ നിങ്ങളുടെ വിചാരം ? എന്റെ ശരീരത്തെ ദഹിപ്പിക്കുവാനുള്ള അഗ്നികുണ്ഡമാണിതെന്ന് എനിക്കറിയാം" ഇതു പറഞ്ഞു ഭക്തിപൂർവ്വം രണ്ടുകൈകളും ശിരസ്സിൽ വച്ചു ചിതയെ തൊഴുത് എല്ലാവരോടും വിടചോദിച്ചു സന്തോഷഭരിതയായി ചിതയിലേക്ക് ചാടിഅതോടുകൂടി വാദ്യഘോഷങ്ങൾ അത്യു ചത്തിൽ മുഴക്കപ്പെട്ടു . പുരുഷൻമാർ തങ്ങളുടെ കൈവശമുള്ള വിറകിൻകെട്ടുകൾ ആ സ്ത്രിയുടെ ശരീരത്തിലേക്കിട്ടു. അങ്ങോട്ടും ഇങ്ങോട്ടും തിരിയാതിരിക്കുവാൻ ഇരുഭാഗങ്ങളിലും മുകളിലായി വലിയ മരത്തടികൾ വച്ചുകൊടുത്തു. വാദ്യഘോഷങ്ങളും മറ്റുശബ്ദകോലാഹലങ്ങളും രോധനങ്ങളും അട്ടഹാസങ്ങളും അന്തരീക്ഷo ഭേദിക്കുമാറ് ഉയർന്നു. അത്യന്തം വേദനാജനകമായ ഈ കാഴ്ച്ച കണ്ടുനിൽക്കുവാനുള്ള കരുത്തുണ്ടായിരുന്നില്ല എനിക്ക് .ബോധം കെട്ട് നിലം പതിക്കുമെന്നുള്ള ഘട്ടമെത്തി. കുതിരപ്പുറത്തുനിന്നും വീഴുമ്പോഴേക്കും ചില സുഹൃത്തുക്കൾ എന്നെപിടിച്ചു താഴെകിടത്തി, മുഖത്തു വെള്ളംതളിച്ചു പ്രഥമശുശ്രുഷകൾ ചെയ്തു. ഏതാനും നിമിഷങ്ങൾക്ക് ശേഷം എനിക്കു
ബോധം തിരിച്ചുകിട്ടി. പിന്നെ അവിടെ നിൽക്കാൻ കഴിഞ്ഞില്ല. ഞാനുടനെ സ്ഥലം വിട്ടു"