A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മക്കയും കഅബ യും കുറിച്ച്

സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ്‌ കഅബ (അറബി: الكعبة അൽ കഅബ). 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമുണ്ട് കഅബക്ക്. ഇതിൻറെ വടക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് ഹജറുൽ അസ്‌വദ് എന്ന കറുത്ത ശില സ്ഥിതിചെയ്യുന്നത്.
ഇസ്ലാമികപരമായി ഏറ്റവും പവിത്രമായ സ്ഥലമാണ് കഅബ. പ്രവാചകൻ ഇബ്രാഹീം നബിയും പുത്രൻ ഇസ്മായീലും അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം നിർമ്മിച്ച ആദ്യത്തെ ആരാധാനാലയമാണിത്. മുസ്ലിംകൾ ദിവസേന നമസ്കാരം നടത്തുന്ന ദിശയായ ഖിബ്‌ല, ഭൂമിയിൽ അവർ നിൽക്കുന്ന സ്ഥലത്തുന്നിന്നും കഅബയുടെ നേരെയുള്ളതാണ്. ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങൾ നിർവഹിക്കുന്നവർ കഅബയെ ഏഴ് തവണ പ്രദക്ഷിണം (വലത്തുനിന്ന് ഇടത്തോട്ടുള്ള ചുറ്റൽ ) ചെയ്യൽ നിർബന്ധമാണ്.
മക്കയിലെ സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാനൈറ്റ് ഉപയോഗിച്ചാണ് കഅബ നിർമ്മിച്ചിരിക്കുന്നത്.ഏകദേശം 13.1മീറ്റർ ഉയരവും 11.03മീറ്റർ വീതിയുമുള്ള കഅബയുടെ തറ പുർണ്ണമായും മാർബിളാണ്. ഉൾവശത്തെ ഉയരം 13മീറ്ററും വീതി 9മീറ്ററുമാണ്. തറ നിരപ്പിൽ നിന്നും 2.2മീറ്റർ ഉയരത്തിലാണ് പ്രവേശന കവാടം നിലകൊള്ളുന്നത്.മേൽക്കുരയും സീലിങ്ങും നിർമ്മിച്ചിരിക്കുന്നത് സ്റ്റൈൻലെസ് സ്റ്റീലും തേക്കും ഉപയോഗിച്ചാണ്.കഅബയുടെ ഉള്ളിൽ മൂന്ന് തൂണുകളുണ്ട്.
ചുമരിലെ ഖുർആൻ വചനങ്ങളൊഴിച്ചാൽ ഉൾവശം ശൂന്യമാണ്.ഹജറുൽ അസ് വദ്(കറുത്ത ശില).സ്വർണ്ണം കൊണ്ടുള്ള പ്രവേശന കവാടം ,മഴവെള്ളം പോകാനുള്ള സ്വർണ്ണചാൽ,കിസ് വ,മഖാമു ഇബ്രാഹിം,ഹാത്തിം, എന്നിവ കഅബയുടെ ഭാഗങ്ങളാണ്.
ഇബ്രാഹിം(അബ്രഹാം)നബിയും മകൻ ഇസ്മാഇൽ നബിയും ചേർന്നാണ് കഅബ നിർമ്മിച്ചതാണെന്നാണ് ഇസ്ലാമിക വിശ്വാസം . കഅബ ആദ്യമായി പുനർനിർമ്മിച്ചത് ബി.സി പതിനേഴാം നൂറ്റാണ്ടിൽ ജുർഹൂം ഗോത്രക്കാരാണ്. ഇവരിൽ നിന്നും കഅബയുടെ സരക്ഷണം ഖുറൈശികളിലേക്ക് നീങ്ങിയതോടെ അവരിൽപ്പെട്ട ഖുസയ്യ് ഇബ്നു കിലാബ് കഅബ പുനർ നിർമ്മിച്ചു. മുഹമ്മദ് നബിയുടെ കാലത്ത് അദ്ദേഹം പ്രവാചകനാകുന്നതിനു മുമ്പ് ഖുറൈശികൾ എ.ഡി. 605ൽ കഅബ പുതുക്കിപ്പണിതു.
പിന്നീട് മുഹമ്മദ് നബിക്ക് ശേഷം പലതവണ യുദ്ധത്തിലും പ്രകൃതി ക്ഷോഭങ്ങളിലുമായി കഅബയ്ക്ക് കേട്പാടുകൾ സംഭവിക്കുകയും പുതുക്കി പണിയുകയും ചെയ്തു.എ.ഡി 683 ഒക്ടോബർ 31ന് കഅബയ്ക്ക് തീപിടിക്കുകുയും അബ്ദുല്ല ഇബ്നു സുബൈർ ഹാത്തിം ഉൾപ്പെടുത്തി പുനഃർനിർമ്മിക്കുകയും ചെയ്തു.എ.ഡി.692ലുണ്ടായ യുദ്ധത്തിൽ കഅബയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും 693ൽ മാലിക് ഇബ്നു മർവാൻ വീണ്ടും പഴയ രീതിയിൽ പുനഃർനിർമ്മിക്കുകയും ചെയ്തു.
930ലെ ഹജ്ജ് കാലത്ത് ശിയാക്കളിലെ ഇസ്മായിലീ വിഭാഗം കഅബ ആക്രമിക്കുകയും തീർത്ഥാടകരുടെ മൃതദേഹങ്ങളിട്ട് സംസം കിണർ അശുദ്ധമാക്കുകയും ഹജറുൽ അസ്‌ വദ്(കറുത്ത ശില)അൽ-ഹസയിലേക്ക് കടത്തുകയും ചെയ്തു. 952ൽ അബ്ബാസികളാണ് ഹജറുൽ അസ് വദ് തിരികെ കഅബയിലെത്തിച്ചത്. 1629ല കനത്ത വെള്ളപൊക്കത്തിൽ കഅബയുടെ ചുമരുകൾ തകരുകയും പള്ളിക്ക് കേട്പാടുകൾ സംഭവിക്കുകയും ചെയ്തു. അതേവർഷം തന്നെ ഓട്ടോമൻ ചക്രവർത്തിയായിരുന്ന മുറാദ് നാലാമൻ മക്കയിലെ തന്നെ ഗ്രാനൈറ്റ് കല്ലുകളുപയോഗിച്ച് കഅബ പുതുക്കി പണിതു. പിന്നീട് പല രാജാക്കൻമാരും മസ്ജിദുൽ ഹറം പുതുക്കി പണിതെങ്കിലും 1629ൽ പുതുക്കിയ കഅബയ്ക്ക് കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. സംസം കിണറിന്ന് പള്ളിക്കടിയിലാണ്. ഒപ്പം സഫാ-മർവാ കുന്നുകളും പള്ളിക്കുള്ളിലായി. വിശ്രമമില്ലാത്ത വികസന പ്രവർത്തനങ്ങൾ ഇപ്പോഴും മസ്ജിദുൽ ഹറമെന്ന വിശുദ്ധ ഗേഹത്തിൽ നടക്കുന്നു.
കഅബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ എന്നറിയപ്പെടുന്നത്. ഓരോ വർഷവും അറഫദിനത്തിലാണ് കഅബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത്. പ്രത്യേക പട്ടിൽ തയ്യാറാക്കിയ കിസ്‌വ ഉമ്മുൽ ജൂദിലെ കിസ്‌വ ഫാക്ടറിയിലാണ് നെയ്‌തെടുക്കുന്നത്. കഅബയുടെ പരിപാലകനായ വ്യക്തിയുടെ നേതൃത്വത്തിൽ ആണ് പുതിയ കിസ്‌വ കഅബയെ പുതപ്പിക്കുന്നത്.
No automatic alt text available.