A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പത്മനാഭ സ്വാമി ക്ഷേത്രം തിരു അനന്തപുരം

സവിശേഷമായ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ,
അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.
ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം,
ഭഗവത് ചൈതന്യത്തിലൂടെയും,
നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുദങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നതു എടുത്തു ചൊല്ലേണ്ട കാര്യമില്ലാ എന്നിരുന്നാലും ,
ക്ഷേത്രത്തിനു അകത്തു നിൽക്കും നേരം കൂടി, പലരും അറിയാണ്ട് പോകുന്നയൊരു വസ്തുതയെന്തായെന്നാൽ ,
പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂറിന്റെയും,വേണാടിന്റെയും
അനന്തപുരിയുടെയും അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും .
അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും,
ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ് ....
* മൂന്നു വാതിലുകളിൽ കൂടി പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.
നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിന്റെ അടിത്തറ തീർത്തിരിക്കുന്നത്.
വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല എന്നതു അധികം പേർക്കും അറിയാൻ വഴിയില്ല.
കടുശർക്കരയോഗം എന്ന അത്യപൂർവആയുർവ്വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.
ഞണ്ടിന്റെ കുഴിയിലും,
ഉറുമ്പിന്റെ പുറ്റിലുമുള്ള മണൽതരികൾ,ചതുപ്പുനിലം,മലയോരം, സമതലം,കടലോരം,ആറ്റിൻതീരം മുതലുള്ള മണ്ണും മണലും,ദേവവൃക്ഷങ്ങളുടെ തടികൾ ത്രിപ്പലി,ത്രിഫല,ചുക്ക്,കുരുമുളക്, നാല്പ്പാമരം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഷായക്കൂട്ടുകൾ, പലതരം എണ്ണകൾ,ദ്രവ്യങ്ങൾ, ധാന്യപൊടികൾ, പലതരം പശകൾ,ചന്ദനം, കസ്തൂരി,കർപ്പൂരം,കുങ്കുമം എന്നിവ ചേർത്ത ചൂർണ്ണങ്ങൾ .ഇവയൊക്കെ ഉണക്കിയും പൊടിച്ചും ഇളക്കിയും ചേർത്തുള്ള അതിസങ്കീണമായ പ്രക്രിയയിൽ കൂടിയാണ് കടുശർക്കരയോഗം നിർമ്മിച്ചത് .
ദേവവൃക്ഷങ്ങളുടെചട്ടകൂടിൽ ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിർമ്മിച്ചിരിക്കുന്നത്.
അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും,
ആന്തരിക അവയവങ്ങളായി സാളഗ്രാമവും,
ശരീരമായി ഔഷധക്കൂട്ടും ചേർന്ന മഹനീയമായ നിർമ്മിതിയാണ്‌,
മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം.
* ധാരാളം തുരങ്കങ്ങള് ക്ഷേത്രത്തിൽ നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.
കവടിയാർ കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങൾ
ഭാവനാശകലങ്ങളല്ല എന്നറിയണം എങ്കിൽ, ക്ഷേത്രത്തിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഒടിയന്വാഴി എന്നൊരു ഇടം ചെല്ലണം.
(അവിടേയ്ക്കു പൊതുജനങ്ങൾക്കു ഇപ്പോൾ പ്രവേശനം നിരോധിച്ചിരിക്കുകയാണ്)
കടൽതീരത്തുള്ള ഈ തുരങ്കത്തിൽ വേലിയേറ്റ വേളകളിൽ കയറുന്ന ജലം തിരികെ ഒഴുകിപോകുവാൻ ആഴ്ചകൾ എടുക്കുമെന്നു മാത്രമല്ല, പവിഴം,മുത്ത് സ്വർണം എന്നിവ ചിലപ്പോൾ ഒക്കെ അവിടെ നിന്നും കണ്ടെത്താറും ഉണ്ട് . മുങ്ങൽ വിദഗ്ദ്ധരായ മത്സ്യതൊഴിലാളികൾ പലരും ഈ തുരങ്കത്തില് ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.
മാത്രമല്ല,ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണർ കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയത്.
കടലിന് ചുവടുകൾ അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളത് പുരാവസ്തുവകുപ്പ് റഡാർ ഉപയോഗിച്ചു ത്രിമാനചിത്രം നിർമ്മിച്ചതും, അതിലെ കണ്ടെത്തലുകൾ തൃപ്തികരമായ രീതിയിൽ പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങൾ കൊണ്ടു മാത്രമാണ് അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയിൽ കാതോർത്താൽ കടൽ ഇരമ്പുന്ന ശബ്ദം കേൾക്കാൻ സാധിക്കുന്നത് .
* ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുദമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേർന്നു നിർമ്മിച്ചയീ ക്ഷേത്രം.
വരഷദിവസങ്ങളെ സൂചിപ്പിക്കാൻ 365 കൽ തൂണുകളും,
മനുഷ്യശരീരത്തെ സൂചിപ്പിക്കാൻ വഴികളും ക്ഷേത്രത്തിലുണ്ട്. '
ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിലെ തൂണുകളിൽ കൃത്യമായി തട്ടിയാൽ ശിലയില് നിന്നും സപ്തനാദമാണ് ഉണ്ടാവുക .
നൂറ്റാണ്ടുകൾ മുന്നേ,യാതൊരു സാങ്കേതികവിദ്യയും ഇല്ലാതെ കിള്ളിയാറിൽ കൂടി കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിർമ്മിച്ചിരിക്കുന്നത്‌ എന്നതു ആശ്ചര്യമാണ്.
* ബി നിലവറ തുറക്കാൻ പാടില്ലാ എന്നൊരു കൂട്ടമുണ്ട്.
എന്നാല് ബി നിലവറ തുറക്കാൻ സാധിക്കില്ലാ എന്നല്ല അതിന്റെ സാരം .
ബി നിലവറയ്ക്കു ഉള്ളിൽ ഒരു നിലവറയുണ്ട് ,
അതിനുള്ളിൽ മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം കാരണം,ദേവന്മാരും ഋഷിമാരും കൂടാതെ കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തിൽ കുടികൊള്ളുന്നയിടവും , സാക്ഷാൽ ശ്രീ നരസിംഹമൂർത്തി സംരക്ഷിക്കുന്ന അറയുമാണ് ഇതെന്നു വിശ്വാസം.
ബി നിലവറ,നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു,നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കൽ പ്പാളികളാൽ പൂട്ടിയത ആകുന്നു. മഹാഗരുഡമന്ത്രം അറിവോടും ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന് പാടുള്ളൂ.*
ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു.
ആദ്യകാലങ്ങളിൽ
കളിമണ്ണുകൊണ്ടും
പിന്നീടു കരിങ്കല്ലുകൊണ്ടും തീർത്ത മതിലുകൾ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയർ ത്തിയതിനാലണു അങ്ങിനെ പറയുന്നത്.
ഒരു അരിമണി ആണേൽ കൂടി, അമ്പലത്തിൽ സമർപ്പിച്ചാൽ അത് താളിയോലയിൽ കോലെഴുത്ത്, മലയാണ്മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില് രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകൾ എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയിൽ ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകൾ .
* ആദ്യകാലങ്ങളിൽ കളിമണ്ണുകൊണ്ടു നിർമ്മിച്ച കോട്ട,ശേഷംകരിങ്കല്ലുകൊണ്ടു തീർത്തൂ.
ഇന്നും കോട്ടയിലെ കരിങ്കല്ലിനു ഇടയിലൊരു പേനാകത്തി കൂടി കയറില്ല.അത്രയ്ക്കു കൃത്യമാണ്, ശക്തമാണ് ഓരോരോ കല്ലുകളും.
എന്നാൽ ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികൾ നടക്കും നേരം തകർക്കുകയുണ്ടായി. അങ്ങിനെ തകർത്ത ഭാഗം "വെട്ടിമുറിച്ച കോട്ട" എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നു.
ക്ഷേത്ര നിർമ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലൻ പാറയിൽ നിന്നായിരുന്നു.
ആദ്യ സെൻട്രൽ ജയിൽ വന്നതും കോട്ടയ്ക്കുള്ളിൽ തന്നെയാണ്. തിരുവിതാംകൂർ സൈന്യത്തിന്റെ ബാരക്കുകൾ സെൻട്രൽ ജയിലാക്കി മാറ്റുകയായിരുന്നു.
ശേഷമതു കോട്ടയ്ക്കു പുറമെയാക്കി.
തോവാള മുതൽ തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്,
ശേഷം ഭാഗം വച്ചു പലതായിയെങ്കിലും ഇന്നും പൂജാപുഷ്പങ്ങൾ എത്തുന്നത് തോവാളയിൽ നിന്നും തന്നെയാണ് ശുദ്ധിയോടു മാത്രമാണ് ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങൾ വളർത്തുക.താമര പുഷ്പങ്ങൾ വെള്ളയാണി കായലിൽ നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തിൽ നിന്നും പൂജാദ്രവ്യങ്ങൾ നീക്കം ചെയ്യുന്നത് മയില്പീലി ഉപയോഗിച്ചാണ്
* ക്ഷേത്രത്തിന്റെ മൂലസ്ഥാനം കാസർഗോഡ്‌ ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്.
"ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശർക്കരയോഗപ്രകാരം നിർമ്മിച്ച വിഗ്രഹമാണ്‌ അവിടയും ഉള്ളത്.
അമ്പലം സ്ഥിതിചെയ്യുന്ന കുളം മരത്തടിയും റബ്ബർപശയുംപോലുള്ള ഒരു മിശ്രിതം കൊണ്ട് കോർക്ക് ഉപയോഗിച്ച് അടച്ചിട്ടുണ്ട് എന്നാ പറയപ്പെടുന്നു.
അതു ഇളക്കിയാൽ കുളത്തിലെ വെള്ളം ഭൂമിയുടെ അടിയിൽ നിർമ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.
* ഭഗവാൻ ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യം ഇത് മാത്രമായിരുന്നു. (ഇന്ത്യൻ യൂണിയനിൽ സ്റ്റേറ്റ് ഓഫ് ട്രാവന്കൂർ ലയിക്കുന്നതിനു മുന്നേ വരെ). ഓരോരോ ദിനവും തിരുവിതാംകൂർ രാജവംശത്തിലെ മുതിർന്ന ആൾ പുലർച്ചെ ഭഗവാനെ മുഖം കാട്ടി,ദൈന്യദിന ഭരണകാര്യങ്ങൾ ഉണർത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.
ഒരു ദിവസം അതിൽ വീഴ്ചവരുത്തിയാ ൽ സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയും വേണം എന്നുള്ളത് നിർബന്ധം ആയിരുന്നു. വേണാടിന്റെ ദേശിയ പതാകയിലുള്ള വലംപിരി ശംഖു് ഭഗവൽ മുദ്രയാണ്,രാജ്യാധികാരി
ശ്രീ അനന്തപദ്മനാഭനും.
* ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട്‌ വേളയിൽ കര,വായു സേനാവിഭാഗങ്ങളും, പോലീസും,അർദ്ധ സൈനിക വിഭാഗങ്ങളും 21 തോക്ക് അഭിവാദ്യംശ്രീപദ്മനാഭനു നടത്തി വന്നിരുന്നു. പിന്നിട് ശ്രീമതി ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് നിർത്തലാക്കുകയുണ്ടായി. പദ്മനാഭന്റെ ആറാട്ടു വേളയിൽ മാത്രമാണ് അനന്തപുരി അന്തർദേശിയ വിമാനതാവളം അടയ്ക്കുക.ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളിൽ കൂടി കടന്നു പോകുന്നതിലാലാണ് ഇത്.
* ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് പറഞ്ഞ സ്ഥിതിക്ക്,കോട്ടയ്ക്കു തൊട്ടു പുറമേ,ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടുള്ള പഴവങ്ങാടി ശ്രീ മഹാഗണപതിയെ കുറിച്ച് പറഞ്ഞേ മതിയാകൂ!
പദ്മനാഭപുരം തലസ്ഥാനമായിരുന്ന കാലത്ത് തിരുവിതാംകൂർ സൈന്യത്തിലെ ഒരു സൈനിക സ് നദിയിൽ നിന്നും കിട്ടിയതാണ് ആ ഗണപതി വിഗ്രഹം. തിരുവിതാംകൂർ സൈന്യം ആ വിഗ്രഹം തങ്ങളുടെ പരദേവതയായി പൂജിച്ചു പോന്നു.ശേഷം തലസ്ഥാനം അനന്തപുരി ആയി മാറിയ നേരം പഴവങ്ങാടിയിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
സൈന്യം, ശേഷം മദ്രാസ് രജിമെന്റിൽ ലയിക്കുകയും, ക്ഷേത്രകാര്യങ്ങൾ ഭാരതീയ കരസേനയുടെ പാങ്ങോട് ഉളള ക്യാമ്പ് നടത്തുകയും ചെയ്യുന്നു .
ഇത്രടം വരെ സഹനശക്തിയോടെ വായിച്ചു എങ്കിൽ നന്ദി
ഇതു പൂർണമാണെന്നോ, ഇതു മാത്രമാണു വസ്തവമെന്നോ അഭിപ്രായമില്ല.
വരികളിൾ കൂടിയും,കേട്ടറിവും, കണ്ടറിവുമൊക്കെയാണു ഇതിനു ആസ്പദം.
വരികളിൽ കുറ്റങ്ങളും കുറവുമൊക്കെ ധാരാളമുണ്ടെന്നറിയാം....
ദയവായി ക്ഷമിക്കുക.
നിലവറയിൽ സ്വർണ്ണവും,മനസ്സുനിറയെ സ്നേഹവും മാത്രമുള്ള ശ്രീപദ്മനാഭന്റെ പ്രജയെന്നതിൽ എന്നും നമുക്ക് അഭിമാനിക്കാം.. .
No automatic alt text available.