ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ കാണാൻ പോയ
വേളയിലാണ് ചില്ലറ പൗണ്ടു മുടക്കിയാൽ സാധാരണക്കാർക്ക്
യാത്ര ചെയ്യാൻ പറ്റുന്ന ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡിന്റെ
ബസുകൾ അവിടെ കാണാനിടയായത്. ഇത്തരം ബസുകൾ
തിരുവിതാകൂറിലെ സ്വന്തം പ്രജകൾക്കും സമ്മാനിച്ചാലോ എന്നു
ചിത്തിരതിരുനാൾ ആഗ്രഹിച്ചുപോയി. റോഡുകൾ കുറവായ
നാട്ടുരാജ്യത്ത് എങ്ങനെ ബസോടിക്കും എന്നതൊന്നും
ചിന്തിക്കാതെയും മനസു മടിക്കാതെയും ലണ്ടൻ ബസുകളെപ്പറ്റി
കൂടുതൽ അറിയാൻ ചിത്തിരതിരുനാൾ മഹാരാജാവ് ലണ്ടൻ പാസഞ്ചർ
ട്രാൻസ്പോർട്ട് ബോർഡ് ഓഫീസിൽ ചെന്നു.
ഇംഗ്ളണ്ടിൽ നിന്ന് ബസ് എൻജിനുകൾ മാത്രമല്ല തിരുവിതാംകൂറിലെ ഗട്ടർ റോഡിനു പറ്റിയ ബോഡി നിർമിക്കാൻ പറ്റിയ എൻജിനിയറെയും തരാം എന്ന സായിപ്പിന്റെ ഉറപ്പിലാണ് മഹാരാജാവ് അനന്തപുരിയിൽ മടങ്ങിയെത്തിയത്. യാത്രയിൽ കിട്ടിയ ഉറപ്പനുസരിച്ച് ലണ്ടൻ ട്രാൻസ്പോർട്ട് കന്പനിയിൽ ഓപ്പറേറ്റിംഗ് സൂപ്രണ്ടായിരുന്ന സി.ജി. സാൾട്ടർ എന്ന മെക്കാനിക്കൽ എൻജിനിയറെ തിരുവിതാംകൂറിൽ ബസിറക്കാൻ വിട്ടുകിട്ടി. അതനുസരിച്ച് 1937 സെപ്റ്റംബർ 20ന് തിരുവനന്തപുരത്തെത്തിയ മെക്കാനിക്കൽ എൻജിനിയർ സാൾട്ടർ സായിപ്പിനെ തിരുവിതാംകൂർ ട്രാൻസ്പോർട്ട് സൂപ്രണ്ടായി ചിത്തിരതിരുനാൾ മഹാരാജാവ് നിയമിച്ചു.
ബോൾട്ട് ബോംബെയിൽനിന്ന്
***********************
ഒരു മാസത്തിനുള്ളൽ സാൾട്ടർ സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും പെർക്കിൻസ് ഡീസൽ എൻജിൻ ഘടിപ്പിച്ച 60 കോമറ്റ് ഷാസികൾ തിരുവനന്തപുരത്ത് കപ്പലിലെത്തിച്ചു. സാൾട്ടർ എൻജിനു മുകളിൽ ഇവിടത്തെ റോഡിനു പറ്റിയ കന്പിക്കൂടുകൾ തീർത്ത് പിറ്റേ മാസം ഒരു ബസിറക്കി പരീക്ഷണം നടത്തി. സംഗതി വിജയമായതോടെ സാൾട്ടറും അദ്ദേഹം ഒപ്പം കൂട്ടിയ തദ്ദേശീയ മെക്കാനിക്കുകളും ചേർന്ന് ആഞ്ഞിലി ഉരുപ്പടികൾകൊണ്ട് ഷാസിക്കു മുകളിൽ ബോഡി കെട്ടി. തകിടും ബോൾട്ടുകളും ബോംബെയിൽ നിന്നും ചില്ലുകൾ ഇംഗ്ലണ്ടിൽ നിന്നും എത്തിക്കുകയായിരുന്നു. തീരുന്നില്ല കടന്പ, ബസോടിക്കാൻ പ്രാപ്തിയുള്ള ആളെ വേണമല്ലോ. ഹെവി വാഹനം ഓടിക്കാനറിയാവുന്നവർ അക്കാലത്ത് വിരളം. ഇതിനും സാൾട്ടർ പരിഹാരം കണ്ടെത്തി.
തിരുവനന്തപുരം കന്യാകുമാരി റോഡിൽ കാറുകൾ ഓടിച്ചിരുന്നവരെ വിളിച്ചുവരുത്തി പരിശീലനം നൽകി ഹെവി ഡ്രൈവർമാരായി പരിശീലിപ്പിച്ചു. അങ്ങനെ ബസുകൾ പണിത് 1938 ഫെബ്രുവരി 20 ന് ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ സ്റ്റേറ്റ് മോട്ടോർ സർവീസ് ഉദ്ഘാടനം ചെയ്തു. ഈ സർവീസാണ് ഇന്നത്തെ കെഎസ്ആർടിസി ആനവണ്ടികളായി രൂപം മാറിവന്നത്.
നാട്ടുകാരും നാട്ടുപ്രമാണികളും അരികുപറ്റി നിന്ന രാജപാതയിലൂടെ മഹാരാജാവും അമ്മത്തന്പുരാട്ടിയും ഇളയരാജാവ് ഉത്രാടംതിരുനാൾ മാർത്താണ്ഡവർമയും ബന്ധു ക്യാപ്റ്റൻ ഗോദവർമരാജയും കുരുത്തോലകളും കസവു നേരിയതുകളും കെട്ടി അലങ്കരിച്ച ബസിൽ പ്രൗഢിയോടെ ഇരുന്നു. സാൾട്ടർ ബസ് സ്റ്റാർട്ടു ചെയ്തപ്പോൾ ഉയർന്ന കറുത്ത പുക പ്രജകൾക്ക് കാഴ്ചയുടെ വിസ്മയമായിരുന്നു. ഗിയർ വലിച്ചതോടെ ചരിത്രത്തിലേക്ക് ആ രാജവണ്ടിയുടെ ചക്രങ്ങൾ ഉരുണ്ടുനീങ്ങി. രാജാവും അമ്മത്തന്പുരാട്ടിയും കയറിയ ബസിനു പിന്നാലെ 33 ബസുകൾ അന്ന് നിരത്തിലിറങ്ങി. കവടിയാർ കൊട്ടാരംവരെയുള്ള എഴുന്നള്ളത്തോടെ ജനകീയ ബസ് സർവീസ് ആരംഭിച്ചു. വൈകിയില്ല, പിറ്റേ ദിവസം മുതൽ (21 മുതൽ) തിരുവനന്തപുരംകന്യാകുമാരി റൂട്ടിൽ ഈ ബസുകൾ ഓട്ടം തുടങ്ങി.
ഒരു മൈലിന് അര ചക്രം
*******************
പുഷ് ബാക്ക് സീറ്റും ഡോൾബി സംഗീതവുമുള്ള ഇക്കാലത്തെ ഹൈ ടെക് വണ്ടികളോടൊന്നും തുലനപ്പെടുത്താവുന്നവയായിരുന്നില്ല ഈ സാൾട്ടർ ബോഡി കെട്ടിയിറക്കിയ ഈ ബസുകൾ.
ആ ബസുകളുടെയൊക്കെ പുറകുവശത്തായിരുന്നു വാതിൽ. നടുവിൽ സഞ്ചാരമാർഗം. മുൻഭാഗത്ത് തുകൽ പൊതിഞ്ഞ രണ്ട് ഒന്നാംക്ലാസ് സീറ്റുകൾ. ഒരു ബസിൽ 23 പേർക്കു കയറാനായിരുന്നു അനുമതി. ഇരിക്കാൻ പ്ലാറ്റ് ഫോമിൽ ഉറപ്പിച്ച തടിക്കസേരകൾ.
ഓരോ റൂട്ടിലെയും ചാർജ് നിരക്കുകൾ അനന്തപുരം ദേശമെങ്ങും പ്രദർശിപ്പിച്ചപ്പോൾ അത് വായിച്ചറിയാൻ ജനം തിക്കിത്തിരക്കി. ഒരു മൈലിന് അരച്ചക്രം ആയിരുന്നു അന്നു ബസ് ചാർജ്. ഒന്നാംക്ലാസ് ടിക്കറ്റിന് അന്പതു ശതമാനം നിരക്കു കൂടുതൽ നൽകണം. മൂന്നുവയസിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര ഫ്രീ. മൂന്നു മുതൽ പതിനാലു വയസ് വരെയുള്ളവർക്ക് ഹാഫ് ടിക്കറ്റ്. ലഗേജിന് പ്രത്യേകം കൂലി നൽകുകയും വേണ്ട. എന്നാൽ കർഷകർക്കും കച്ചവടക്കാർക്കും ചരക്ക് കൊണ്ടുപോകാൻ യാത്രാ ബസുകളോടൊപ്പം ഒരു പാഴ്സൽ ബസും പ്രത്യേകം ഓടിച്ചിരുന്നു. റോഡുകളേറെയും കോണ്ക്രീറ്റ് ചെയ്തതോ കല്ലുപാകിയതോ ആയിരുന്നു.
തിരുവനന്തപുരം സെൻട്രൽസ്റ്റേഷനിൽ നിന്നായിരുന്നു അക്കാലത്ത് തിരുവിതാംകൂർ ബസ് സർവീസുകളുടെ തുടക്കം. കന്യാകുമാരിവരെ മുപ്പതു സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തിനു ശേഷം നീളമുള്ള ബോണറ്റും നീളംകുറഞ്ഞ ബോഡിയുമായി ഫോർഡ്, ഷെവർലെ, ഓസ്റ്റിൻ ഇംഗ്ലണ്ട് കന്പനി ബസുകൾ തിരുവനന്തപുരം നിരത്തിലെത്തി. 1950 കളിൽ തിരുകൊച്ചി സംസ്ഥാനം രൂപീകൃതമായശേഷം ബ്രിട്ടീഷ് ലെയ് ലൻഡ്, ബ്രിട്ടീഷ് കോമറ്റ്, ഫോർഡ,് ഫാർഗോ കന്പനി ബസുകൾ ഇറക്കുമതി ചെയ്തു. അങ്ങനെ ബസുകൾ തിരുവനന്തപുരംവിട്ട് കൊച്ചിയിലുമെത്തി.
തിരുകൊച്ചി സംസ്ഥാനത്ത് അന്നത്തെ ഏക ഗതാഗതമാർഗം മെയിൻ സെൻട്രൽ റോഡ് എന്ന എംസി റോഡായിരുന്നു. റൂട്ടുകളിൽ പാലങ്ങൾ വിരളമായിരുന്നതിനാൽ കടത്തുകടവുകളിൽ ബസുകളെ ചങ്ങാടങ്ങളിൽ അക്കരയിക്കരെ കടത്തുകയായിരുന്നു പതിവ്. പിന്നീട് ഹിന്ദുസ്ഥാൻ കന്പനിയുടെ ഹിന്ദുസ്ഥാൻ ബെഡ്ഫോർഡ്, പ്രീമിയർ കന്പനിയുടെ പ്രീമിയർ ഫാർഗോ എന്നിവയും തുടർന്ന് ടാറ്റാ കന്പനി െമഴ്സിഡസ് ബെൻസുമായി ചേർന്ന് ടാറ്റാ മെഴ്സിഡസ് ബെൻസും ബസുകൾ നിർമിച്ചു നിരത്തിലിറക്കി. ട്രാൻസ്പോർട്ട് വകുപ്പിന്റെ ആദ്യ ബെൻസ് ബസ് നിരത്തിലിറങ്ങിയത് പതിഞ്ഞ മുഖത്തോടു കൂടിയായിരുന്നു. 1956 ൽ അലുമിനിയം പച്ച പെയിന്റുകളടിച്ച് അനന്തപുരിയിലൂടെ ഓട്ടം തുടങ്ങി. വൈകാതെ സമാനമായ രൂപത്തിലും വലിപ്പത്തിലും ലെയ് ലാൻഡ് ബസുകളും നിരത്തിലിറങ്ങി. ഒന്നിനു പിറകിൽ മറ്റൊരു ബസ് ഘടിപ്പിച്ച റോഡ് ട്രെയിൻ, ഒന്നര ഡക്കർ, ഡബിൾ ഡക്കർ തുടങ്ങി വിവിധ ഫാഷൻ ബസുകൾ.
അങ്ങനെ കെഎസ്ആർടിസി
**************************
1950ലെ റോഡ് ട്രാൻസ്പോർട് ആക്ടിലെ വകുപ്പ് 44 പ്രകാരം 1965ൽ സംസ്ഥാന സർക്കാർ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചട്ടങ്ങൾ ആവിഷ്കരിക്കുകയും 1965 ഏപ്രിൽ ഒന്നിന് സംസ്ഥാന ട്രാൻസ്പോർട്ട് വകുപ്പ് സ്വയംഭരണ ശേഷിയുള്ള ഒരു കോർപറേഷനായി മാറുകയും ചെയ്തു. അതാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ കെഎസ്ആർടിസി. ചുവപ്പു നിറവും ആനമുദ്രയും അന്നു മുതൽ ഈ ബസുകൾക്കു സ്വന്തം.
33 ബസുകളിൽ ഓട്ടം തുടങ്ങിയ കാലം പോയി. ഇന്നു കെഎസ്ആർടിസിക്ക് 6304 ബസുകളും 6399 ഷെഡ്യൂളുകളുമുണ്ട്. സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡീലക്സ്, സിൽവർലൈൻ ജെറ്റ്, ശബരി എയർബസ് ഉൾപ്പടെ സൂപ്പർ ക്ലാസ് ബസുകളും ഓടുന്നുണ്ട്. വോൾവോ, സ്കാനിയ വിഭാഗത്തിൽ ആഡംബര ഷെഡ്യൂളുകളും കെഎസ്ആർടിസിക്ക് ഉണ്ട്. ഇതുകൂടാതെ കേന്ദ്രസർക്കാരിന്റെ നഗരവികസനപദ്ധതിയുടെ ഭാഗമായുള്ള ലോഫ്ലോർ ബസുകളും.
പ്രതിദിനം 16.8 ലക്ഷം കിലോമീറ്ററാണ് കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നത്. സാൾട്ടർ സായിപ്പ് തിരുവനന്തപുരം ട്രാൻസ്പോർട്ട് സെൻട്രൽ വർക്സിലാണ് ബസുകൾ ബോഡി ചെയ്തു തുടങ്ങിയത്. നിലവിൽ എടപ്പാൾ, കളമശ്ശേരി, മാവേലിക്കര വർക്്ഷോപ്പുകളിലും ബോഡി നിർമാണം നടക്കുന്നു.
Kadappad
റെജി deepika.com
Pictures.aanavandi.com,web