A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നളിനി നിരപരാധിയോ?

രാജീവ് ഗാന്ധി വധ കേസ് പ്രതി നളിനിയുടെ ആത്മകഥ " രാജീവ് കൊലൈ - മറൈയ്ക്കപ്പട്ട ഉൺമൈകളും - പ്രിയങ്ക - നളിനി സന്തിപ്പും " പുറത്തിറങ്ങി.
26 വർഷമായി വെല്ലൂർ ജയിലിൽ കഴിയുന്ന നളിനി ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഹൃദയഭേദകമായി ആത്മകഥയിൽ വെളിപ്പെടുത്തുന്നുണ്ട്.
2016 നവംബർ 24 ന് MDMK നേതാവ് വൈക്കോ പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു.
നളിനിക്ക് വേണ്ടി തമിഴ് സാഹിത്യകാരൻ ഏകലവ്യനാണ് പുസ്തകം എഴുതിയത്.
33 അദ്ധ്യായങ്ങളിലായി 581 പേജുകളുണ്ട്.
500/- രൂപയാണ് വില.ഇതിനകം 3 പതിപ്പുകൾ പുറത്തിറങ്ങി.
തമിഴ്നാട്ടിലെ 7 പ്രമുഖരുടെ അവതാരികയുമുണ്ട്.
26 വർഷമായി തടവുജീവിതം നയിക്കുന്ന ലോകത്തിലെ ഏക വനിത നളിനിയാണ്.
ക്രൂരമായ മാനസിക ശാരീരിക പീഡനത്തിന് വിധേയമാവേണ്ടി വന്ന നളിനിയുടെ ജീവിതം ആരെയും വേദനിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഹിറ്റ്ലറുടെ നാസി തടവറയോടും, ആൻ ഫ്രാങിന്റെയും, ജൂലിയസ് ഫ്യൂച്ചിക്കിന്റെയും, കണ്ണകിയുടെയും, ജീവിതത്തോട് അവതാരിക എഴുതിയവർ ഉപമിക്കുന്നുണ്ട്.
1991 മെയ് 21ന് കൊല്ലപ്പെട്ട രാജീവ് വധക്കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ഒരു ശ്രീലങ്കൻ തമിഴ് വംശജനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് ഈ കഠിനശിക്ഷ അനുഭവിക്കുന്നതെന്നും
ശ്രീ ഹരനെന്ന മുരുകനുമായി ദിവസങ്ങൾ മാത്രം നീണ്ടു നിന്ന പ്രണയം - തുടർന്ന് വിവാഹം - ഗർഭിണിയാവൽ - അറസ്റ്റ് - എല്ലാം നൊടിയിടയിൽ - ഒരുമിച്ചു ജീവിച്ചത് ഒരാഴ്ച മാത്രം.
മഹാത്മ ഗാന്ധി, ഇന്ദിര ഗാന്ധി വധക്കേസ് പ്രതികൾ 18 വർഷത്തിന് ശേഷം മോചിക്കപ്പെട്ടപ്പോൾ 26 വർഷമായി ഏകാന്ത തടവ് അനുഭവിക്കുന്ന തന്റെ മോചനം എന്ന്? എന്ന് വേദനയോടെ ചോദിക്കുന്നു.
പീഡന കാലം
**************
CBI 60 ദിവസം തടവിൽ വച്ചു. പട്ടിയെ ചങ്ങലയ്ക്കിട്ടത് പോലെ ചങ്ങലക്കിട്ടു ഉറങ്ങാൻ സമ്മതിക്കാതെ നിരന്തരം ശാരീരിക മാനസിക പീഡനമേൽപ്പിച്ചു.55 kg 35 kg ആയി.
പരസ്യമായി മുരുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടു. എതിർത്ത മുരുകനെ ബോധം കെടുന്ന വരെ തല്ലിച്ചതച്ചു.
അഭയ കേസ് ആത്മഹത്യയാക്കിയ IPS ഉദ്യോഗസ്ഥൻ ത്യാഗരാജൻ നളിനിയെ കൂട്ടബലാൽസംഗത്തിന് തയ്യാറെടുപ്പ് നടത്തുന്നത് കണ്ടപ്പോൾ നളിനികാലു പിടിച്ച് തളർന്ന് പറഞ്ഞിടത്ത് ഒപ്പിട്ടു കൊടുക്കുന്ന രംഗം വിവരിക്കുന്നത് ശ്വാസം അടക്കിപിടിച്ചേ വായിക്കാൻ കഴിയൂ.
നളിനിയുടെ ഗർഭം അലസിപ്പിക്കാൻ CBI ശ്രമിച്ചെങ്കിലും ഡോക്ടറുടെ എതിർപ്പ് കാരണം ശ്രമം ഉപേക്ഷിക്കേണ്ടി വന്നു
സിസേറിയനിലൂടെ പ്രസവിച്ച നളിനിയെ മണിക്കുറുകൾക്കുള്ളിൽ തിരിച്ച് ജയിലിലടച്ചു.
രക്തം തുടയ്ക്കാൻ ഒരു കോട്ടൺ പോലുമില്ലാത്തയവസ്ഥ.
അറസ്റ്റ് ചെയ്തയുടൻ ഓട്ടോയിലും കാറിലുമായി ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ കാട്ടിക്കൂട്ടിയ പേക്കൂത്തും അറപ്പോടെ നളിനി വിവരിക്കുന്നുണ്ട്.
8 തവണ 365 ദിവസം തങ്ങളുടെ അവകാശം സംരക്ഷിക്കാൻ മുരുകൻ നിരാഹാരമനുഷ്ഠിച്ചതും വിവരിക്കുന്നുണ്ട്.
നഗ്നരാക്കി
***********
ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ച 26 പേരിൽ നളിനിയും അമ്മയും ഉൾപ്പെടെ 5 പേർ സ്ത്രീകളായിരുന്നു. 5 പേരെയും വനിതാ പോലീസ് മേധാവി പൂർണ്ണ നഗ്നരാക്കി ഒരു സെല്ലിൽ തള്ളിയിട്ടു.പരസ്പരം മുഖത്ത് പോലും നോക്കാതെ മണിക്കുറുകൾ തള്ളി നീക്കിയത് വിവരിക്കുന്നത് വായിച്ചാൽ ഇത്രമാത്രം മനുഷ്യാവകാശം ലംഘിക്കപ്പെടുമോ എന്ന് സംശയിച്ചു പോവും.
നീതിയില്ലാത്ത ടാഡ കോടതി
*****************************
7 വർഷം നീണ്ടു നിന്ന വിചാരണയ്ക്കൊടുവിൽ വിധി പറയാൻ മൂന്ന് മാസം ബാക്കിനിൽക്കെ ജസ്ജിയെ മാറ്റി. 40000 ത്തിലധികം പേജ് വരുന്ന കുറ്റപത്രം പുതിയ ജഡ്ജി 3 മാസത്തിനുള്ളിൽ വായിച്ചാണോ വിധി പറഞ്ഞത്.? യുക്തിഭദ്രമായ മറുപടി പോലും പറയാൻ കഴിയില്ല.26 പേരെയും വധശിക്ഷയ്ക്ക് വിധിച്ചു.CBI പറഞ്ഞത് ജഡ്ജി നടപ്പിലാക്കി അത്രമാത്രം.
അമ്മയെയും 19 പേരെയും കുറ്റക്കാരല്ലെന്ന് കണ്ട് പിന്നീട് ഹൈകോടതി വെറുതെ വിട്ടു.
7 പേരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി.
പ്രിയങ്ക കൂടിക്കാഴ്ച
*********************
2008 മാർച്ച് 19ന് പ്രിയങ്ക ഗാന്ധി സന്ദർശിച്ചതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. "എന്റെ അച്ഛനെ എന്തിന് കൊന്നു " എന്ന ചോദ്യം നടുക്കത്തോടെ ശ്രവിച്ചതും, തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയതും, പ്രിയങ്കയുടെ മുഖം ചുവന്നതും ദേഷ്യപ്പെട്ടതും എല്ലാം ശാന്തമായി കേട്ടതും വേദനിപ്പിച്ചതായി വെളിപ്പെടുത്തുന്നുണ്ട്.
പുസ്തകം വായിച്ചപ്പോൾ തോന്നിയ അഭിപ്രായം
***********************************************
* രാജീവ് ഗാന്ധിയെ വധിച്ചവരോട് വിട്ടുവീഴ്ച ആരും ആഗ്രഹിക്കുന്നില്ല.
* നളിനിയുടെ അമ്മ പത്മാവതിക്ക് പേരിട്ടത് പോലും മഹാത്മ ഗാന്ധിയാണ്. പരമ്പരാഗത കോൺഗ്രസ്സ് കുടുംബം
* കൊലയാളി ശിവരശൻ അതിസമർത്ഥമായി സാഹചര്യങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഉപയോഗപ്പെടുത്തി.
* സുപ്രീം കോടതി 3 അംഗ ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞത്. നളിനി സാഹചര്യം മൂലം വന്നു പെട്ട പ്രതിയാണെന്നാണ്.
*നരകജീവിതം നയിക്കുമ്പോഴും നളിനിയും മുരു കനും ഉദാത്തമായ പ്രണയ ജീവിതം കാത്തുസൂക്ഷിച്ചു.
* അവതാരിക എഴുതിയതിൽ ഒരാൾ തമിഴ്നാട് കോൺഗ്രസ്സ് നേതാവ് തിരുച്ചിവേലുച്ചാമിയാണ്.
* പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് "Rajiv Murder Concealed Truths &The Nalini-Priyanka Meeting" പുറത്തിറങ്ങുന്നുണ്ട്.
* ഈ ആത്മകഥ കേരളത്തിൽ ആരെങ്കിലും മലയാളത്തിലേക്ക് വിവർത്തനം ചെയ്തെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
"ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും
ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് "
എന്ന നമ്മുടെ ആപ്തവാക്യം ഇനിയും
എത്ര അകലെ.
S.RadhaKrishnan Kannadi
Image may contain: 3 people, child and text