A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

റോയൽ_എൻഫീൽഡ്

1851 ലാണ് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ തയ്യൽ സൂചികൾ നിർമ്മിക്കാനുള്ള ഒരു ചെറിയ ഫാക്ടറി , ജോർജ് ടോൺസെൻഡ്‌ ആരംഭിക്കുന്നത്
1880 കളായപ്പോഴേക്കും അവിടെനിന്നു സൈക്കിൾ സ്പെയർ പാട്ടുകൾ നിർമ്മിക്കാൻ തുടങ്ങി. സൈക്കിൾ സ്പെയർ പാർട്ടികളിൽ നിന്നും പൂർണമായ ഒരു സൈക്കിൾ കമ്പനിയാകാൻ അധികം താമസമുണ്ടായില്ല
1893 എൻഫീൽഡ് മാനുഫാക്ച്ചറിങ് കമ്പനി എന്ന പേരിൽ, സൈക്കിൾ നിർമ്മാണ കമ്പനിയായി രെജിസ്റ്റർ ചെയ്യപ്പെട്ടു ....
അവർ നിർമ്മിച്ച സൈക്കിളിന്റെ പേരാണ് , പിന്നീട് ലോകത്തിലെ ഏറ്റവും രാജകീയ ബ്രാൻഡുകളിലൊന്നായി മാറിയത് ...റോയൽ എൻഫീൽഡ് ...
മൂന്നു ചക്രങ്ങളിലും നാലുചക്രങ്ങളിലുമൊടുന്ന പലതരം സൈക്കിളുകൾക്ക് ശേഷമാണ് മിനിർവ എഞ്ചിൻ ഘടിപ്പിച്ച അവരുടെ ആദ്യത്തെ മോട്ടോർ സൈക്കിൾ പുറത്തിറങ്ങിയത് , 1901 ൽ ..
#Made_like_a_gun #goes_like_a_bullet എന്ന പ്രസിദ്ധമായ പരസ്യവാചകത്തിലെ ബുള്ളറ്റ് എന്ന വാക്ക് പിൽക്കാലത്ത് ബൈക്ക് പ്രേമികൾ ഹൃദയത്തിലേക്കാവാഹിച്ചു ...
യുദ്ധങ്ങൾ , മാനവചരിത്രത്തിലെ മഹാദുരന്തങ്ങൾ തന്നെയാണ് ...പക്ഷെ മാനവപുരോഗതിയിൽ യുദ്ധങ്ങൾ വഹിച്ച പങ്കും അപാരമാണ്. ഒന്നാം ലോകമഹായുദ്ധമാണ് റോയൽ എൻഫീൽഡിന്റെ ഒരു ലോകോത്തര ബ്രാൻഡാക്കി മാറ്റിയത് എന്ന് സംശയമില്ലാതെ പറയാം ...
പരമ്പരാഗതമായ യുദ്ധങ്ങളിൽ നിന്ന് വിഭിന്നമായി , ആദ്യമായി അന്ന് യന്ത്രത്തോക്കുകളും വിമാനങ്ങളും തീ തുപ്പി ...
സൈന്യത്തിന്റെ അംഗബലത്തിനോടും മനോവീര്യത്തിനോടുമൊപ്പം സാങ്കേതികവിദ്യകളും നിർണായക പങ്കുവഹിച്ചു ...
കാലാൾ പടയുടെ പെട്ടന്നുള്ള നീക്കത്തിനുവേണ്ടി കരുത്തും വേഗതയുമുള്ള മോട്ടോർ സൈക്കിളുകൾക്ക് വൻ ഡിമാൻഡാണുണ്ടായത് ...
അങ്ങിനെ എൻഫീൽഡ് നിർമ്മിച്ച 225 cc യുടെ യും 425 cc യുടെയും ബുള്ളറ്റുകൾ ബ്രിട്ടീഷ് ആർമിയുടെ നട്ടെല്ലായി ...
ഇന്നലത്തെ മഴക്ക് മുളച്ച ഹാർലി , ബുഗാട്ടി പ്രേമികൾക്ക് സങ്കല്പിക്കാൻ കഴിയുമോ ...1921 ൽ തന്നെ 925 cc കരുത്തുള്ള ബുള്ളറ്റുകൾ രാജകീയ പ്രൗഢിയോടെ കുതിച്ച് പാഞ്ഞിരുന്ന ചിത്രം ...
ഒന്നാം ലോകമഹായുദ്ധം ബുള്ളറ്റിനെ രാജാവാക്കിയെങ്കിൽ , രണ്ടാം ലോകയുദ്ധം റോയൽ എൻഫീൽഡിലെ ശരിക്കും മോട്ടോർ സൈക്കിളുകളുടെ ചക്രവർത്തിയാക്കി...
സാങ്കേതികമായി ഒരുപാട് മുന്നിലായിരുന്ന ജർമ്മൻ സേനയെ വരിഞ്ഞു കെട്ടാൻ , മിന്നൽ വേഗത്തിലുള്ള നീക്കങ്ങളോടെ സഖ്യസേനയെ ഏറ്റവും സഹായിച്ചത് ബുള്ളറ്റുകളാണ് ...
ശത്രുമേഖലയുടെ ഉൾപ്രദേശങ്ങളിൽ സൈനികരോടൊപ്പം ബുള്ളറ്റുകളും എയർഡ്രോപ്പ് ചെയ്യപ്പെട്ടു ...
മണ്ണിലിറങ്ങിയ സൈനികർ , ശത്രു അറിഞ്ഞുവരുന്നതിനു മുൻപ് മിന്നൽ വേഗത്തിൽ പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു ...
അന്ന് കരസേനയുടെ മുന്നേറ്റത്തിൽ നിർണായക പങ്കാണ് റോയൽ എൻഫീൽഡ് വഹിച്ചത് ..
നാല്പതുകളുടെ രണ്ടാം പകുതിമുതൽ തന്നെ 350cc ബുള്ളറ്റുകൾ ഇന്ത്യൻ നിരത്തുകളിലും ഓടിത്തുടങ്ങിയിരുന്നു ...
ലോകമഹായുദ്ധങ്ങളുടെ സേവനത്തിന്റെ പ്രതിച്ഛായയുമായി കടൽ കടന്നെത്തിയ കരുത്തനെ അത്ഭുതാദരങ്ങളോടെയാണ് ഇന്ത്യൻ ജനത സ്വീകരിച്ചത് ...
പോലീസ് , സൈനിക ആവശ്യങ്ങൾക്ക് പറ്റിയ മോട്ടോർ സൈക്കിൾ അന്വേഷിച്ച് നടന്ന സൈനിക വിദഗ്ദ്ധരും ചെന്നെത്തിയത് ഈ യുദ്ധവീരനിൽ തന്നെ ...
അങ്ങിനെ ആയിരത്തോളം ബുള്ളറ്റുകൾ കടൽ കടന്നെത്തി ...രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം കമ്പനിക്കു കിട്ടുന്ന ഏറ്റവും വലിയ ഓർഡർ ആയിരുന്നു ഇത് ...
അന്നുതൊട്ടിന്നോളം ബുള്ളറ്റ് നമ്മുടെ വിശ്വസ്ത പടയാളിയാണ് ...
ഇന്ത്യയിൽ ഡിമാൻഡ് കൂടാൻ തുടങ്ങിയപ്പോൾ 1955 ൽ സ്ഥാപിക്കപ്പെട്ട മദ്രാസ് പ്ലാന്റിൽ നിന്നും ബുള്ളറ്റുകൾ കുതിക്കാൻ തുടങ്ങി ..
യുദ്ധാനന്തരം , ബ്രിട്ടൻ നേരിട്ട സാമ്പത്തിക തകർച്ച കമ്പനിയെയും ബാധിച്ച് തുടങ്ങി ..ആ തകർച്ചയിൽ നിന്നും കരകയറാൻ ഒരിക്കലും അവർക്ക് കഴിഞ്ഞില്ല ...
അങ്ങിനെ 1968ൽ കമ്പനി പാപ്പരായി ...
അപ്പോഴേക്കും സാങ്കേതികവിദ്യയും ബ്രാൻഡ് നെയിമും സ്വന്തമാക്കി , എൻഫീൽഡ് ഇന്ത്യ ,ഭാരതത്തിൽ വൻ കുതിപ്പ് തുടരുകയായിരുന്നു ...
അങ്ങിനെ ബ്രിട്ടീഷ് കരുത്തിന്റെ അടയാളമായിരുന്ന ലോകോത്തര ബ്രാൻഡ് ഭാരതത്തിനു സ്വന്തമായി ...
മസിൽ വിരിച്ച് നിൽക്കുന്ന ഒരു ബോക്സറുടെ ഭാവമുള്ള , ഓരോ അണുവിലും പൗരുഷം തുളുമ്പുന്ന ബുള്ളറ്റ് കേവലം മോട്ടോർ സൈക്കിൾ എന്നതിലുപരിയായി ഒരു ഐക്കൺ തന്നെയാവുന്നതാണ് പിൽക്കാലം കണ്ടത് ...
ബുള്ളറ്റിൽ പാഞ്ഞുനടക്കാത്ത ഒരു ഹീറോയും വില്ലനും ഇന്ത്യൻ സിനിമയിലില്ല ...
പല സിനിമകളിലും ബുള്ളറ്റു കഥാപാത്രം തന്നെയായി ...
പിൻഗാമി സിനിമയിലെ മോഹൻലാലിലിന്റെ സന്തത സഹചാരിയായ ബുള്ളറ്റ് മലയാള ചലച്ചിത്ര രംഗത്തെ ഒരു അവിസ്മരണീയ ബിംബമാണ് .
കുറഞ്ഞ മൈലേജ് , കൂടിയ മെയിന്റനൻസ് , സ്റ്റാർട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് , തലതിരിഞ്ഞ ബ്രെയ്ക് ഗിയറുകൾ ...
പക്ഷെ ഇവയൊന്നും ബുള്ളറ്റിന്റെ പ്രതാപത്തിനു തടസ്സമായില്ലന്ന് മാത്രമല്ല , വ്യത്യസ്ഥതയാവുകയും ചെയ്തു .
കയറിയിരുന്ന് , ആംപിയർ അഡ്ജസ്റ് ചെയ്ത് , ചെറുതായി ഗിയർ ലിവർ പമ്പ് ചെയ്യുമ്പോൾ പതിഞ്ഞ ഇടിമുഴക്കത്തതോടെ സ്റ്റാർടാകുന്ന യന്ത്രക്കുതിര അതുപയോഗിക്കാത്തവർക്ക് എന്നും ഒരദ്‌ഭുതക്കാഴ്ചയാണ് ...
ഉടമകൾക്ക് പ്രതാപവും ...
1980 കളുടെ മധ്യത്തോടെ , യുവമനസ്സുകളെ കീഴടക്കി ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായാൻ തുടങ്ങിയ 100 cc ബൈക്കുകൾ ബുള്ളറ്റിന്റെ കുതിപ്പിന് തടയിട്ടു ...
കുറഞ്ഞ വില , കൂടിയ മൈലേജ് , ലളിതമായ ഓപ്പറേഷൻ തുടങ്ങിയ കാര്യങ്ങളിലൂടെ മധ്യവർഗ്ഗത്തിന്റെ മനസ്സിൽ ചേക്കേറാൻ ഈ പൈങ്കിളി വണ്ടികൾക്ക് വലിയ താമസ്സമൊന്നുമുണ്ടായില്ല ...
എങ്കിലും ബുള്ളറ്റിനു മാത്രമായി ഒരു മാർക്കറ്റ് ഇവിടെയുണ്ടായിരുന്നു ...
ബുള്ളറ്റോടിച്ച് ശീലിച്ചവർക്ക് 100cc വണ്ടികൾ ചിന്തിക്കാൻ പോലുമാവില്ല ..
എങ്കിലും ഈ ന്യൂനപക്ഷത്തെ മാത്രം ആശ്രയിച്ച് കമ്പനിക്ക് നിലനിൽക്കാനാവില്ലല്ലോ ...
മുൻഗാമിയുടെ അതെ വഴിയിൽ എൻഫീൽഡ് ഇന്ത്യയും അടച്ചുപൂട്ടലിന്റെ വക്കിലെത്തി ..
പക്ഷേ അങ്ങിനെ അകാലചരമമടയാനായിരുന്നില്ല ഈ രാജപ്രതാപത്തിന്റെ വിധി ...
ബുള്ളറ്റ് പ്രേമിയായ സിദ്ധാർഥ് ലാലിന്റെ നേതൃത്വത്തിലുള്ള ഐഷർ കമ്പനി 1996 ൽ എൻഫീൽഡിനെ ഏറ്റെടുത്തതോടെ ജനലക്ഷങ്ങളുടെ ഈ പ്രിയബ്രാൻഡിന്റെ ചരിത്രം വഴിമാറിയൊഴുകാൻ തുടങ്ങി ...
എൻഫീൽഡ് ഏറ്റവും കടുംപിടുത്തം നടത്തിയിരുന്ന ചില അടിസ്ഥാന സാങ്കേതിക കാര്യങ്ങൾ സിദ്ധാർഥ് ലാൽ മാറ്റിമറിച്ചു ...
ഗിയറുകളും ബ്രെയ്ക്കുകളും സാധാരണ ബൈക്കുകളുടേതുപോലായി ...
ക്രാൻക് വെയ്റ്റ് കുറച്ചു , പുതിയ അലുമിനിയം എഞ്ചിന്റെ ടോർക്ക് കൂട്ടുകയും , ഗിയർ ബോക്സ് അസംബ്ലി എഞ്ചിനുമായി കൂടുതൽ ഇഴുകിച്ചെരുകയും ചെയ്തതോടെ 25-30 കിലോമീറ്റർ കിട്ടിക്കൊണ്ടിരുന്ന മൈലേജ് 40-45 കിലോമീറ്ററിലെത്തി ...
സെൽഫ് സ്റ്റാർട്ട് കൂടി വന്നപ്പോൾ , ബുള്ളറ്റിൽ നിന്നും സാധാരണക്കാരനെ അകറ്റിനിർത്തിയിരുന്ന സ്റ്റാർട്ടിങ് ആംപിയർ എന്ന കീറാമുട്ടി കൂടി ഒഴിവായി ....
വീതികൂടിയ ടയറുകൾ , ഡിസ്ക് ബ്രെയ്ക്കുകൾ എന്നിവയും സ്ഥാനം പിടിച്ചു..350 cc ബുള്ളറ്റ് കൂടാതെ , ഇലക്ട്ര , തണ്ടർബേർഡ് .. ...ഇതെല്ലാം 500 cc യിലും ഇറങ്ങി ...
ഇത്രയൊക്കെ ചെയ്‌തെങ്കിലും , ബുള്ളറ്റിന്റെ ഗംഭീരഭാവത്തിനോ ഇടിമുഴക്കം പോലെയുള്ള എഞ്ചിൻ ശബ്ദത്തിനോ ഒരു മാറ്റവുമുണ്ടായില്ല ..
അതോടെ നഷ്ടപ്രതാപം മുഴുവൻ തിരിച്ച് പിടിച്ച ഈ പടക്കുതിരയുടെ അലർച്ച വീണ്ടും ഇന്ത്യൻ നിരത്തുകളെ കിടിലം കൊള്ളിക്കാൻ തുടങ്ങി ...
വണ്ടിയെപ്പറ്റി ചിന്തിക്കുമ്പോഴേക്കും സാധനം പോർച്ചിലെത്തുന്ന ഈ കാലത്തും , ബുക്ക് ചെയ്ത് ആറുമേഴും മാസങ്ങൾ കാത്തിരിക്കാൻ ആർക്കും വിഷമമില്ലാത്ത അവസ്ഥ ...അതാണ് ഈ റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിന്റെ വിജയം..
No automatic alt text available.
Image may contain: motorcycle
Image may contain: motorcycle
No automatic alt text available.
No automatic alt text available.+3