A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എന്താണ് ഗ്രാവിറ്റി ബലം?






ഗ്രാവിറ്റി ബലമെന്നാൽ ന്യൂട്ടോണിയൻ ബല തന്ത്രത്തിൽ രണ്ടു വസ്തുക്കൾ തമ്മിലുള്ള ആകർഷണ ബലമാണ്. അതായത് അവ തമ്മിലുള്ള ആകർഷണ ബലം അതേ വസ്തുക്കളുടെ പിണ്ഡത്തിന്റെ(mass) ഗുണനഫലത്തിനു നേർ അനുപാതികവും അവ തമ്മിലുള്ള അകലത്തിന്റെ വർഗത്തിന് വിപരീതാനുപാതികവുമാണ്. എന്നാൽ ഐൻസ്റ്റീന്റെ ജനറൽ റിലേറ്റിവിറ്റി(പൊതു ആപേക്ഷിക സിദ്ധാന്തം) പ്രകാരം ഗ്രാവിറ്റി ഒരു ആകർഷണ ബലം മാത്രമല്ലെന്ന് പറയുന്നുണ്ട്. ഗ്രാവിറ്റിയെന്നാൽ സ്പേസ്-ടൈമിലുള്ള വക്രതയാണ് എന്നാണ് ഐൻസ്റ്റീൻ പറയുന്നത്. അതായത് സ്‌പേസിൽ രണ്ടു വസ്തുക്കൾ തമ്മിലുള്ള സ്‌പേസ് ടൈം വൈരൂപ്യത.
> മുകളിൽ നിന്നു ഭൂമിയുടെ ഉപരിതലത്തിലേക്ക് പതിക്കുന്ന വസ്തുക്കളിൽ(freefallobjects) ഗ്രാവിറ്റി ബലം എങ്ങനെ സ്വാധീനിക്കുന്നു?
--------- ഒരു വസ്തു സ്വമേധയാ താഴേക്ക് പതിക്കുമ്പോൾ അതിന്റെ പ്രകടമായ ഭാരത്തിന്റെ വില പൂജ്യമായിരിക്കും. ആ അവസ്ഥയെ 'ഭാരഹീനത്വo' അഥവാ weightlessness എന്നാണ് പറയുക. അത് ഗ്രാവിറ്റി ബലത്തിന്റെ സ്വാധീനം മൂലമാണ്.
> മുകളിലേക്കെറിയുന്ന പന്തിന്റെ വേഗത്തിലും ത്വരണത്തിലും ഗ്രാവിറ്റിയുടെ സ്വാധീനമില്ലേ?
--------ഉണ്ട്. മുകളിലേക്കെറിയുന്ന പന്തിനെ ഭൂമി തന്റെ ഗ്രാവിറ്റി ബലമുപയോഗിച്ച് താഴേക്ക് പതിപ്പിക്കുന്നു. നമ്മൾ പന്തിൽ പ്രയോഗിക്കുന്ന ബലം വളരെ കുറവായിരിക്കുമല്ലോ ആ ബലത്തിന് ഭൂമിയുടെ ആകർഷണ ബലത്തെ മറികടക്കാൻ കഴിയില്ല. സ്വാഭാവികമായും ഒരു നിശ്ചിത ദൂരം കഴിയുമ്പോൾ പന്ത് വേഗത കുറഞ്ഞു താഴേക്ക് പതിക്കുന്നു. പന്ത് മുകളിലേക്ക് എറിയുമ്പോൾ പന്തിനു നെഗറ്റീവ് ത്വരണമാണ്. താഴേക്ക് പതിക്കുമ്പോൾ പോസിറ്റീവ് ത്വരണവും.
>ഭൂമിയുടെ ഗ്രാവിറ്റി ബലത്തിനെ മറികടന്നാണല്ലോ റോക്കറ്റുകൾ കുതിക്കുന്നത്?
------- അതെ. റോക്കറ്റുകളുടെ ത്രസ്റ്റർ മുഖേനെ പുറത്തു വരുന്ന നിശ്ലേഷ ശക്തി ഉപയോഗിച്ച് ഭൂമിയിൽ നിന്നും റോക്കറ്റുകൾ ഭൂമിയുടെ ഗ്രാവിറ്റി ബലത്തിനെ മറികടക്കുന്നു.
> ത്രസ്റ്ററുകൾ കൂടാതെ അവയ്ക്ക് ഭൂമിയിൽ നിന്നും കുതിച്ചുയരാൻ പറ്റുമോ?
-------- അങ്ങിനെ സഞ്ചരിക്കണമെങ്കിൽ അവ പ്രതിഗുരുത്വ സംവിധാനം ഉപയോഗിച്ച് സഞ്ചരിക്കേണ്ടി വരും.
>പ്രതി ഗുരുത്വമോ? അതെന്താണ്?
---------- പ്രതി ഗുരുത്വമെന്നാൽ ആന്റി ഗ്രാവിറ്റി എന്നു പറയും. ഒരു വസ്തു അതിന്റെ ഗുരുത്വബലത്തിന്റെ സ്വാധീന മേഖലയിൽ നിന്നു മാറി നിൽക്കുമ്പോഴാണ് അത് ആന്റി ഗ്രാവിറ്റി മേഖലയിലാണ് എന്നു പറയുവാൻ സാധിക്കുന്നത്. അല്ലെങ്കിൽ ഗ്രാവിറ്റിയുടെ മേഖലയിൽ വച്ചു തന്നെ ഗ്രാവിറ്റി ബലം ബാധിക്കാത്ത അവസ്ഥ. ആന്റി ഗ്രാവിറ്റി നോർമൽ ഗ്രാവിറ്റിയെ വികർഷിക്കുന്നു. അങ്ങിനെയൊരു സംവിധാനം കണ്ടെത്തിയിട്ടില്ല, പഠനങ്ങൾ നടക്കുന്നതേയുള്ളു. കണ്ടെത്തിയാൽ റോക്കറ്റുകളിൽ ഇന്ധനവും, മറ്റുo ലാഭിക്കാം.
> ഇത് സാധ്യമാകുമോ?
-------- ഐൻസ്റ്റീന്റെ ജനറൽ റിലേറ്റിവിറ്റി വച്ചു നോക്കുമ്പോൾ സാധ്യതക്കുറവ് കാണുന്നുണ്ട്. എന്നാലും ക്വാണ്ടം ബല തന്ത്രങ്ങളിൽ സൈദ്ധാന്തിക കണങ്ങളായ ഗ്രാവിറ്റോണുകളുടെ അസ്തിത്വത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പിന്ധരഹിതമായ മൗലിക കണങ്ങളാണ് ഗ്രാവിറ്റോണുകൾ. ഗ്രാവിറ്റോണുകളെ നിർമ്മിക്കുവാനും നശിപ്പിക്കുവാനും സാധിക്കുമെന്ന് ചില ക്വാണ്ടം ഭൗതിക ഗവേഷകർ കരുതുന്നു. ഗ്രാവിറ്റി ബല വാഹകരായ ഗ്രാവിറ്റോണുകളുടെ സാനിധ്യമില്ലാത്ത ഒരു മേഖല സൃഷ്ടിച്ചെടുത്താൽ അവിടെ ആന്റി ഗ്രാവിറ്റി സാധ്യമാകും എന്നാണ് അവർ കരുതുന്നത്. ഏതൊരു വസ്തുവിന്റെയും പിന്ധം പൂജ്യത്തിൽ നിന്നു നെഗറ്റീവ് ആയാൽ അത് നോർമൽ ഗ്രാവിറ്റിയെ വികർഷിക്കുന്നു.
> അപ്പോൾ പിന്നെ ഈ സീറോ ഗ്രാവിറ്റിയും ആന്റി ഗ്രാവിറ്റിയും ഒന്നാണോ?
--------- അങ്ങിനെ പറയുവാൻ സാധിക്കില്ല. സീറോ എന്നാൽ ശൂന്യത, പൂജ്യം എന്നൊക്കെയല്ലേ അർഥം. 'ആന്റി' എന്നാൽ എതിർ, വിരുദ്ധം എന്നൊക്കെയാണല്ലോ അർഥം വരിക. നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു വസ്തുവിന് ഭാരഹീനത്വo(weightlessness) അനുഭവപ്പെടുമ്പോൾ അത് സീറോ ഗ്രാവിറ്റി ബലത്തിലാണ് എന്നു പറയാം. സ്വമേധയാ താഴേക്ക് പതിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ സീറോ ഗ്രാവിറ്റി എന്നു പൊതുവായി പറയുമെങ്കിലും. സീറോ ഗ്രാവിറ്റി ബലത്തിലാണ് എന്നു പറയുന്നതാണ് ഉചിതം. കാരണം അവിടെ ഗ്രാവിറ്റിബല ത്വരണം( g-force accelaration) ഉണ്ടാകുന്നില്ല. മറിച്ച് ആന്റി ഗ്രാവിറ്റി എന്നാൽ സൈദ്ധാന്തികമായി നോർമൽ ഗ്രാവിറ്റിയെ വികർഷിക്കുന്ന ഒരു ബലമാണ്.
> ജനറൽ റിലേറ്റിവിറ്റിയിൽ എന്തു കൊണ്ടു ആന്റി ഗ്രാവിറ്റിക്ക് സാധ്യത കുറവ് കാണുന്നു?
---------- റിലേറ്റിവിറ്റി പ്രകാരം സ്‌പേസ് ടൈമിലുള്ള വക്രത(Curvature) സ്ട്രെസ്-എനർജി ടെൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ആന്റി ഗ്രാവിറ്റി സാധ്യമാകണമെങ്കിൽ അനുഗുണമായ സ്ട്രെസ്-എനർജി ടെൻസർ ആവശ്യമാണ്. സാധാരണ ദ്രവ്യത്തിൽ അത്തരമൊരു സ്ട്രെസ്-എനർജി ടെൻസർ രൂപപ്പെടുത്താൻ കഴിയില്ല. എന്നാൽ പ്രതിർദ്രവ്യത്തിൽ അതിനു സാധിക്കുമെന്ന് ചിലർ വാദിക്കുന്നു.
> എന്താണ് സ്ട്രെസ്-എനർജി ടെൻസർ?
---------- റിലേറ്റിവിറ്റിയിൽ സ്‌പേസ് ടൈമിലുള്ള ഊർജ്ജ-ആവേഗങ്ങളുടെ പ്രഭാവത്തെ സൂചിപ്പിക്കുന്ന ഗണിത ശാസ്ത്രപരമായുള്ള സൂചികയാണ് സ്ട്രെസ്-എനർജി ടെൻസർ. റെൻസറുകളെന്നാല് ഗണിത ശാസ്ത്രത്തിലും ഭൗതിക ശാസ്ത്രത്തിലുമുള്ള ജ്യാമിതീയ അദിശ-സദിശ അളവുകൾ( Geometric Vectors and Scalars) തമ്മിലുള്ള രേഖീയ ബന്ധം സൂചിപ്പിക്കുന്ന ഘടനകളാണ് ടെൻസറുകൾ. ഗണിതത്തിലെ Metrics&Determinants നെ കുറിച്ച് കേട്ടിട്ടില്ലേ അവയൊക്കെ വിപുലീകരിച്ചു വരുമ്പോൾ ഡോട്ട് പ്രൊഡക്ടുകളും ക്രോസ്സ് പ്രൊഡക്ടുകളുമൊക്കെ വരുമല്ലോ! അതൊക്കെ ടെൻസറുകൾക്ക് ഉദാഹരണമാണ്. എല്ലാ ജ്യാമിതീയ വെക്ടറുകളും ടെൻസറുകളാണ്. ക്വാണ്ടം ബലതന്ത്രത്തിലെ കോഷി സ്ട്രെസ്-ടെൻസർ വിഖ്യാതമായൊരു ടെൻസറാണ്.
> സ്ട്രെസ്-എനർജി ടെൻസറും ആന്റി ഗ്രാവിറ്റിയും തമ്മിലെന്താണ് ബന്ധം?
--------- ജനറൽ റിലേറ്റിവിറ്റിയിൽ ഐന്റീൻ ഫീൽഡ് സമവാക്യങ്ങൾ പ്രകാരം ഗ്രാവിറ്റി ബലത്തിന്റെ പ്രഭവകേന്ദ്രമാണ് സ്ട്രെസ്-എനർജി ടെൻസർ. ഗണിത ശാസ്‌ത്രപരമായി ഐൻസ്റ്റീൻ ഫീൽഡ് സമവാക്യ പ്രകാരം ടെൻസറിൽ ഒരു ഗുരുത്വരഹിത മേഖലയിൽ(Non Gravitational Field) സ്ഥിതി ചെയ്യുന്ന വസ്തുക്കളുടെ ഊർജ്ജ-ആവേഗങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. അല്ലെങ്കിൽ വസ്തുക്കളുടെ മാസ്സ് നെഗറ്റീവ് ആയിരിക്കണം.
> അപ്പോൾ നോൺ ഗ്രാവിറ്റി ഫീൽഡിൽ വസ്തുവിന്റെ ഊർജവും ആവേഗവും സംരക്ഷിക്കപ്പെടുന്നില്ല. അതിനർത്ഥം ഗ്രാവിറ്റി ഫീൽഡ് സാധാരണ ദ്രവ്യത്തിൽ മാത്രമേ പ്രവർത്തികമാവുകയുള്ളു എന്നല്ലേ?
--------അതെ. അതായത് ഗുരുത്വ മേഖല അഥവാ ഗ്രാവിറ്റി ഫീൽഡ് സാധാരണ ദ്രവ്യത്തിൽ മാത്രമേ പറയുവാൻ കഴിയുകയുള്ളു. സാധാരണ ദ്രവ്യത്തിൽ ആന്റി ഗ്രാവിറ്റി ടെൻസർ നിർമ്മിക്കുവാൻ സാധിക്കില്ല. പ്രതിർ ദ്രവ്യത്തിൽ സാധിക്കുമെന്ന് ചില ഗവേഷകർ പറയുന്നു. യഥാർത്ഥത്തിൽ റിലേറ്റിവിറ്റി പ്രകാരം എന്തു കൊണ്ടു ആന്റി ഗ്രാവിറ്റി സാധിക്കുന്നില്ല എന്ന ചോദ്യത്തിന് Lack Of Mathematical tools എന്നു ഒറ്റവാക്കിൽ ഉത്തരം പറയാം.
> ഒരു സംശയം! മാഗ്ലെവ് ട്രെയിനുകൾ അവ സഞ്ചരിക്കുന്ന ട്രാക്കിൽ നിന്നു സ്വല്പം ഉയർന്നല്ലേ സഞ്ചരിക്കുന്നത്. അവിടെ യഥാർത്ഥത്തിൽ ഗ്രാവിറ്റിയുടെ സ്വാധീനം വരുന്നില്ലലോ?
------- കാന്തിക വികർഷണ തത്വത്തെ ആധാരമാക്കിയാണ് അവ സഞ്ചരിക്കുന്നത്. കാന്തത്തിന്റെ സ്വഭാവത്തെപ്പറ്റി ചെറു ക്ലാസ് മുതലേ നമ്മൾ കേട്ടിട്ടുള്ളതല്ലേ!. കാന്തത്തിനു രണ്ടു ധ്രുവങ്ങളുണ്ട്(poles) വ്യത്യസ്ത ധ്രുവങ്ങൾ തമ്മിൽ ആകർഷിക്കുകയും ഒരേ ധ്രുവങ്ങൾ വികർഷിക്കുകയും ചെയ്യുന്നത് കാന്തത്തിന്റെ സ്വഭാവമാണ്. ഇതിലെ വികർഷണ ധ്രുവത്തിന്റെ(Repel poles) തത്വമാണ് മാഗ്ലെവ്( Magnetic Levitation) ട്രെയിനുകളിൽ ഉപയോഗിക്കുന്നത്. ഇത്തരം ട്രെയിനുകളുടെ അടിഭാഗത്തു വലിയൊരു കാന്തം ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ട്രാക്ക് എന്നാൽ വൈദ്യുതീകരിച്ച രണ്ടു ബീമുകളാണ്. ഈ രണ്ടു ബീമുകൾക്ക് നടുവിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ആ ബീമുകളിൽ താത്കാലിക കാന്തം( Temporary Magnet) ഘടിപ്പിച്ചിരിക്കുന്നു. താത്കാലിക കാന്തമെന്നാൽ ഫാരഡേയുടെ നിയമനുസരിച്ച് പ്രവർത്തിക്കുന്ന ചാലക ചുരുളുകളാണ്(Coils) അതായത് ചാലകത്തിലൂടെ വൈദ്യുതി കടന്നു പോകുമ്പോൾ അവയ്ക്ക് ചുറ്റും ഒരു കാന്തിക മണ്ഡലം രൂപപ്പെടുമെല്ലോ. അപ്പോൾ ബീമുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചുരുളുകളിലൂടെ അവിടെ ശക്തിയേറിയ കാന്തിക മണ്ഡലം പ്രജാതമാകുന്നു Levitation Coils എന്നാണ് ആ ചുരുളുകൾക്ക് പറയുന്നത്. ട്രെയിൻ കടന്നു പോകുമ്പോൾ ലെവിറ്റേഷൻ കോയിലുകൾക്ക് ചുറ്റുമുള്ള കാന്തിക മണ്ഡലവും ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്ന കാന്തിക ബലവും തമ്മിൽ വികർഷിച്ചു ട്രെയിനിനെ 1 മുതൽ 10 cm വരെ ഉയർത്തുന്നു. മേല്പറഞ്ഞ പ്രവർത്തനത്തിന് വലിയ അളവിൽ വൈദ്യുതോർജം ആവശ്യമാണ്. ആന്റി ഗ്രാവിറ്റി എന്നു പൂർണമായും പറയുവാൻ സാധിക്കില്ലെങ്കിലും മാഗ്നെറ്റിക് ഫീൽഡും ഗ്രാവിറ്റിയും തമ്മിലുള്ള പ്രവർത്തനത്തെ ആധാരമാക്കി സൂപ്പർ കണ്ടക്റ്റിവിറ്റി രംഗത്ത് ആന്റി ഗ്രാവിറ്റി സംബന്ധമായ പഠനങ്ങൾ നടക്കുന്നുണ്ട്.
> മറ്റൊരു സംശയം, നമ്മൾ വെള്ളത്തിനടിയിൽ മുങ്ങിയിരിക്കുമ്പോൾ പൂർണമായും നിച്ഛലമായി ഇരിക്കുവാൻ പറ്റില്ലലോ! സ്ഥാന ചലനം സംഭവിക്കില്ലേ? അവിടെ ഗ്രാവിറ്റി ബാധകമല്ലലോ? അത്തരമൊരു കണ്ടീഷൻ കരയിലുണ്ടാക്കുവാൻ സാധിക്കുമോ?
--------ഇല്ലായിരിക്കാം. വെള്ളത്തിലാഴ്ത്തിയ ഒരു വസ്തുവിലേക്ക് വെള്ളം അതിന്റെ പ്ലവനശക്തി(Buoyant Force) പ്രയോഗിക്കുന്നു. പ്ലവനബലം എപ്പോഴും മുകളിലേക്കാണ് ജലം പ്രയോഗിക്കുന്നത്. വസ്തുവിന്റെ ഭാരവും പ്ലവനബലവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. വസ്തുവിന് പ്ലവനബലതിനേക്കാളും ഭാരമുണ്ടെങ്കിൽ(W>F) ആ വസ്തു വെള്ളത്തിൽ താഴ്ന്നു പോകും. സമമാണെങ്കിൽ(W=F) പൊങ്ങികിടക്കും. വസ്തുവിന്റെ ഭാരത്തിനേക്കാളും പ്ലവന ബലമുണ്ടെങ്കിൽ(W<F) വസ്തു പകുതി പൊങ്ങിക്കിടക്കും. പക്ഷെ ഈ പ്ലവനബലം കരയിലോ ശൂന്യതയിലോ(Vaccum) പ്രായോഗികമല്ല. നാസയിലെ ബഹിരാകാശ സഞ്ചാരികൾ തങ്ങളുടെ ബഹിരാകാശ സഞ്ചാരത്തിന് മുൻപ് മനുഷ്യ നിർമിതമായ വലിയ പൂളുകളിൽ അന്തർജലീയ പരിശീലനം നടത്തുന്നത് കണ്ടിട്ടില്ലേ?. Neutral Buoyancy pools എന്നാണ് അവ അറിയപ്പെടുന്നത്.
> പരീക്ഷണപരമായി ആന്റി ഗ്രാവിറ്റിയുടെ ചെറിയ ഒരു സാധ്യതയെങ്കിലും കണ്ടെത്തിയതായി അറിയുമോ?
---------- കാന്തിക മണ്ഡലത്തിന്റെ ഗ്രാവിറ്റി സംബന്ധമായുള്ള സമമൂല്യങ്ങൾ കണ്ടെത്തുവാൻ ശ്രമിക്കുന്നുണ്ട്. അവിടെ നമുക്ക് ജനറൽ റിലേറ്റിവിറ്റിയിൽ നിന്നൊക്കെ കുറച്ചു മാറി ചിന്തിക്കേണ്ടി വരും . അവിടെ നമുക്കാവശ്യം ജനറൽ റിലേറ്റിവിറ്റിയെക്കാളും ഗ്രാവിറ്റിയുടെ ക്വാണ്ടം തിയറിയാണ്. ഞാൻ നേരത്തെ പറഞ്ഞില്ലേ സൂപ്പർ കണ്ടക്റ്റിംഗ് രംഗത്ത് ആന്റി ഗ്രാവിറ്റി സംബന്ധമായി പഠനങ്ങൾ നടക്കുന്നുവെന്ന്.
> സൂപ്പർ കണ്ടക്ടറുകൾ ഉപയോഗിച്ച് എങ്ങനെ നിര്വചിക്കാനാകും?
-------- ഒരു പ്രതേക താപനിലയിൽ പൂജ്യം പ്രതിരോധകാവസ്ഥയിൽ എത്തിച്ചേരുന്ന വിശിഷ്ട ചാലകങ്ങളാണല്ലോ സൂപ്പർ കണ്ടക്ടറുകൾ . ആ അവസ്ഥയിൽ അവയ്ക്ക് ഉന്നത ചാലക ശേഷിയാണ്. ഒരു സൂപ്പർ കണ്ടക്ടറിനെ ഒരു മിനുട്ടിൽ 500 തവണ ഭ്രമണം(rotating) ചെയ്യിപ്പിച്ചാൽ അവിടെയൊരു ഗുരുത്വ-കാന്തിക മണ്ഡലം അഥവാ ഗ്രാവിറ്റോ മാഗ്നെറ്റിക് ഫീൽഡ് പ്രജാതമാകും. ആ ഗ്രാവിറ്റോ മാഗ്നെറ്റിക് ഫീൽഡിനെ ലണ്ടൻ മൊമെൻറ്(London Moment) എന്നാണ് പറയുന്നത്.
> ലണ്ടൻ മൊമെന്റും ആന്റി ഗ്രാവിറ്റിയും തമ്മിൽ എന്താണ് ബന്ധം?
-------- ചലിക്കുന്ന വൈദ്യുത ചാർജുകൾ മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാക്കുന്നു. എന്നാൽ ചലിക്കുന്ന മാസ്സുകൾ ഗ്രാവിറ്റോ മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാക്കുന്നു എന്നുള്ള ഗ്രാവിറ്റിയുടെ ക്വാണ്ടം തിയറിയുടെ അഭിപ്രായത്തിലാണ് മേല്പറഞ്ഞ പരീക്ഷണങ്ങൾ നടക്കുന്നത്. ഗ്രാവിറ്റിയും കാന്തികതയും തമ്മിലുള്ള പരസ്പര പ്രവർത്തനത്തെക്കുറിച്ച് കൂടുതലറിഞ്ഞാൽ ആന്റി ഗ്രാവിറ്റി സംബന്ധിച്ച് നേരിയ പഴുതെങ്കിലും തുറക്കുമെന്ന് ഗവേഷകർ കരുതുന്നു. മേല്പറഞ്ഞ പരീക്ഷണത്തിൽ ഗ്രാവിറ്റോ മാഗ്നെറ്റിക് ഫീൽഡിന്റെ തീവ്രത നിർവചിക്കുന്നത്. കറങ്ങുന്ന സൂപ്പർ കണ്ടക്ടറിന് ചുറ്റും സ്ഥാപിച്ചിരിക്കുന്ന ഒരു തരം സെൻസറുകൾ മുഖേനെയാണ്.
> ജനറൽ റിലേറ്റിവിറ്റി പ്രകാരം അസാധ്യമാണ് എന്നു പറഞ്ഞതോ?
--------- ആയിരിക്കാം. പക്ഷെ ഭൂമിയുടെ കറക്കത്തിലുള്ള ത്വരണം മൂലം ട്രില്യൺ കണക്കിന് അളവ് മാഗ്നെറ്റിക് ഫീൽഡ് ഉണ്ടാകുന്നുണ്ട്. അത് റിലേറ്റിവിറ്റി പ്രവചിച്ചതിനെക്കാളും അപ്പുറമാണ്. ഗ്രാവിറ്റിയും മാഗ്നെറ്റിക് ഫീൽഡും തമ്മിലെ പരസ്പരപ്രവർത്തനത്തെ കൂടുതലറിഞ്ഞാൽ, ഒരുപക്ഷെ ആന്റി ഗ്രാവിറ്റിയിലേക്കുള്ള നേരിയ വാതിലെങ്കിലും തുറന്നാലോ!!