A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആഫ്രിക്കൻ ജലഭൂതം നശിപ്പിച്ചുകൊണ്ടിരുന്ന പക്ഷിസങ്കേതത്തിൽ നിന്നും വീണ്ടും ചിറകടി ശബ്ദങ്ങൾ'

ആഫ്രിക്കൻ ജലഭൂതം നശിപ്പിച്ചുകൊണ്ടിരുന്ന പക്ഷിസങ്കേതത്തിൽ നിന്നും വീണ്ടും ചിറകടി ശബ്ദങ്ങൾ'

ഇന്ത്യയിലെ Keoladeo Ghana National Park ലെ (രാജസ്ഥാൻ) ലോകപ്രശസ്ത പക്ഷിസങ്കേതമായ ഭരത്പൂർ പക്ഷിസങ്കേതത്തിലാണു വീണ്ടും ചിറകടി ശബ്ദങ്ങൾ കേട്ടു തുടങ്ങിയതു. പക്ഷിസങ്കേതത്തിനു എന്താണു സംഭവിച്ചു മനസ്സിലാകാതെ വർഷങ്ങളോളം ചുരുളഴിയാത്ത രഹസ്യമായി നിലകൊണ്ടു.
ഭരത്പുരിന് പക്ഷിസങ്കേതത്തിനു പുനർജന്മം നൽകാൻ മലയാളിയായ വനപാലകന്റെ കരസ്പർശം വേണ്ടിവന്നു.തടാകങ്ങളും തണ്ണീർത്തടങ്ങളും അതിൽ നീന്തിത്തുടിക്കുന്ന വർണപ്പക്ഷികളുമാണ് ഭരത്പുരിന്റെ പ്രകൃതി സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത്. അവയ്ക്ക് കുടപിടിക്കാൻ പടർന്ന് പന്തലിച്ചുനിൽക്കുന്നു.
ഗവേഷണങ്ങൾ നടത്തിയും പക്ഷിസങ്കേതം സൂക്ഷമായി നിരീക്ഷിച്ചും പക്ഷിസങ്കേതം നശിക്കുന്നതിന്റെ കാരണം കണ്ടെത്തി. അതു വരെ ചുരുളഴിയാത്ത രഹസ്യമായി നിലകൊണ്ടിരുന്ന രഹസ്യത്തിന്റെ ചുരുളഴിഞ്ഞു. ഇരുണ്ട ഭൂഖണ്ഡത്തിൽ നിന്ന് എത്തിയ ജലഭൂതം ആയിരുന്നു. ആഫ്രിക്കയിൽ ഉടനീളം കാണപെടുന്ന ആഫ്രിക്കൻ ക്യാറ്റ് ഫിഷ് എന്ന ആഫ്രിക്കൻ മുഷി ആയിരുന്നു ആ ആഫ്രിക്കൻ ജലഭൂതം.
1950-ൽ ഫ്രഞ്ചുകാർ വഴിയാണ് ആഫ്രിക്കയിൽ ഉടനീളമുള്ള ഈ മത്സ്യം ഇന്ത്യയിൽ എത്തിയതെന്ന് ഗവേഷണം നടത്തി ശാസ്ത്രജ്ഞനായ ഡോ.അഞ്ചൽ പ്രൂസ്തി തെളിയിച്ചു.2000-ൽ കേന്ദ്ര സർക്കാർ ആഫ്രിക്കൻ മത്സ്യത്തെ ഇന്ത്യയിൽ നിരോധിച്ചു.
2005-ൽ ബംഗാളിയായ ഒരു നിർമാണക്കരാറുകാരനാണ് ആഫ്രിക്കൻ മത്സ്യത്തെ ഭരത്പൂരിലെ തടാകങ്ങളിൽ കൊണ്ടിട്ടത്.അതോടെ സങ്കേതത്തിന്റെ ദുരവസ്ഥ തുടങ്ങി. മത്സ്യകൃഷിക്ക് യോജിച്ചതാണെന്ന് പ്രചരിച്ചെങ്കിലും ആഫ്രിക്കൻ മത്സ്യം ഇതിനിടയിൽ ഇന്ത്യയിലെ നിരവധി തണ്ണീർതടങ്ങളിലേയും തടാകങ്ങളിലേയും പരിസ്ഥിതിക്ക് വിനാശകരമായിത്തീർന്നു. തണ്ണീർതടങ്ങളും തടാകങ്ങളുമാണ് ഭരത്പൂരിന്റെ അത്യപൂർവ്വമായ പ്രത്യേക്ത.
ഭരത്പുർ പക്ഷിസങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡനായ കോതമംഗലം സ്വദേശി ബിജോ ജോയ് കാഴ്ചയിൽ വലിയ മത്സ്യത്തെ ചളിവെള്ളത്തിൽനിന്ന് പിടിച്ച് കരയിലിട്ട് വയറുകീറിയപ്പോൾ കണ്ടുനിന്ന ആൾക്കൂട്ടം അമ്പരന്നു. പക്ഷികളുടെ ഒടിഞ്ഞുഞെരിഞ്ഞ അസ്ഥികൂടങ്ങൾ, തൂവൽക്കൂട്ടങ്ങൾ, ചുണ്ടുകൾ, കണ്ണുകൾ കൂടാതെ ചെറിയ മീനുകളുടെ അവശിഷ്ടങ്ങൾകൂടി കാണാമായിരുന്നു. മത്സ്യത്തിന്റെ കുടൽമാലകളിലും കട്ടപിടിച്ച രക്തത്തിലും അവ കലർന്നുകിടന്നു.
തണ്ണീർത്തടങ്ങളിലും തടാകങ്ങളിലും ഏത് പ്രതികൂല സാഹചര്യത്തെയും നേരിട്ട് തഴച്ചുവളരാൻ ആഫ്രിക്കൻ മത്സ്യത്തിന് കഴിയും. വളർച്ചയെത്തിയവയ്ക്ക് മൂന്നടി നീളംവരും. വലിയ പക്ഷികളുടെ ഇരയായ തവളകളെയും മറ്റ് ഉഭയജീവികളെയും ചെറിയ മീനുകളെയും വൻമത്സ്യം വിഴുങ്ങും. .
തടാകങ്ങളിലേയും തണ്ണീർതടങ്ങളിലേയും നീർ പക്ഷികളും ചെറിയ പക്ഷികളും ആയിരുന്നു ആഫ്രിക്കൻ മത്സ്യത്തിന്റെ ഇരകളായി തീർന്നതു.അതിനാൽ ആഫ്രിക്കൻ മത്സ്യത്തെ അടിയന്തരമായി ഉനമൂലനം ചെയ്യണമെന്ന നിർദേശമാണ് ടെഹ്രടൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയത്. ഭരത്പൂരിൽ ഈ ആഫ്രിക്കൻ ജലദൂതത്തെ ഉൻമൂലനം ചെയ്യാനുള്ള പ്രക്രിയ മലയാളി ആയ കെ.ആർ.അനൂപ് വൈൽഡ് ലൈഫ് വാർഡനായിരുന്നപ്പോ ളാഴാണു ദൗത്യം തുടങ്ങിയതു. പിന്നീട് മലയാളിയായ വൈൽഡ് ലൈഫ് വാർഡൻ ബിജോ ജോയിയും പരിസ്ഥിതി പ്രവർത്തകരും ഈ ദൗത്യം ഏറ്റെടുത്തു.ഈ ദൗത്യം 'ഓപ്പറേഷൻ മംഗൂർ' എന്ന പേരിൽ അറിയപ്പെടുന്നു. ചെലവുകൾക്കായി പത്തുലക്ഷം രൂപ രാജസ്ഥാൻ സർക്കാർ അനുവദിച്ചിരുന്നു. വനം വകുപ്പിലെ ജീവനക്കാർക്ക് പുറമെ സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും ടൂറിസ്റ്റകളെ കൊണ്ടു നടക്കുന്ന റിക്ഷക്കാരും ഒപ്പറേഷൻ മംഗൂറിനെ സഹായിക്കുന്നു. മഹത്തായ ഒരു കൂട്ടായ്മയായി അത് രൂപം കൊണ്ടപ്പോൾ പ്രകൃതി സ്നേഹികൾ ആശ്വസിച്ചു. 2014-15 -ൽ 7500-ഓളം മത്സ്യങ്ങളെയും 2016ൽ 42000 ത്തോളം മത്സ്യങ്ങളെയും ഈ വർഷം ജൂൺ വരെ 10000 ത്തോളം മത്സ്യങ്ങളെയും ഉൻമൂലനം ചെയ്തു. പല മത്സ്യങ്ങളുടെയും വയറുകീറി കാണിച്ചു കൊടുത്തു.നീർ പക്ഷികളെയും ചെറിയ പക്ഷികളെയും ആയിരുന്നു മത്സ്യം വീഴുങ്ങിയിരുന്നതു . പത്തു വർഷം എടുക്കും മത്സ്യങ്ങളെ പൂർണമായി ഉൻമൂലനം ചെയ്യാൻ ഇപ്പോൾ സങ്കേതത്തെ ഭാഗികമായി രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. മഹത്തായ സംരക്ഷണ പദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ബിജോ ജോയിക്കും മുൻ ഭരത്പൂർ റെയ്ഞ്ച് ഓഫിസർ അബ്രാർ ഖാനും പ്രശസ്തമായ സീഡ് ലൈഫ് ടൈം കൺസർക്ഷേൻ വൈൽഡ് ലൈഫ് അവാർഡ് ലഭിച്ചു.
പക്ഷിശാസ്ത്രജ്ഞനായസാലിം അലിയുടെ ശ്രമഫലമായാണ് അന്നത്തെ കേന്ദ്ര സർക്കാർ ഭരത്പുരിനെ പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്.ഭരത്പൂർ മഹാരാജാവിന്റെ സ്വകാര്യനായാട്ട് വനപ്രദേശമാണ് 1956-ൽ പക്ഷിസങ്കേതമായി സ്ഥാപിക്കപ്പെട്ടത്. 1972-ൽ കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണ നിയമം പ്രാബല്യത്തിലാക്കിയതോടെ ഭരത്പൂരിൽ തോക്കുകളുടെ ഗർജനം നിലച്ചു. 1981-ൽ അത് ദേശീയോദ്യാനമായി കേന്ദ്രസർക്കാർ ഉയർത്തി.
1985-ൽ യുനെസ്കോയുടെ ലോക പൈതൃകമേഖലയായി. ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 375 ഇനം പക്ഷികൾ ഭരത്പുരിലുണ്ട്. സൈബീരിയയിൽനിന്ന് വർഷംതോറും ദേശാടനത്തിന് എത്തിയിരുന്ന സൈബീരിയൻ കൊക്കുകൾ സങ്കേതത്തിന് അന്തർദേശീയ മാനംനൽകി. 2005 മുതൽ കൊക്കുകൾ വിടപറഞ്ഞു. 29 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിന്റെ വിസ്തീർണം.
സാലിം അലി തന്റെ ആത്മകഥയിൽ (Fall of a Sparrow) ഇപ്രകാരം എഴുതിയിരിക്കുന്നു. "യമുനയുടെ തീരത്ത് ഒരു താജ്മഹൽ നമുക്ക് വീണ്ടും നിർമിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, ഭരത്പുർ പക്ഷിസങ്കേതം നശിച്ചാൽ ഉയിർത്തെഴുന്നേൽപ്പ് അസാധ്യമാകും"