A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

GST (ജി എസ് ടി ) യെ കുറിച്ച്

                                  .
ദേശീയ സംസ്ഥാന തലങ്ങളിലായി അനേകം പരോക്ഷ നികുതിയാണ് ഉള്ളത്. ഇവക്ക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണ് ജി എസ് ടി. നികുതിക്ക് മുകളിൽ നികുതി വരുന്ന സംബ്രദായമാണ് എപ്പോൾ നിലവിലുള്ളത്.എല്ലാ നികുതികൾക്കും പകരമായാണ് ജി എസ് ടി എന്ന ഒറ്റ നികുതി.ഒരു ഉത്പന്നം ഒരു നിരക്ക് എന്നതാവും ജി എസ് ടിനിലവിൽ വരുമ്പോളുള്ള നേട്ടം.സംസ്ഥാനങ്ങള്‍ക്കു സേവന മേഖലയിലും കേന്ദ്രത്തിനു ചരക്കു വില്‍പ്പനയിലും നികുതി ഈടാക്കാന്‍ കഴിയുമെന്നതാണു ജിഎസ്‌ടി വരുമ്പോഴുണ്ടാകുന്ന മാറ്റം. പരോക്ഷ നികുതി നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴുള്ള അധികാരം ഇല്ലാതാകും. ഉത്പന്നങ്ങള്‍ക്കുമേല്‍ രാജ്യത്ത് ആകമാനം ഒരേ നികുതിയായതിനാല്‍ വിലയിലും വ്യത്യാസമുണ്ടാകില്ല. അതായത് കമ്പനികള്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത വില ചുമത്താന്‍ കഴിയില്ല. രാജ്യമാകെ ഒറ്റ കമ്പോളമായി മാറും.ഒരു രാജ്യം ഒരേഒരു നികുതി എന്നതാണ് ജി എസ് ടിയുടെ അടിസ്ഥാന തത്വം രാജ്യമാകെ ഒറ്റ കമ്പോളമായി മാറും.ഒരു രാജ്യം ഒരേഒരു നികുതി എന്നതാണ് ജി എസ് ടിയുടെ അടിസ്ഥാന തത്വം എങ്കിലും ഇന്ത്യയിൽ ഈ തത്വം അതേപടി പാലിച്ചല്ല പരിഷ്‌കാരം നടപ്പിലാക്കുന്നത്. ജി എസ് ടി നടപ്പിലാക്കുന്നതുകൊണ്ടു സർക്കാരിനും വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും നേട്ടമുണ്ട്.ഒറ്റ നികുതിയായതിനാൽ ഒരേ സാധനം രാജ്യത്തെവിടെനിന്നു വാങ്ങിയാലും ഒരേ നികുതി ആയിരിക്കും.
ഒരു നിര്‍മ്മാതാവിനെ സങ്കല്‍പ്പിക്കുക. ഉദാഹരണത്തിന് വസ്ത്രങ്ങളുടെ നിര്‍മ്മാതാവ്. അയാള്‍ അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നു-തുണി, നൂല്, ബട്ടണുകള്‍, തുന്നല്‍ ഉപകരണങ്ങള്‍- 100 രൂപ വിലവരുന്നവ. ഇതില്‍ 10 രൂപ നികുതിയും ഉള്‍പ്പെടും. ഇങ്ങനെ വാങ്ങിയ അസംസ്കൃതവസ്തുക്കളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ അയാള്‍ ഒരു വസ്ത്രം ഉണ്ടാക്കുന്നു.കുപ്പായത്തിന്റെ അതായത് ഉത്പന്നത്തിന്റെ വില 130 രൂപയാണ്. അതിനു അയാള്‍ 13 രൂപ നികുതിയടക്കുന്നു. പക്ഷേ അസംസ്കൃത വസ്തുക്കള്‍ക്കു ഇതിനകം അടച്ച നികുതിയുമായി (10 രൂപ) തട്ടിക്കിഴിക്കുന്ന ഏര്‍പ്പാടില്ലാത്തതുകൊണ്ട് മൊത്തവ്യാപരിക്ക് നിര്‍മ്മാതാവ് വില്‍ക്കുന്ന വില 143 രൂപയാണ് (130+13).
മൊത്തവ്യാപാരി നടത്തുന്ന മൂല്യവര്‍ധനവില്‍ (ലാഭവിഹിതം) 20 രൂപ വിലയില്‍ കൂട്ടുന്നു. അപ്പോള്‍ അയാള്‍ വില്‍ക്കുന്ന വില 163 രൂപയാണ്. എന്നാല്‍ ഇതിനൊപ്പം 10 ശതമാനം നികുതികൂടി- 16.30രൂപ-ചേരും. മുന്‍നികുതി കണക്കിലെടുക്കാത്തതിനാല്‍ അപ്പോള്‍ ചില്ലറവ്യാപാരിക്ക് അയാള്‍ വില്‍ക്കുന്ന വില 179.30 രൂപ.
ചില്ലറ വ്യാപാരി വാങ്ങുന്ന വില 179.30. അയാളത് 208.23 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതില്‍ അയാളുടെ ലാഭവിഹിതം അഥവാ മൂല്യവര്‍ദ്ധനവുണ്ട് 10 രൂപ. നികുതിയുണ്ട് 18.93 രൂപ (189.30 ത്തിന്റെ 10 ശതമാനം) ഇതുവരെയുള്ള ഇടപാടുകളില്‍ അടച്ച നികുതി തട്ടിക്കിഴിക്കാന്‍ സംവിധാനമില്ല. അപ്പോള്‍ ഈ അസംസ്കൃത വസ്തു മുതല്‍ ചില്ലറ വ്യാപാരി വരെയുള്ള ജി എസ് ടി രഹിത നികുതി ശൃംഖലയില്‍ 10+13+16.30+18.93 = 58.23 രൂപ എന്ന കണക്കിലാണ് നികുതി ഈടാക്കുന്നത്. അവസാന ഉപഭോക്താവിന് ഉത്പന്നത്തിന് നല്‍കേണ്ടിവരുന്ന വില 150 + 58.23 = 208.23 രൂപ.
GST യില്‍ മേല്‍പ്പറഞ്ഞ അതേ ഉദാഹരണം തന്നെ എടുക്കുക.
അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നു-തുണി, നൂല്, ബട്ടണുകള്‍, തുന്നല്‍ ഉപകരണങ്ങള്‍- 100 രൂപ വിലവരുന്നവ. ഇതില്‍ 10 രൂപ നികുതിയും ഉള്‍പ്പെടും. ഇങ്ങനെ വാങ്ങിയ അസംസ്കൃതവസ്തുക്കളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ അയാള്‍ ഒരു വസ്ത്രം ഉണ്ടാക്കുന്നു.
വസ്ത്രം ഉണ്ടാക്കുന്ന പ്രക്രിയയില്‍ നിര്‍മ്മാതാവ് താന്‍ പണിയാരംഭിച്ചപ്പോഴുള്ള വസ്തുക്കളുടെ മൂല്യം കൂട്ടുന്നുണ്ട്. ഇങ്ങനെയുണ്ടായ മൂല്യവര്‍ദ്ധനവ് 30 രൂപയാണെന്ന് കണക്കാക്കുക. അപ്പോള്‍ അയാളുടെ ചരക്കിന്റെ വില 100+30 അഥവാ 130 രൂപയാണ്.10 ശതമാനം നികുതിനിരക്കില്‍ ഉത്പന്നത്തിന് (കുപ്പായം) മേലുള്ള നികുതി അപ്പോള്‍ 13 രൂപയാകും. പക്ഷേ ജി എസ് ടിക്ക് കീഴില്‍ ഈ നികുതി (13 രൂപ) അയാള്‍ക്ക് താന്‍ അസംസ്കൃത വസ്തുക്കള്‍ക്ക് ഇതിനകം നല്കിയ നികുതിയുമായി (10 രൂപ)തട്ടിക്കിഴിക്കാം. അപ്പോള്‍ നിര്‍മ്മാതാവിന് ഉത്പന്നത്തിന് നല്‍കേണ്ടി വരുന്ന നികുതി വാസ്തവത്തില്‍ 3 രൂപയാണ് (13-10).
രണ്ടാം ഘട്ടം
ഉത്പന്നം നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്നും മൊത്തവില്‍പ്പനക്കാരന്റെ കൈകളിലേക്ക് എത്തുന്നതാണ് അടുത്ത ഘട്ടം. മൊത്തവ്യാപാരി ഇത് 130 രൂപയ്ക്ക് വാങ്ങുന്നു. അയാളും അതില്‍ മൂല്യവര്‍ദ്ധനവ് സൃഷ്ടിക്കുന്നു (അടിസ്ഥാനപരമായി അതാണയാളുടെ ‘ലാഭവിഹിതം’)-20 രൂപ എന്നു കണക്കാക്കാം. അപ്പോള്‍ അയാള്‍ വില്‍ക്കുന്ന ഉത്പന്നത്തിന്റെ വില 130+20 അഥവാ 150 രൂപയാകുന്നു.ഇതിനുമേല്‍ 10 ശതമാനം നികുതി ചുമത്തുമ്പോള്‍ 15 രൂപയാണ്. പക്ഷേ വീണ്ടും ജി എസ് ടിക്ക് കീഴില്‍ ഈ നികുതി താന്‍ നിര്‍മ്മാതാവില്‍ നിന്നും ചരക്ക് വാങ്ങിയപ്പോള്‍ നല്കിയിരുന്ന നികുതിയില്‍ നിന്നും (13 രൂപ) തട്ടിക്കിഴിക്കാം. അപ്പോള്‍ മൊത്തവ്യാപാരിയുടെ ജി എസ് ടി 2 രൂപ (15-13) മാത്രമാണ്.
മൂന്നാം ഘട്ടം
അന്തിമഘട്ടത്തില്‍, ചില്ലറവ്യാപാരി ചരക്ക് മൊത്തവ്യാപാരിയില്‍ നിന്നും വാങ്ങുന്നു. തന്റെ വാങ്ങല്‍ വിലയായ 150 രൂപയ്ക്കൊപ്പം അയാള്‍ ഉത്പന്നത്തിന് മൂല്യവര്‍ദ്ധന വരുത്തുന്നു. 10 രൂപ കൂട്ടുന്നു എന്നു കണക്കാക്കാം. അയാള്‍ വില്‍ക്കുമ്പോള്‍ വില 160 രൂപയാകുന്നു. ഇതിന്മേലുള്ള 10% നികുതി 16 രൂപയാകണം. പക്ഷേ ഇത് മൊത്തവ്യാപാരിയില്‍ നിന്നും വാങ്ങിയ വിലയില്‍ ഉള്‍പ്പെട്ട നികുതിയുമായി (15 രൂപ) തട്ടിക്കിഴിച്ചാല്‍ ചില്ലറവ്യാപാരിയുടെ നികുതി 1 രൂപയാണ് (16-5)അങ്ങനെ അസംസ്കൃത വസ്തു/അസംസ്കൃതവസ്തു നല്‍കുന്നവര്‍ (അവര്‍ക്ക് നികുതിയില്‍ പ്രത്യേക മാറ്റമില്ല. കാരണം അവര്‍ ഒന്നും വാങ്ങിയിട്ടില്ല) നിര്‍മ്മാതാവ്-മൊത്തവ്യാപാരി-ചില്ലറവ്യാപാരി ശൃംഖലയിലൂടെ വരുമ്പോള്‍ ഈ മൂല്യശൃംഖലയിലെ മൊത്തം ജി‌ എസ് ടി 10+ 3+ 2+ 1 അതായത് 16 രൂപയാണ്.
ജി എസ് ടി വന്നാതു കാരണം ഒഴിവാകുന്ന കേന്ദ്ര നികുതികള്‍
1. കേന്ദ്ര എക്സൈസ് തീരുവ
2. എക്സൈസ് തീരുവ (മരുന്നുകള്‍ തയ്യാറാക്കുന്നതിനുള്ളവ)
3. അധിക ഏകസൈസ് തീരുവ (പ്രത്യേക പ്രാധാന്യമുള്ള ചരക്കുകള്‍)
4. അധിക കസ്റ്റംസ് തീരുവ (CVD എന്നു പൊതുവേ വിളിക്കുന്നവ)
5. പ്രത്യേക അധിക കസ്റ്റംസ് നികുതി (SAD)
6. ചരക്കുകളുടേയും സേവനങ്ങളുടേയും വിതരണവുമായി ബന്ധപ്പെട്ട സെസ്, സര്‍ച്ചാര്‍ജ് എന്നിവ
ജി എസ് ടി ഉള്‍ക്കൊള്ളുന്ന സംസ്ഥാന നികുതികള്‍
1. സംസ്ഥാന VAT
2. കേന്ദ്ര വില്‍പ്പന നികുതി
3. വാങ്ങല്‍ നികുതി
4. ആഡംബര നികുതി
5. പ്രവേശന നികുതി (എല്ലാ തരത്തിലും)
6. വിനോദ നികുതി (പ്രാദേശിക സ്ഥാപനങ്ങള്‍ ചുമത്തുന്നവ ഒഴിച്ച്)
7. പരസ്യ നികുതി
8. ഭാഗ്യക്കുറി, വാതുവെപ്പ്, ചൂതാട്ടം നികുതി
9. സംസ്ഥാന സെസ്, സര്‍ചാര്‍ജ്
എന്നി നികുതികള്‍ ഒഴിവാക്കി രണ്ടു തരത്തിലാണ് ഇന്ത്യയില്‍ ജി.എസ്.ടി. നിലവില്‍ വരുന്നത്. കേന്ദ്രത്തിന് ചുമത്താന്‍ സാധിക്കുന്ന കേന്ദ്ര ചരക്കുസേവന നികുതി അല്ലെങ്കില്‍ സി.ജി.എസ്.ടി, സംസ്ഥാനത്തിന് ചുമത്താന്‍ സാധിക്കുന്ന സംസ്ഥാന ചരക്കുസേവന നികുതി അല്ലെങ്കില്‍ എസ്.ജി.എസ്.ടി എന്നിവയാണത്. ഇവ കൂടാതെ എെ.ജി.എസ്.ടിയും നിലവിലുണ്ട്. അന്തര്‍സംസ്ഥാന ചരക്ക് സേവന കൈമാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന നികുതിയാണ് ഐ.ജി.എസ്.ടി അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്.
ജി എസ് ടി നാള്‍വഴി
===============
14 വര്‍ഷം നീുനിന്ന യാത്രയ്‌ക്കൊടുവിലാണ് ജി.എസ്.റ്റി. രാജ്യത്ത് കൊുവരുന്നത്.
1. 2003 ല്‍ മൂല്യവര്‍ദ്ധിത നികുതി തത്വത്തെ അടിസ്ഥാനമാക്കി കൊ് സമഗ്രമായ ഒരു ചരക്ക് സേവന നികുതി സംമ്പ്രദായം വേണമെന്ന് നിര്‍ദ്ദേശിച്ചത് പരോക്ഷ നികുതി സംബന്ധിച്ച കേല്‍ക്കര്‍ ടാസ്‌ക്ക് ഫോഴ്‌സ് റിപ്പോര്‍ട്ടാണ്.
2. ബജറ്റ് 2006-07: 2010 ഏപ്രില്‍ 1-നകം ജി എസ് ടി എന്നു പ്രഖ്യാപനം. സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയെ ഇതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുന്നു.കേന്ദ്രം ഈടാക്കിവരുന്ന പരോക്ഷ നികുതികള്‍ക്ക് പുറമെ സംസ്ഥാനത്തിന്റെ പരോക്ഷ നികുതികള്‍ക്കും പരിഷ്‌ക്കരണവും പുനസംഘടനയും ആവശ്യമായതിനാല്‍ ജി.എസ്.റ്റി. നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു മാതൃകയും റോഡ് മാപ്പും തയ്യാറാക്കാനുള്ള ചുമതല സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഉന്നതഅധികാര സമിതിക്ക് നല്‍കി.
3.നവംബര്‍ 2009: കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ആദ്യത്തെ ചര്‍ച്ചാ പ്രബന്ധം പുറത്തിറക്കി.
4.ജി.എസ്.റ്റി. യുമായി ബന്ധപ്പെട്ട ജോലികള്‍ മുന്നോട്ട് കൊ് പോകുന്നതിന് 2009 നവംബറില്‍ കേന്ദ്ര സംസ്ഥാ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന് രൂപം നല്‍കി.
5.മാര്‍ച്ച് 22, 2011:ജി.എസ്.റ്റി. കൊ് വരുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമായതിനാല്‍ ഭരണഘടനയുടെ 115-ാമത് ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു. നിര്‍ദ്ദിഷ്ട നടപടിക്രമ പ്രകാരം ബില്ല് പാര്‍ലമെന്റിന്റെ ധനകാര്യ സാന്റിംഗ് കമ്മറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.
6. നവംബര്‍ 8,2012 ന് കേന്ദ്ര ധനകാര്യ മന്ത്രിയും സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരും ഉന്നതാധികാര സമിതി അംഗങ്ങളുമടങ്ങുന്ന ''കമ്മിറ്റി ഓണ്‍ ജി.എസ്.റ്റി. ഡിസൈന്‍'' ന് രൂപം നല്‍കി.
7. ഭരണഘടനയുടെ 115-ാം ഭേദഗതി ഉള്‍പ്പെടെ ജി.എസ്.റ്റി. മാതൃക സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം 2013 ജനുവരിയില്‍ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാ ഭേദഗതി ബില്ലിന്‍ മേല്‍ ചില മാറ്റങ്ങള്‍ ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. ജി.എസ്.റ്റിയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മൂന്ന് കമ്മിറ്റികള്‍ രൂപീകരിക്കാനും ഭുവനേശ്വരില്‍ ചേര്‍ന്ന ഉന്നതാധികാരികള്‍ തീരുമാനിച്ചു.
8.2013 ആഗസ്റ്റില്‍ പാര്‍ലമെന്ററി സ്ഥിരം സമിതി ലോക്‌സഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉന്നതാധികാര സമിതിയുടെയും പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയുടെയും ശുപാര്‍ശകള്‍ നിയമ വകുപ്പുമായി കൂടിയാലോചിച്ച് ധനമന്ത്രാലയം വിശദമായി പരിശോധിച്ചു. ഇവയില്‍ മിക്കവയും സ്വീകരിക്കുകയും അത് അനുസരിച്ച് കരട് ഭേദഗതി ബില്‍ അനുയോജ്യമായി പുതുക്കുകയും ചെയ്തു.
9 മുകളില്‍ പറഞ്ഞ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമ കരട് ഭരണഘടനാ ഭേദഗതി ബില്‍ 2013 സെപ്റ്റംബറില്‍ ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
10 ഭരണഘടനാ ഭേദഗതി ബില്‍ മാര്‍ച്ചില്‍ ലോക് സഭയില്‍ അവതരിപ്പിച്ചുവെങ്കിലും 2014-ല്‍ ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ റദ്ദായി.
11. ഡിസംബര്‍ 19, 2014: ഭരണഘടന (122-ആം ഭേദഗതി) ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.
12 മെയ് 6, 2015: ബില്ലിന് ലോക്സഭയുടെ അംഗീകാരം.
13 മെയ് 12, 2015: ബില്‍ രാജ്യസഭയുടെ 21-അംഗ സെലക്ട് കമ്മറ്റിക്ക് വിട്ടു.
14 ജൂലായ് 22, 2015: സമിതി റിപ്പോര്‍ട് രാജ്യസഭയില്‍ സമര്‍പ്പിച്ചു.
15 2015-ലെ വര്‍ഷകാല, ശീതകാല സമ്മേളനങ്ങള്‍, 2016 ബജറ്റ് സമ്മേളനം: കോണ്‍ഗ്രസ് ചില എതിര്‍പ്പുകളില്‍ ഉറച്ചുനിന്നതോടെ ബില്‍ സഭയുടെ മേശപ്പുറത്തുവെച്ചില്ല.
16 2016 മെയ് 6 ന് സഭ പാസ്സാക്കി. അത് പിന്നീട് രാജ്യസഭയുടെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. 2016 ജൂലൈ 22 ന് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
16 2017ല്‍ ജൂലൈ 1 ന് GST നിലവില്‍ വന്നു
അവശ്യസാധനങ്ങള്‍ക്ക് ജിഎസ്ടിയില്‍നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ട്. കല്‍ക്കരി, പഞ്ചസാര, ചായ,കാപ്പി, മരുന്നുകള്‍, എണ്ണ, ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതിയാണ് നിലവില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ജ്യൂസുകള്‍, പച്ചക്കറി ജ്യൂസുകള്‍, പാല് ഉത്പന്നങ്ങള്‍, ബയോഗ്യാസ് ഇന്ധനം, ഫെര്‍ട്ടിലൈസര്‍, പ്രോസസ്ഡ് ഫുഡ് എന്നിവയ്ക്ക് 12 ശതമാനം നികുതിയും ക്യാപിറ്റല്‍ ഗുഡ്സ്, ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍മീഡിയറീസ്, ഹെയര്‍ ഓയില്‍, സോപ്പ്, ടൂത്ത്പേസ്റ്റ് എന്നിവയ്ക്ക് 18 ശതമാനം നികുതിയും, എ.സി. ഫ്രിഡ്ജ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയവയ്ക്ക് 18 ശതമാനം നികുതിയും കാറുകള്‍ക്ക് 28 ശതമാനം നികുതിയുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കാറുകളില്‍ ചെറുകാറുകള്‍ക്ക് 1 മുതല്‍ മൂന്നു ശതമാനം വരെ സെസും ആഢംബര കാറുകള്‍ക്ക് 15 ശതമാനം സെസും അധികമായി ചുമത്തിയിട്ടുണ്ട്. കാറുകളുടെ നികുതി നിരക്കിനൊപ്പമാണഅ പാന്‍ മസാല, പുകയില ഉത്പന്നങ്ങള്‍, സോഡനിറച്ച ഡ്രിങ്കുകള്‍ എന്നിവയ്ക്ക് നികുതി നിശ്ചയിച്ചിരിക്കുന്നത്. വിലയുടെ 28 ശതമാനം നികുതിയ്ക്കൊപ്പം സെസും കൂട്ടിയായിരിക്കും ഇവയ്ക്ക് വില നിശ്ചയിക്കുക.
സേവനങ്ങളുടെ നിരക്ക് വിഭജനം
ചരക്കുകളുടെ കാര്യത്തിലെന്നപോലെ സേവനങ്ങൾക്കും വ്യത്യസ്തമായ നികുതി നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.5%,12%, 18%,28% എന്നിങ്ങനെയാണ് നിരക്കുകൾ.വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, താമസത്തിനുള്ള വീടുകള്‍, ആയിരം രൂപയ്ക്ക് താഴെ റേറ്റ് താരീഫുള്ള ഹോട്ടലുകള്‍ ലോഡ്ജുകള്‍ എന്നിവയ്ക്ക് നികുതിയില്‍നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ട്.
ചരക്കുകടത്തല്‍, സ്ലീപ്പര്‍ ക്ലാസ് ഒഴികെയുള്ള റെയില്‍വേ ടിക്കറ്റ്, എക്കണോമി ക്ലാസ് വിമാന ടിക്കറ്റ്, യൂബര്‍ പോലുള്ള ടാക്സി അഗ്രഗേഷന്‍ സേവനങ്ങള്‍, പ്രിന്റ് മീഡിയയിലെ പരസ്യങ്ങള്‍ എന്നിവയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വര്‍ക്ക് കോണ്‍ട്രാക്ടുകള്‍, ബിസിനസ് ക്ലാസ് വിമാന യാത്ര, ടെലികോം സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, റെസ്റ്റോറന്റ് സേവനങ്ങള്‍, 1000 ത്തിനും 5000 ത്തിനും മധ്യേ താരിഫ് റേറ്റുള്ള ഹോട്ടലുകളും ലോഡ്ജുകളും എന്നിവയ്ക്ക് 12 മുതല്‍ 18 ശതമാനം വരെയാണ് ജിഎസ്ടി.
സിനിമാ ടിക്കറ്റുകള്‍, ബെറ്റിംഗ്, വാതുവെയ്പ്, 5000 ത്തിന് മുകളില്‍ ചാര്‍ജുള്ള ഹോട്ടലുകള്‍ ലോഡ്ജുകള്‍ എന്നിവയ്ക്ക് 28 ശതമാനം നികുതിയാണ് ശുപാര്‍ശ ചെയ്തിരുന്നത്. സിനിമാ ടിക്കറ്റുകളുടെ കാര്യത്തില്‍ നൂറു രൂപയ്ക്ക് താഴെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനം നികുതിയെ ഈടാക്കുകയുള്ളു. നൂറു രൂപയ്ക്ക് മുകളിലുള്ളവയ്ക്കാണ് 28 ശതമാനം ജിഎസ്ടി ചുമത്തുന്നത്.
ജിഎസ്ടിയ്ക്ക് പുറത്തുള്ളവ
നിലവില്‍ ജിഎസ്ടിയുടെ പുറത്താണ് പെട്രോളിയം ഉത്പന്നങ്ങളും മദ്യവും. പെട്രോളിയം ക്രൂഡ്, ഹൈസ്പീഡ് ഡീസല്‍, മോട്ടോര്‍ സ്പിരിറ്റ്, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍, നാച്ചുറല്‍ ഗ്യാസ് എന്നിവയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്ന സമയം മുതലെ ജിഎസ്ടി ചുമത്തി തുടങ്ങുകയുള്ളു. മദ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിവര്‍ഷം 10 ലക്ഷം രൂപയ്ക്ക് താഴെ വരുമാനമുള്ള ചെറുകിട സംരംഭങ്ങളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള ചെറുകിട സംരംഭകര്‍ക്ക് 20 ലക്ഷം രൂപയാണ് പ്രതിവര്‍ഷ വരുമാന സ്ലാബ്.
ജി.എസ്.ടി നേട്ടങ്ങള്‍
1. സര്‍ക്കാരിന്റെ നികുതി വരുമാനം വര്‍ദ്ധിക്കും, ജിഡിപിയില്‍ ആനുപാതിക വര്‍ദ്ധനവുണ്ടാകും
2. നികുതി ഏകീകൃതമാകുമ്പോള്‍ അത് വിപണിയില്‍ പ്രതിഫലിക്കുകയും ജനങ്ങള്‍ക്ക് പ്രയോജനകരമാകുകയും ചെയ്യും
3. രാജ്യം ഒറ്റ വിപണിയായി മാറുന്നു
4. പല ലയറുകളിലുള്ള ടാക്‌സിന് പകരം ഉപയോഗിക്കുന്ന ആള്‍ മാത്രം നികുതി അടയ്ക്കുന്ന രീതി.
5. നികുതി വ്യവസ്ഥയിലെ അഴിമതി ഇല്ലാതാകും ഉദ്യോഗസ്ഥ തല ഭീഷണികളും മറ്റും ഇല്ലാതാകും.
6. ആഭ്യന്തര വിപണിയില്‍ ഉത്പാദന ചിലവ് കുറയുന്നതിന് അനുസരിച്ച് കയറ്റുമതിയില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ജി.എസ്.ടി കോട്ടങ്ങള്‍
1. കേന്ദ്രം കൂടുതല്‍ ശക്തമാകും, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാന നഷ്ടം സംഭവിക്കും
2. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ നികുതി വിഹിതത്തില്‍ തര്‍ക്കങ്ങളുണ്ടാക്കിയേക്കാം.
3. ഡിജിറ്റലൈസേഷന് വേണ്ടി വരുന്ന ചിലവ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമോ എന്ന ആശങ്ക
4. ജിഎസ്ടി നടപ്പാക്കുമ്പോള്‍ പണപ്പെരുപ്പം ഉണ്ടാകാനുള്ള സാധ്യത വിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്.
5. നേരത്തെ ഒന്നരകോടി രൂപവരെ വാര്‍ഷിക വിറ്റുവരുമാനമുളള വ്യാപാരികള്‍ സെയില്‍സ് ടാക്സ് അടച്ചാല്‍ മതിയായിരുന്നു. ഇനിമുതല്‍ 20 ലക്ഷത്തിനുമേല്‍ വിറ്റുവരവുളള എല്ലാവരും ജി.എസ്.ടിയുടെ ഭാഗമായി നികുതി അടയ്‌ക്കേണ്ടി വരും.
Pscvinjanalokam PSC VINJANALOKAM