കാട്ടിലിരിക്കുന്ന കരിമൂർഖ പാമ്പിനേയും തച്ചുകൊന്നു വേടൻ ....... ഡും ഡും ഡും .........
കോമത്ത് അമ്മിണിയമ്മയുടെയും മകൻ സ്വാമിനാഥൻറെയും ചുണ്ടു കൾ ഉരു വിടാറുള്ള വരികൾ................, കർക്കിടകം ഒന്നു മുതൽ വേടൻ പാട്ടിന് തുടക്കമാ വുന്നു. വെളുപ്പാൻ കാലത്ത് കുളിച്ചു വേടവേഷവുമായി ഇറങ്ങുന്ന വേടൻ ഏ താണ്ട് പതിനൊന്നു മണിവരെ നാട്ടിലുള്ള വീടുകൾ കയറി ഇറങ്ങി കൊട്ടി പാ ടും. കർക്കിടകത്തിൽ മലയിറങ്ങി വരുന്ന ചിന്നിനേയും ചെകുത്താനേയും അക റ്റുവാൻ വേട വേഷവുമായി വരുന്ന പരമശിവനെ ഭക്തിയോടു കൂടി നാട്ടുകാർ വരവേൽക്കുന്ന ആചാരമാണ് വേടൻ പാട്ട്. അസ്സാമാന്യമായ പല കഴിവുകളു മുണ്ടായിട്ടും അറിയപ്പെടാതെ പോയ ഒരു പാട് കലാകാരന്മാർ നമുക്കുണ്ടായി രുന്നു. അവരുടെ കഴിവുകളും അവരോടോപ്പോം കാലയവനികക്കുള്ളിൽ മറ ഞ്ഞു പോയി. അങ്ങിനെയുള്ള നമ്മുടെ നാടിൻറെ കലാകാരൻമ്മാരായിരുന്നു അമ്മിണിയമ്മയും, മകൻ സ്വാമിനാഥനും. വേടൻ പാട്ടിൻറെ പിറകിലുള്ള ഐ തിഹ്യവും കഥയും ഇങ്ങിനെ.
പരമശിവനെ പ്രീതിപ്പെടുത്തി പാശുപതാസ്ത്രം ലഭിക്കുവാൻ വേണ്ടി പാർത്ഥ ൻ കാട്ടിൽ കൊടും തപസ്സു തുടങ്ങി. പാർത്ഥൻറെ തപസ്സിൻറെ മഹിമ നെരിട്ട് ക ണ്ടറിയാൻ പരമശിവനും ശ്രീപാർവതിയും തീരുമാനിച്ചു, അങ്ങിനെ അവർ വേഷം മാറി,വേടവേഷവും (കാട്ടാള വേഷം) കെട്ടി, കാട്ടിൽ തപസ്സു ചെയ്യുന്ന പാർത്ഥനെ അന്ന്വേഷിച്ചു പുറപ്പെട്ടു. പല ദിവസ്സങ്ങളും യാത്ര ചെയ്തു നാടു കളും, കാടുകളും താണ്ടി പാർത്ഥൻറെയടുത്തു എത്തി ചേർന്നു. പരമശിവൻ സ്വന്തം മായയാൽ തീർത്ത പല പക്ഷികളെയും, പാമ്പുകളെയും വേട്ടയാടിയും കൊന്നും കൊണ്ട് പാർത്ഥൻറെ തപസ്സിളക്കുവാൻ ശ്രമം നടത്തി. എന്നാൽ എല്ലാ പ്രയത്നങ്ങളും നിഷ്ഫലമായി, പാർത്ഥ ൻറെ തപസ്സിനെ ഇളക്കുവാൻ പറ്റി യില്ല.
ഒടുവിൽ മായകൊണ്ടുണ്ടാക്കിയ ഒരു പന്നിയെ അമ്പു കൊണ്ട് മുറിവേറ്റ നില യിൽ പാർത്ഥൻറെ മുന്നിലേക്ക് ശരണം പ്രാപിക്കാൻ എന്ന നിലയിൽ വലിച്ചെ റിയുന്നു. പന്നിയുടെ ദയനീയ അവസ്ഥയിൽ മനം നൊന്ത പാർത്ഥൻ തപസ്സു ഉ പേക്ഷിച്ചു പന്നിയെ രക്ഷിക്കാൻ തയ്യാറാവുന്നു. എൻറെ വേട്ട മൃഗത്തെ എനി ക്കു തിരിച്ചു നൽകണമെന്ന് പറഞ്ഞു കൊണ്ടു വേടൻ പാർത്ഥനെ സമീപിക്കു ന്നു. അഭയം തേടി ശരണം പ്രാപിച്ചവനെ രക്ഷിക്കുക എന്നതു ധർമ്മ വിശ്വാസ്സി യായ എൻറെ ധർമ്മമാണ്, അതു കൊണ്ടു തിരിച്ചു പോകാൻ വേടനോട് ആവ ശ്യപ്പെടുന്നു.
വേട്ട മൃഗമായ പന്നിയെ കിട്ടാതെ പോകില്ലായെന്ന് വേടനും, കനത്ത വാക്പോ രിനും, കലഹത്തിനുമൊടുവിൽ വേടൻ യുദ്ധത്തിനു വെല്ലു വിളിക്കുന്നു. വെ ല്ലു വിളി സ്വീകരിച്ച പാർത്ഥൻ വില്ലും അമ്പുമെടുത്തു യുദ്ധം തുടങ്ങി. തൊടു ത്തു വിടുന്ന എല്ലാ അമ്പുകളും തൻറെ കൈകളാൽ നിഷ്പ്രയാസ്സം പിടിച്ചെടു ത്ത വേടൻറെ അസ്സാമാന്യ കഴിവ് പാർത്ഥനെ അത്ഭുതപ്പെടുത്തി. ഒടുവിൽ അ മ്പുകൾ എല്ലാം തീർന്നതിൽ പിന്നെ ഗഥാ യുദ്ധം തുടങ്ങി. ഗഥയും പിടിച്ചെടുത്തു വേടൻ ദൂരേക്ക് വലിച്ചെറിഞ്ഞു. ഒരു കാട്ടു വാസ്സിയായ വേടൻറെ അസാമാന്യ പാഠവവും, സാമർഥ്യവും പാർത്ഥനെ തീർത്തും അത്ഭുതപ്പെടുത്തുകയും, അമ്പ രപ്പിക്കുകയും ചെയ്തു.
കയ്യിൽ ഇരിക്കുന്ന എല്ലാ ആയുധങ്ങളും തീർന്നപ്പോൾ വെല്ലുവിളിയുമായി പാ ർത്ഥൻ മല്ല യുദ്ധം തുടങ്ങി. മെയ് വഴക്കത്തിലും, കായിക ശക്തിയിലും തുല്യ ശ ക്തരായ രണ്ടു പേർ പരസ്പ്പരം കെട്ടിപ്പിടിച്ചു കൊണ്ട് മലർന്നടിച്ചു വീഴുക യും, എഴുന്നേറ്റു വർദ്ധിച്ച വീര്യത്തോടെ വീണ്ടും ഏറ്റുമുട്ടിക്കൊണ്ടുമിരുന്നു മല്ലയുദ്ധത്തിനിടയിൽ മലർന്നടിച്ചു ധരണിയിൽ വീണപ്പോൾ ആടകൾ ഒരുഭാഗ ത്തും, നാഗമാല മറുഭാഗത്തുമായി തെന്നിയപ്പോൾ യഥാർത്ഥ രൂപം പ്രത്യക്ഷ പ്പെടുകയും "അയ്യോ പരമശിവ ഭഗവാനെ ഞാൻ അങ്ങയുടെ ഈ വേഷം അറി ഞ്ഞില്ലല്ലോ" എന്ന് വിലപിച്ചു കൊണ്ട് സാഷ്ട്ടാഗ പ്രണാമം ചെയ്തു മാപ്പ് ചോ ദിച്ചു. പാർത്ഥൻറെ തപസ്സിലും ധർമ്മ നിഷ്ഠയിലും ഒരു പോലെ സന്തുഷ്ടനായ പരമ ശിവൻ പാശുപതാസ്ത്രം നൽകി പാർത്ഥനെ അനുഗ്രഹിച്ചയച്ചു.
ഇതിൻറെ ഓർമ്മ പുതുക്കൽ ആയിട്ടാണ് വേടൻ പാട്ട് എന്ന ആചാരം നടത്തി വന്നിരുന്നത്. ശിവ പാർവതിമാർ വേട വേഷം കെട്ടി മുറ്റത്ത് വന്നു പാടിയാൽ കർക്കടക മാസ്സത്തിൽ മലയിറങ്ങി വരുന്ന ചിന്നിനേയും, ചെകുത്താനേയും അ കറ്റാമെന്നും വീട്ടിൽ ശിവ പാർവതി സാന്നിധ്യവും, അതുകൊണ്ട് തന്നെ ഔശര്യ വും വരുമെന്നും, പഞ്ഞ കർക്കിടകത്തിൻറെ കാഠിന്യം കുറയുമെന്നും വിശ്വാ സ്സം. എന്നാൽ കുല തൊഴിലായ തെയ്യം കെട്ടു മാത്രം ചെയ്തു ജീവിച്ചിരുന്ന മല യ സമുദായത്തിൻറെ പഞ്ഞ മാസ്സങ്ങളിലെ ജീവനോപാധി കൂടിയായിരുന്നു വേടൻ പാട്ട്.
വേടൻ പാട്ടു കഴിഞ്ഞാൽ വീടുകളിൽ നിന്നും വെള്ളരിക്ക, ച ക്കക്കുരു, ഉണക്ക മാങ്ങ, അരി അല്ലെങ്കിൽ നെല്ലു തുടങ്ങിയവയെല്ലാം കാണിക്കയായി കൊടു ക്കും, അങ്ങിനെ കർക്കിടകം ഒരു വിധം പട്ടിണിയില്ലാതെ കഴിഞ്ഞു പോകും. ഇ തും ഒരു കാരണമായി പഴയവർ പറയുന്നുണ്ടെങ്കിലും, പഴയ കാലങ്ങളിൽ മി ക്കവാറും എല്ലാ വീടുകളിലും ആ കാലത്ത് പ ട്ടിണി തന്നെ ആയിരുന്നു.
വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി കോട്ട വേട്ടക്കൊരു മകൻ ക്ഷേത്രം വളരെ പ്രശസ്തമാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചില ക്ഷേത്രങ്ങളിൽ കെട്ടിയാടുന്ന വേട്ടയ്ക്കൊരു മകൻ തെയ്യം, പരമ ശിവന് വേട വേഷത്തിലള്ളപ്പോൾ ജനിച്ച കുഞ്ഞായിരുന്നുവെന്നും, അങ്ങിനെയാണ് നായാ ട്ട് വീരൻറെ മകൻ, അല്ലെങ്കിൽ വേട്ടയ്ക്കൊരു മകനെന്ന പേര് വന്നതെന്നും ഐ തിഹ്യം. വേട്ടയ്ക്കൊരു മകൻ ക്ഷേത്രപാലൻറെയും ഊർപ്പഴശ്ശിയുടേയും കൂടെ സഞ്ചരിച്ചിരുന്നുവെന്ന് വിശ്വാസ്സം നിലവിലുള്ളതിനാൽ, വേട്ടയ്ക്കൊരു മകൻ തെയ്യത്തോടോപ്പോം ക്ഷേത്രപാലൻറെയും, ഊർപ്പഴശ്ശിയുടേയും തെയ്യങ്ങളും കെട്ടിയാടാറുണ്ട്.
വേടൻ പാട്ടിൽ ശ്ലോകങ്ങൾ പാടുന്നതു കുട്ടിക്കാലത്ത് കേട്ട ഓർമ്മ വച്ചാണ് ഇ ത്രയും എഴുതിയത്, ശ്ലോകം ഒന്നും ഓർമ്മയിൽ ഇല്ല. കോമത്ത് സ്വാമിനാഥൻ ചേട്ടൻറെ ഭാര്യയോടും മകൻ പ്രൈവറ്റ് ബസ്സ്‌കണ്ടക്ടറായ രാജിവിനോടും ചോദിച്ചപ്പോൾ അവർക്ക് അറിയില്ലായെന്നു പറഞ്ഞു. അമ്മിണിയമ്മയുടെ മൂത്ത മകൻ കുഞ്ഞമ്പൂട്ടി പണിക്കർ, സ്വാമിനാഥൻറെ ചേട്ടൻ കൈതേരി ഇടം എന്ന സ്ഥലത്ത് താമസ്സിക്കുന്നു, ആളെ കണ്ടാൽ ശ്ലോകം പറഞ്ഞു തരുമെന്നും പ റഞ്ഞു, ഞാൻ കൈതരി ഭഗവതി ക്ഷേത്രത്തിനടുത്തുള്ള കുഞ്ഞമ്പൂട്ടി പണിക്ക രുടെ വീട് തേടി പുറപ്പെട്ടു. പലരോടും വഴി ചോദിച്ചു ഭഗവതി ക്ഷേത്രത്തിനടു ത്തെത്തി, ചക്കര മുക്ക് കഴിഞ്ഞു മുന്നോട്ടു കുറച്ചു നടന്നു, ഇടവും വലവും മ രങ്ങൾ ഇടതൂർന്നു വളരുന്ന ഒരു നല്ല ഗ്രാമം, കലപില കൂട്ടുന്ന കിളികളും, മരം ചാടി നടക്കുന്ന അണ്ണാനും, ഗ്രാമീണത വിളിച്ചോതുന്ന കുയിൽ നാദവും, ഗ്രാമ ഭംഗി വർണ്ണനാതീതം.
തൊണ്ണൂരിൻറെ അവശതകൾ അനുഭവിക്കുന്ന പണിക്കർക്ക് ശാരിരിക അവശ ത കാരണം കൂടുതൽ ഒന്നും പറയാൻ പറ്റിയില്ല, ശ്ലോകം ഒന്നും കിട്ടിയില്ല, എങ്കി ലും പാരിസ്സിലും മറ്റും തെയ്യം കെട്ടിയതും, കൂരാറ കുന്നുമ്മൽ ക്ഷേത്രത്തിൽ ചാ മുണ്ടി തെയ്യം കെട്ടിയ കഥയുമൊക്കെ പറഞ്ഞു. അടുത്ത കാലത്ത് ശ്രീ നഗറിൽ നിന്നും ക്ഷണം ഉണ്ടായിരുന്ന കാര്യവും പറഞ്ഞു. മക്കൾക്കോ പേരക്കുട്ടികൾ ക്കോ ശ്ലോകമോ, ഐതിഹ്യമോ അറിയാതെ പോയതിൽ ഉള്ള വിഷമം ആ മു ഖത്ത് കാണാമായിരുന്നു.
വേടൻ പാട്ടും ഗോദാമൂരി പാട്ടുമെല്ലാം നാട് നീങ്ങിയ തിലുള്ള വിഷമത്താൽ ഗതകാല സ്മരണകളിൽ വികാരാധീനനായി കുറെ നേരം മിണ്ടാതിരുന്നു, ആ കണ്ണുകൾ നനഞ്ഞുവോയെന്നു എനിക്ക് സംശയം തോ ന്നി. പിന്നീട് ഒരിക്കൽ രാ വിലെ വന്നാൽ ശ്ലോകം പാടി കേൾപ്പിക്കാം എന്നും പറഞ്ഞു. വീണ്ടും പഴയ നി ലയിലേക്ക് വന്നു കൈകൾ കൂപ്പി എന്നെ യാത്രയാക്കി ഞാൻ തിരിച്ചു പോരു മ്പോൾ എനിക്ക് വ ല്ലാത്ത സങ്കടമായിരുന്നു, മറ്റു പല നാടൻ കലകളേയും പോ ലെ വേടൻ പാട്ടും നാട് നീങ്ങിയതിൽ. പണിക്കരെ പോലെ തൊണ്ണൂറു കഴിഞ്ഞ വിരലിൽ എണ്ണാവുന്നവർക്കു മാത്രമേ ഇതെല്ലാം അറിയാവു.............................. അതും ഇനി എത്ര കാലം..................
വള്ളിയായിയുടെ ചില ഭാഗങ്ങളിലും, പൊയിലൂരിലും ചില ഭാഗങ്ങളിൽ വേ ടൻ പാട്ട് ഇപ്പോഴും നടക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞു......, ഇന്നത്തെ പോലെ മുക്കിലും മൂലയിലും ഡോക്ടർമാർ ഇല്ലാതിരുന്ന കാലത്ത്, വീടുകളിൽ കുട്ടിക ൾക്കും മറ്റും അസുഖങ്ങൾ വന്നാൽ അമ്മിണിയമ്മയേയോ സ്വാമി നാഥൻ ചേട്ട നെയോ കൂട്ടി വരും, അവർ ചരടിൽ മന്ദ്രിച്ചു ഊതി നൽകും, നിഷ്കളങ്കരായ അ വരുടെ മന്ത്ര ചരട് കൊണ്ടും ചെറിയ അസുഖങ്ങൾ പലതും മാറാറുമുണ്ട്, ചര ടിൻറെയോ മന്ത്രത്തിൻറെയോ ശക്തിയല്ലായിരിക്കാം, എന്നാലും നാട്ടിലെ നി ഷ്കളങ്കരായ ജനങ്ങൾക്ക് അവരോടുണ്ടായിരുന്ന വിശ്വാസ്സം അതായിരുന്നു.
ഇക്കാലത്ത്ചിന്നും ചെകുത്താനും താണ്ഡവമാടുമ്പോൾ ശിവനായി പ്രത്യക്ഷ പ്പെടാൻ വേടനോ വേടൻ പട്ടോയില്ല, വേടനും വേടൻ പാട്ടും നാട് നീങ്ങിയെങ്കി ലും ആദരിക്കാം, നമുക്ക്, അറിയപ്പെടാതെ പോയ നമ്മുടെ നാടിൻറെ സ്വന്തം ക ലാകാരൻമ്മാരെ........................ അങ്ങിനെ അവർ ജനമനസ്സുകളിൽ ജീവിക്കട്ടെ......
ജൂലൈ പതിനേഴിന് രാമായണ മാസ്സമായ കർക്കടകം തുടങ്ങുന്നു.
ജയരാജൻ കൂട്ടായി