A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

Korowai - Life in Heavens !

ലോകത്ത് വളരെ കുറച്ചു മനുഷ്യ വര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഇത്തരം മര വീടുകളില്‍ താമസിക്കുന്നത് . പക്ഷെ ഇത്രയും ഉയരത്തില്‍ വീട് കെട്ടി താമസിക്കുന്ന വര്‍ഗ്ഗങ്ങള്‍ രണ്ടെണ്ണം മാത്രമേ ഉള്ളൂ . Korowai വര്‍ഗ്ഗവും Kombai വര്‍ഗ്ഗവും . രണ്ടു കൂട്ടരും ഇന്തോനേഷ്യയുടെ കീഴില്‍ ഉള്ള പാപ്പുവ പ്രവിശ്യയില്‍ ആണ് ഉള്ളത് ( ഇത് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ പ്രവിശ്യ ആണ് ). 1970 കളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ കണ്ടെത്തും വരെയും ഇവര്‍ പുറം ലോകത്തിന് അത്ഞാതരായിരുന്നു !

Kolufo എന്നും പേരുള്ള ഈ വര്‍ഗ്ഗം എന്തിനാണ് ഇത്രയും മുകളില്‍ വീട് കെട്ടി താമസിക്കുന്നത് എന്ന് ആദ്യകാലങ്ങളില്‍ അത്ഞാതമായിരുന്നു . മഴക്കാടുകളിലെ അട്ടകളില്‍ നിന്നും മറ്റു ഇഴജന്തുക്കളില്‍ നിന്നുമുള്ള മോചനം ആണ് ലക്‌ഷ്യം എന്നാണ് പലരും കരുതിയിരുന്നത് . എന്നാല്‍ Citak [sahy-tak] എന്ന് പേരുള്ള മറ്റൊരു ആദിവാസി വര്‍ഗ്ഗത്തെ കൂടി ഈ ദ്വീപുകളില്‍ നിന്നും കണ്ടെത്തിയതോടെ ആണ് ഈ രഹസ്യത്തിന്റെ ചുരുള്‍ അഴിഞ്ഞത് . കാരണം മറ്റൊന്നുമല്ല മറ്റു വര്‍ഗ്ഗക്കാരുടെ തലകള്‍ കൊയ്തെടുത്തു ഉണക്കി സൂക്ഷിക്കുന്ന ഒരു പതിവ് Citak വര്‍ഗ്ഗത്തിന് ഉണ്ട് എന്നത് തന്നെ ! കൂടുതല്‍ തലകള്‍ കൈവശം ഉള്ളവന് സമൂഹത്തില്‍ പ്രത്യക സ്ഥാനം അവര്‍ നല്‍കിയിരുന്നു . കൊടുംകാട്ടില്‍ ഈ തലയറുപ്പന്‍മ്മാരുടെ കയ്യില്‍ നിന്നും രക്ഷപെടാന്‍ മറ്റു വര്‍ഗ്ഗക്കാരായ Korowai വര്‍ഗ്ഗവും Kombai വര്‍ഗ്ഗവും മരമുകളില്‍ രാപാര്‍ക്കാന്‍ ആരംഭിച്ചു . താഴേക്കു തൂങ്ങിക്കിടക്കുന്ന കോണി ഇവര്‍ രാത്രിയില്‍ മുകളിലേക്ക് വലിച്ചു കയറ്റും . പിന്നെ ആര്‍ക്കും ഇവരെ തൊടാന്‍ കിട്ടില്ല ! ഇവരുടെ മര വീടുകളില്‍ സാധാരണ മൂന്നു മുറികള്‍ ആണ് ഉള്ളത് . ഒന്ന് സ്ത്രീകള്‍ക്ക് , മറ്റൊന്ന് പുരുഷന്മ്മാര്‍ക്ക് , പിന്നെ ഒരെണ്ണം കുട്ടികള്‍ക്കും . സൈട്ടാക്ക് വര്‍ഗ്ഗക്കാര്‍ നരഭോജികള്‍ ആയിരുന്നു. കൊറോവായ് വര്‍ഗ്ഗക്കാരുടെ ഭാഷയില്‍ ഇവരെ khakhua എന്നാണ് വിളിക്കുന്നത്‌ (The Korowai of Irian Jaya: Their Language in Its Cultural Context, Oxford University Press, ISBN 0 19 510551 6). ഇവരെ ആദ്യം കണ്ടെത്തിയ Dutch Reformed Church ലെ മിഷനറിമാരുടെ അഭിപ്രായത്തില്‍ Citak വര്‍ഗ്ഗക്കാര്‍ അവസാനമായി ഇവരെ ആക്രമിച്ചത് 1966 കാലഘട്ടങ്ങളില്‍ ആണ് . പിന്നീട് ഈ ദ്വീപില്‍ നാട്ടുമനുഷ്യരുടെ സ്വാധീനം വര്ധിച്ചതോട് കൂടി ഇവര്‍ "തല കൊയ്യല്‍ " കര്‍മ്മം ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ് .

1980 കളുടെ തുടക്കത്തില്‍, ഡച്ച് മിഷനറി ആയിരുന്ന Johannes Veldhuizen ആണ് ഇവരുമായി സമ്പര്‍ക്കത്തില്‍ ആകുന്ന ആദ്യ നാട്ടുമനുഷ്യന്‍ . ആദ്യമൊക്കെ മറ്റുള്ളവരെ സംശയ ദൃഷ്ടിയോടെ കണ്ടിരുന്ന ഇവര്‍ പിന്നീട് നാട്ടുമനുഷ്യരുമായി കൂടുതല്‍ അടുപ്പം കാണിക്കുവാന്‍ തുടങ്ങി . ഇപ്പോള്‍ ഇവരില്‍ ചിലര്‍ Becking നദിയുടെ തീരങ്ങളിലെ ഗ്രാമങ്ങളില്‍ കുടില്‍ കെട്ടി താമസിക്കാന്‍ തുടങ്ങിയിട്ടുണ്ട് . ഇപ്പോള്‍ Sinimborü എന്ന ഗ്രാമത്തില്‍ ഇവര്‍ മാത്രമാണ് ഉള്ളത് . എങ്കിലും ഇവര്‍ മിക്കപ്പോഴും വനത്തിനുള്ളില്‍ കയറി മരവീടുകളില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്കൊപ്പം കഴിയാറുണ്ട് . ഇവര്‍ താമസിക്കുന്ന അറുന്നൂറ് ചതുരശ്ര കിലോമീറ്റര്‍ വനത്തിനുള്ളില്‍ ആകെ മൂവായിരത്തോളം കൊരോവായ് വര്‍ഗ്ഗക്കാര്‍ ആണ് ഇപ്പോള്‍ ഉള്ളത് . ആന്ത്രോപ്പോളോജിസ്റ്റായ Peter Van Arsdale ആണ് ഇവരുടെ ഭാഷയ്ക്ക്‌ ഘടനയും ലിപിയും ഉണ്ടാക്കിയെടുത്തത് .

Korowai വര്‍ഗ്ഗക്കാരും നരഭോജികള്‍ ആയിരുന്നു എ
ന്ന് ചില നരവംശഗവേഷകര്‍ ഉന്നയിക്കുന്നുണ്ട്‌ . ഇവര്‍ക്കിടയില്‍ നിന്നും കേട്ട ചില കഥകള്‍ ആണ് ഇതിനു ആധാരം . പക്ഷെ പൂര്‍ണ്ണമായ തെളിവുകളുടെ അഭാവത്തില്‍ ഭൂരിപക്ഷം പേരും ഇപ്പോള്‍ ഇത് തള്ളിക്കളയുകയാണ് ചെയ്യുന്നത് . 2011 ലെ BBC ഡോകുമെന്‍ടറി ആയ Human Planet ല്‍ ഇവരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് .
No automatic alt text available.
FROM >>> www.palathully.com