ഷെര്ല ക് ഹോംസ്- സ്രിഷ്ടവിനെകാള്‍ പ്രസിദ്ധനായ കഥാപാത്രം
ആർതർ കോനൻ ഡോയലിന്റെ(1859-1930) വിഖ്യാതമായ കുറ്റാന്വേഷണനോവലുകളിലെ കുറ്റാന്വേഷകനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. സ്രഷ്ടാവിനേക്കാളും താൻ പിറന്നുവീണ ഗ്രന്ഥത്തെക്കാളും മഹത്ത്വമാർന്ന അസ്തിത്വവിശേഷം നേടിയ കഥാപാത്രമാണിത്. തീർത്തും കൽപ്പിത കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന യാഥാർത്ഥ്യമായി ലോകം വിശ്വസിക്കുന്ന പ്രതിഭാസവുമായി ഷെർലക് ഹോംസ് മാറി. ഡോയലിന്റെ ഈ അപസർപ്പകനായ കഥാപാത്രം എഴുതപ്പെട്ട് ദിവസങ്ങൾക്കകം ലോകവായനക്കാരെ വശീകരിച്ചു. ലണ്ടനിലെ ബേക്കർസ്ട്രീറ്റിലെ 221 B എന്ന മുറിയിൽ താമസമാക്കി തന്റെ സന്തത സഹചാരിയായ ഡോ. വാട്സണൊപ്പം നടത്തുന്ന കുറ്റാന്വേഷണം വളരെയധികം ഉദ്വേഗജനകമാണ്.
ഷെർലക് ഹോംസിനെ ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത്
വായനക്കാർക്കിടയിൽ തികച്ചും അമരനായ കഥാപാത്രമാണ് ഷെർലക് ഹോംസ്. കോനൻ ഡോയൽ ഹോംസിനെ സൃഷ്ടിക്കുമ്പോൾ ഈ കഥാപാത്രം ഇത്രമാത്രം വളരുമെന്ന് വിചാരിച്ചിരുന്നില്ല. പുസ്തകങ്ങൾ ഓരോന്നും പുറത്തിറങ്ങുംതോറും ഹോംസ് ഡോയലിനെക്കാൾ വളർന്നു. തന്റെ ചരിത്രാഖ്യായികകളും ഗവേഷണവും നടത്തുന്നതിനു വേണ്ടി സമയം കണ്ടെത്തുന്നതിനായി ഡോയൽ ഹോംസ് "മരണക്കെണി"(The death trap) എന്ന നോവലിലൂടെ ഈ കഥാപാത്രത്തെ വധിച്ചു. പക്ഷേ ഇതു വായനക്കാർക്കിടയിൽ പ്രധിഷേധം സൃഷ്ടിച്ചു. കഥാകാരൻ വലിയ തെറ്റു ചെയ്തതായി അവർ വ്യാഖ്യാനിച്ചു.വായനക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ ഗത്യന്തരമില്ലാതെ ഡോയലിനു "ഒഴിഞ്ഞ വീട്"(The Empty House) എന്ന തന്റെ കഥയിലൂടെ ഹോംസിനെ പുരരുജ്ജീവിപ്പിക്കേണ്ടി വന്നു. തിരികെ വന്ന ഹോംസ് വീണ്ടും കഥകളിൽ നിറഞ്ഞുനിന്നു. ഒടുവിൽ ഒരു കർഷകനായി ഷെർലക് ഹോസ് ആരാധക ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു.
ഒരുപാട് ആലോചിച്ചാണ് ഡോയൽ തൻറെ കഥാപാത്രത്തിന് ഷെർലക് ഹോംസ് എന്ന പേര് കണ്ടുപിടിച്ചത്. ഷെർലക് ഹോംസ് എന്ന പേര് ആദ്യമായി കുറിച്ചിട്ട ഡയറി ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തിലുണ്ട്.അക്കാലത്ത് ജീവിച്ചിരുന്ന ഒലിവർ വെൻഡൽ ഹോംസ് എന്ന എളഴുത്തുകാരനിൽ നിന്നാണ് ഡോയൽ ഹോംസ് എന്ന പേര് കടമെടുത്തത്.ലണ്ടനിൽ ജീവിച്ചിരുന്ന ജെയിംസ് എന്നു പേരുള്ള ഒരു ഡോക്ടറുടെ പുനരാവിഷ്കാരമായിരുന്നു ഷെർലക് ഹോംസ്.രോഗികളുടെ രോഗവിവരങ്ങൾ സൂക്ഷമദർശനത്തിലുടെ അപഗ്രഥിക്കാൻ അദ്ദേഹത്തിന് പ്രത്തേകസാമർത്ത്യമുണ്ടായിരുന്നു
ഡോ. വാട്സണ്‍
.ഹോംസിൻറെ ഉറ്റചങ്ങാതിയായ ഡോഃ വാട്സൻ ഡോയിലിൻറെ തനിപകര്‍പയിരുന്നു. ഡോയലിന്റെ പ്രധാന കഥാപാത്രമായ ഷെർലക് ഹോംസിനൊപ്പംസഹായി ആയും സുഹൃത്തായും ലണ്ടനിലെ ബേക്കർസ്ട്രീറ്റിലെ 221 B എന്ന മുറിയിൽ താമസമാക്കി നടത്തുന്ന കുറ്റാന്വേഷണ പ്രവർത്തനങ്ങൾ വളരെയധികം ഉദ്വേഗജനകമാണ്. നാല് ചെറുകഥകൾ ഒഴികെയുള്ള രചനകളല്ലാം ഹോംസിന്റെ സുഹൃത്തായ വാട്സൺ ആഖ്യാനം ചെയ്യുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
വാട്സൺ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആദ്യത്തെ ഹോംസ് കൃതിയായ എ സ്റ്റഡി ഇൻ സ്കാർലറ്റിൽ ആണ്. അഫ്ഗാനിസ്ഥാനിൽ നിന്നും സേവനം കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു ഡോക്ടറായിട്ടാണ് ഡോയൽ വാട്സണെ പരിചയപ്പെടുത്തുന്നത്. ശാരീരിക സ്ഥിതിയെക്കുറിച്ച് "as thin as a lath (കനം കുറഞ്ഞ തടിക്കഷണം) and as brown as a nut."എന്നും ഡോയൽ എഴുതുന്നു.
ഹോംസിന്റെ ജീവചരിത്രകാരനായും വ്യാഖ്യാതാവായും ഹോംസിനെ ഉന്മേഷഭരിതനാക്കുന്ന ആത്മസുഹൃത്തായും ഡോക്ടർ വാട്സൺ ഹോംസ് കഥകളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നു.
ഷെർലക് ഹോംസ് രചനകൾ
എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന 1887-ൽ പുറത്തിറങ്ങിയ നോവലിലാണ് ഹോംസ് എന്ന കഥാപാത്രം ആദ്യമായി പുറത്തുവന്നത്. മൊത്തം നാല് നോവലുകളിലും 56 ചെറുകഥകളിലും ഹോംസ് പ്രത്യക്ഷപ്പെടുന്നുണ്ട്. ദി കേസ് ബുക്ക് ഓഫ് ഷെർലക്ക് ഹോംസ് എന്ന ചെറുകഥാസമാഹാരത്തിലാണ് ഡോയലിന്റെ സൃഷ്ടിയായി ഹോംസ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഡോയലിനു ശേഷം മറ്റ് സാഹിത്യകാരന്മാരും ഹോംസിനെ കഥാപാത്രമാക്കി നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട്.
നാല് ചെറുകഥകൾ ഒഴികെയുള്ള രചനകളല്ലാം ഹോംസിന്റെ സുഹൃത്തായ ജോൺ വാട്സൺ ആഖ്യാനം ചെയ്യുന്ന രീതിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
സർ ആർതർ ഇഗ്നേഷ്യസ് കോനൻ ഡോയൽ, (22 മേയ് 1859-7 ജുലൈ 1930)
ഷെർലക് ഹോംസ് എന്നാ കല്പിത കഥാപാത്രത്തിന്റെ സൃഷ്ടാവ് ഇദ്ദേഹം ആണ്. ഇദ്ദേഹത്തിന്റെ ഹോംസ് കഥകൾ ക്രൈം ഫിക്ഷൻ ഫീൽഡിലെ ഏറ്റവും പുതുമ നിറഞ്ഞ ഒന്നായിട്ടാണ് പരിഗണിക്കുന്നത്. സയൻസ് ഫിക്ഷൻകഥകൾ, ചരിത്ര നോവലുകൾ, നാടകങ്ങൾ, കവിതകൾ, ഫിക്ഷനിതര കൃതികൾ എന്നിങ്ങനെ വളരെയധികം മേഖലകളിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.അദ്ദേഹം ഒരു ഭിഷഗ്വരൻ കൂടി ആയിരുന്നു
ജീവിതരേഖ
22 മേയ് 1859 ൻ ചാർലീസ് അൽട്ടമൊന്റ് ഡോയൽ എന്ന ഇഗ്ലീഷുകാരനും മേരി ഫോളി എന്ന ഐറിഷ്കാരിക്കും സ്കോട്ട്‌ലാൻഡിലെ എഡിൻബർഗ് എന്ന സഥലത്ത് അർതർ കോനൻ ഡോയൽ ജനിച്ചു. കോനൻ ഡോയലിന്റെ പിതാവ് ഒരു ആർട്ടിസ്റ്റ് ആയിരുന്നു.
എട്ടാം വയസ്സിൽ കോനൻ ഡോയൽ സ്കൂളിൽ പോയിത്തുടങ്ങി. പിന്നെ അദ്ദേഹം Stonyhurst College ൽ അയക്കപ്പെട്ടു. പക്ഷെ 1875-ൽ അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കി.
എഡിൻ ബർഗ് യൂണിവേഴ്സിറ്റിയിൽ 1876 മുതൽ 1881 വരെ അദ്ദേഹം വൈദ്യശാസ്ത്രത്തിന് പഠിച്ചു. ഇക്കാലയളവിൽ അദ്ദേഹം എഴുതാൻ ആരംഭിച്ചിരുന്നു.. അദ്ദേഹത്തിന്റെ ആദ്യ പ്രസിദ്ധീകരിച്ച കഥ Chambers's Edinburgh Journal ൽ പ്രത്യക്ഷപ്പെട്ടൂ. അപ്പോൾ അദ്ദേഹത്തിന് 20 വയസ്സ് പോലും അയിട്ടില്ലായിരുന്നു. അദ്ദേഹത്തിന്റെ യൂനിവേഴ്സിറ്റി അദ്ധ്യായനകാലം കഴിഞ്ഞതിന് ശേഷം അദ്ദേഹം പടിഞ്ഞാറേ ആഫ്രിക്കൻ തീരപ്രദേശത്തേക്കുള്ള സമുദ്രയാത്ര നടത്തുന്ന ഒരു കപ്പലിൽ ഒരു കപ്പൽ ഡോകടർ ആയി സേവനം അനുഷ്ടിച്ചു. 1885 ൽ tabes dorsalis എന്ന വിഷയത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടി.
സംഭാവനകൾ
'ദ വൈറ്റ് കമ്പനി" തൊട്ട് പല പ്രസിദ്ധ ചരിത്ര നോവലുകളും ശ്രദ്ധേയങ്ങളായ ശാസ്ത്ര നോവലുകളും രചിച്ചു. അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കിയത് 1887 തൊട്ട് രചിച്ച ഷെർലക് ഹോംസ് കഥകളാണ് . 'ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം' (ആറു വാല്യങ്ങളിൽ) അദ്ദേഹത്തിന്റെ പരിശ്രമശീലത്തിനു സാക്ഷ്യം വഹിക്കുന്നു. ലോകത്തിലെ പല പോലീസ് സേനകളും അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഷെർലക് ഹോംസ്പുസ്തകങ്ങൾ കുറ്റാന്വേഷണ ടെക്സ്റ്റ് ബുക്കുകളായി അംഗീകരിച്ചു കഴിഞ്ഞിരുന്നു. ഗ്രന്ഥരചയിതാവ് എന്ന നിലക്ക് മാത്രമല്ല കോനൻ ഡോയൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.അദ്ദേഹം നല്ലൊരു ശാസ്ത്രകാരനും കളിക്കാരനും ആയിരുന്നു. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹത്തിന്റെ സാഹിത്യേതര സംഭാവനകളിലൊന്നാണ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ്-ഫുട്ബോൾ ടീമുകളിൽ പ്രമുഖാംഗമായിരുന്നു. 1911ൽ നടന്ന പ്രിൻസ് ഹെൻറി മോട്ടോർ ഓട്ടമത്സരത്തിൽ അദ്ദേഹം ബ്രിട്ടീഷ് ടീമിലുണ്ടായിരുന്നു. ഒന്നാംതരം ഗുസ്തിക്കാരനും ബില്ല്യാർഡ് കളിക്കാരനുമായിരുന്നു ഡോയൽ.
എന്നിരുന്നാലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് ഷെർലക് ഹോംസ് കഥകൾ തന്നെ എന്നതിൽ സംശയമില്ല. പണത്തിനാവശ്യം വന്ന കാലഘട്ടത്തിൽ ഒരു അദ്ധ്യാപകനെ മാതൃകയാക്കി അദ്ദേഹം ഷെർലക് ഹോംസ് കൃതികൾ എഴുതിത്തുടങ്ങി. അതിൽപ്പിന്നെ അദ്ദേഹത്തിൻ¬ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1887-ലെ ക്രിസ്തുമസ് സുവനീറിൽ പ്രസിദ്ധീകരിച്ച ചുവപ്പിൽ ഒരു പഠനം(A study in Scarlet) എന്ന കഥയിലാണ് ഷെർലക് ഹോംസിനെ ആദ്യമായി അവതരിപ്പിച്ചത്. ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ 221 നമ്പർ വീട് ഹോംസിൻറെ വാസസ്ഥലമായി സങ്കൽപ്പിച്ചിരിക്കുന്നു. ഷെർലക് ഹോംസ് കൃതികൾ പ്രശസ്തിയുടെ ഉന്നതിയിൽനിൽക്കുന്ന കാലഘട്ടത്തിൽ തന്റെ മറ്റ് കൃതികൾ ഇവ കാരണം ശ്രദ്ധിക്കപ്പെടുന്നില്ല എന്ന കാരണം പറഞ്ഞ് അദ്ദേഹം ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകൻ നോവലിൽ മരിക്കുന്നതായി ചിത്രീകരിച്ചു. ഇതല്ലാതെ കഥയെഴുത്ത് നിർത്താൻ ആരാധകർ സമ്മതിക്കില്ല എന്നദ്ദേഹത്തിനറിയാമായിരുന്നു. എന്നിരുന്നാലും ആരാധകരുടെ അഭ്യർഥനയും അതിലുപരി ഭീഷണിയും ഏറി വന്നപ്പോൾ അദ്ദേഹത്തിനു തന്റെ കഥാപാത്രത്തെ പുനർജ്ജീവിപ്പിക്കെണ്ടീ വന്നു.4 നോവലുകളും 5 കഥാസമാഹാരങ്ങളും ഷെർലക് ഹോംസ് സീരീസിലുണ്ട്. ഇവയെല്ലാം തന്നെ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ട്.
മരണം
1930 ജുലെ 7 ന് സർ ആർതർ കോനൻ ഡോയൽ അന്തരിച്ചു. എങ്കിലും ഒരിക്കലും മരണമില്ലാത്ത ഷെർലക് ഹോംസിലൂടെ അദ്ദേഹം ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. ഷെർലക് ഹോംസ് ഒരു യഥാർത്ഥ വ്യക്തിയാണെന്നു കരുതി പലരും ഇന്നും അദ്ദേഹത്തിന്റെ വിലാസത്തിലും, കൃതിയിലുള്ള ഹോംസിന്റെ വിലാസത്തിലും കത്തുകളയക്കാറുണ്ടത്രേ. ബ്രിട്ടീഷ് സർക്കാർ ഒരു ചെറിയ കവല മുഴുവൻ ഹോംസിന്റെ ഓർമ്മക്കായി കഥകളിൽ പറഞ്ഞ അതേപ്രകാരം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. പല സാഹിത്യകാരന്മാരും പ്രശസ്തരാണെങ്കിലും, തന്റെ കഥാപാത്രംവഴി ഇത്രയും പ്രശസ്തരാകുന്നവർ വിരളമാണ്. ഒരു കഥാപാത്രത്തിനും ഹോംസിനു ലഭിച്ചപോലുള്ള ആനുകൂല്യങ്ങളും പ്രശസ്തിയും കിട്ടിയിട്ടില്ല എന്നുതന്നെ പറയാം
ഷെർലക് ഹോംസ് കൃതികൾ
നോവലുകൾ
• ചോരക്കളം (എ സ്റ്റഡി ഇൻ സ്കാർലെറ്റ്]) : 1887
• നാൽവർ ചിഹ്നം (ദ സൈൻ ഓഫ് ഫോർ) : 1890
ബസ്കർവിൽസിലെ വേട്ടനായ(The hound of Baskervills)-1902
ഭീതിയുടെ താഴ്വര(Valley Of Fear)-1914-1915
ചെറുകഥകൾ
• രക്തവ്യത്തം
• ചെകുത്താൻറെ കാലടികൾ
• എഞ്ചിനീയറുടെ വിരൽ
• പരേതൻറെ തിരിച്ചുവരവ്
• നെപ്പോളിയൻറെ 6 തലകൾ
• കേസ് ഡയറി
• മരണക്കെണി
• ചെമ്പൻമുടിക്കാരൻ
ചെറുകഥാസമാഹാരങ്ങൾ
• ദി അഡ്‌വെഞ്ചഴ്‌സ് ഓഫ് ഷെർലക് ഹോംസ് : 1891-92 (12 ചെറുകഥകൾ)
• ദി മെമെയേഴ്സ്സ് ഓഫ് ഷെർലക് ഹോംസ് : 1892-93 (12 ചെറുകഥകൾ)
• ദ റിട്ടേൺ ഓഫ് ഷെർലക് ഹോംസ് : 1903-04 (13 ചെറുകഥകൾ)
• ദ റെമിനിസീൻസ് ഓഫ് ഷെർലക് ഹോംസ് : 1908-17 (7 ചെറുകഥകൾ)
• ദ കേസ് ബുക്ക് ഓഫ് ഷെർലക് ഹോംസ് : 1921-27 (12
ലോകത്തിന്നേ വരെ എഴുതപ്പെട്ട എല്ലാ കുറ്റാന്വേഷണ നോവലുകളെക്കാൾ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നു ഷെർലക് ഹോംസ് കഥകളും നോവലുകളും.അപസർപ്പകചക്രവർത്തിയായി ഷെർലക് ഹോംസ് എക്കാലവും ആരാധകരുടെ മനസ്സുകളിൽ കൊടിയേന്തി വാഴുന്നു