പുരാതന ഇന്ത്യയില്‍ ചന്ദ്ര ഗുപ്തമൌര്യയുടെ കാലത്ത് (ബിസി 322)
സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള സംവിധാനം നിലനിന്നുരുന്നതായി
ചരിത്ര രേഖകളില്‍ പരാമര്‍ശമുണ്ട്. മുഗള്‍ ഭരണാധികാരി മുഹമ്മദ് ബിന്‍
തുഗ്ലക്കിന്റെ ഭരണ കാലത്ത് ഇന്ത്യയില്‍ മികച്ച വാര്‍ത്താവിനിമയ ശൃംഖല
പ്രവര്‍ത്തിച്ചിരുന്നതായി 1310ല്‍ ഇന്ത്യ സന്ദര്‍ശിച്ച അറേബ്യന്‍ സഞ്ചാരി
ഇബ്നുബത്തൂത്ത രേഖപ്പെടുത്തിയതായി കാണാന്‍ കഴിയും. പിന്നീട്
ഷേര്‍ഷാസുരിയുടെ അഞ്ചു വര്‍ഷത്തെ ഭരണ കാലത്ത് (1541-1545) വാര്‍ത്താ
വിനിമയ രംഗത്ത് ചലനാത്മകമായ പരിഷ്കാരങ്ങള്‍ കൊണ്ട് വരികയുണ്ടായി.
അദ്ദേഹത്തിന്റെ കാലത്ത് നിര്‍മ്മിച്ച 2000 മൈല്‍ ദൈഘ്യമുള്ള
ബംഗാള്‍-പെശാവാര്‍ പാത വഴി കുതിരകളെ ഉപയോഗിച്ച് കൊണ്ട് തപ്പാല്‍
കൈമാറ്റത്തിനുള്ള സംവിധാനം ഒരുക്കിയിരുന്നു. പിന്നീടു അക്ബറിന്റെ
കാലത്തു കുറേക്കൂടി വ്യവസ്ഥാപിതതമായ രീതിയില്‍ ഈ രംഗത്ത് മാറ്റങ്ങള്‍
വരികയുണ്ടായി. അദ്ദേഹം കുതിരക്ക് പുറമേ ഒട്ടകത്തെ കൂടി ഉള്‍പ്പെടുത്തി
പോസ്റ്റല്‍ “ട്രാന്‍സ്പോര്‍ട്ടിംഗ്” രംഗം കൂടുതല്‍
കാര്യക്ഷമമാക്കുകയുണ്ടായി. തെക്കേ ഇന്ത്യയില്‍ അക്കാലത്തു കത്തിടപാടുകള്‍
നടത്തുന്നതിനുള്ള ഇത്തരം സംവിധാനം തുലോം വിരളമായിരുന്നു. പക്ഷെ
1670കളില്‍ മൈസൂര്‍ ഭരിച്ച രാജാ ചിക്കദേവിയുടെ ഭരണത്തില്‍ മൈസൂര്‍ ദേശത്ത്
ചിട്ടയോടുകൂടിയുള്ള തപ്പാല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ ആധുനിക രീതിയിലുള്ള പോസ്റ്റ് ഓഫീസുകള്‍ക്ക് തുടക്കം കുറിക്കുന്നത് 1688ല്‍ ഈസ്റ്റിന്ത്യാ കമ്പനി അവരുടെ കമ്പനി ആവശ്യാര്‍ത്ഥം ബോംബെ, മദ്രാസ് എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ സ്ഥാപിച്ച് കൊണ്ടായിരുന്നു. 1764-ൽ ലോർഡ് ക്ലൈവിന്റെ കാലത്താണ് ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നിലവിൽ വന്നത്. പിന്നീട് 1774ല്‍ ബംഗാള്‍ ഗവര്‍ണര്‍ വാറന്‍ ഹാസ്റ്റിങ്ങ്സ് പോസ്റ്റല്‍ സൗകര്യം പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുകയും മേല്‍നോട്ടത്തിനായി പോസ്റ്റ്‌മാസ്റ്റര്‍ ജനറലിനെ നിയമിക്കുകയും ചെയ്തു. തുടര്‍ന്ന് കസ്റ്റംസ് പോസ്റ്റല്‍ സംവിധാനങ്ങള്‍ ഏകീകരിക്കുന്നതിനായി 1835ല്‍ ഒരു കമ്മറ്റിയെ നിയോഗിക്കുകയും 1837ല്‍ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവില്‍ വരികയും ചെയ്തു. സിന്ധ് കമ്മീഷണര്‍ ആയിരുന്ന ബാര്ട്ട്ല്‍ ഫെരേര സിന്ധ്ഡാക്ക് എന്ന പേരില്‍ 1852ല്‍ ഇന്ത്യയി ആദ്യമായി പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി. ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റാമ്പ് ആയിരുന്നു അത്. 1854 ഒക്റ്റോബര്‍ ഒന്നിന് ഔദ്യോഗികമായി ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് നിലവില്‍ വരികയും ചെയ്തു. പയ്യപ്പയ്യെ പോസ്റ്റ് ഓഫീസുകളുടെ എണ്ണം പെരുകുകയും രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളിലേക്കും സേവങ്ങള്‍ ലഭ്യമാകത്തക്ക വിധം വളരുകയും ചെയ്തു. ഡിജിറ്റല്‍ കോഡ് വഴി പോസ്റ്റല്‍ ശൃംഖലയെ കൂട്ടിയിണക്കുന്നതിന്‍റെ ഭാഗമായി 1972ല്‍ ഏര്‍പ്പെടുത്തിയ പിന്കോഡ് സമ്പ്രദായം കത്തിടപാടുകളുടെ കാര്യക്ഷമത കൂടുതല്‍ മികവുറ്റതാക്കുന്നതിന് കാരണമായി. ഒന്നര ലക്ഷത്തിലധികം പോസ്റ്റൊഫീസുകളും വര്‍ഷത്തില്‍ 865 കോടി മെയില്‍ ഇടപാടുകളുമായി ലോകത്തിലെ തന്നെ ഏറ്റവും വലുതും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുന്ന പോസ്റ്റല്‍ നെറ്റ് വര്‍ക്ക് സിസ്റ്റം ആയി നമ്മുടെ പോസ്റ്റല്‍ സര്‍വീസ് പടര്‍ന്ന് പന്തലിക്കുകയുണ്ടായി.
കേരളത്തില്‍, കൊച്ചി തിരുവിതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന ആഭ്യന്തര പോസ്റ്റല്‍ സമ്പ്രദായമാണ് അഞ്ചല്‍ സമ്പ്രദായം. അതുവരെ ചെറിയ തോതില്‍ ഉള്ള സന്ദേശവാഹക ഏര്‍പ്പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇവിടങ്ങളില്‍. കേണല്‍ മണ്‍ട്രോ ആണ് ഈ രംഗത്ത് പരിഷ്കാരങ്ങള്‍ വരുത്തിയതും അഞ്ചല്‍ എന്ന് നാമകരണം ചെയ്തതും. ആദ്യ കാലത്ത് സര്‍ക്കാര്‍ ആവശ്യത്തിനു മാത്രമായി ഉപയോഗിച്ചിരുന്ന അഞ്ചല്‍ സമ്പ്രദായം, 1857ല്‍ തിരുവിതാംകൂറില്‍ ആദ്യത്തെ അഞ്ചലാപ്പീസ് സ്ഥാപിച്ചുകൊണ്ട് തപ്പാല്‍ സേവനം ജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കിത്തുടങ്ങി. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷവും തുടര്‍ന്നുപോന്ന അഞ്ചല്‍ സമ്പ്രദായം 1951ല്‍ ഇന്ത്യന്‍ കമ്പി തപ്പാല്‍ വകുപ്പില്‍ ലയിപ്പിക്കുന്നതുവരെ നിലനിന്നു.
.
സമയം എന്ന പ്രതിഭാസം തന്നെ അപ്രസക്തമായിപ്പോകുന്ന തരത്തില്‍ നൊടിയിടകൊണ്ടു വിവര കൈമാറ്റം സാധ്യമാകുന്ന ഇന്നിപ്പോള്‍ പഴയ രീതിയിലുള്ള കത്തിടപാടു സമ്പ്രദായം കാലഹരണപ്പെട്ടു. ചില ഔദ്യോഗിക ക കത്തിടപാട് കാര്യങ്ങള്‍ക്കും പാര്‍സല്‍ ആവശ്യാര്‍ത്ഥവും അല്ലാതെ ഇന്നാരും പോസ്റ്റ് ഓഫീസ് സേവനം ഉപഗോയപ്പെടുത്തുന്നില്ല. ഒരുകാലത്ത് നഗരങ്ങളായ നഗരങ്ങളെയും ഗ്രാമങ്ങളായ ഗ്രാമങ്ങളെയൊക്കെ കൂട്ടിയിണക്കിയിരുന്ന തപാല്‍ സമ്പ്രദായം, സാങ്കേതിക വിദ്യയുടെ ത്രസിപ്പിക്കുന്ന മിന്നല്‍ വേഗതക്ക് മുന്നില്‍ ഇനി എത്രനാള്‍ നിലനില്‍ക്കും എന്ന് കണ്ടറിയണം.